Pages

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

.....രംഗബോധമില്ലാത്ത കോമാളി.....

മരണം...അതൊരു അത്ഭുതമാണ്....തിരിച്ചറിയാനാവാത്ത അത്ഭുതം...എപ്പോ ..എവിടന്നു....ഒന്നും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത...പ്രതിഭാസം...ഞാന്‍ ഭയക്കുന്നില്ല..മരണത്തെ..പക്ഷെ അതെങ്ങനെ സംഭവിക്കും എന്നുള്ള ഒരു ആകാംഷ നമുക്കില്ലേ...
ചിലര്‍ക്കുണ്ടാവാം...അല്ലെ...ഉണ്ടാവും..അതാണ്‌ മരണം...അവന്‍ ആരെയും കാത്തു നില്‍ക്കുന്നില്ല..എല്ലാവരും അവനെ കാത്തു നില്‍ക്കുന്നു..."ഭീരുക്കള്‍ പലതവണ മരിക്കും,പക്ഷെ ധൈര്യവാന്‍..ഒറ്റ തവണയെ മരിക്കൂ.."എന്ന വചനം നമ്മള്‍ ഉള്‍ക്കൊള്ളാറണ്ടെങ്കിലും
ചെറിയ ഒരു ഭയം നമ്മളെ പിന്തുടരാരുണ്ട്................

.
.
.
.
...ഇവന്‍ എന്താ ഈ പേടിപ്പെടുത്തുന്നെ എന്ന് വിചാരിക്കുന്നുണ്ടാവും നിങ്ങള്‍..അല്ലെ...
..അതൊന്നുമല്ല ...അവന്‍റെ ഒരു വികൃതി അത്ഭുതത്തോടെ അറിഞ്ഞത് കൊണ്ടാണ് ഞാന്‍ ഇതൊക്കെ പറഞ്ഞത്....
.......പറഞ്ഞു തുടങ്ങാം...
ഇവിടെ(സൌദിയില്‍)ഒരു ആറു നില കെട്ടിടത്തിന്‍റെ പണി പുരോഗമിക്കുന്നു...
കൂടുതലും പാക്കിസ്ഥാനികള്‍ ആണ്..പണിക്കാര്‍..അവരിങ്ങനെ സൊറയും പറഞ്ഞു പണി തുടരുന്നതിനിടെ പെട്ടെന്ന്.....
ഒരു ആര്‍ത്തനാദം....എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി.. ഒരാള്‍ ആറാം നിലയില്‍ നിന്നും താഴേക്ക് വീഴുന്നു...
എല്ലാവരും കൂടി താഴേക്ക്...അത്ഭുതമെന്നു പറയട്ടെ...അത്ര താഴാതെക്ക്‌ വീണിട്ടും അയാള്‍ക്ക്‌ ഒന്നും പറ്റിയില്ല..താഴെ കൂട്ടിയിട്ടിരുന്ന
മണലിലെക്കായിരുന്നു അയാള്‍ വീണത്,...അയാള്‍ അവിടെ നിന്നും പൂര്‍ണ ആരോഗ്യത്തോടെ എഴുന്നേറ്റു...
കൂട്ടുകാര്‍ തമ്മില്‍ കെട്ടിപ്പിടിത്തവും...അവനോടു വീണതില്‍ എന്തെങ്കിലും പറ്റിയോ എന്നുള്ള ചോദ്യങ്ങളും..
ആകെ ഒരു സന്തോഷ മയം....ഒന്നും പറ്റിയില്ലല്ലോ...അല്ഹമ്ദുലില്ലഹ് ....

..
.
.
എന്നാ പിന്നെ ചെലവ് വേണമെന്നായി ചിലര്‍...അതങ്ങനെ ആണല്ലോ...ഇന്ന് എന്ത് സംഭവിച്ചാലും പാര്‍ട്ടി നടത്തണം..
ഞങ്ങളുടെ നാട്ടില്‍ സലാമിക്ക എന്നാ ഒരാളുണ്ടായിരുന്നു ..മൂപ്പരുടെ സ്ഥിരം ഹോബിയാണ് ..എന്ത് കാരണത്തിനും പാര്‍ട്ടി ചോദിച്ചു വാങ്ങല്‍...ആരെയും മൂപ്പേര്‍ വെറുതെ വിടാറില്ല...അതില്‍ ശംഭു എന്ന് വിളിക്കുന്ന വിരുതന്‍ ഉണ്ടായിരുന്നു..അവനെ പിടിച്ചത് എങ്ങനെ ആണെന്ന് അറിയാമോ..അവന്‍ ഒരു ദിവസം ഉണ്ട്..പുതിയ ഷര്‍ട്ട്‌ ഇട്ടു വരുന്നു...ഉടനെ സലാമിക്ക പിടികൂടി..
"ഹംബട..പുതിയ ഷര്‍ട്ട്‌ അല്ലെ..ഒരു നാല് മാന്ഗോ ജൂസിനുള്ള വകുപ്പുണ്ട്.."ശംഭു ഉടനെ..."അതിനെ ..ഇത് പുതിയതൊന്നും അല്ല..ഒരു അഞ്ചു കൊല്ലം പഴാക്കമുണ്ടേ"സലാമിക്ക അല്ലെ ആള് വിടുമോ?.."അയ്യട..അഞ്ചു കൊല്ലം ഒരു ഷര്‍ട്ട്‌ ഇടുകയോ?"..എന്നാ വേഗം ജൂസിനു പറ..ഇതാണ് സലാമിക്ക..ഈ സലാമിക്കയെ പിടിക്കാന്‍ കൂട്ടുകാരെല്ലാവരും എന്താ വഴി എന്നലോചിചിരിക്കുംപോള്‍ ആണ്..
സലാമിക്കയുടെ ബാപ്പ മരിക്കുന്നത്...മരണാനന്തര ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞു രണ്ടു ദിവസം പിന്നിട്ടപ്പോ അദ്ദേഹത്തെ ആ പേരും പറഞ്ഞു പിടിച്ചു എന്നാണ് കേള്‍വി...........ഇനി ഇതൊരു പ്രശ്നം ആക്കണ്ട...വെറുതെ ഓര്‍ത്തതാ..(aco )ഏതായാലും അതവിടെ കിടക്കട്ടെ...ചിലവിന്റെ കാര്യം പറഞ്ഞപ്പോ ഓര്‍ത്തു പോയതാണ്..

.
.
.

അങ്ങനെ ഈ പാക്കിസ്ഥാനിയോടു കൂട്ടുകാര്‍ ചെലവ് ചെയ്യാന്‍ പറഞ്ഞു...ഓക്കേ..നമുക്ക് ചെയ്യാം..പിന്നെയാകട്ടെ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാന്‍ കൂട്ടുകാര്‍ അനുവദിച്ചില്ല..ഇപ്പൊ തന്നെ വേണം എന്നായി ചിലര്‍ ..എന്നാ ഓക്കേ..എന്നും പറഞ്ഞു..റോഡിനപ്പുറത്തുള്ള ബകാലയിലെക്ക്(സ്റ്റോര്‍)റോഡു മുറിച്ചു കടക്കവേ...അതി വേഗതയില്‍ വന്ന ഒരു കാര്‍ ആ പാക്കിസ്ഥാനിയെ ഇടിച്ചു തെറിപ്പിച്ചു...സ്പോട്ടില്‍ തന്നെ അയാള്‍ പിടഞ്ഞു മരിച്ചു......

.
.
വാല്‍ക്കഷ്ണം...: ഇതാണ് മരണം...എപ്പോയും എതിലെയും വരാം...അവനെ ഭയന്നിട്ട് കാര്യമില്ല...

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

അവള്‍ ആത്മഹത്യ ചെയ്തു എന്തിനു.....

അവള്‍ ആത്മഹത്യ ചെയ്തു എന്തിനു.....

ഇന്നും ഒരു ചോദ്യമായി...എന്‍റെ മനസ്സില്‍ അതിങ്ങനെ ഒരു വേദനയായി...
ഇതിനു ഉത്തരം തരേണ്ടത് പക്ഷെ അവളല്ല....അവളെ വളര്‍ത്തിയ രക്ഷിതാക്കള്‍...
എന്താവും എന്നല്ലേ...ഞാനും ചോദിച്ചിരുന്നു..ഈ ചോദ്യം...അന്ന് അവള്‍ എനിക്ക് അതിനുള്ള ഉത്തരവും തന്നിരുന്നു..പക്ഷെ..
അന്നെനിക്ക് എന്‍റെ മനസ്സില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല അവളുടെ ഉത്തരം. .......
...ഇപ്പൊ ഞാന്‍ ഓര്‍ക്കുന്നു..അവള്‍ പറഞ്ഞത് ശരിയായിരുന്നോ?

......
..ഒരു ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്.....മനസു എത്തുന്നതിനു മുന്‍പേ ശരീരം എത്തുന്ന പ്രായത്തില്‍....
ഞാന്‍ എന്‍റെ കാലിനു ഒരു കൂച്ച് വിലങ്ങിട്ടു...ഒരു സ്പയെര്‍ പാര്‍ട്സ് (കൂടെ വര്‍ക്ക്‌ ഷോപും) കടയുടെ രൂപത്തില്‍...
ടൌണില്‍ നിന്നും അകലെ ആയതു കൊണ്ടാവാം..വണ്ടികളൊന്നും ഇല്ലാതിരുന്ന നേരം..വലിയ മടുപ്പായിരുന്നു..
ആ മടുപ്പ് തീര്‍ക്കാന്‍ ബില്‍ഡിംഗ്‌ ഓണറുടെ വീട്ടില്‍ വെറുതെ സൊറ പറഞ്ഞിരിക്കും...
എന്‍റെ ഉമ്മയുടെ അതെ പ്രായമുള്ള ഒരു ഉമ്മയും,അവരുടെ ഭര്‍ത്താവും മാത്രമേ ഉണ്ടാവരുള്ള്.
ആകെയുള്ള ഒരു മകന്‍ അങ്ങ് ദുബായില്‍....അതുകൊണ്ടാവാം അവര്‍ എന്നെ ഏറ സ്നേഹിച്ചത്..
അവിടെ പോയിരുന്നു വെറുതെ സൊറ പറയല്‍ എന്‍റെ ഒരു ഹോബി ആയിരുന്നു...അവിടെ നിന്നാണ് ഞാന്‍ അവളെ പരിചയപ്പെടുന്നത്..ഷാഹിന(പേര് ഒറിജിനല്‍ അല്ല)......നല്ല അടക്കവും,ഒതുക്കവും ഉള്ള ഒരു പെണ്‍കുട്ടി..
പക്ഷെ അവളുടെ ഉള്ളില്‍ രക്തം ഒലിപ്പിക്കുന്ന ഒരു മനസുണ്ടായിരുന്നു എന്നറിയാന്‍ ഒരു പാട് വൈകിയിരുന്നു...
ആരറിയാന്‍ കാണുമ്പോയൊക്കെ ചിരിച്ചേ ഞാന്‍ അവളെ കണ്ടിട്ടുള്ളു...അത് കൊണ്ടാവാം..
പക്ഷെ അവള്‍ ആ ചിരിയിലൂടെ അവളുടെ ദുഃഖങ്ങള്‍ കടിച്ചമര്‍ത്തുകയായിരുന്നു........
ഞാന്‍ പോയി സൊറ പറയുന്ന വീടിനു അടുത്തായിരുന്നു അവളുടെ വീട്....വീട്ടില്‍ ഉപ്പ,ഉമ്മ (ഉമ്മ രണ്ടാനുമ്മ ആയിരുന്നു..ഇത് പിന്നീടാണ് ഞാന്‍ അറിഞ്ഞത്)എന്നിവരും അവര്‍ക്ക് ഒരു കൊച്ചു കുട്ടിയും ഉണ്ടായിരുന്നു...
ഇവളുടെ ഉപ്പ(നീചന്‍...ഇതെന്‍റെ ഭാഷയാണ്‌..) എന്ന് പറയുന്ന അയാള്‍ സൌന്ദര്യം കുറവാണ് എന്ന് പറഞ്ഞാണ് ..
ആദ്യഭാര്യയെ(ഇവളുടെ ഉമ്മയെ..ഇവര്‍ക്കും ഇതില്‍ പങ്കുണ്ട്)മൊഴി ചൊല്ലിയത്....
പിന്നെ ഇയാള്‍ സൌന്ദര്യമുള്ള ഒരു പെണ്ണിനെ വിവാഹം കഴിച്ചു..സൌന്ദര്യം തൊലിയില്‍ അല്ല മറിച്ച്‌ മനസിലാണ് ഉണ്ടാവേണ്ടത്
എന്ന സത്യം ഇയാല്‍ക്കരിയില്ലയിരിക്കാം...കാരണം അത്രക്കും വൃത്തികെട്ട ഒരു പെണ്ണായിരുന്നു അത്..


ഒരു വേലക്കാരിയെ പോലെ സാഹിനയെ കൊണ്ട് വീട്ടിലെ എല്ലാം പണിയും ചെയ്യിക്കുമായിരുന്നു ഇവള്‍ ..
ഒരു നാല്കാലിയെ പോലെ അവള്‍ മിണ്ടാതെ പണിയെടുത്തു...അവള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ആരുമുണ്ടായിരുന്നില്ല..
സ്വന്തം പിതാവ് പോലും ശബ്ദിക്കാത്ത അവള്‍ പിന്നെ എന്ത് ചെയ്യാന്‍....
അവള്‍ അവളുടെ ഉമ്മയുടെ വീട്ടിലേക്കു വിളിക്കും ഇടക്കൊക്കെ..."എന്നെ ഇവിടുന്നു കൊണ്ട് പോണേ ഉമ്മാ"..എന്ന്
കരഞ്ഞു പറയുമ്പോള്‍...."നിനക്ക് കല്യാണ പ്രായം ആയില്ലേ.. അയാള് തന്നെ നിന്‍റെ വിവാഹം നടത്തട്ടെ"എന്നുള്ള ഉമ്മയുടെ വാശി പിടിച്ച മറുപടി അവളെ നിശബ്ദയാക്കും..കാരണം അവള്‍ ആഗ്രഹിച്ചിരുന്നു..ആ ഒരു ദിവസത്തെ...


ആരായാലും വേണ്ടില്ല ..എങ്ങനെ ഉള്ളവനായാലും വേണ്ടില്ല ..ഒരുത്തനെ കണ്ടു പിടിച്ചു തരുമോ എന്ന് ഒരു പെണ്‍കുട്ടി
ചോദിക്കുമ്പോള്‍ നിങ്ങള്‍ എന്ത് കരുതും..ഇവള്‍ക്ക് വട്ടാണെന്ന് അല്ലെ...ഞാനും കരുതിയത് അതായിരുന്നു..
പക്ഷെ അത് ഒരു പെണ്ണിന്‍റെ രക്ഷപ്പെടലിന്റെ അങ്ങേ അറ്റമാണെന്ന് തിരിച്ചരിഞ്ഞപ്പോയെക്കും.....സംഭവിച്ചിരുന്നു..
അവള്‍ക്കു വരുന്ന കല്യാണ ആലോചനകള്‍ മുഴുവന്‍ ആ രണ്ടാനമ്മ മുടക്കുമായിരുന്നു...കാരണം ഒരു വേലക്കാരിയെ നഷ്ട്ടപ്പെടുമല്ലോ..


അന്ന് അവള്‍ കുറച്ചു സന്തോഷവതിയായാണ് എന്‍റെ അടുത്ത് വന്നത്..ഞാന്‍ പൊതുവേ അവളുടെ വീട്ടിലെ കാര്യങ്ങള്‍
അവളോട്‌ ചോദിക്കാറില്ല..അതവള്‍ക്ക്‌ വിഷമമാവും...സഹതാപ നോട്ടത്തെ അവള്‍ വെറുത്തിരുന്നു...
അവള്‍ പതിവിലും ഏറെ കുറെ സംസാരിച്ചു..നല്ല ഊര്ജസ്വലതയോടെ ..അവള്‍ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു..
"ഈ ജീവിതം എന്നൊക്കെ പറയുന്നത്..വെറുതെയ,..ഒന്നുമില്ല...ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ തീര്‍ന്നു എല്ലാം..പിന്നെ അവരെ ഓര്‍ക്കാന്‍
ആരുമുണ്ടാവില്ല..പ്രതേകിച്ചു എന്നെ അല്ലെ"അപ്പോയെക്കും അവള്‍ കരഞ്ഞിരുന്നു...കണ്ണീരിനിടയിലും അവള്‍ ചിരിച്ചു എന്നോട് യാത്ര പറഞ്ഞു...പിന്നെ കാണാം എന്ന് പറഞ്ഞു..പോയ്‌...അവള്‍..ദൂരേക്ക്...പിറ്റേന്ന് കടയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഒരു ഫോണ്‍ കാള്‍...അവള്‍ എന്നെന്നെക്കുമായുള്ള യാത്ര പോയി എന്ന് അറിയിക്കാന്‍...
പിന്നെ ഒന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല...മനസു പൊടുന്നനെ ശൂന്യമായത് പോലെ...
ഞാന്‍ അവളുടെ വീട്ടിലെത്തി....പക്ഷെ അവള്‍ തൂങ്ങി ആടുന്നത് കാണാന്‍ എനിക്കാവുമായിരുന്നില്ല...
കാണട്ടെ..അവളുടെ മാതാപിതാക്കള്‍...നീചന്മാര്‍...അല്ലാതെ പിന്നെ ഞാന്‍ എന്ത് വിളിക്കാന്‍..
അവളുടെ ശരീരം കാണാന്‍ "വിവാഹം കഴിഞ്ഞിട്ടു കൊണ്ട് പോകാം" എന്ന് പറഞ്ഞ ഉമ്മ അവിടെ എത്തി..
അവരുടെ കരച്ചില്‍ കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നത്...ഭ്രാന്തന്‍ ചിരി....

ഷാഹിന....അവളിപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും..കാരണം  എല്ലാ പീഡനത്തില്‍ നിന്നും സുരക്ഷിതമായല്ലോ...
പക്ഷെ അവള്‍ എനിക്കും ഞാന്‍ സൊറ പറയുന്ന വീട്ടുകാര്‍ക്കും മറക്കാനാവാത്ത വേദന തന്നാണ് പോയത്..
അവള്‍ക്കു എന്തെല്ലാം സ്വപ്‌നങ്ങള്‍ ഉണ്ടായിരിക്കാം..അല്ലെ,...ഉണ്ടായിരുന്നു..
അവള്‍ എന്നോട് പറയുമായിരുന്നു...പല സ്വപ്നങ്ങളും...ഇപ്പൊ അതിവിടെ പറയാന്‍ മനസ്‌ അനുവദിക്കുന്നില്ല..
അവളുടെ സ്വപ്നങ്ങളും അവളോട്‌ കൂടി മറഞ്ഞു പൊയ്ക്കോട്ടേ...........ശുഭം....

2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

ദേ..നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ ഒളിച്ചിരിക്കുന്നു

ദേ....ഞാന്‍ വീണ്ടും...ഇപ്പ്രാവശ്യം...ഞാന്‍ നിങ്ങളെ ഞെട്ടിക്കും...കണ്ടാ ഇപ്പൊ തന്നെ ഞെട്ടി....
ഏതായാലും പറയാം..നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ നിങ്ങളുടെ സിസ്റ്റെത്തില്‍ ഒളിച്ചിരിക്കുന്നുണ്ട്...
ഇല്ലെന്നോ...കള്ളം പറയരുത്....തായോട്ടു നോക്ക്...

ഇതു കണ്ടോ മോസില്ല ഫയര്‍ ഫോക്സ് ഒന്നെടുത്തേ..എന്നിട്ടിതു പോലെ ഒന്നു ചെയ്തു നോക്കിയെ..
TOOLS


 
OPTIONS __ SECURITY


SAVED PASSWORDS

SHOW PASSWORDS

YES


കണ്ടാ..കണ്ടാ..


എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞു പോണേ...

2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

സ്നേഹം തോല്‍ക്കരുത്.......ചിലപ്പോ ചെറിയ ദുരന്തം മതി നമ്മുടെ സ്വപ്നങ്ങളെ പിറകോട്ടു വലിക്കാന്‍..
...ഞാന്‍ ഇവിടെ പറയുന്ന അനുഭവ കഥയിലെ നായകനും ഉണ്ടായിരുന്നു കുറെ ഏറ സ്വപ്‌നങ്ങള്‍...
...സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളായി തന്നെ അവശേഷിക്കുമ്പോള്‍ മനസ്സില്‍ കുറച്ചു നീറ്റലുകള്‍ ബാക്കി..
...അപ്പൊ നമുക്ക് പറഞ്ഞു തുടങ്ങാം അല്ലെ......
...ഒരു പക്ഷെ അവനിത് ഒരു ഉപകാരം ആയാലോ...ഒരു പ്രാര്‍ത്ഥനയുടെ രൂപത്തില്‍...അല്ലെ..
..ശിഹാബ്..അതാണ്‌ അവന്‍റെ പേര്...പേര് പോലെ തന്നെ നല്ല ഉശിരുള്ളവന്‍...തന്റേടി...
.അവന്‍ ഞങ്ങള്‍ക്കൊക്കെ ഒരു ആവേശമായിരുന്നു...എല്ലാവര്‍ക്കും നല്ലത് മാത്രം വരട്ടെ എന്ന് മാത്രം ആശിച്ചവന്‍..
...ഒരു പക്ഷെ നല്ലവരെ വിധിക്ക് ഇഷ്ട്ടമില്ലായിരിക്കാം...അല്ലെങ്കില്‍ വിധിയുടെ വികൃതി ആയിരിക്കാം...
...നമുക്ക് തുടരാം...വിധി അതിന്‍റെ കോമാളിത്തരം ആടിത്തീര്‍ക്കട്ടെ......വിവാഹ വീട്ടില്‍ പന്തലിടുന്ന ജോലിയായിരുന്നു അവന്..ഒരു പക്ഷെ നല്ല സന്തോഷമുള്ള ഒരു ജോലി..
..അങ്ങനെ ഇരിക്കെ വിധി അതിന്‍റെ കോമാളി വേഷവുമായ്..അന്നത്തെ ആ വിവാഹ പന്തലിലും എത്തി..
..പന്തലിനുള്ള മുള കെട്ടാന്‍ മുകളില്‍ കയറിയതായിരുന്നു അവന്‍..കാലു വഴുതി താഴെ സിമന്റു തറയിലേക്കു ..
..പുറമടിച്ചു വീണു...അവന്‍ ഒന്ന് നിലവിളിച്ചത് പോലുമില്ല..അപ്പൊ ആരും അതെങ്ങനെ കാര്യമായ് എടുത്തില്ല..
..എന്നാലും വീണതല്ലേ..പിന്നീട് എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ..എന്ന് കരുതി..അവനെ താങ്ങി എടുത്തു..
വണ്ടിയിലേക്ക് കയറ്റി..കയറ്റുമ്പോള്‍ എനിക്ക് പുറം വേദനിക്കുന്നു എന്ന് മാത്രമാണ് അവന്‍ പറഞ്ഞത്..
.പക്ഷെ അതെന്താണെന്ന് ആര്‍ക്കും മനസിലായിരുന്നില്ല...അടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് കൊണ്ട് പോയ്‌...
..അവിടത്തെ പരിശോധിച്ചിട്ട് എത്രയും  പെട്ടെന്ന് അത്യാധുനിക ഹോസ്പിറ്റലില്‍ എത്തിക്കണം എന്ന് പറഞ്ഞു..
..ഞങ്ങള്‍ പെട്ടെന്ന് തന്നെ കാലിക്കറ്റ്‌ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു...പക്ഷെ അപ്പോയെക്കും നേരം വൈകിയിരുന്നു..അവിടെ നിന്ന് ഡോക്ടര്‍ പറഞ്ഞു...ജീവന് പ്രശ്നങ്ങള്‍ ഒന്നുമില്ല..പക്ഷെ....
..അത് കേള്‍ക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും ഇഷ്ട്ടമില്ലാരുന്നു..എന്തായാലും ഇനി കേള്‍ക്കാതെ തരമില്ലല്ലോ..
..കഴുത്തിനു കീഴ്പോട്ട് അവന് അനക്കാന്‍ പോലും പറ്റില്ലെന്ന്...നട്ടല്ലിലെക്കുള്ള ഞരന്പുകളില്‍ രണ്ടു ഞരന്പിന്
..ക്ഷതം സംഭവിച്ചിരുന്നു..പിന്നെയും ഡോക്ടര്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിരുന്നു..പക്ഷെ അതൊന്നും ..
..എന്‍റെ ചെവിയില്‍ എത്തുന്നുണ്ടായിരുന്നില്ല..എല്ലാം വിധി എന്ന് സമാധാനിച്ചു നാട്ടിലെത്തി...
..എനിക്കതിലേറെ  സങ്കടം തോന്നിയത് അവന്‍റെ വിവാഹം കഴിഞ്ഞിട്ടു വെറും രണ്ടു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ..ആ പെണ്ണിന്‍റെ അവസ്ഥ ആലോചിച്ചിട്ടു കണ്ണ് നീര്‍ പൊടിഞ്ഞു...അവളുടെ ഭാവി..
..പക്ഷെ പിന്നെ സംഭവിച്ചത് അത്ഭുതമായിരുന്നു..എന്തോ എനിക്ക് തോന്നുന്നത്..അവന്‍റെ ഭാഗ്യമാവാം....കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവന്‍റെ ഭാര്യയുടെ മാതാപിതാക്കള്‍ അവളെ കൂട്ടി കൊണ്ട് പോവാന്‍ വന്നു..
..പക്ഷെ അവള്‍ പോയില്ല..എന്ന് മാത്രമല്ല..എനിക്കിവനെ തന്നെ മതി..എന്ന് പറഞ്ഞു അവള്‍ വാശി പിടിച്ചു..
..അവനും കുറെ പറഞ്ഞു നോക്കി...ഒരു രക്ഷയും ഉണ്ടായിരുന്നില്ല...പിന്നെ എല്ലാം അവള്‍ക്കു വിട്ടു കൊടുത്തു..
..ഇന്നും അവള്‍ അവനെ പരിചരിച്ചു കഴിയുന്നു..ദൈവം അവന് കൊടുത്ത ഒരു പുണ്യം...


..ഒരിക്കല്‍ അവളെ ഞാന്‍ എന്‍റെ ഓട്ടോറിക്ഷയില്‍ അവളുടെ വീട്ടിലേക്കു കൊണ്ട് പോവുമ്പോള്‍ അവന്‍റെ എട്ടു വയസ്സുള്ള  അനിയനും അവളുടെ ഒപ്പം പോവുന്നത് കണ്ടപ്പോള്‍ ഞാന്‍ വെറുതെ ചോദിച്ചു.."നീ എന്തിനാ ഇവനെ കൊണ്ട് പോണേ"..അതിനു അവളുടെ മറുപടി കരച്ചിലായിരുന്നു...പിന്നെ ഞാന്‍ ഒന്നും ചോദിച്ചില്ല..


..കുറച്ചു ദിവസങ്ങള്‍ക്കു ശേഷം..അവന്‍റെ അനിയനെ വഴിയില്‍ വെച്ചു കണ്ടു..അവളുടെ അന്നത്തെ കരച്ചിലിന്‍റെ..
..കാരണം അനേഷിച്ചപ്പോള്‍ ഞാന്‍ കരയാന്‍ പോലും കഴിയാതെ തകര്‍ന്നു പോയ്‌...
..അവള്‍ അവളുടെ വീട്ടില്‍ ആകെ രണ്ടു ദിവസമേ നില്‍ക്കൂ..ആ രണ്ടു ദിവസവും അവനും അവിടെ നില്‍ക്കും ..
..എന്തിനെന്നോ ...അവളെ എന്‍റെ കൂട്ടുകാരന്‍റെ വീട്ടുകാര്‍ കൊണ്ട് പോകാന്‍ വന്നില്ലെങ്കിലോ എന്ന് വിചാരിച്ചിട്ട്..
..അവന്‍റെ അനിയനെ കൊണ്ട് പോകാന്‍ അവര്‍ വരാതിരിക്കില്ലല്ലോ...
..ഇത് ഇന്ന് ഇവിടെ പോസ്റ്റാന്‍ കാരണം അവന്‍ ഇന്ന് കയ് ഇളക്കി എന്ന സന്തോഷ വാര്‍ത്ത കേട്ടു..അത് കൊണ്ടാ..
...............അവന് വേണ്ടി എല്ലാ കൂട്ടുകാരും പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ അപേക്ഷിക്കുന്നു..........
..................പഴയ തന്റേടത്തോടെ ,ഉശിരോടെ,അവന്‍..എന്‍റെ ശിഹാബ്..തിരിച്ചു വരാന്‍...

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

..."മുഹമ്മദ്‌ കുട്ടീ..വിട്ടോടാ.."..

....പ്രേതങ്ങള്‍ ..ഉള്ളതോ ..ഇല്ലാത്തതോ?..എനിക്ക് തോന്നുന്നത് മനുഷ്യന്‍റെ സങ്കല്പമാണ് പ്രേതം എന്നത്..
... ഏതായാലും എനിക്ക് അതില്‍ വിശ്വാസം ഇല്ല..ചിലര്‍ക്കത്തില്‍ വിശ്വാസം ഉണ്ടായിരിക്കാം..
..ഇരുട്ടത്ത് ആരുമില്ലാത്ത നേരത്ത്..ഒരു വാഴാ ഇല ആടുന്നത് കണ്ടാലും മതി ചിലര്‍ക്ക് പേടിക്കാന്‍..
...ആ പേടിക്ക്‌ ഒരു ഇടവേള കൊടുത്തിട്ട് എന്താണ് ആ ആടിയത് എന്ന് അപ്പൊ തന്നെ അന്യേഷിച്ചാല്‍..
..പിന്നെ എന്ത് കണ്ടാലും പെട്ടെന്ന് പേടിക്കേണ്ടി വരില്ല..ഇന്നത്തെ പ്രശ്നവും അതാണ്‌...


...ഞാന്‍ ഇവിടെ പറയാന്‍ പോവുന്നത്..ഒരു പ്രേതത്തെ കണ്ട കഥയാണ്...
...അതിങ്ങനെ പറയാം...
...എനിക്ക്രു സുഹ്ര്തുന്ദ്..നാട്ടില്‍...മുഹമ്മദ്‌ കുട്ടി ..അതാണവന്റെ പേര്...ഞാന്‍ വലിയ ധൈര്യശാലി ..
...ആണെന്നാണ് അവന്‍റെ ഭാവം..അതെന്നത്തെ സംഭവത്തോട് കൂടി എനിക്ക് മനസിലായ്..ഹി ഹി ഹി ..
...അവന്‍ ഒരു ഓട്ടോറിക്ഷ വാങ്ങി..പുതിയത്..എനിക്കന്നു കുറച്ചു മേക്കാനിക്കൊക്കെ അറിയാം കേട്ടോ..
....അങ്ങനെ അവന്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങി..ഒരു ദിവസം...
...അതിന്‍റെ എന്ജിന് എന്തോ തകരാറ്...ഗിയര്‍ ഒന്നും വീഴുന്നില്ല...ഓടിച്ചു നോക്കിയപ്പോള്‍ എന്ജിന്റെ.
..ഉള്ളില്‍ ഗിയര്‍ സ്റ്റാര്‍ എന്ന് പറയുന്ന ഒരു സാധനം ഉണ്ട്..അതിന്‍റെ കംപ്ലൈന്റ്റ്‌ ആണെന്ന് മനസിലായ്..
...ഞാന്‍ അവനോടു പറഞ്ഞു.."ഇത് എഞ്ചിന്‍ അഴിക്കണം.." എന്നാലെ ശരിയാക്കാന്‍ പറ്റു...
....ഞാന്‍ പറഞ്ഞു...പുതിയ വണ്ടിയല്ലേ..കമ്പനിയില്‍ കൊണ്ട് പോയാല്‍ അവര്‍ ഫ്രീ ആയിട്ട് നന്നാക്കിതരും..
....അത് അവനു എന്തോ ഇഷ്ട്ടപ്പെട്ടില്ല...കാരണം തിരക്കിയപ്പോ..എന്താണന്നോ?...
....അത് എല്ലാവരും അറിയും..എഞ്ചിന്‍ അഴിച്ച വണ്ടി ആണെന്ന് അറിഞ്ഞാല്‍ മാര്‍ക്കെറ്റ് പോവും ..എന്നോക്കോയ അവന്‍ പറഞ്ഞെ...പിന്നെ എന്ത് ചെയ്യും.."ഞാന്‍ അയിച്ചാലും എല്ലാവരും അറിയില്ലേ.."...അതിനു ഒരു വഴിയുണ്ട്...അവന്‍ പറഞ്ഞു കേട്ടപ്പോള്‍ എന്നിലെ ധൈര്യവാന് എന്തോ ഒരു പേടി പോലെ...
....പുറത്തു കാട്ടാന്‍ പറ്റില്ലാലോ?..എന്താന്നോ..അവന്‍ പറയുവാ..നമുക്ക് രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു ..
..ആഴിക്കാം എന്ന്...എന്തായാലും വരുന്നത് വരട്ടെ എന്ന് വിചാരിച്ചു ഞാന്‍ ഏറ്റു...
...സമയം..ഒരു പന്തരണ്ടിനോടടുക്കുന്നു...ഞങ്ങള്‍ എഞ്ചിന്‍ അയിക്കല്‍ ആരംഭിച്ചു...എങ്ങും ഇരുട്ട്..
..ബള്‍ബ് ഇട്ടാല്‍ ആരെങ്കിലും കാണും എന്ന് വിചാരിച്ചു ഒരു മെഴുകു തിരിയുടെ വെട്ടതിലാ..പരിപാടി..
....ഒരു ഒച്ചയും അനക്കവും കേള്‍ക്കുന്നില്ല...അവന്‍ അടുത്തിരിക്കുന്നത് കൊണ്ട്...എന്നിലെ ധൈര്യവാന് ..
....എന്തോ ഒരു ധൈര്യം..വെറുതെ പേടി മാറ്റാന്‍ കുറെ ഏഷണിയും,പരദൂഷണവും..പറഞ്ഞു കൊണ്ടിരുന്നു..

.
....സമയം ഒരു ഒന്ന് .ഒന്നര ആയിക്കാണും..എന്‍റെ പുറകില്‍ കൂടി എന്തോ ഒരു നിഴല്‍ അനങ്ങിയ പോലെ തോന്നി...
...എന്‍റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി...ഞാന്‍ അവന്‍റെ മുഖത്തേക്ക് നോക്കി...അവനൊരു ഭാവ ഭേതവും ഇല്ല..ഞാന്‍ അവനോടു ചോദിച്ചു..."നീ ഇപ്പൊ വല്ലതും കണ്ടോ..."എന്തുവാ പ്രശ്നം.."അവന്‍ അതും ചോദിച്ചു ..
..എന്നെ നോക്കി ചിരിച്ചു..അവന്‍റെ ചിരിയില്‍ എന്തോ പന്തികേട്‌ ഉള്ളത് പോലെ എനിക്ക് തോന്നി...
...വെറുതെ ഇനിയും ചോദിച്ചു എന്‍റെ വില കളയണ്ട..എന്ന് വിചാരിച്ചു ഞാന്‍ പണി തുടര്‍ന്നു...
..ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും എനിക്ക് ആ നിഴല്‍ കാണാന്‍ കഴിഞ്ഞു.."ഡാ ..ഇതാടാ വീണ്ടും..
..എന്ന് ഞാന്‍ പറയാന്‍ തുടങ്ങുംപോയെക്കും...അവനെ അവിടെ കാണാനില്ലായിരുന്നു...എന്‍റെ നല്ല ജീവന്‍ ..
..എങ്ങോ പോയ്‌ മറഞ്ഞു..."ഡാ..ഓടിവാടാ..കള്ളന്‍.."എന്നുള്ള അവന്‍റെ ആര്പ്പില്‍ എന്നിലെ ധൈര്യവാന്‍ ..
വീണ്ടും സട കുടഞ്ഞെഴുന്നേറ്റു..ഞാനും ശബ്ദം കേട്ട ദിക്കിലേക്ക് ഓടി....നോക്കിയപ്പോയുണ്ട്..അവന്‍ ..റോട്ടില്‍ ..
..കൂടി അതിവേഗത്തില്‍ ഓടുന്നു...എനിക്ക് പിന്നെ ഒറ്റയ്ക്ക് അവിടെ നില്ക്കാന്‍ എന്നിലെ പേടി അനുവദിച്ചില്ല...
..ഞാനും ഓടി..അവന്‍റെ പിന്നാലെ..."ഡാ..ഒരു കള്ളന്‍,,..ഞാന്‍ കണ്ടു അവനെ...വേഗം വാ.."എന്ന് .....ഓടുന്നതിനിടയില്‍ അവന്‍ വിളിച്ചു പറയുന്നുടായിരുന്നു...ഹും...കളളന് വരാന്‍ കണ്ട നേരം..എന്ന് ഞാന്‍ മനസ്സില്‍ ആത്മഗതം ചെയ്തു...ഞാന്‍ ഓട്ടത്തിന്റെ സ്പീഡ് കൂട്ടി..കുറച്ചങ്ങു ഓടിയപ്പോള്‍ അവന്‍ ഒരു ഇടവഴി..
...കയറി..ഞാനും പിന്നാലെ കൂടി...കയറിയത് മാത്രേ എനിക്കറിയാവൂ...പിന്നെ അവനെ കാണാനില്ല..


..അവിടെ ആകെ കാട് പിടിച്ച സ്ഥലമായിരുന്നു...ഒന്ന് കൂടി ശ്രദ്ദിച്ചു നോക്കിയപ്പോ എന്‍റെ ധൈര്യവാനെ..കാണാനേ ..ഉണ്ടായിരുന്നില്ല...കാരണം..അതൊരു പള്ളിക്കാട്(ശ്മശാനം) ആയിരുന്നു..ഞാനാണെങ്കില്‍ അതിന്‍റെ പകുതി ..
..ദൂരം പിന്നിട്ടിരുന്നു..കാലുകള്‍ നിലത്തു നിന്നും പറിച്ചിട്ടു കിട്ടുന്നില്ല...നിലവിളിക്കുന്നുണ്ട്..പക്ഷെ ഒന്നും പുറത്തേക്കു വരുന്നില്ല..എങ്ങനെയൊക്കെയോ..കുറച്ചു കൂടി മുന്നോട്ടു നടന്നു...അവനെ അവിടെ എങ്ങും കണ്ടില്ല...പെട്ടെന്ന്...എന്തോ ഭയങ്കര ശബ്ദം...എന്‍റെ ഉള്ള ജീവനും അതോടെ നഷ്ട്ടപ്പെടുകയായിരുന്നു..
"ഡാ..അലീ .."..എന്നൊരു വിളി ഞാന്‍ എവിടെ നിന്നോ കേട്ടത് പോലെ തോന്നി..അത് അവനായിരുന്നു,...
..അവനും ആ ശബ്ദം കേട്ട് പേടിച്ചു എന്ന് എനിക്ക് മനസിലായ്..."മുഹമ്മദ്‌ കുട്ടീ..വിട്ടോടാ.."..ഞാന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു..സകല ശക്തിയും സംഭരിച്ചു ഓടാന്‍ തുടങ്ങി...എന്‍റെ ശബ്ദം കേട്ട് അയല്‍പക്കത്തുള്ള ..
..വീട്ടുകാരെല്ലാം ഉണര്‍ന്നിരുന്നു...എല്ലാവരും എന്താണെന്ന് ചോദിച്ചറിഞ്ഞു...ഇനി എന്നെ കള്ളനാക്കിയാലോ..
...എന്ന് കരുതി ഞാന്‍ ഉള്ള സത്യം പറഞ്ഞു...വണ്ടി നന്നാക്കുകയായിരുന്നു ..എന്ന് ഞാന്‍ പറയുമ്പോള്‍ ..
..മുഹമ്മദിന്‍റെ ദയനീയ മുഖം..എന്‍റെ സത്യത്തിനു മുന്‍പില്‍ ഞാന്‍ കണ്ടില്ലെന്നു നടിച്ചു...
...(എന്‍റെ അന്നത്തെ പറച്ചില് കൊണ്ടോ എന്തോ ആ ഓട്ടോറിക്ഷ ഇന്നും അവന്‍റെ വീട്ടില്‍ വെയിലും മഴയും
,,..കൊണ്ട് കിടക്കുന്നു)...പിറ്റേന്ന് മരം വെട്ടുന്ന ഹമീദ്ക്ക..പള്ളിക്കാട്ടിലേക്ക്‌ പോവുന്നത് കണ്ടപ്പോയാണ് ..ആ സത്യം മനസിലാകുന്നത്..
...ആ ശബ്ദത്തിന്‍റെ ഉറവിടം...ഒരു പ്ലാവ് നിലം പൊത്തിയതായിരുന്നു എന്ന് .......

......ഏതായാലും അന്നത്തോട് കൂടി പ്രേതത്തോട്‌ എനിക്ക് പുച്ഛം തോന്നി....
......ഇനി പറയു..പ്രേതം ഉണ്ടോ?


....ഇത് നന്നായിട്ടില്ല എന്ന് എനിക്കും ഒരു ശങ്ക തോന്നുന്നു...കൂട്ടുകാര്‍ അഭിപ്രായം പറയു...

2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

....ആ അമ്മയോട് നമ്മള്‍ എന്ത് പറയും....

.....കുടിലിലെ പട്ടിണി മാറ്റാന്‍ മകനെ നോക്കെത്താ ദൂരത്തേക്കു പറഞ്ഞയച്ച അവന്‍റെ അമ്മ നാളെ വന്നു ...
...നമ്മളോട്"എന്‍റെ മകനെ നിങ്ങള്‍ എന്ത് ചെയ്തു" എന്ന് ചോദിച്ചാല്‍ സംസ്കാരത്തിന്‍റെ മൂര്‍ത്തി ഭാവം ..
..എന്ന് ആണയിടുന്ന നമ്മള്‍ കേരളിയെര്‍ എന്ത് പറയും....നിങ്ങളുടെ മകനെ ഞങ്ങള്‍ കൊന്നുവന്നോ...?
....കേരളത്തിന്റെ ആധുനിക സംസ്കാരം ഇന്ന് ചര്‍ച്ച ചെയ്യപ്പെടെണ്ടി ഇരിക്കുന്നു...ദൈവത്തിന്‍റെ സ്വന്തം..
..നാട് ഇന്ന് ചെകുത്താന്റെ കോട്ടയാവുകയാണോ?...
..ഞാന്‍ പറഞ്ഞു വരുന്നത്...കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അത്ര പ്രതാന്യത്തോടെ അല്ലാതെ പത്രത്തില്‍ വനങ് ഒരു വാര്‍ത്തയാണ്..പട്ടണക്കാട് റെയില്‍വെ ക്രോസ്സിങ്ങിനു അടുത്തുള്ള ക്ഷേത്രത്തിനു മുന്‍പിലുള്ള മണിയില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക്‌ കയറില്‍ ഒരു യുവാവ് തൂങ്ങി മരിച്ചു എന്നായിരുന്നു ആ വാര്‍ത്ത..
....ആ കേസിന്റെ പിന്നാലെ പോയ പോലീസിനു കിട്ടിയ വിവരങ്ങള്‍ മനസാക്ഷി ഉള്ളവനെ ഞെട്ടിക്കുന്നവയായിരുന്നു.. ബുല്ലേഷ് റാവു എന്ന പശ്ചിമ ബംഗാളിലെ ..
..ഒരു ചെറുപ്പക്കാരന്‍ ആയിരുന്നു തൂങ്ങി മരിച്ചത്...ചെങ്ങന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ .
..ജോലി ചെയ്യ്കയായിരുന്ന ഇയാള്‍..നാട്ടില്‍ നിന്നും രണ്ടു തൊഴിലാളികളെ കൊണ്ട് വരുന്ന വഴി..
..പട്ടണക്കാട് എത്തിയപ്പോള്‍ ട്രെയിനില്‍ നിന്നും വീഴുകയായിരുന്നു..രാത്രി ആയിരുന്നു സംഭവം..
...ഒരു വിധത്തില്‍ എഴുന്നേറ്റു അടുത്ത് കണ്ട വീട്ടിലേക്കു രക്തമൊലിക്കുന്ന ശരീരവുമായ് കയറിച്ചെന്നു..
...അന്യ നാട്ടുകാരന്‍ ആണ് എന്ന് കണ്ടപ്പോള്‍..എന്താണ് സംഭവം എന്ന് കൂടി ചോദിക്കാതെ ആ ..
..യുവാവിനു മുന്‍പില്‍ അവര്‍ വാതില്‍ കൊട്ടിയടച്ചത്രേ..ഇയാള്‍ അവിടെ നിന്നും ഇറങ്ങി പിന്നീടു ..
..പല വീടുകളും കയറി ഇറങ്ങിയത്രേ..ആരും തിരിഞ്ഞു നോക്കാതെ വേദനയും സഹിച്ച് ..
..ഇറങ്ങി നടന്ന ഇയാളുടെ പിന്നാലെ തെരുവ് പട്ടികള്‍ കൂടിയപ്പോള്‍ ഇയാള്‍ ക്ഷേത്രത്തിലേക്ക് ..
...ഓടിക്കയരുകായിരുന്നു....ഇനി രക്ഷയില്ലെന്നു മനസിലാകിയത് കൊണ്ടാവാം..അയാള്‍ അവിടെ കിടന്ന ..
..ക്ഷേത്ര മണിയില്‍ ആത്മഹത്യ ചെയ്തത്...രംഗം നടക്കുമ്പോള്‍ ക്ഷേത്രത്തിനു ചുറ്റും ആളുകള്‍ ..
...ഉണ്ടായിരുന്നു..ആരും.."അരുതേ എന്നോ ഞങ്ങളൊക്കെ ഇവിടെ ഇല്ലേ എന്നോ "പറഞ്ഞില്ല...

...ഇതിലൂടെ ഒരു സത്യം നാം മനസിലാക്കേണ്ടത് ഉണ്ട്..വിദൂര ദേശങ്ങളില്‍ തീര്‍ത്തു അന്യമായ സാഹചര്യങ്ങളില്‍ നമുക്ക് കഞ്ഞി എത്തിക്കാന്‍ ചോര നീരാക്കി പണിയെടുക്കുന്ന നമ്മുടെ മക്കളോട്,പിതാക്കളോട്,ഭര്താക്കാന്മാരോട് ..ആ നാട്ടുകാര്‍ ഈ വിധം പെരുമാറിയാല്‍ അവര്‍ക്ക് ..
..നേരെ വിരല്‍ ചൂണ്ടാന്‍ നമുക്ക് എങ്ങനെ സാധിക്കും?,,

ഒരിറക്ക് വെള്ളം പോലും കിട്ടാതെ വേദന കൊണ്ട് പുളഞ്ഞു..മനോ വേദനകൊണ്ട് ഒരു മുഴം കയറില്‍ ..
...ജീവിതം അവസാനിപ്പിച്ച ബുല്ലഷിന്റെ .ആത്മാവ് നമ്മളെ പറ്റി എന്ത് വിചാരിക്കുന്നുടാവും...

.......ബുല്ലെഷ്‌...ഈ മഹാ പാപികള്‍ക്ക് മാപ്പ്....നീ ജീവനോടുക്കുംപോള്‍ ഈ കേരളത്തെ ശപിചിരുന്നോ..
..ഒരു മലയാള പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇതെന്നെ ഇവിടെ എഴുതാന്‍ പ്രേരിപ്പിച്ചത്..