.....അന്ന് ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നു..പതിവ് പോലെ രാവിലെ എഴുന്നേറ്റു(എഴുന്നെറ്റതല്ല..വെള്ളം ഒഴിച്ചു എഴുന്നെല്പ്പിച്ചതാ)സ്കൂളില്‍ പോകാന്‍ ഒരുങ്ങി...
പരീക്ഷ ഫീസ് കൊടുക്കുന്ന ദിവസമായതിനാല്‍ സ്കൂളില്‍ പോവാന്‍ ഭയങ്കര ആവേശമായിരുന്നു..
കാരണം ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തൊക്കെ(അന്ന് പരീക്ഷ ഫീസ് 2.50 ഒള്ളു)ഒരു രണ്ടു രൂപ കയ്യില്‍ പിടിക്കുക എന്ന് പറഞ്ഞാല്‍ ഭയങ്കര സംഭവം ആയിരുന്നു,,,ഞാന്‍ എന്‍റെ കാര്യമാണ്‌ട്ടോ
പറഞ്ഞത്..എല്ലാവരും അങ്ങനെ ആയിരിക്കാന്‍ സാദ്ദ്യത ഇല്ല..
ഉമ്മ പൈസ കൊണ്ട് തന്നു പറഞ്ഞു.."നല്ലവണ്ണം ശ്രദ്ദിക്കണം ട്ടോ.."
പിന്നെ..ഞാന്‍ വിടുമോ..ഉള്ളം കയ്യില്‍ മുറുക്കി പ്പിടിചാരുന്നു സ്കൂളിലേക്ക് പുറപ്പെട്ടത്..
സ്കൂളിലേക്ക് മെയിന്‍ റോഡ് ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ഒരു കുറുക്ക് വഴി കണ്ടു പിടിച്ചിരുന്നു..അതിലൂടെ ആണ് സാദാരണ പോവാറ്.. അവിടെ ഒരു കിണര്‍ ഉണ്ടാരുന്നു..
ഒരു പഴയ സാധനങ്ങളും,ചപ്പു ചവറുകളും എല്ലാം കൊണ്ട് പോയിടുന്ന കിണര്‍ ആയിരുന്നു
അത്,..അത് കൊണ്ടാവാം ..ആ കിണറിനു ആള്‍മറ ഉണ്ടായിരുന്നില്ല...അതിന്‍റെ ചുട്ടു വട്ടവും
കാട് പിടിച്ചിരുന്നു..
അതിന്‍റെ അടുത്ത് കൂടെ പോവുമ്പോള്‍ അപ്പുറത്തെ വീട്ടിലെ വല്ല്യുമ്മ പറയാരുണ്ടാരുന്നു..
"മക്കളേ..ആ കിണറിനു അടുത്തൂടെ ഉള്ള പോക്ക് നോക്കണേ" ന്നു..
അന്നൊക്കെ ഒരു പരിഹാസച്ചിരി ചിരിച്ചു തല്ലാരായിരുന്നു..പതിവ്..
പക്ഷെ അന്ന് എന്തോ ആവോ ഒന്നും ശ്രദ്ടിചിരുന്നില്ല..ചിലപ്പോ പൈസ കയ്യില്‍ ഉള്ളത് കൊണ്ടാവാം..എന്‍റെ ഒപ്പം എല്ലാ സുഹ്ര്തുക്കളും ഉണ്ടാരുന്നു..കിണറിനു അടുത്ത്
എത്തിയപ്പോ അടുത്ത വീട്ടിലെ ഇക്കയുണ്ട്..ഒരു തോട്ടി വെച്ച് മാങ്ങ പറിക്കുന്നു..
മാങ്ങ എനിക്ക് വലിയ ഇഷ്ട്ടമാരുന്നു..പക്ഷെ ഇപ്പൊ അതിനോട് വലിയ ഒരു താല്പര്യം ഇല്ല..
ചിലപ്പോ അന്നത്തെ ആ സംഭവത്തോടെ ആവാം..
ഏതായാലും മാങ്ങ നോക്കി നോക്കി നടന്നപ്പോള്‍ കിണറിനു അടുത്തെത്തിയത് ഞാന്‍ അറിഞ്ഞില്ല..
പിന്നെ എല്ലാം ഒരു മിന്നായം പോലെ..കിണറ്റിലേക്ക് വീഴുന്നു..മരത്തിന്‍റെ വേരുകളില്‍ തട്ടി തട്ടി താഴേക്ക്..എന്തോ കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ടിട്ടാവാം ..ആ ഇക്ക തിരിഞ്ഞു നോക്കി..
അപ്പൊ എന്‍റെ കൂട്ടുകാര്‍ ഓടുന്നതാണ് അയാള്‍ കണ്ടത്..അവര്‍ ആ ഇക്കയോട് ഒന്നും പറഞ്ഞില്ല..
അവര്‍ നേരെ സ്കൂളില്‍ പോയ് മാഷോടാ പറഞ്ഞത്..ഇനി കുട്ടികള്‍ കല്ല് കിണറ്റിലേക്ക് ഇട്ടതാവും
എന്ന് വിചാരിച്ച് അയാള്‍ മാങ്ങ പാറി തുടര്‍ന്നു..(ഇതൊക്കെ അയാള്‍ പിന്നീട് എന്നോട് പറഞ്ഞതാണ്)..കുറച്ചു കയിഞ്ഞപ്പോ അയാള്‍ എന്‍റെ കരച്ചില്‍ കേട്ട്..കിണറിനു അടുത്ത് വന്നു നോക്കി..അയാള്‍ കിണറ്റിലേക്ക് നോക്കുന്നതും,ചാടുന്നതും ഞാന്‍ ഒരു മിന്നായം പോലെ കാണുന്നുടായിരുന്നു ..
അയാള്‍ അവിടെ നിന്ന് അലറി വിളിച്ചു,..."ആരെങ്കിലും ഒന്ന് ഓടി വരണേ.."
എനിക്ക് ദൈവം ആയുസ് തന്നത് കൊണ്ടാവാം..ആരോ ആ വിളി കേട്ട്..ഓടി വന്നു..അപ്പോയെക്കും ഒരു സമ്മേളനത്തിനുള്ള ആളുകള്‍ അവിടെ എത്തിയിരുന്നു..
പിന്നെ കയര്‍ ഇറക്കി..ഒരു കസേരയും..എല്ലാവരും കൂടി കസേരയില്‍ കെട്ടി തൂക്കി
എന്നെ കരക്കെത്തിച്ചു..അപ്പോയാണ് ഞാന്‍ കാണുന്നത് തന്നെ എന്‍റെ മഞ്ഞ ഷര്‍ട്ട്
ഒന്നാകെ ചുവപ്പായിരിക്കുന്നു..തലയുടെ മുന്‍ഭാഗം പൊട്ടി അടര്ന്നിരുന്നു..
പക്ഷെ ഞാന്‍ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല..എന്‍റെ വിഷമം അതല്ലാരുന്നു..
ഉമ്മ തന്നയച്ച പരീക്ഷ ഫീസ്..അത് ഇതിനിടയില്‍ എവിടെയോ നഷ്ട്ടപ്പെട്ടിരുന്നു..
ഉമ്മ ചീത്ത പറയുമോ ..എന്നായിരുന്നു എന്‍റെ പേടി..
കരക്കെത്തിയപ്പോള്‍ ഞാന്‍ ആദ്യം കണ്ടത് ..നേരത്തെ പറഞ്ഞ വല്ല്യമ്മയെ ആയിരുന്നു..
അവരോടു ഞാന്‍ എന്‍റെ സങ്കടം പറഞ്ഞു..അവര്‍ എന്ത് തോന്നിയോ ആവോ..
അവരുടെ തുണിയുടെ കോന്തലയില്‍ നിന്നും കുറെ ചില്ലറ തുട്ടുകള്‍ എടുത്ത് തന്നു..
എന്നെ എല്ലാവരും കൂടി ആശുപത്രിയില്‍ കൊണ്ട് പോവാന്‍ വാഹനത്തിലേക്ക്
കൊണ്ട് പോയ്...ആള്‍ക്കൂട്ടത്തിനു ഇടയിലൂടെ എന്‍റെ ഉമ്മ ഓടിവരുന്നത് ഞാന്‍ കണ്ടു...
അപ്പോയാണ് ഞാന്‍ കരച്ചില്‍ തുടങ്ങുന്നത്...ഞാന്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ചു..
പക്ഷെ എല്ലാരും കൂടെ എന്നെ മുറുകെ പിടിച്ചിരുന്നു..
ഉമ്മ കരഞ്ഞു കൊണ്ടാണ് ഓടി വരുന്നത് എന്ന് കണ്ടപ്പോള്‍ പൈസ നഷ്ട്ടപ്പെട്ടു
എന്ന് വിചാരിചാവുമെന്നു കരുതി ഞാന്‍ വല്ല്യമ്മ തന്ന ചില്ലറത്തുട്ടുകള്‍ ഉമ്മാക്ക് കൊടുത്തു..
അപ്പൊ ഉമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു..ഇന്നും ആ ചില്ലറ തുട്ടുകള്‍ ഞാന്‍ സൂക്ഷിക്കുന്നു..
ഒരു ഓര്‍മ്മക്കായി..പിന്നെ ആശുപത്രിയില്‍ എത്തി..ആദ്യം ഡോക്ടര്‍മാര്‍ രക്ഷപ്പെടാന്‍
സാദ്ദ്യത ഇല്ല എന്ന് പറഞ്ഞു..പിന്നെ ഉമ്മയുടെ പ്രാര്‍ത്ഥന കൊണ്ടാവാം ..ഞാന്‍ ഇന്നും
ജീവിക്കുന്നു..അപ്പോയെക്കും എന്‍റെ സ്കൂളിലെ മാഷുമാര്‍ എല്ലാം എത്തിയിരുന്നു..
പക്ഷെ ഇതിലെ രസം ഇതൊന്നും അല്ലാരുന്നു..ഞാന്‍ കിണറ്റില്‍ വീണതിനെ പറ്റി
നാട്ടില്‍ വേറെ ഒരു കഥ പടര്‍ന്നിരുന്നു..എന്താന്നു വെച്ചാല്‍ ഞങ്ങളുടെ കൂട്ടത്തില്‍
നൌഫല്‍ എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടാരുന്നു..അവന്‍ ഭയങ്കര വിക്യ്രതി ആയിരുന്നു ..
അത് കൊണ്ടാവാം അവനെ അങ്ങനെ തെറ്റിദ്ദരിച്ചത്,,അവനാണ് എന്നെ കിണറ്റില്‍ തള്ളിയിട്ടത്
എന്നായിരുന്നു പുറത്തെ ഭാഷ്യം..ഞാന്‍ പലതവണ എല്ലാവരോടും പറഞ്ഞു ..ഞാന്‍ തന്നത്താന്‍
വീണതാണെന്നു..പക്ഷെ ആരും അത് ചെവി കൊണ്ടില്ല..അതിനു അവനു സ്കൂളില്‍ നിന്നും
മദ്രസയില്‍ നിന്നും നല്ലവണ്ണം അടി കിട്ടി ..പാവം..
ഇന്നും അവന്‍ എന്നെ കണ്ടാല്‍ തമാശയായി പറയും..
"നിന്നെ ഞാന്‍ ഒറിജിനല്‍ ആയി കിണറ്റില്‍ തള്ളിയിടുമെടാ,."
"നിന്നെ ഞാന്‍ ഒറിജിനല്‍ ആയി കിണറ്റില്‍ തള്ളിയിടുമെടാ,."
ithu sambava kathayaanu
മറുപടിഇല്ലാതാക്കൂ