Pages

2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

മീര്‍ !!!.......നീ നല്ലവനാണ്.....

.
.
ഓര്‍മ്മകള്‍ മരിക്കുന്നില്ല വാസ്തവം തന്നെയാണ് ഈ വാക്കുകള്‍....അതറിഞ്ഞു ഞാന്‍ എന്‍റെ ഡിയര്‍ ഫ്രണ്ടില്‍ നിന്നും ആ സത്യം....അവനിലൂടെ ഞാന്‍ ഒന്ന് നടന്നു പോയി...അല്ല ഞങ്ങള്‍ രണ്ടു പേരും നടന്നു ഇന്നത്തെ രാത്രിയിലൂടെ...ഈ രാത്രി അവന്‍ എനിക്ക് സമ്മാനിച്ചത്‌ ഈ വേദനയാണ്.....അവന്‍റെ ഓര്‍മകളിലൂടെ....ബീച്ചിലൂടെ നടന്നപ്പോള്‍ ഒരു പക്ഷെ അവന്‍റെ ഓര്‍മ്മകള്‍ അവനെ തഴുകിയതാവം...അല്ലെങ്കിലും ഈ ബീച്ചുകള്‍ അങ്ങനെയാണ്...നല്ല സുന്ദര മുഹൂര്‍ത്തങ്ങളും ദുഃഖത്തിന്‍റെ പേടിപ്പെടുത്തുന്ന ഭയനകതകളും നമ്മുടെ ഓര്‍മകളില്‍ കൊണ്ട് വരാറുണ്ട് ഈ ബീച്ചുകള്‍...അവനെ ഞാന്‍ കണ്ടെത്തുന്നത് ഈ സുഹൃത്തു കോമില്‍ നിന്നാണ് ...നല്ലൊരു കൂട്ടുകാരന്‍...പലപ്പോയും ഞങ്ങള്‍ കണ്ടുമുട്ടി..ജീവിതത്തിന്‍റെ പല ആപല്‍ക്കര ഘട്ടങ്ങളിലും അവന്‍ എന്‍റെ കൂടെ ഉണ്ടായിരുന്നു...കാണാതെ തമ്മില്‍ കണ്ടു സംസാരിക്കാതെ...അവന്‍ എന്‍റെ പിന്നാലെ ഉണ്ടായിരുന്നു...ഒരു തോഴനായി .....
.
.
അതുകൊണ്ട് തന്നെയാവാം ആദ്യമായി കണ്ടുമുട്ടിയ സമയം ഞാന്‍ ഒന്ന് അന്തിച്ചു പോയത്‌...എന്‍റെ വാക്കുകള്‍ എന്നില്‍ നിന്ന് പുറത്തേക്കു വന്നതേയില്ല..ഒരു പുഞ്ചിരി സമ്മാനിച്ച്‌ അവന്‍ എന്‍റെ കൈയില്‍ പിടിച്ചു കൊണ്ട് പോയി...ഞാന്‍ അപ്പോയും അവനെ സാകൂതം നോക്കി കാണുകയായിരുന്നു..എന്‍റെ പ്രിയ കൂട്ടുകാരനെ....നിങ്ങളാരും ഒരു പക്ഷെ അവനെ അറിയാന്‍ സാദ്ദ്യത ഇല്ല..കാരണം അവന്‍ അങ്ങനെ ആണ്...സ്നേഹിക്കപ്പെടുന്നവന്‍ അറിയാതെ സ്നേഹിക്കുന്നവന്‍..ആ കണ്ണുകളില്‍ കൊടുക്കുന്ന സ്നേഹം തിരിച്ചു കിട്ടണമെന്ന സ്വാര്‍ഥത ഉണ്ടായിരുന്നില്ല..ഒരിക്കലും....അവന്‍റെ വാക്കുകളിലും ഉണ്ടായിരുന്നില്ല ....ഈ സ്വാര്‍ഥത... കുറെ വര്‍ഷങ്ങള്‍ പരിചയമുള്ളവനെ പോലെ അവന്‍ എന്നോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.....ഞാന്‍ അവനെ ഒന്ന് കൂടി തിരിച്ചറിയുകയായിരുന്നു....അവന്‍റെ സ്നേഹം...അതെന്നെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നുണ്ടായിരുന്നു .....അവന്‍റെ ഉള്ളറിയാന്‍ കുറെ ചികഞ്ഞു ഞാന്‍....അതില്‍ നിന്നും കിട്ടിയ ഒരു വേദന ഞാന്‍ നിങ്ങളോട് കൂടി പങ്കു വെക്കുകയാണ്...അവന്‍റെ സമ്മതത്തിനു കാത്തുനില്‍ക്കാതെ......അവന്‍റെ പേര് ഞാന്‍ ഇവിടെ മീര്‍ എന്ന് മാത്രം പ്രയോഗിക്കട്ടെ...
.
.
സ്നേഹം സ്നേഹിച്ചു തന്നെ കൊടുത്തു തീര്‍ക്കുന്ന ഒരു കൂട്ടം മനുഷ്യവാസികളുള്ള ‌പ്രകൃതി രമണീയമായ പാലക്കാട് പട്ടണം...1999-2002 കാലഘട്ടത്തില്‍ ജീവിത വഴി തേടി മീര്‍ വണ്ടി ഇറങ്ങി...കയ്യിലുള്ള സ്വയം തൊഴില്‍ മുന്നില്‍ വെച്ച് ഒരു ഷോപും തുറന്നു ജോലി ആരംഭിച്ചു ...നല്ല തരക്കേടില്ലാതെ ബിസിനെസ്സ്‌ തുടര്‍ന്ന് പോകുന്ന കാലം...ഷോപ്പില്‍ നിന്നും താമസസ്ഥലത്തേക്ക് കുറച്ചു നടക്കണം....കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു പോകവേ ഒരു ദിവസം...റൂമിലേക്ക്‌ നടന്നു പോകവേ മീര്‍ അത് കണ്ടു...ഒരു വീടിന്‍റെ സിറ്റൗട്ടില്‍ ഒരു കൊച്ചു സുന്ദരി...നല്ല തരക്കേടില്ലാത്ത ഒരു മിടുക്കി..തന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു...മീര്‍ അന്നത്ര കാര്യമാക്കിയില്ല അത് ...അവന്‍ നടന്നു നീങ്ങി...
.
.
പിറ്റേ ദിവസവും ഇത് തന്നെ സംഭവിച്ചു ....അവള്‍ മീറിനെ തന്നെ നോക്കി കൊണ്ടിരിക്കുന്നു...മീറിന്‍റെ ഉള്ളില്‍ ആയിരമല്ല പതിനായിരം ലഡുകള്‍ ഒരുമിച്ചു പൊട്ടി....തന്‍റെ സൌന്ദര്യത്തില്‍ അത്രയ്ക്ക് വിശ്വാസം ഉള്ളത് കൊണ്ടാവാം അത്...ഹു ഹു ....(ഇതാവന്‍ അറിയരുതേ) ...പിന്നെ ഇത് പതിവായി..മീര്‍ വരുന്ന സമയം അവള്‍ അവിടെ തന്നെ വന്നിരിക്കും..മീര്‍ എന്തെങ്കിലും ഗോഷ്ടികള്‍ കാണിക്കും..അത് അവള്‍ ഇഷ്ട്ടപ്പെട്ടത്‌ കൊണ്ടാവാം..നീ പോടാ..പോടാ തെണ്ടീ ...എന്നുള്ള പ്രേമത്തിന്‍റെ ആദ്യ ഭാഗങ്ങള്‍ ഉരുവിടാരുണ്ടായിരുന്നു....അങ്ങനെ അങ്ങനെ ഈ പ്രണയം തളിര്‍ക്കുന്നതിന്‍റെ ആദ്യ ഭാഗങ്ങള്‍ നടന്നു കൊണ്ടിരുന്നു...
.
.
അന്ന് മീര്‍ എന്തോ അത്യാവശ്യത്തിനു കുറച്ചു നേരത്തെ റൂമിലേക്ക്‌ പോവേണ്ടി വന്നു..അവളെ നോക്കിയപ്പോള്‍ സിറ്റൗട്ടില്‍ കണ്ടില്ല...അവള്‍ ഉള്ളിലായിരിക്കും എന്ന് വിചാരിച്ചു തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് ഒരു പാദസര കിലുക്കം..ആ കിലുക്കത്തിന്‍റെ ഉറവിടം തേടിയ മീര്‍ ആകെ തളര്‍ന്നു പോയി...അത് അവളുടെ കാലുകളായിരുന്നു...ഒരു കാലിനു പണ്ടെങ്ങോ പറ്റിയ ഒരു ആക്സിഡെന്‍‌ന്റ് ശേഷി ഇല്ലാതാക്കിയിരുന്നു..
.
.
മീര്‍ തന്‍റെ അവസ്ഥ കണ്ടു എന്നത് കൊണ്ടാവാം പിന്നെ അവള്‍ മീറിന്‍റെ അടുത്തേക്ക് വന്നതെ ഇല്ല...സഹതാപ നോട്ടം ഒരു പക്ഷെ അവള്‍ ഇഷ്ട്ടപ്പെടുന്നില്ലായിരിക്കാം..മീറിനു ആകെ സങ്കടമായി...എന്ത് ചെയ്യാം ആ വീട്ടിലേക്കു കയറാനുള്ള ധൈര്യം അവനിലായിരുന്നു...അങ്ങനെ കുറെ നാളുകള്‍ കഴിഞ്ഞു പോയി ..പക്ഷേ ഇവരുടെ ക്രിയവിക്രയങ്ങള്‍ എന്നും കണ്ടു കൊണ്ടിരുന്ന ഒരാളുണ്ടായിരുന്നു....അവളുടെ വീട്ടിനടുത്തുള്ള ഒരു കൊച്ചു വീട്ടിലെ ഒരു സുന്ദരിക്കുട്ടി...ഇവിടെ നിന്നാണ് നമ്മുടെ കഥ ആരംഭിക്കുന്നത്..
.
.
സുകന്യ ...അതായിരുന്നു ആ സുന്ദരിയുടെ പേര്...പേര് പോലതന്നെ തികഞ്ഞ ശാലീനത ഉള്ള ഒരു പെണ്‍കുട്ടി...വീട്ടില്‍ രോഗം വിട്ടുമാറാത്ത ഒരച്ഛന്‍....അങ്കലവാടി ടീച്ചറായ അമ്മ....ഇതായിരുന്നു സുകന്യയുടെ കുടുമ്പം ...അടുത്ത ബന്ധുക്കള്‍ ഒന്നും അവരെ തിരിഞ്ഞു നോക്കരില്ലയിരുന്നു...കാരണം അവളുടെ അച്ഛന്‍റെ രോഗം തന്നെ....ഒരു ദിവസത്തെ ചിലവിനു തന്നെ നല്ല ഒരു സംഖ്യ ചിലവുണ്ടായിരുന്നു അവര്‍ക്ക്....അമ്മയുടെ വരുമാനം അല്ലാതെ ഒരു വരുമാനവും അവര്‍ക്കുണ്ടായിരുന്നില്ല... മീര്‍ അവളെയും കാണാറുണ്ടായിരുന്നു...അവരുടെ വീട്ടില്‍ വെള്ളമില്ലാത്തതിനാല്‍ മീറിന്‍റെ ഷോപ്പിനു മുന്‍പിലുള്ള മുനിസിപ്പാലിറ്റി വാട്ടര്‍ ടാപ്പില്‍ നിന്നും വെള്ളം കൊണ്ട് പോവാന്‍ അവള്‍ വരാറുണ്ടായിരുന്നു...മീര്‍ ...അവളോട് മറ്റേ വീട്ടിലെ പെണ്‍കുട്ടിയെ കുറിച്ച് ആരാഞ്ഞു,..അവള്‍ക്കെന്താ പറ്റിയേ..എന്നുള്ള മീറിന്‍റെ ചോദ്യത്തിന് മുന്‍പില്‍ അവള്‍ ഒന്ന് തേങ്ങിയോ....അറിയില്ല...
.
.
അത്രക്കും ഇഷ്ട്ടമായിരുന്നു അവള്‍ക്കു അവളെ....ചെറുപ്പത്തില്‍ ഒരു അപകടം പറ്റിയതാ ..അതിനു ശേഷം ഒരു കാലിനു ശേഷി ഇല്ല....അതാ..സുകന്യയുടെ മറുപടി കേട്ട് മീറിന്‍റെ കണ്ണുകള്‍ നിറഞ്ഞു...അത് കണ്ട സുകന്യക്കും ആകെ സങ്കടമായി ...പിന്നെ ഈ കൂടിക്കാഴ്ച പതിവായി...മീറിന്‍റെ ഷോപ്പിനു ബാക്കില്‍ കൂടി നോക്കിയാല്‍ സുകന്യയുടെ വീടിന്‍റെ ബാക്ക് ഭാഗം കാണാം ...അവിടെ അവര്‍ എന്നും കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കും...അങ്ങനെ അറിയാതെ അവര്‍ അടുക്കുകയായിരുന്നു...
.
.
അവള്‍ നിറയെ പ്രതീക്ഷകള്‍ കൊയ്തു....അവളുടെ സ്വപ്നങ്ങള്‍ അവളെന്നും മീരിനോട് പറയാറുണ്ടായിരുന്നു...പഠിച്ചു എനിക്ക് അമ്മയുടെ ആഗ്രഹം പോലെ നല്ലൊരു നിലയിലെത്തണം...ആ സ്വപ്നങ്ങളൊക്കെ അവള്‍ മീറിലൂടെ കണ്ടു..അവനും അവളെ പ്രോല്‍സാഹിപ്പിച്ചു......സുകന്യയുടെ അമ്മയ്ക്കും മീറിനെ വലിയ കാര്യമായിരുന്നു...സുകന്യ മീറിന്‍റെ ഉമ്മയോടും സംസാരിക്കാരുണ്ടായിരുന്നു...അങ്ങനെ വളരെ സന്തോഷത്തോടെ കഴിഞ്ഞു വരവേ...
.
.
മീറിനു തന്‍റെ ബിസിനെസ്സ്‌ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കുറച്ചു ദിവസം അവിടെ നിന്ന് മാറി നില്‍ക്കേണ്ടി വന്നു...തൃശ്ശൂരിലേക്ക്.....അവിടെ പുതിയ ഒരു ഷോപ്പ്‌ തുടങ്ങാനായിരുന്നു അത്...എന്നാലും അവര്‍ ബന്ടപ്പെടാരുണ്ടായിരുന്നു...ഫോണിലൂടെ...അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു പോകവേ..ഒരു ദിവസം തീകാറ്റ്‌ പോലെ ആ വാര്‍ത്ത മീറിന്‍റെ ചെവിയിലെത്തി...സുകന്യക്കും അമ്മക്കും ബസില്‍ കയറുന്നതിനിടെ എന്തോ അപകടം പറ്റിയെന്നും അവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെക്ക് കൊണ്ട് വരുന്നുണ്ടെന്നും ആയിരുന്നു ആ വാര്‍ത്ത‍ ....!!

.
.
മീര്‍ പെട്ടെന്ന് തന്നെ ഹോസ്പിറ്റലില്‍ എത്തി...ഒന്നാകെ തിരഞ്ഞു നടന്നു ..കുറച്ചു കഴിഞ്ഞപ്പോള്‍ മീര്‍ സുകന്യയുടെ അമ്മയെ കണ്ടു.....മീറിനെ കണ്ടപാടെ ആ അമ്മ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു...”ഡാ...എന്റെ മോള്‍....” ..മുഴുവനായി പറയാന്‍ കഴിഞ്ഞില്ല അവര്‍ക്ക്,....മീര്‍ ഡോക്ടറെ കണ്ടു വിവരങ്ങള്‍ ആരാഞ്ഞു....എല്ലാം കേട്ടപ്പോള്‍ മീറിന്‍റെ ചലനം അറ്റു പോയിരുന്നു...അവള്‍ക്കു ഇനി നടക്കാന്‍ കഴിയില്ലെന്ന്....വിധിയുടെ വിളയാട്ടം വീണ്ടും മീറിനെ കടിച്ചു കീരിതുടങ്ങിയിരുന്നു ....അവന്‍ അവിടെ നിന്ന് പൊട്ടിക്കരഞ്ഞു...അവളും അമ്മയും കൂടെ ബസില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ വേറെ ഒരു ബസ്‌ പുറകില്‍ വന്നപ്പോള്‍ ബസ്‌ മുന്നോട്ടെടുതടായിരുന്നു....പക്ഷെ സുകന്യയുടെ ഒരു കാല്‍ പുറത്തും മറ്റേ കാല്‍ ഉള്ളിലുമായിപോയ്.....അവള്‍ ബസില്‍ നിന്നും പുറത്തേക്കു തെറിച്ചു വീണു...ഒരു കാലിലൂടെ ബസിന്‍റെ പിന്‍ചക്രം കയറി ഇറങ്ങി....
.
.
വിധിയുടെ വിളയാട്ടതിനു മുന്‍പില്‍ പകച്ചു നിന്നു മീര്‍ കുറെ ദിവസങ്ങള്‍...അടുത്ത ബന്ധുക്കള്‍ ആരും തിരിഞ്ഞു നോക്കതതിനാല്‍ ആരും ഉണ്ടായിരുന്നില്ല അവര്‍ക്ക്...അച്ഛന്‍ ആണെങ്കില്‍ അവിടെ സുഗമില്ലാതെ കിടപ്പും...അങ്ങേര്‍ക്കു മരുന്ന് എടുത്തു കൊടുക്കാന്‍ ആരുമില്ല...അമ്മക്ക് അങ്ങോട്ട്‌പോകേണ്ടി വന്നു എല്ലാ ദിവസവും...അധികനേരവും സുകന്യക്ക് മീര്‍ തന്നെ കൂട്ടിരുന്നു...പക്ഷെ നല്ലവണ്ണം സംസാരിച്ചിരുന്ന സുകന്യ ഒന്നും മിണ്ടുന്നില്ലാരുന്നു...അവനോടു അത് ഒന്ന് കൂടി മീറിനെ തളര്‍ത്തി...മീര്‍ അവളോട്‌ ചോദിച്ചു കൊണ്ടേ ഇരുന്നു...പലതും...ചിരിപ്പിക്കാന്‍ ശ്രമിച്ചു അവന്‍ പലവട്ടം അവളെ ഉള്ളില്‍ സങ്കടം അണപൊട്ടി ഒഴുകാതെ...
.
.
ഒരിക്കെ അവള്‍ അവനെ വിളിച്ചു അവന്‍ ഓടിയെത്തി...”എന്തുവാ പറയെടാ..”..മീര്‍ ഉത്സാഹത്തോടെ അവളുടെ അടുത്തിരുന്നു...അവന്‍റെ കൈ പിടിച്ചു കരഞ്ഞു കൊണ്ട് അവള്‍ പറയാന്‍ തുടങ്ങി...”മീര്‍.....എന്തെല്ലാം സ്വപ്നങ്ങള്‍ നെയ്തു നമ്മള്‍...അല്ലെ...”അവള്‍ ചിരിച്ചു ...വേദന ചാലിച്ച ചിരി .....എന്നിട്ട് വീണ്ടും പറയാന്‍ തുടങ്ങി...”മീര്‍....നീ എന്നെ എന്തുമാത്രം സ്നേഹിക്കുന്നു...പക്ഷെ നമ്മുടെ സ്നേഹം ദൈവത്തിനു പിടിചിട്ടുണ്ടാവില്ല..അതാവും അല്ലെ....ഇങ്ങനെ.....”അവളുടെ കവിള്തടതിലൂടെ കണ്ണീര്‍ ചാലിട്ടൊഴുകാന്‍ തുടങ്ങി...മീര്‍ അവളെ ആശ്വസിപ്പിച്ചു....”നീ കരയരുത്...അതിനു ഇവിടെ ഒന്നും സംഭാവിചിട്ടില്ലല്ലോ....എന്‍റെ എ സ്നേഹം ഇപ്പോയും നിന്‍റെ കൂടെ ഉണ്ടല്ലോ...”..മീര്‍ വാക്കുകള്‍ മുഴുവനാക്കും മുന്‍പേ അവള്‍ അവന്‍റെ വായ പൊത്തിപ്പിടിച്ചു...”അതെനിക്കറിയാം...മീര്‍...അത് കൊണ്ട് തന്നെ ഞാന്‍ ഒരു കാര്യം പറയട്ടെ....,................നീ എന്നെ മറക്കണം ഇവിടെ വെച്ച് തന്നെ...ഇനി എന്നെ ഓര്‍ക്കരുത്....ഈ ഒറ്റക്കാലി നിനക്ക് ഭാരമാവും...അത് കൊണ്ട് നീ എല്ലാം ഇവിടെ വെച്ച് തന്നെ മറക്കണം...”...മനസ്സില്‍ എന്തോ തീരുമാനിച്ചു ഉറച്ചത് പോലെ സുകന്യ പറഞ്ഞു തീര്‍ത്തു....കരയാതെ...മീറിനു ഒന്നും പറയാന്‍ കഴിയുന്നുണ്ടായിരുന്നില്ല ...മീര്‍ അവളെ നോക്കി...കണ്ണീരിലൂടെ ...പക്ഷെ അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല ....നോക്കിയാല്‍ കരഞ്ഞു പോവും എന്ന് അവള്‍ക്കും അറിയാം.....അതിനെ പറ്റിയൊന്നും ഇനി ഓര്‍ക്കണ്ട എന്നും പറഞ്ഞു മീര്‍ അപ്പൊ അവിടെ നിന്നും ഇറങ്ങി.......ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടിലെതിയിട്ടും സുകന്യ മീറിനെ വിളിച്ചില്ല......മനപൂര്‍വ്വം ആയിരുന്നു അത്.

.
.
അത്....പക്ഷെ മീറിനു അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..അവന്‍ അവളെ തേടി വന്നു പലവട്ടം...പക്ഷെ അപ്പോയെക്കെ അവള്‍ അവനെ വല്ലാതെ അവഗണിച്ചു.....ഉള്ളില്‍ കരഞ്ഞു കൊണ്ട്...പിന്നെ ജീവിതത്തിന്‍റെ കൈപ്പ് രസം മീറിനെ പ്രവാസി ആക്കി മാറ്റി...പോരുമ്പോള്‍ അവളോട്‌ കാത്തിരിക്കണം എന്നും പറഞ്ഞു അവന്‍ വിമാനം കയറി....കുറച്ചു നാളുകള്‍ വിളിയുണ്ടായിരുന്നു....പിന്നെ പതുക്കെ അവള്‍ ഫോണ്‍ എടുക്കതിരുന്നു...മീര്‍ മരുഭൂമിയില്‍ കിടന്നു അവളെഓര്‍ത്ത്‌ ദിവസങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങി...പിന്നെ തീരെ ഫോണ്‍എടുക്കതായി...അതങ്ങനെ നിലച്ചു....മീരും ജീവിതത്തിന്‍റെ ഇരുളരക്കുള്ളില്‍ അലിഞ്ഞു പോയി....
.
.
കുറച്ചു വര്‍ഷത്തെ പ്രവാസം കഴിഞ്ഞു മീര്‍ നാട്ടിലെത്തി ..ആദ്യം തന്നെ തിരഞ്ഞു പോയി അവളെ കണ്ടു പിടിച്ചു സ്വന്തമാക്കാന്‍....പക്ഷെ പാലക്കാട് ആകെ മാറി മരിഞ്ഞിരുന്ന്നു..അവളുടെ വീടിനു സ്ഥലത്ത് വലിയ വലിയ കെട്ടിടങ്ങള്‍..കുറഞ്ഞ കാലം കൊണ്ട് വലിയ മാറ്റങ്ങള്‍...അവളെ എവിടെയും കാണാന്‍ അവനു കഴിഞ്ഞില്ല ...അറിയാവുന്നവരോടൊക്കെ ചോദിച്ചു ..അവര്‍ വീട് മാരിപ്പോയെന്നും അവര്‍ എവിടെ ആണ് ഉള്ളതോന്നും വ്യക്തമായി അറിയില്ലെന്നും അവന്‍ കേട്ട്...കിട്ടിയ കുറെ അഡ്രസില്‍ അവന്‍ കുറെ അലഞ്ഞു...പക്ഷെ നിരാശ ആയിരുന്നു ഫലം....അവന്‍ വിവാഹം പോലും കഴിക്കാതെ വീണ്ടും പ്രവാസത്തിലേക്കു വണ്ടി കയറി...അവളുടെ പഴയ ഓര്‍മകളും കൊണ്ട്...ഇന്നും അവന്‍ അനെഷിക്കുന്നു...അവളെ.....എവിടെയൊക്കെയോ......
.
.
സുകന്യേ......നീ എവിടെ ഇരുന്നെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കില്‍ തിരിച്ചറിയുക അവന്‍റെ മനസിനെ......അവന്‍ പാവമായിരുന്നു ...അന്നും,,ഇന്നും,,,എപ്പോയും....
.

.
അനുഭവം പറഞ്ഞു തീരുന്നതിനിടയില്‍ അവന്‍ എന്നോട് ചോദിച്ചു ...
“അലീ.....ഡാ...ഞാന്‍ എന്ത് തെറ്റാടാ ചെയ്തെ......”
അതിനു എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.....ഇടക്കെപ്പോയോ അവന്‍ പറഞ്ഞിരുന്നു....ആദ്യത്തെ പെണ്‍കുട്ടിയുടെ ശാപമാകുമോ ഇതെന്നു........
ആയിരിക്കില്ല.....കാരണം അവള്‍ അങ്ങനെ ഒരിക്കലും ചെയ്യില്ല ...എന്ന് ഞാന്‍ അവനെ സ്വാന്തനിപ്പിച്ചു....

.
......അടുത്ത വെക്കേഷനില്‍ ഞാനും ഉണ്ടാവും ഡാ നിന്‍റെ സുകന്യേ തിരയാന്‍ ...എന്നും പറഞ്ഞു ...ഞാന്‍ തിരിഞ്ഞു നടന്നു.......