Pages

അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മാർച്ച് 23, വെള്ളിയാഴ്‌ച

എന്തേ....അവന്‍ അങ്ങനെ ചെയ്തു?


.
.
അവനെ ഞാന്‍ കണ്ടു.....രണ്ടു ദിവസം മുന്‍പ്...തിരിച്ചറിയാന്‍ പറ്റാത്ത രൂപത്തില്‍ ആയിരുന്നു അവന്‍...ആദ്യം കണ്ടപ്പോള്‍ എനിക്ക് മനസിലായില്ല...പിന്നെ എന്‍റെ കൂട്ടുകാരന്‍ പറഞ്ഞപ്പോള്‍ ആണ് ഞാന്‍ അവനെ സൂക്ഷിച്ചു നോക്കിയത്...ആകെ തെണ്ടി പിള്ളേരെ പോലെ ഒരു വേഷം.....മലയാളി ആണെന്ന് പോലും പറയില്ല..പിന്നെ അല്ലെ എന്‍റെ കൂട്ടുകാരന്‍ ആയിരുന്നു എന്ന് പറയുക...കൂട്ടുകാരന്‍ എന്ന് പറഞ്ഞാല്‍ പോര....എന്‍റെ എല്ലാം ആയിരുന്നു അവന്‍...സങ്കടങ്ങള്‍ പറയാനും ഇണങ്ങാനും പിണങ്ങാനും അവന്‍ മാത്രം ആയിരുന്നു എനിക്ക് കൂട്ട്...അവന്‍ മാത്രേ ഉണ്ടായിരുന്നുള്ളൂ..അവന്റെ ഉമ്മാക്ക്...അത് കൊണ്ടാവാം ഞാന്‍ അവിടെ പോവുംപോയൊക്കെ ആ ഉമ്മ എനിക്കും സ്നേഹം വിളമ്പി തന്നിരുന്നത്..എന്നെ വലിയ കാര്യമായിരുന്നു അവര്‍ക്ക്...അവനെ പോലെ തന്നെ എന്നേം കണ്ടു...ഇപ്പൊ അവന്‍ ആകെ മാറിയിരിക്കുന്നു...അവന്‍ എന്നെ കണ്ടപ്പോള്‍ ചൂളി...എന്‍റെ മുന്നിലേക്ക്‌ വരാന്‍ ഭയങ്കര വിഷമം പോലെ...എങ്ങനെ ഇല്ലാതിരിക്കും....എന്‍റെ ഇന്നത്തെ ഈ അവസ്ഥക്ക് കാരണം അവനാ..അതറിയണമെങ്കില്‍ കുറച്ചു കാലം പിറകോട്ടു പോണം.....പിറകോട്ടു പോകുവാ ഞാന്‍ കരയരുതേ എന്നാ പ്രാര്‍ഥനയോടെ.......
.
.
.
കുട്ടിക്കാലം മുതല്‍ തുടങ്ങിയ ബന്ടമായിരുന്നു ഞാനും അവനും തമ്മില്‍...എന്തും ഞങ്ങള്‍ക്ക് ഒരു പോലെ ആയിരുന്നു...ഒരു പഴം കിട്ടിയാല്‍ പകുതി എനിക്ക് പകുതി അവനു...അതായിരുന്നു ഞങ്ങളുടെ ശീലം ....എവിടേക്ക് പോയാലും ഒരു വാലായി അവനും ഉണ്ടായിരുന്നു കൂടെ...എന്തിനും ഏതിനും.....നിര്‍വചിക്കാന്‍ പറ്റാത്ത അത്രയും കൂട്ടുകാരായിരുന്നു ഞങ്ങള്‍....അവന്‍റെ ഉപ്പ അവന്‍റെ ചെറുപ്പത്തിലെ അവരെ വിട്ടു പോയിരുന്നു...അമ്മാവന്‍മാരുടെ തണലില്‍ ആയിരുന്നു തുടര്‍ ജീവിതം..അത് കൊണ്ട് തന്നെ വലിയ കഷ്ട്ടം ആയിരുന്നു അവന്‍റെ കാര്യം...എനിക്ക് പുതിയ ഷര്‍ട്ട്‌ കിട്ടുമ്പോള്‍ അവനു അപ്പോയും പഴയത് തന്നെ ആയിരുന്നു..എനിക്കതില്‍ ഭയങ്കര സങ്കടം ആയിരുന്നു...എന്നാലും രണ്ടു മൂന്നു തവണ ഉപ്പയോട്‌ സോപ്പിട്ടു അവനും ഞാന്‍ ഷര്‍ട്ട്‌ വാങ്ങി കൊടുത്തിട്ടുണ്ട്...അല്ലെങ്കില്‍ എന്‍റെ ഷര്‍ട്ട്‌ ഞാന്‍ അവനു ഒരു ദിവസം ധരിക്കാന്‍ കൊടുക്കും...അങ്ങനെ അങ്ങനെ കൂട്ട് കൂടി നടക്കുന്നതിനിടയില്‍ ആയിരുന്നു എന്‍റെ വിവാഹം...അന്നും അവനു ദുഃഖം ആയിരുന്നു...അവനോടുള്ള സ്നേഹം കുറയുമോ എന്ന്...പക്ഷെ അതുണ്ടായില്ല...ഞങ്ങള്‍ ഒരിക്കലും പിരിഞ്ഞില്ല....പക്ഷെ......
.
.
.
ജീവിതം എവിടെ എങ്കിലും എത്തിക്കുമല്ലോ നമ്മെ...അതാണല്ലോ ജീവിതത്തിന്‍റെ വിക്രതിയും....എന്‍റെ ജീവിതത്തിലും സാമ്പത്തികം വില്ലനായി കയറി വന്നു...ഒരു വിസ ഒപ്പിച്ചു സൌദിയിലേക്ക് വണ്ടി കയറി...അവന്‍ കരയുകയായിരുന്നു...അവനെ ഞാന്‍ സമാധാനിപ്പിച്ചു..
.
"ഡാ...നമുക്ക് കര കയറണ്ടേ...നിനക്കും വേണ്ടേ ഒരു ജീവിതം.."
.
എന്നൊക്കെ പറഞ്ഞു അവനെ സോപ്പിട്ടു..എന്നിട്ടും അവന്‍ കരയുകയായിരുന്നു ....എന്തായാലും ഇവിടെ എത്തി..കുറച്ചു കാലങ്ങള്‍ക്കകം ഒന്ന് പച്ച പിടിച്ചു വരികയായിരുന്നു..എനിക്ക് പരിചയപ്പെട്ട ഒരു സൗദി ഒരു വിസ ഫ്രീ ആയി തന്നു..അത് ഞാന്‍ അവനു അയച്ചു കൊടുത്തു...അവനു ഭയങ്കര സന്തോഷമായിരുന്നു...എന്നെ കാണാമല്ലോ എന്നാ സന്തോഷം...അങ്ങനെ അവനും എത്തി ഇവിടെ...ഇതിനിടയില്‍ ഞാന്‍ നിന്നിരുന്ന ഷോപ്പ് എന്‍റെ അറബിയുടെ കൂടെ ഞാനും ഒരു ഷെയര്‍ എടുത്തു...ഞാനും അറബിയും കൂടി ആയിരുന്നു അത് നടത്തിയിരുന്നത്...ഇവനെ ഞാന്‍ അവിടത്തെ ജോലിക്കാരനും ആക്കി...നല്ല ശമ്പളവും ഉണ്ടായിരുന്നു അവനു...അങ്ങനെ സന്തോഷമായി കഴിഞ്ഞു പോകവേ...എനിക്ക് പെട്ടെന്ന് റിയാദ് വരെ വരേണ്ട ആവശ്യം വന്നു...എല്ലാം അവനെ ഏല്‍പ്പിച്ചു ഞാന്‍ റിയാദിലേക്ക് പോന്നു...ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ അറബിയുടെ ഫോണ്‍....എത്രയും പെട്ടെന്ന് ഷോപ്പില്‍ എത്താന്‍...
.
.
.
ഞാന്‍ പെട്ടെന്ന് തന്നെ റിയാദില്‍ നിന്നും വണ്ടി കയറി ...ജിദ്ദയില്‍ എത്തി..കാരണം കൂട്ടുകാരനെ വിളിച്ചിട്ട് കിട്ടുന്നും ഇല്ല..അറബി എന്നെ കാത്തിരിക്കുവാരുന്നു..അറബി പറഞ്ഞത് കേട്ട് എന്‍റെ കണ്ണില്‍ ഇരുട്ട് കയറി..ഞാന്‍ തളര്‍ന്നിരുന്നു പോയി...എന്‍റെ ഉറ്റ കൂട്ടുകാരന്‍ ഷോപ്പില്‍ നിന്നും ഏകദേശം രണ്ടര ലക്ഷം രൂപ എടുത്തു മുങ്ങിയിരിക്കുന്നു...എന്‍റെ എല്ലാ ശക്തിയും ഇല്ലാതായിരുന്നു...ഇരുന്ന ഇടതു നിന്നും എണീക്കാന്‍ എനിക്ക് കഴിഞ്ഞില്ല..ഞാന്‍ അറബിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി...ഇവന്‍ എങ്ങാനും നുണ പറയുകയാണോ എന്ന്...അവന്‍റെ റൂമില്‍ ഉള്ള ആളെ ഞാന്‍ വിളിച്ചു നോക്കി...എല്ലാം സത്യമായിരുന്നു..
.
.
.
ആ സംഭവത്തോട് കൂടി അറബിക്ക് എന്നെയും വിശ്വാസം ഇല്ലാതായി...അവന്‍ എന്നെ ഒഴിവാക്കി ..ഒന്നും തരാതെ...എന്‍റെ എല്ലാ സമ്പാദ്യവും നഷ്ട്ടപ്പെടുകയായിരുന്നു....എന്‍റെ സര്‍വവും തകര്‍ന്നു പോയത് കൊണ്ട് അറബിയോട് വഴാക്കിടാനോന്നും എന്നെ കൊണ്ട് കഴിഞ്ഞില്ല...അല്ലെങ്കില്‍ എന്ത് വഴാക്കിടാന്‍..എന്നും ഒപ്പമുണ്ടായിരുന്നവന്‍ എല്ലാം തകര്‍ത്തു കളഞ്ഞു അതിലും വലുതാണോ ഇത്...എല്ലാം കൊണ്ട് പോട്ടെ,,,,അവനെ കേസില്‍ കുടുക്കണം എന്നൊക്കെ എന്‍റെ കൂട്ടുകാര്‍ പറഞ്ഞു ..പക്ഷെ എന്നെ കൊണ്ട് അതിനു ആകുമായിരുന്നില്ല..അത്രക്കും പ്രിയപ്പെട്ടവന്‍ ആയിരുന്നു എനിക്ക് അവന്‍...അവന്‍റെ ഉമ്മ എന്നെ വിളിച്ചു കരഞ്ഞു,....
.
"ഡാ..മോനെ...അവനെ ശപിക്കല്ലേ ,...നിന്‍റെ കൂട്ടുകാരന്‍ അല്ലെ എന്ന്.."
.
ആ കണ്ണീരിനു മുന്‍പില്‍ ഞാന്‍ എല്ലാം മറന്നു..അവന്‍ അത് കൊണ്ട് രക്ഷപ്പെടുകയാണെങ്കില്‍ രക്ഷപ്പെടട്ടെ എന്നും വിചാരിച്ചു...പക്ഷെ അവനോടു ഞാന്‍ പൊറുത്തെങ്കിലും ദൈവം പൊറുത്തില്ല ...അവന്‍റെ വിസ എന്തൊക്കെയോ താറുമാറായി...നാട്ടില്‍ പോലും പോകാന്‍ കഴിയാതെ കഷ്ട്ടപ്പെടുകയായിരുന്നു..അവന്‍..ആ നിലയില്‍ ആണ് ഞാന്‍ അവനെ രണ്ടു ദിവസം മുന്‍പ് കാണുന്നത്....ഞാന്‍ അവനെ എന്‍റെ അടുത്തേക്ക് വിളിച്ചു..അവനു വരാന്‍ മടി ആയിരുന്നു...എന്‍റെ മനസു വേദനിച്ചു ..അവന്‍റെ അവസ്ഥ കണ്ടു....അവന്‍റെ കണ്ണുകളില്‍ എന്നോടുള്ള പശ്താപം ഉണ്ടായിരുന്നു...പക്ഷെ അത് അവനു എന്നോട് തുറന്നു പറയാന്‍ മടി....ഞാന്‍ ഏതായാലും അവനെ സമാധാനിപ്പിച്ചു...അവനു നാട്ടിലേക്ക് പോവാനുള്ള കാര്യങ്ങള്‍ എല്ലാം ചെയ്തു കൊടുത്തു...ഇപ്പോയും ശ്രമിച്ചു കൊണ്ടിരിക്കുവാണ്..അവന്‍ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തട്ടെ എന്ന് പ്രര്തിക്കുവാ ഞാന്‍ ..
.
.
സത്യായിട്ടും ഞാന്‍ അവനെ പ്രാകിയിട്ടില്ല...സത്യം ...എന്നെ കൊണ്ട് അതിനു കഴിയില്ല....എന്നാലും എന്തെ ഈ മനുഷ്യന്മാര്‍ക്ക് ഇങ്ങനെ മാറാന്‍ കഴിയുന്നു......എനിക്കതിന്‍റെ ഉത്തരം ഇന്നേവരെ കിട്ടിയിട്ടില്ല....സ്നേഹ ശൂന്യത തന്നെ...അല്ലാതെ എന്ത്....ഇനി എവിടന്നു പഠിക്കും ഇതൊക്കെ....
.
.
.......................................സ്നേഹം അത് നിറഞ്ഞാടട്ടെ മനുഷ്യ മനസുകളില്‍ ...............................................

2011 നവംബർ 30, ബുധനാഴ്‌ച

എന്‍റെ സങ്കടങ്ങള്‍


...ഇരുളിലായിരുന്നു..ഇതുവരെ...പ്രവാസത്തിന്‍റെ മൂടുപടം കൊണ്ട് മറച്ച ഇരുള്‍...
പൊന്നു മോളുടെ കുഞ്ഞു മുഖം കാണാതെ എത്ര നാള്‍...ഇനിയും എത്ര കാത്തിരിക്കണം..അറിയില്ല...ആകാശ നീലിമയിലൂടെ വിമാനം ( പ്രവാസ ഭാഷയില്‍ പറഞ്ഞാല്‍
ജയിലിലേക്ക് ആളെ കൊണ്ട് പോവുന്ന വണ്ടി..)പറക്കുമ്പോള്‍ "എന്‍റെ ഉപ്പയെ ഇവിടെ ഇറക്കൂ.."എന്ന് കരഞ്ഞു പറയുന്ന ഒരു കുഞ്ഞു മനസ്...ഓര്‍ക്കുമ്പോള്‍ ഹൃദയ തടത്തില്‍ ഒരു പൊള്ളല്‍..

.
.
"എന്‍റെ അടുത്തേക്ക് വരാത്ത ഉപ്പയുടെ ഫോണ്‍ ഞാന്‍ എടുക്കില്ല...എന്ന ശാഠ്യം ഉണ്ടെങ്കിലും ഉമ്മയോട് പിണങ്ങുമ്പോള്‍ "നിന്നെ എനിക്ക് വേണ്ട എനിക്ക് എന്‍റെ ഉപ്പയെ മാത്രം മതി...."എന്ന് പറയുന്നതും അവളുടെ കുസൃതിയായി നാട്ടിലുള്ളവര്‍ വിലയിരുതുമ്പോയും പിടയുന്നത് എന്‍റെ മനസാണ്...
.
.
കുസൃതി നിറയുമ്പോള്‍ ഉമ്മയുടെ കയ്യില്‍ നിന്നും അടി വാങ്ങി ഫോണിലൂടെ നില്‍ക്കാതെ പരാതി പറയുന്ന എന്‍റെ കുഞ്ഞു മോളുടെ മുഖം മാത്രമേ എന്‍റെ മനസിലുള്ളൂ..."എന്ന് വരും..എന്ന് വരും " എന്നുള്ള മോളുടെ തീരാത്ത ചോദ്യത്തിന് മുന്‍പില്‍ നാളെ വരും എന്ന ഉത്തരം "എന്നെ പറ്റിക്കുകയാ അല്ലെ"എന്ന ചോദ്യത്തിന് മുന്‍പില്‍ നിലച്ചു പോയിരിക്കുന്നു...
.
.
അവള്‍ എന്‍റെ പൊന്നുമോള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്‍റെ ഫോട്ടോയും കെട്ടിപ്പിടിച്ചേ ഉറങ്ങൂ..എന്ന് വിരഹ വേദനയോടെ പറയുന്ന സ്നേഹമയിയായ ഭാര്യയുടെ തേങ്ങലിന് മുന്‍പിലും എനിക്ക് വാക്കുകള്‍ കിട്ടാറില്ല.."ഉപ്പാക്ക് നല്ലത് വരണേ..നല്ലവണ്ണം പൈസ കിട്ടണേ"..എന്ന് ഉമ്മ പ്രാര്‍ത്ഥന ചൊല്ലിക്കൊടുക്കുമ്പോള്‍ "എന്‍റെ ഉപ്പ വേഗം വരണേ " എന്ന് മാത്രം പ്രാര്‍ഥിക്കുന്ന എന്‍റെ പൊന്നുമോള്‍...

,
.
പക്ഷെ ഇപ്പോള്‍ ഇരുട്ട് കുറച്ചു തെന്നിമാറിയിരിക്കുന്നു...എന്‍റെ മോളുടെ പ്രാര്‍ത്ഥനയാവാം..
പക്ഷെ ഇപ്പോയും എനിക്ക് ഭയമാണ്...എന്താണന്നറിയില്ല...ഇവിടുത്തെ അങ്ങോട്ടും ഇങ്ങോട്ടും മാറിമറിയുന്ന നിയമ നൂലാമാലകള്‍..അതെന്നെ പേടിപ്പിക്കുന്നു...എന്‍റെ ഒരു സ്വപ്നം അതെന്നെ വീണ്ടും പുറകോട്ടു വലിക്കുന്നു..ഞാനും എന്‍റെ മോളും ഭാര്യയും മാത്രം അടങ്ങുന്ന ഒരു സ്വപ്ന ഗേഹം ..ആ ഒരു സ്വപ്നം ഇപ്പോയും ബാക്കി ആയിരിക്കുന്നു..

.
.
എന്‍റെ മോള്‍ എന്നോട് സംസാരിച്ചിട്ടു കുറെ ദിവസമായി...ഞാന്‍ വരാതെ ഇനി സംസാരിക്കില്ല..എന്നാണു ശാഠ്യം...അത് നാട്ടിലുള്ളവരെ ദേഷ്യം പിടിപ്പിക്കാറുണ്ടെങ്കിലും അവളുടെ കുഞ്ഞു മനസ്സില്‍ അതിനു ന്യായമുണ്ടാവാം..
.
.
ഉപ്പയുടെ പൊന്നു മോളേ....ഈ ക്രൂരനായ ഉപ്പയോട്‌ പൊറുക്കണേ...പ്രവാസം തലയിലേറ്റാതെ ഈ ഉപ്പാക്ക് നിവൃത്തിയില്ല...എല്ലാം എന്‍റെ തെറ്റാണ്...എന്‍റെ മാത്രം...ഈ നഷ്ട്ടങ്ങളും എന്‍റെ മാത്രം നഷ്ടങ്ങളാണ്..ഞാന്‍ ആരെയും പഴിക്കുന്നില്ല...
.
.
കൂട്ടുകാരെ...ഇത് എന്‍റെ സങ്കടങ്ങളാണ്...നിങ്ങള്‍ക്ക് വെറുക്കുമോ എന്ന ഭയം എനിക്കുണ്ട്...
പക്ഷെ ഇതെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ ചിലപ്പോ...ഇവിടെയുള്ള നല്ല കുറെ കൂട്ടുകാര്‍ എന്നെ സ്വാന്തനിപ്പിചിട്ടുണ്ട്...അതില്‍ ഞാന്‍ എല്ലാം മറക്കാന്‍ ശ്രമിക്കാറുണ്ട് ..എന്നാലും ഞാന്‍ കരയില്ല ...ഞാന്‍ ചിരിച്ചേ നിങ്ങളുടെ അടുത്ത് വരൂ..ഇനിയും...എപ്പോയും വിശാദിചിരിക്കുന്നത് ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല....നിറുത്തുകയാ..ഇനി വയ്യ...

..
..
..
വിവാഹം കഴിഞ്ഞു പ്രവാസം സ്വീകരിക്കാതിരിക്കുക...ഇതെന്‍റെ വാക്കാണ്‌ ..എന്‍റെ മാത്രം വാക്ക്!!

2011 നവംബർ 2, ബുധനാഴ്‌ച

സ്വിമ്മിംഗ് പൂള്‍


കരീം...ആ പേര് കേട്ടാ തന്നെ എനിക്ക് ചിരി വരും...എനിക്കെന്നല്ല അവനെ അടുത്തറിയുന്ന എല്ലാവര്‍ക്കും....ചിരിക്കാന്‍ കഴിയുന്നതല്ല വിജയം ..ചിരിപ്പിക്കാന്‍ കഴിയുന്നതാണ് വിജയം...എന്ന് അവനെ കാണുമ്പോള്‍ എനിക്ക് തോന്നാറുണ്ട്...അവന്‍ പറയുന്ന കാര്യങ്ങള്‍ നമ്മള്‍ എത്ര പറഞ്ഞാലും അവന്‍ പറയുന്നതിന്‍റെ ഏയയലത്ത് വരില്ല..അത് അവന്‍ തന്നെ പറയണം..അവന്‍റെ മുഖഭാവവും ഗോഷ്ടികളും എല്ലാം ഞങ്ങളെ ചിരിപ്പിക്കുമായിരുന്നു,,,

.....അവന്‍റെ ഒപ്പം ഈയിടെ ഉണ്ടായ ഒരു സംഭവം ഞാന്‍ ഇവിടെ പറയട്ടെ.....

        ഞങ്ങളുടെ നാട്ടില്‍ ഒരു രണ്ടു കിലോമീറ്റെര്‍ അപ്പുറത്ത് ഞങ്ങള്‍ നീന്തികുളിക്കാന്‍ പോകുന്ന ഒരു കുളം ഉണ്ട്..കുളം എന്ന് പറഞ്ഞാല്‍ കല്ലെടുത്ത്‌ ഉണ്ടായ ഒരു കുഴി ആണ്,,,ഞങ്ങളുടെ നാട്ടില്‍ പുഴാ ഒന്നും ഇല്ല അതാണ്‌ അവിടെ പോകാന്‍ കാരണം ...പക്ഷെ നല്ല ആഴാമുള്ള കുഴി ആണ്...അതില്‍ വെള്ളം വറ്റാറില്ല ..ഒരു കാലത്തും...അതവിടെ നില്‍ക്കട്ടെ ...

      ഞങ്ങള്‍ ഒരു അഞ്ചാറു പേരുണ്ട്,,കരീം ഉള്ളത് കൊണ്ട് എല്ലാവരും പോരും..അങ്ങനെ കുളിക്കുന്ന സ്ഥലത്തെത്തി,,.നോക്കുമ്പോയുണ്ട് അവിടെ കുറച്ചു പെണ്ണുങ്ങള്‍ കുളിക്കുന്നു...രണ്ടു മൂന്നു തമിഴ് പെണ്‍കൊടികള്‍...ഇനി എന്ത് ചെയ്യും...ആലോചനയായി...ഏതായാലും ഇവിടെ വരെ വന്നതല്ലേ...കുളിക്കാതെ പോകുന്നതെങ്ങനെ...പെട്ടെന്ന് കരീം....."ഡേ ..ഒരു വഴി ഉണ്ട്..കുറച്ചു അപ്പുറത്ത് സ്വിമ്മിംഗ് പൂള് പോലെയുള്ള വേറ ഒരു കുളമുണ്ട് അവിടെ പോവാം.."..എന്നാ പിന്നെ അതൊന്നു കാണണമല്ലോ...പറഞ്ഞത് കരീമാണെന്ന് പോലും ഓര്‍ക്കാതെ ഞങ്ങള്‍ നടക്കാന്‍ തുടങ്ങി...

  അപ്പോയാണ് മറ്റൊരു പ്രശ്നം ഞങ്ങളില്‍ ശംഭു (സലിം)എന്ന് പേരുള്ള ഒരുത്തന്‍ അവന്‍റെ ബൈക്കും കൊണ്ടായിരുന്നു വന്നത്..."ബൈക്ക് ഇവിടെ വെക്കണ്ട ..ചില സാമൂഹ്യ വിരുദ്ദര്‍ എണ്ണ മോഷ്ട്ടിക്കും ,,അതും കൂടെ കൊണ്ട് പോര്,,"നടത്തത്തിനിടയില്‍ കരീമിന്‍റെ ഉപദേശം...പിന്നെ അങ്ങോട്ട്‌ പൊട്ടിപ്പൊളിഞ്ഞ റോഡ്‌ ആയിരുന്നു..എല്ലാവരും നടക്കുകയല്ലേ..ഞാന്‍ മാത്രം ബൈക്കില്‍ ..അത് ശംഭുവിനു കുറച്ചു അഹങ്കാരം ഉണ്ടാക്കിയിരിക്കാം..അവന്‍ ഞാന്‍ ദൂം കളിക്കാന്‍ പോകുകയാണെന്നും പറഞ്ഞു..ബൈക്കും കൊണ്ട് പൊന്തിച്ചും താഴ്ത്തിയും ഓടിച്ചു കളിയ്ക്കാന്‍ തുടങ്ങി...കരീം കുറച്ചു മുന്‍പില്‍ ആയിരുന്നു...

  പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ടു..ഒരു വിളിയും....."ഡാ..ഓടി വായോ...ദേ..നമ്മുടെ ശംഭു "...വിളി കേട്ടു ഓടിയത്തിയപ്പോ ദേ കിടക്കുന്നു നമ്മുടെ ദൂം.....ബൈക്ക് കല്ലില്‍ തട്ടിയതാണെന്ന്..
ഇപ്പൊ അവന്‍റെ മുഖത്ത് അഹങ്കാരമല്ല..അവിടെയും ഇവിടെയും കുറച്ചു തൊലി പോയ പാടുകള്‍..(ബൈക്കില്‍ ആകെ അര ലിറ്റര്‍ പെട്രോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ...എന്നും ആശുപത്രിയില്‍ പത്തു ലിറ്റര്‍ പെട്രൂളിന്റെ പണം ആയി എന്നും പിന്നെ ഒരു ഫ്ലാഷ് ബാക്ക് കേട്ടു.)


പിന്നെ ഞങ്ങള്‍ ശംഭുവിനെയും താങ്ങി ആയി യാത്ര...ഒരു അഞ്ചു മിനിറ്റ് നടന്നിട്ടും എത്തുന്നില്ല..
കരീം എവിടെ....അപ്പോയാണ് എല്ലാവരും അത് ശ്രദ്ടിക്കുന്നത്...അവന്‍ മുങ്ങിയിരിക്കുന്നു..
ഇനി എന്ത് ചെയ്യും.....അധിക സമയം ആലോചിക്കാന്‍ കരീമിന്‍റെ "എല്ലാവരും ഇവിടെ വാ.."എന്ന ശബ്ദം അനുവദിച്ചില്ല..എല്ലാവരും ശബ്ദം കേട്ട ദിക്കിലേക്ക് ഓടി...എത്തിയപ്പോ ഉണ്ട്..
നാല് ഭാഗവും പാറക്കെട്ടുകള്‍ കൊണ്ട് മൂടിയ സ്ഥലം...ഇനി അങ്ങോട്ട്‌ പോകാന്‍ വഴി ഇല്ല..
അവിടെ ഉണ്ട്..നട്ടെല്ല് വളച്ചു രണ്ടു കൈകളും കൂപ്പി എന്നെ ഒന്നും ചെയ്യല്ലേ എന്ന ഭാവത്തില്‍ കരീം.."സ്വിമ്മിംഗ് പൂള്‍ എവിടെ" ,,....എന്ന ഞങ്ങളുടെ ചോദ്യത്തിന്............ "കുറച്ചു നാള്‍ മുന്‍പ് ഇവിടെ ഉണ്ടായിരുന്നു....ഇപ്പൊ കാണുന്നില്ല".......എന്ന അവന്‍റെ സ്ഥിരം ഗോഷ്ടി മറുപടി...


     അന്ന് ഇത് അവനോടു ഭയങ്കര ദേഷ്യം ഉളവാക്കുന്ന ഒന്നായിരുന്നെങ്കിലും ഇന്ന് ഈ ഏകാന്തതയില്‍ അതൊക്കെ ആലോചിച്ചു ചിരിക്കുന്നു...
പക്ഷെ ഇന്ന് അവന്‍ ചിരിക്കുന്നില്ല ..ചിരിപ്പിക്കുന്നും ഇല്ല..കാരണം അഞ്ജതമാണ്..എനിക്കും അറിയില്ല..കുറെ അനെഷിചിട്ടുണ്ട് അവനോടു...പക്ഷെ അവന്‍ ഒന്നും പറയാറില്ല...ചിലപ്പോ ജീവിത പ്രശ്നങ്ങള്‍ ആവാം...ജീവിതത്തിന്‍റെ രണ്ടറ്റങ്ങള്‍ കൂട്ടി യോചിപ്പിക്കാന്‍ പാടുപെടുന്നിടത്ത് ചിരിക്കാനും ചിരിപ്പിക്കാനും എവിടെയാ സമയം...



....എന്നാലും ഓര്‍മകളില്‍ അവന്‍ ഇന്നും ഞങ്ങളെ ചിരിപ്പിക്കുന്നു....

2011 സെപ്റ്റംബർ 17, ശനിയാഴ്‌ച

കിണറ്റിലെ ദീന രോദനം




.....അന്ന് ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നു..പതിവ് പോലെ രാവിലെ എഴുന്നേറ്റു(എഴുന്നെറ്റതല്ല..വെള്ളം ഒഴിച്ചു എഴുന്നെല്പ്പിച്ചതാ)സ്കൂളില്‍ പോകാന്‍ ഒരുങ്ങി...
പരീക്ഷ ഫീസ്‌ കൊടുക്കുന്ന ദിവസമായതിനാല്‍ സ്കൂളില്‍ പോവാന്‍ ഭയങ്കര ആവേശമായിരുന്നു..
കാരണം ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തൊക്കെ(അന്ന് പരീക്ഷ ഫീസ്‌ 2.50 ഒള്ളു)ഒരു രണ്ടു രൂപ കയ്യില്‍ പിടിക്കുക എന്ന് പറഞ്ഞാല്‍ ഭയങ്കര സംഭവം ആയിരുന്നു,,,ഞാന്‍ എന്‍റെ കാര്യമാണ്‌ട്ടോ
പറഞ്ഞത്..എല്ലാവരും അങ്ങനെ ആയിരിക്കാന്‍ സാദ്ദ്യത ഇല്ല..

ഉമ്മ പൈസ കൊണ്ട് തന്നു പറഞ്ഞു.."നല്ലവണ്ണം ശ്രദ്ദിക്കണം ട്ടോ.."
പിന്നെ..ഞാന്‍ വിടുമോ..ഉള്ളം കയ്യില്‍ മുറുക്കി പ്പിടിചാരുന്നു സ്കൂളിലേക്ക് പുറപ്പെട്ടത്..
സ്കൂളിലേക്ക് മെയിന്‍ റോഡ്‌ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ഒരു കുറുക്ക് വഴി കണ്ടു പിടിച്ചിരുന്നു..അതിലൂടെ ആണ് സാദാരണ പോവാറ്.. അവിടെ ഒരു കിണര്‍ ഉണ്ടാരുന്നു..
ഒരു പഴയ സാധനങ്ങളും,ചപ്പു ചവറുകളും എല്ലാം കൊണ്ട് പോയിടുന്ന കിണര്‍ ആയിരുന്നു
അത്,..അത് കൊണ്ടാവാം ..ആ കിണറിനു ആള്‍മറ ഉണ്ടായിരുന്നില്ല...അതിന്‍റെ ചുട്ടു വട്ടവും
കാട് പിടിച്ചിരുന്നു..

അതിന്‍റെ അടുത്ത് കൂടെ പോവുമ്പോള്‍ അപ്പുറത്തെ വീട്ടിലെ വല്ല്യുമ്മ പറയാരുണ്ടാരുന്നു..
"മക്കളേ..ആ കിണറിനു അടുത്തൂടെ ഉള്ള പോക്ക് നോക്കണേ" ന്നു..
അന്നൊക്കെ ഒരു പരിഹാസച്ചിരി ചിരിച്ചു തല്ലാരായിരുന്നു..പതിവ്..
പക്ഷെ അന്ന് എന്തോ ആവോ ഒന്നും ശ്രദ്ടിചിരുന്നില്ല..ചിലപ്പോ പൈസ കയ്യില്‍ ഉള്ളത് കൊണ്ടാവാം..എന്‍റെ ഒപ്പം എല്ലാ സുഹ്ര്തുക്കളും ഉണ്ടാരുന്നു..കിണറിനു അടുത്ത്
എത്തിയപ്പോ അടുത്ത വീട്ടിലെ ഇക്കയുണ്ട്..ഒരു തോട്ടി വെച്ച് മാങ്ങ പറിക്കുന്നു..
മാങ്ങ എനിക്ക് വലിയ ഇഷ്ട്ടമാരുന്നു..പക്ഷെ ഇപ്പൊ അതിനോട് വലിയ ഒരു താല്പര്യം ഇല്ല..
ചിലപ്പോ അന്നത്തെ ആ സംഭവത്തോടെ ആവാം..


ഏതായാലും മാങ്ങ നോക്കി നോക്കി നടന്നപ്പോള്‍ കിണറിനു അടുത്തെത്തിയത് ഞാന്‍ അറിഞ്ഞില്ല..
പിന്നെ എല്ലാം ഒരു മിന്നായം പോലെ..കിണറ്റിലേക്ക് വീഴുന്നു..മരത്തിന്‍റെ വേരുകളില്‍ തട്ടി തട്ടി താഴേക്ക്..എന്തോ കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ടിട്ടാവാം ..ആ ഇക്ക തിരിഞ്ഞു നോക്കി..
അപ്പൊ എന്‍റെ കൂട്ടുകാര്‍ ഓടുന്നതാണ് അയാള്‍ കണ്ടത്..അവര്‍ ആ ഇക്കയോട് ഒന്നും പറഞ്ഞില്ല..
അവര്‍ നേരെ സ്കൂളില്‍ പോയ്‌ മാഷോടാ പറഞ്ഞത്..ഇനി കുട്ടികള്‍ കല്ല്‌ കിണറ്റിലേക്ക് ഇട്ടതാവും
എന്ന് വിചാരിച്ച് അയാള്‍ മാങ്ങ പാറി തുടര്‍ന്നു..(ഇതൊക്കെ അയാള്‍ പിന്നീട് എന്നോട് പറഞ്ഞതാണ്)..കുറച്ചു കയിഞ്ഞപ്പോ അയാള്‍ എന്‍റെ കരച്ചില്‍ കേട്ട്..കിണറിനു അടുത്ത് വന്നു നോക്കി..അയാള്‍ കിണറ്റിലേക്ക് നോക്കുന്നതും,ചാടുന്നതും ഞാന്‍ ഒരു മിന്നായം പോലെ കാണുന്നുടായിരുന്നു ..

അയാള്‍ അവിടെ നിന്ന് അലറി വിളിച്ചു,..."ആരെങ്കിലും ഒന്ന് ഓടി വരണേ.."
എനിക്ക് ദൈവം ആയുസ് തന്നത് കൊണ്ടാവാം..ആരോ ആ വിളി കേട്ട്..ഓടി വന്നു..അപ്പോയെക്കും ഒരു സമ്മേളനത്തിനുള്ള ആളുകള്‍ അവിടെ എത്തിയിരുന്നു..
പിന്നെ കയര്‍ ഇറക്കി..ഒരു കസേരയും..എല്ലാവരും കൂടി കസേരയില്‍ കെട്ടി തൂക്കി
എന്നെ കരക്കെത്തിച്ചു..അപ്പോയാണ് ഞാന്‍ കാണുന്നത് തന്നെ എന്‍റെ മഞ്ഞ ഷര്‍ട്ട്‌
ഒന്നാകെ ചുവപ്പായിരിക്കുന്നു..തലയുടെ മുന്‍ഭാഗം പൊട്ടി അടര്ന്നിരുന്നു..
പക്ഷെ ഞാന്‍ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല..എന്‍റെ വിഷമം അതല്ലാരുന്നു..
ഉമ്മ തന്നയച്ച പരീക്ഷ ഫീസ്‌..അത് ഇതിനിടയില്‍ എവിടെയോ നഷ്ട്ടപ്പെട്ടിരുന്നു..
ഉമ്മ ചീത്ത പറയുമോ ..എന്നായിരുന്നു എന്‍റെ പേടി..

കരക്കെത്തിയപ്പോള്‍ ഞാന്‍ ആദ്യം കണ്ടത് ..നേരത്തെ പറഞ്ഞ വല്ല്യമ്മയെ ആയിരുന്നു..
അവരോടു ഞാന്‍ എന്‍റെ സങ്കടം പറഞ്ഞു..അവര്‍ എന്ത് തോന്നിയോ ആവോ..
അവരുടെ തുണിയുടെ കോന്തലയില്‍ നിന്നും കുറെ ചില്ലറ തുട്ടുകള്‍ എടുത്ത് തന്നു..
എന്നെ എല്ലാവരും കൂടി ആശുപത്രിയില്‍ കൊണ്ട് പോവാന്‍ വാഹനത്തിലേക്ക്
കൊണ്ട് പോയ്‌...ആള്‍ക്കൂട്ടത്തിനു ഇടയിലൂടെ എന്‍റെ ഉമ്മ ഓടിവരുന്നത് ഞാന്‍ കണ്ടു...
അപ്പോയാണ് ഞാന്‍ കരച്ചില്‍ തുടങ്ങുന്നത്...ഞാന്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ചു..
പക്ഷെ എല്ലാരും കൂടെ എന്നെ മുറുകെ പിടിച്ചിരുന്നു..


ഉമ്മ കരഞ്ഞു കൊണ്ടാണ് ഓടി വരുന്നത് എന്ന് കണ്ടപ്പോള്‍ പൈസ നഷ്ട്ടപ്പെട്ടു
എന്ന് വിചാരിചാവുമെന്നു കരുതി ഞാന്‍ വല്ല്യമ്മ തന്ന ചില്ലറത്തുട്ടുകള്‍ ഉമ്മാക്ക് കൊടുത്തു..
അപ്പൊ ഉമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു..ഇന്നും ആ ചില്ലറ തുട്ടുകള്‍ ഞാന്‍ സൂക്ഷിക്കുന്നു..
ഒരു ഓര്‍മ്മക്കായി..പിന്നെ ആശുപത്രിയില്‍ എത്തി..ആദ്യം ഡോക്ടര്‍മാര്‍ രക്ഷപ്പെടാന്‍
സാദ്ദ്യത ഇല്ല എന്ന് പറഞ്ഞു..പിന്നെ ഉമ്മയുടെ പ്രാര്‍ത്ഥന കൊണ്ടാവാം ..ഞാന്‍ ഇന്നും
ജീവിക്കുന്നു..അപ്പോയെക്കും എന്‍റെ സ്കൂളിലെ മാഷുമാര്‍ എല്ലാം എത്തിയിരുന്നു..


പക്ഷെ ഇതിലെ രസം ഇതൊന്നും അല്ലാരുന്നു..ഞാന്‍ കിണറ്റില്‍ വീണതിനെ പറ്റി
നാട്ടില്‍ വേറെ ഒരു കഥ പടര്‍ന്നിരുന്നു..എന്താന്നു വെച്ചാല്‍ ഞങ്ങളുടെ കൂട്ടത്തില്‍
നൌഫല്‍ എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടാരുന്നു..അവന്‍ ഭയങ്കര വിക്യ്രതി ആയിരുന്നു ..
അത് കൊണ്ടാവാം അവനെ അങ്ങനെ തെറ്റിദ്ദരിച്ചത്,,അവനാണ് എന്നെ കിണറ്റില്‍ തള്ളിയിട്ടത്
എന്നായിരുന്നു പുറത്തെ ഭാഷ്യം..ഞാന്‍ പലതവണ എല്ലാവരോടും പറഞ്ഞു ..ഞാന്‍ തന്നത്താന്‍
വീണതാണെന്നു..പക്ഷെ ആരും അത് ചെവി കൊണ്ടില്ല..അതിനു അവനു സ്കൂളില്‍ നിന്നും
മദ്രസയില്‍ നിന്നും നല്ലവണ്ണം അടി കിട്ടി ..പാവം..

 
ഇന്നും അവന്‍ എന്നെ കണ്ടാല്‍ തമാശയായി പറയും..

"നിന്നെ ഞാന്‍ ഒറിജിനല്‍ ആയി കിണറ്റില്‍ തള്ളിയിടുമെടാ,."

2011 സെപ്റ്റംബർ 13, ചൊവ്വാഴ്ച

എന്‍റെ സുഹ്രത്ത്

...  ഇത് എന്‍റെ ഒരു കൂട്ടുകാരന്‍റെ കഥയാണ്..കൂട്ടുകാരന്‍ എന്ന്  പറഞ്ഞാല്‍ ..........ഒരു രണ്ടു മാസത്തെ പരിചയമേ ആയിട്ടുണ്ടായിരുന്നുല്ലു...   എന്നാലും ഒരു..   ..രണ്ടു കൊല്ലം പരിചയം ഉള്ളവനെ പോലെ ആയിരുന്നു..അവന്‍..അവനു ..എന്നെ ഭയങ്കര  ഇഷ്ട്ടമായിരുന്നു..എനിക്ക് അവനോടും..അത് കൊണ്ടാവാം..ഇതെന്നെ ഇത്രയ്ക്കു വേദനിപ്പിച്ചത്.....


  ഞാന്‍ പ്രവാസം തുടങ്ങിയത്..സൗദി അറേബ്യയിലെ റിയാദില്‍. ചെറുപ്പത്തിലെ പഠിക്കുന്ന ശീലം ഇല്ലാതിരുന്നത് കൊണ്ട്..പ്രീഡിഗ്രി കഴിഞ്ഞ ഉടനെ...ഞാന്‍ ഇങ്ങു പോന്നു..ആദ്യമൊക്കെ ഭയങ്കര രസമാരുന്നു..പിന്നെ പിന്നെ പ്രവാസം എന്താണെന്ന് ഞാന്‍ അറിയുകയാരുന്നു..ഞാന്‍ വഴി മാറി അല്ലെ..സോറി.
 
       അങ്ങനെ എനിക്ക് ഒരു പ്രസ്സില്‍ ഒരു ജോലി കിട്ടി..വലിയ ശമ്പളം ഒന്നും ഇല്ലായിരുന്നെങ്കിലും എനിക്ക് അന്ന് ഒരു വലിയ സംഖ്യ ആയിരുന്നു..       ആ പ്രസ്സില്‍ അന്ന് ഒരു മംഗലാപുരക്കാരന്‍ ഉണ്ടായിരുന്നു..അവന്‍ അവന്‍റെ ഒരു നാട്ടുകാരനെ അവിടെ പണിക്ക് കൊണ്ട് വന്നു..പുതുതായി ഗള്‍ഫില്‍ എത്തിയതാരുന്നു അവന്‍...

     അങ്ങനെ എങ്ങനെയൊക്കെയോ അവന്‍ എന്നോട് കൂടുതല്‍ അടുത്തു...അവന്‍റെ സംസാരത്തിലും നോട്ടത്തിലും എല്ലാം എന്തോ ഒരു വശീകരണ ശക്തി ഉണ്ടായിരുന്നു..അതെന്താണെന്ന് എനിക്ക് ഇപ്പോയും മനസിലായിട്ടില്ല..അവനോട് ഒന്ന് പിണങ്ങാണോ,ദേഷ്യം പിടിക്കാനോ..എനിക്കെന്നല്ല..ആര്‍ക്കും കഴിയാറില്ല..അവന്‍റെ ജീവിതം അവന്‍ ചിരിച്ചു കൊണ്ടാണ് പറയാറുല്ലതെങ്കിലും എനിക്ക് കരയാതിരിക്കാന്‍ കഴിഞ്ഞിട്ടില്ല...കാരണം ഒരുമ്മയുടെയും നാല് പെങ്ങമ്മാരുടെയും ആകെ ഉള്ള അത്താണി ആയിരുന്നു അവന്‍..!                 അതുകൊണ്ടായിരിക്കാം ഇരുപത്തി രണ്ടാം വയസ്സിലെ തന്നെ പ്രവാസി ആയിതീരേണ്ടി വന്നത്..ഭയങ്കര പുകവലിക്കാരന്‍ ആയിരുന്ന എന്നെ ഒരായ്ച്ച കൊണ്ട് പുകവലിക്കാത്തവന്‍ ആക്കി മാറ്റിയതും അവനാരുന്നു...അങ്ങനെ ഇരിക്കെ ഒരു ദിവസം  ഒരു ദിവസം അവനു ഭയങ്കര പനിയും തല വേദനയും അവനെ അവന്‍റെ നാട്ടുകാരന്‍ അടുത്തുള്ള ഒരു ഹോസ്പിറ്റലില്‍ കൊണ്ട്  പോയ്‌..അവിടന്ന് ഒരു ഡോക്ടര്‍ അവനു പനിക്കുള്ള മരുന്ന്‍ കൊടുത്തു വിട്ടു..അതുമായി അവന്‍ പ്രസ്സില്‍ വന്നു,അവന്‍ വന്നയുടനെ ഞാന്‍ ചോദിച്ചു "എന്നാ പറ്റിയെ"..അപ്പോയെക്കും വന്നു അവന്‍റെ മറുപടി.."ഒരു ചെറിയ പനി...അല്ലാതെ മരിക്കാനുള്ള അസുഖം ഒന്നുമല്ല"..എന്തോ ആ പറച്ചില്‍ ദൈവത്തിനു ഇഷ്ട്ടപ്പെട്ടിട്ടു ഉണ്ടാവില്ല..

     രണ്ടു ദിവസം കഴിഞ്ഞപ്പോ അവന്‍റെ കാലുകള്‍ എന്‍റെ ശ്രദ്ദയില്‍ പെട്ടു        അവന്‍റെ രണ്ടു കാലും മന്തുള്ളവനെ പോലെ തടിച്ചു വീര്‍ത്തിരിക്കുന്നു..       "ഡാ ..ഷമീരെ..നിന്‍റെ കാലിലേക്ക് നോക്കടാ.."എന്ന് ഞാന്‍ വിളിച്ചു പറഞ്ഞപ്പോ ആണ് അവനും അത് കാണുന്നത്..എനിക്ക് ആകെ പേടിയായി..പക്ഷെ അവനു ഒരു കുലുക്കവും ഉണ്ടായില്ല.."ഡാ അത് വല്ല നീരും വന്നു വീര്തതാവും" അവന്‍ എന്നെ സമാധാനിപ്പിച്ചു..അവനെ പിന്നെയും ഹോസ്പിറ്റലില്‍ കൊണ്ട് പോയ്‌..

              അവിടന്ന് ആ ഡോക്ടര്‍ അവനെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് കൊണ്ട് പോവാന്‍ പറഞ്ഞു..എനിക്കാകെ എന്തോ സംഭവിക്കാന്‍ ഇരിക്കുന്നത് പോലെ   തോന്നി തുടങ്ങിയിരുന്നു,,.പക്ഷെ അവനു അപ്പോയും ഒരു കുലുക്കവും  ഉണ്ടായിരുന്നില്ല..അവന്‍ എന്തൊക്കെയോ അറിഞ്ഞത് പോലെ... പോകുമ്പോ അവന്‍ പറഞ്ഞത്..ഇപ്പോയും എന്‍റെ കാതില്‍ മുഴങ്ങുന്നു,,"ഞാന്‍ തിരിച്ചു വരുമ്പോ ഇവിടെ തന്നെ കാണണംട്ടോ"അവന്‍ നാട്ടിലെത്തി അന്ന് തന്നെ കാലിക്കറ്റ്‌ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ്‌ ചെയ്തു..പിന്നെ രണ്ടു ദിവസം മാത്രം..അവന്‍റെ മുഖത്തെ ആ ചിരി മാഞ്ഞു..അതെ എന്‍റെ ഷമീര്‍(കുട്ടു)എന്നെന്നേക്കുമായി വിട്ടു പിരിഞ്ഞിരുന്നു..!!


 എന്തായിരുന്നു കാരണം എന്നത് പിന്നീടാണ് അറിയാന്‍ കയിഞ്ഞത്..
     അന്ന് ആ പനിക്ക് ഡോക്ടര്‍ നല്‍കിയ ഗുളികകള്‍ അപകടം പിടിച്ചതായിരുന്നുവത്രേ..അവന്‍റെ രണ്ടു കിട്നിയും കേട്‌ വന്നിരുന്നു..

  അവന്‍ അവന്‍റെ സ്വപ്‌നങ്ങള്‍ എന്നും പറയുമാരുന്നു..

    "എന്‍റെ നാല് പെങ്ങന്മാരേയും കെട്ടിച്ചയക്കണം..എന്നിട്ട് ഒരു വീട് വെക്കണം"    ഇത് പറയുംപോയും അവന്‍ ചിരിക്കുമായിരുന്നു..


NB : പ്രവാസികളുടെ ശ്രദ്ദക്ക്....ഇവിടുത്തെ ആശുപത്രികളില്‍ എന്തെങ്കിലും അസുഖത്തിന് കാണിക്കുമ്പോള്‍ സൂക്ഷിക്കുക..