Pages

2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

സ്നേഹം തോല്‍ക്കരുത്



.......ചിലപ്പോ ചെറിയ ദുരന്തം മതി നമ്മുടെ സ്വപ്നങ്ങളെ പിറകോട്ടു വലിക്കാന്‍..
...ഞാന്‍ ഇവിടെ പറയുന്ന അനുഭവ കഥയിലെ നായകനും ഉണ്ടായിരുന്നു കുറെ ഏറ സ്വപ്‌നങ്ങള്‍...
...സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളായി തന്നെ അവശേഷിക്കുമ്പോള്‍ മനസ്സില്‍ കുറച്ചു നീറ്റലുകള്‍ ബാക്കി..




...അപ്പൊ നമുക്ക് പറഞ്ഞു തുടങ്ങാം അല്ലെ......
...ഒരു പക്ഷെ അവനിത് ഒരു ഉപകാരം ആയാലോ...ഒരു പ്രാര്‍ത്ഥനയുടെ രൂപത്തില്‍...അല്ലെ..
..ശിഹാബ്..അതാണ്‌ അവന്‍റെ പേര്...പേര് പോലെ തന്നെ നല്ല ഉശിരുള്ളവന്‍...തന്റേടി...
.അവന്‍ ഞങ്ങള്‍ക്കൊക്കെ ഒരു ആവേശമായിരുന്നു...എല്ലാവര്‍ക്കും നല്ലത് മാത്രം വരട്ടെ എന്ന് മാത്രം ആശിച്ചവന്‍..
...ഒരു പക്ഷെ നല്ലവരെ വിധിക്ക് ഇഷ്ട്ടമില്ലായിരിക്കാം...അല്ലെങ്കില്‍ വിധിയുടെ വികൃതി ആയിരിക്കാം...
...നമുക്ക് തുടരാം...വിധി അതിന്‍റെ കോമാളിത്തരം ആടിത്തീര്‍ക്കട്ടെ....



..വിവാഹ വീട്ടില്‍ പന്തലിടുന്ന ജോലിയായിരുന്നു അവന്..ഒരു പക്ഷെ നല്ല സന്തോഷമുള്ള ഒരു ജോലി..
..അങ്ങനെ ഇരിക്കെ വിധി അതിന്‍റെ കോമാളി വേഷവുമായ്..അന്നത്തെ ആ വിവാഹ പന്തലിലും എത്തി..
..പന്തലിനുള്ള മുള കെട്ടാന്‍ മുകളില്‍ കയറിയതായിരുന്നു അവന്‍..കാലു വഴുതി താഴെ സിമന്റു തറയിലേക്കു ..
..പുറമടിച്ചു വീണു...അവന്‍ ഒന്ന് നിലവിളിച്ചത് പോലുമില്ല..അപ്പൊ ആരും അതെങ്ങനെ കാര്യമായ് എടുത്തില്ല..
..എന്നാലും വീണതല്ലേ..പിന്നീട് എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ..എന്ന് കരുതി..അവനെ താങ്ങി എടുത്തു..
വണ്ടിയിലേക്ക് കയറ്റി..കയറ്റുമ്പോള്‍ എനിക്ക് പുറം വേദനിക്കുന്നു എന്ന് മാത്രമാണ് അവന്‍ പറഞ്ഞത്..
.പക്ഷെ അതെന്താണെന്ന് ആര്‍ക്കും മനസിലായിരുന്നില്ല...അടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് കൊണ്ട് പോയ്‌...
..അവിടത്തെ പരിശോധിച്ചിട്ട് എത്രയും  പെട്ടെന്ന് അത്യാധുനിക ഹോസ്പിറ്റലില്‍ എത്തിക്കണം എന്ന് പറഞ്ഞു..
..ഞങ്ങള്‍ പെട്ടെന്ന് തന്നെ കാലിക്കറ്റ്‌ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു...



പക്ഷെ അപ്പോയെക്കും നേരം വൈകിയിരുന്നു..അവിടെ നിന്ന് ഡോക്ടര്‍ പറഞ്ഞു...ജീവന് പ്രശ്നങ്ങള്‍ ഒന്നുമില്ല..പക്ഷെ....
..അത് കേള്‍ക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും ഇഷ്ട്ടമില്ലാരുന്നു..എന്തായാലും ഇനി കേള്‍ക്കാതെ തരമില്ലല്ലോ..
..കഴുത്തിനു കീഴ്പോട്ട് അവന് അനക്കാന്‍ പോലും പറ്റില്ലെന്ന്...നട്ടല്ലിലെക്കുള്ള ഞരന്പുകളില്‍ രണ്ടു ഞരന്പിന്
..ക്ഷതം സംഭവിച്ചിരുന്നു..പിന്നെയും ഡോക്ടര്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിരുന്നു..പക്ഷെ അതൊന്നും ..
..എന്‍റെ ചെവിയില്‍ എത്തുന്നുണ്ടായിരുന്നില്ല..



എല്ലാം വിധി എന്ന് സമാധാനിച്ചു നാട്ടിലെത്തി...
..എനിക്കതിലേറെ  സങ്കടം തോന്നിയത് അവന്‍റെ വിവാഹം കഴിഞ്ഞിട്ടു വെറും രണ്ടു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ..ആ പെണ്ണിന്‍റെ അവസ്ഥ ആലോചിച്ചിട്ടു കണ്ണ് നീര്‍ പൊടിഞ്ഞു...അവളുടെ ഭാവി..
..പക്ഷെ പിന്നെ സംഭവിച്ചത് അത്ഭുതമായിരുന്നു..എന്തോ എനിക്ക് തോന്നുന്നത്..അവന്‍റെ ഭാഗ്യമാവാം..



..കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവന്‍റെ ഭാര്യയുടെ മാതാപിതാക്കള്‍ അവളെ കൂട്ടി കൊണ്ട് പോവാന്‍ വന്നു..
..പക്ഷെ അവള്‍ പോയില്ല..എന്ന് മാത്രമല്ല..എനിക്കിവനെ തന്നെ മതി..എന്ന് പറഞ്ഞു അവള്‍ വാശി പിടിച്ചു..
..അവനും കുറെ പറഞ്ഞു നോക്കി...ഒരു രക്ഷയും ഉണ്ടായിരുന്നില്ല...പിന്നെ എല്ലാം അവള്‍ക്കു വിട്ടു കൊടുത്തു..
..ഇന്നും അവള്‍ അവനെ പരിചരിച്ചു കഴിയുന്നു..ദൈവം അവന് കൊടുത്ത ഒരു പുണ്യം...


..ഒരിക്കല്‍ അവളെ ഞാന്‍ എന്‍റെ ഓട്ടോറിക്ഷയില്‍ അവളുടെ വീട്ടിലേക്കു കൊണ്ട് പോവുമ്പോള്‍ അവന്‍റെ എട്ടു വയസ്സുള്ള  അനിയനും അവളുടെ ഒപ്പം പോവുന്നത് കണ്ടപ്പോള്‍ ഞാന്‍ വെറുതെ ചോദിച്ചു.."നീ എന്തിനാ ഇവനെ കൊണ്ട് പോണേ"..അതിനു അവളുടെ മറുപടി കരച്ചിലായിരുന്നു...പിന്നെ ഞാന്‍ ഒന്നും ചോദിച്ചില്ല..


..കുറച്ചു ദിവസങ്ങള്‍ക്കു ശേഷം..അവന്‍റെ അനിയനെ വഴിയില്‍ വെച്ചു കണ്ടു..അവളുടെ അന്നത്തെ കരച്ചിലിന്‍റെ..
..കാരണം അനേഷിച്ചപ്പോള്‍ ഞാന്‍ കരയാന്‍ പോലും കഴിയാതെ തകര്‍ന്നു പോയ്‌...
..അവള്‍ അവളുടെ വീട്ടില്‍ ആകെ രണ്ടു ദിവസമേ നില്‍ക്കൂ..ആ രണ്ടു ദിവസവും അവനും അവിടെ നില്‍ക്കും ..
..എന്തിനെന്നോ ...അവളെ എന്‍റെ കൂട്ടുകാരന്‍റെ വീട്ടുകാര്‍ കൊണ്ട് പോകാന്‍ വന്നില്ലെങ്കിലോ എന്ന് വിചാരിച്ചിട്ട്..
..അവന്‍റെ അനിയനെ കൊണ്ട് പോകാന്‍ അവര്‍ വരാതിരിക്കില്ലല്ലോ...




..ഇത് ഇന്ന് ഇവിടെ പോസ്റ്റാന്‍ കാരണം അവന്‍ ഇന്ന് കയ് ഇളക്കി എന്ന സന്തോഷ വാര്‍ത്ത കേട്ടു..അത് കൊണ്ടാ..




...............അവന് വേണ്ടി എല്ലാ കൂട്ടുകാരും പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ അപേക്ഷിക്കുന്നു..........
..................പഴയ തന്റേടത്തോടെ ,ഉശിരോടെ,അവന്‍..എന്‍റെ ശിഹാബ്..തിരിച്ചു വരാന്‍...

1 അഭിപ്രായം:

  1. വല്ലാത്ത സങ്കടം തോന്നി വായിച്ചപ്പോള്‍.

    അല്ലാഹു എല്ലാം ഭേദമാക്കിക്കൊടുക്കട്ടെ ആമീന്‍ .

    മറുപടിഇല്ലാതാക്കൂ