Pages

2011, നവംബർ 30, ബുധനാഴ്‌ച

എന്‍റെ സങ്കടങ്ങള്‍


...ഇരുളിലായിരുന്നു..ഇതുവരെ...പ്രവാസത്തിന്‍റെ മൂടുപടം കൊണ്ട് മറച്ച ഇരുള്‍...
പൊന്നു മോളുടെ കുഞ്ഞു മുഖം കാണാതെ എത്ര നാള്‍...ഇനിയും എത്ര കാത്തിരിക്കണം..അറിയില്ല...ആകാശ നീലിമയിലൂടെ വിമാനം ( പ്രവാസ ഭാഷയില്‍ പറഞ്ഞാല്‍
ജയിലിലേക്ക് ആളെ കൊണ്ട് പോവുന്ന വണ്ടി..)പറക്കുമ്പോള്‍ "എന്‍റെ ഉപ്പയെ ഇവിടെ ഇറക്കൂ.."എന്ന് കരഞ്ഞു പറയുന്ന ഒരു കുഞ്ഞു മനസ്...ഓര്‍ക്കുമ്പോള്‍ ഹൃദയ തടത്തില്‍ ഒരു പൊള്ളല്‍..

.
.
"എന്‍റെ അടുത്തേക്ക് വരാത്ത ഉപ്പയുടെ ഫോണ്‍ ഞാന്‍ എടുക്കില്ല...എന്ന ശാഠ്യം ഉണ്ടെങ്കിലും ഉമ്മയോട് പിണങ്ങുമ്പോള്‍ "നിന്നെ എനിക്ക് വേണ്ട എനിക്ക് എന്‍റെ ഉപ്പയെ മാത്രം മതി...."എന്ന് പറയുന്നതും അവളുടെ കുസൃതിയായി നാട്ടിലുള്ളവര്‍ വിലയിരുതുമ്പോയും പിടയുന്നത് എന്‍റെ മനസാണ്...
.
.
കുസൃതി നിറയുമ്പോള്‍ ഉമ്മയുടെ കയ്യില്‍ നിന്നും അടി വാങ്ങി ഫോണിലൂടെ നില്‍ക്കാതെ പരാതി പറയുന്ന എന്‍റെ കുഞ്ഞു മോളുടെ മുഖം മാത്രമേ എന്‍റെ മനസിലുള്ളൂ..."എന്ന് വരും..എന്ന് വരും " എന്നുള്ള മോളുടെ തീരാത്ത ചോദ്യത്തിന് മുന്‍പില്‍ നാളെ വരും എന്ന ഉത്തരം "എന്നെ പറ്റിക്കുകയാ അല്ലെ"എന്ന ചോദ്യത്തിന് മുന്‍പില്‍ നിലച്ചു പോയിരിക്കുന്നു...
.
.
അവള്‍ എന്‍റെ പൊന്നുമോള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്‍റെ ഫോട്ടോയും കെട്ടിപ്പിടിച്ചേ ഉറങ്ങൂ..എന്ന് വിരഹ വേദനയോടെ പറയുന്ന സ്നേഹമയിയായ ഭാര്യയുടെ തേങ്ങലിന് മുന്‍പിലും എനിക്ക് വാക്കുകള്‍ കിട്ടാറില്ല.."ഉപ്പാക്ക് നല്ലത് വരണേ..നല്ലവണ്ണം പൈസ കിട്ടണേ"..എന്ന് ഉമ്മ പ്രാര്‍ത്ഥന ചൊല്ലിക്കൊടുക്കുമ്പോള്‍ "എന്‍റെ ഉപ്പ വേഗം വരണേ " എന്ന് മാത്രം പ്രാര്‍ഥിക്കുന്ന എന്‍റെ പൊന്നുമോള്‍...

,
.
പക്ഷെ ഇപ്പോള്‍ ഇരുട്ട് കുറച്ചു തെന്നിമാറിയിരിക്കുന്നു...എന്‍റെ മോളുടെ പ്രാര്‍ത്ഥനയാവാം..
പക്ഷെ ഇപ്പോയും എനിക്ക് ഭയമാണ്...എന്താണന്നറിയില്ല...ഇവിടുത്തെ അങ്ങോട്ടും ഇങ്ങോട്ടും മാറിമറിയുന്ന നിയമ നൂലാമാലകള്‍..അതെന്നെ പേടിപ്പിക്കുന്നു...എന്‍റെ ഒരു സ്വപ്നം അതെന്നെ വീണ്ടും പുറകോട്ടു വലിക്കുന്നു..ഞാനും എന്‍റെ മോളും ഭാര്യയും മാത്രം അടങ്ങുന്ന ഒരു സ്വപ്ന ഗേഹം ..ആ ഒരു സ്വപ്നം ഇപ്പോയും ബാക്കി ആയിരിക്കുന്നു..

.
.
എന്‍റെ മോള്‍ എന്നോട് സംസാരിച്ചിട്ടു കുറെ ദിവസമായി...ഞാന്‍ വരാതെ ഇനി സംസാരിക്കില്ല..എന്നാണു ശാഠ്യം...അത് നാട്ടിലുള്ളവരെ ദേഷ്യം പിടിപ്പിക്കാറുണ്ടെങ്കിലും അവളുടെ കുഞ്ഞു മനസ്സില്‍ അതിനു ന്യായമുണ്ടാവാം..
.
.
ഉപ്പയുടെ പൊന്നു മോളേ....ഈ ക്രൂരനായ ഉപ്പയോട്‌ പൊറുക്കണേ...പ്രവാസം തലയിലേറ്റാതെ ഈ ഉപ്പാക്ക് നിവൃത്തിയില്ല...എല്ലാം എന്‍റെ തെറ്റാണ്...എന്‍റെ മാത്രം...ഈ നഷ്ട്ടങ്ങളും എന്‍റെ മാത്രം നഷ്ടങ്ങളാണ്..ഞാന്‍ ആരെയും പഴിക്കുന്നില്ല...
.
.
കൂട്ടുകാരെ...ഇത് എന്‍റെ സങ്കടങ്ങളാണ്...നിങ്ങള്‍ക്ക് വെറുക്കുമോ എന്ന ഭയം എനിക്കുണ്ട്...
പക്ഷെ ഇതെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ ചിലപ്പോ...ഇവിടെയുള്ള നല്ല കുറെ കൂട്ടുകാര്‍ എന്നെ സ്വാന്തനിപ്പിചിട്ടുണ്ട്...അതില്‍ ഞാന്‍ എല്ലാം മറക്കാന്‍ ശ്രമിക്കാറുണ്ട് ..എന്നാലും ഞാന്‍ കരയില്ല ...ഞാന്‍ ചിരിച്ചേ നിങ്ങളുടെ അടുത്ത് വരൂ..ഇനിയും...എപ്പോയും വിശാദിചിരിക്കുന്നത് ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല....നിറുത്തുകയാ..ഇനി വയ്യ...

..
..
..
വിവാഹം കഴിഞ്ഞു പ്രവാസം സ്വീകരിക്കാതിരിക്കുക...ഇതെന്‍റെ വാക്കാണ്‌ ..എന്‍റെ മാത്രം വാക്ക്!!

2011, നവംബർ 18, വെള്ളിയാഴ്‌ച

നിയമപാലകന്‍ വിറച്ചപ്പോള്‍നീതി നിയമം..ആര്‍ക്കു...!! നമ്മളെ പോലെ സാദാരണക്കാര്‍ക്ക് മാത്രം അല്ലെ...അല്ലെന്നു ഇനി നിങ്ങള്‍ പറഞ്ഞാലും ഞാന്‍ ആണെന്നെ പറയൂ...അനുഭവമല്ലേ താരം..പോലിസ്....ചിലര്‍ പേടിയോടെ കാണുന്ന പാവം മനുഷ്യര്‍...പക്ഷെ അതിലും ഉണ്ട്..ആ മഹോന്നത പദവി ചൂഷണം ചെയ്യുന്നവര്‍...പോലിസ് എന്ന ആ നാമം ജനങ്ങളെ സേവിക്കാന്‍ ആയിരിക്കണം..അല്ലാതെ (സാവിക്കരുത്)...ഇതിപ്പോ കണ്ടു പിടിച്ചാതാനുട്ടോ...ഹു ഹു .... ഒരു സേവകന്റെ കഥയാണ് ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത്..ഓര്‍മ്മയുണ്ടോ...കേരള പോലീസിന്‍റെ വികൃതികള്‍....അതിലൂടെ നടന്നു പോയപ്പയാണ്..നിങ്ങളെ ഒരു ബ്ലോഗിങ്ങിലൂടെ കൊല്ലാന്‍ ഞാന്‍ പ്ലാനിട്ടത്..ഞാന്‍ കണ്ടു കൊണ്ട് നിന്ന ഒരു കാഴ്ച..പറയാം..

.
.

2011, നവംബർ 11, വെള്ളിയാഴ്‌ച

മുന്നറിയിപ്പ്

...എന്താവും ഈ മുന്നറിയിപ്പ് എന്നാവും..പറയാം...
.
.
ഈയിടെ എന്‍റെ നാട്ടില്‍ സംഭവിച്ച ഒരു സംഭവമാണ് ഈ മുന്നറിയിപ്പിനുള്ള ആധാരം..
പന്ത്രണ്ടു കൊല്ലമായി ഹമീദിന്‍റെ(പേര് ഒറിജിനല്‍ അല്ല)വിവാഹം കഴിഞ്ഞിട്ടു...എന്ത് ചെയ്യാം..ഇത് വരെ ഒരു കുഞ്ഞിക്കാലു കാണാന്‍ ഉള്ള ഭാഗ്യം ഹമീദിനുണ്ടായില്ല..കയറി ഇറങ്ങാത്ത ആരോഗ്യ വാതിലുകള്‍ ഇല്ല...വിധി എന്ന് സമാധാനിച്ചു കഴിയവേ...ഒരു ദിവസം..
.

.
.
അങ്ങേ വീട്ടിലെ നബീസുത്ത ആണ് ആ രഹസ്യം ഹമീദിന്‍റെ കെട്ട്യോള്‍ രഹനയെ അറിയിച്ചത്...
എന്തായിരിക്കും ആ രഹസ്യം...ഹമീദ് വരുന്നത് വരെ കാത്തിരിക്കുക തന്നെ..അല്ലെ..അല്ലാതെ ആരോടും പറയില്ല എന്നാണു രഹനയുടെ ഭാഷ്യം,,..ഹമീദാനെങ്കില്‍ രാവിലെ പണിക്കു പോയതാണ്..ഇനി എത്താന്‍ വൈകുന്നേരമാവും..ഹും..കാത്തിരിക്കുക തന്നെ അല്ലാതെ എന്ത് ചെയ്യാന്‍..

.
.
.
രാത്രി എട്ടു മണി...ഹമീദ് വീടണഞ്ഞു,,,കുളിയും ഭക്ഷണവും എല്ലാം കഴിഞ്ഞു കിടപ്പറയില്‍ എത്തിയപ്പോയെക്കും രാത്രി പത്തു മണി...ഇത്ര കാലമായിട്ടും കുട്ടികള്‍ ഉണ്ടാവാത്തത് കൊണ്ടാവാം..ഹമീദ് അധികമാരോടും സംസാരിക്കാറില്ല...മനസ്സില്‍ വിങ്ങലുണ്ടാവുമ്പോള്‍ തുറന്നു ചിരിക്കാനും വര്‍ത്തമാനം പറയാനും ആര്‍ക്കു കഴിയും...എല്ലാം ഉള്ളിലൊതുക്കുന്നു..
ഭാര്യക്കാണ് പ്രശ്നമെങ്കിലും അവളോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ട് വേറ ഒരു പെണ്ണിനെ പറ്റി ഹമീദ് ചിന്തിച്ചിട്ട് പോലുമില്ല..

.
.
കിടക്കാന്‍ നേരത്ത് രഹന പറയാന്‍ തുടങ്ങി..ആ നബീസുത്തയുടെ രഹസ്യം.."ദേ..നോക്കിന്ന്..നമ്മടെ അയലത്തെ നബീസുത്ത പറയാണ്..ഒരു ഇന്ന സ്ഥലത്ത് ഒരു തങ്ങളുണ്ടോലോ..വല്യ പേര് കേട്ട തങ്ങളാണത്രെ...ഓലെ അന്ജതീന്റെ മോള്‍ക്ക് കുട്ട്യാല് ഇല്ലാത്തീന് അങ്ങേരെ കാണിച്ചപ്പോ കുട്ടി ഉണ്ടായത്രേ..ഞമ്മക്കും ഒന്ന് പോയ്‌ നോക്ക്യാലോ?""(തെട്ടിദ്ദരിക്കണ്ട കേട്ടോ..മരുന്നും മന്ത്രവും കൊണ്ട് ഉണ്ടാക്കുന്ന കാര്യാ പറഞ്ഞത്)
കുറച്ചു പേടിയോടെ ആണ് രഹന പറഞ്ഞു ഒപ്പിച്ചത്..കാരണം ഹമീദിന് ഇതിലൊന്നും വലിയ താല്പര്യം ഇല്ല അത് തന്നെ.."അതൊന്നും വേണ്ട..അതൊന്നും ശരിയാവൂല.."ഹമീദ് എടുത്തടിച്ചത്‌ പോലെ പറഞ്ഞു..പക്ഷെ രഹന വിടുമോ..പെണ്ണല്ലേ സാദനം...(സ്ത്രീകള്‍ ക്ഷമിക്കുക..ഹി ഹി) അങ്ങനെ മനസില്ല മനസോടെ ഹമീദ് സമ്മതിച്ചു..അല്ല...സമ്മതിപ്പിച്ചു...

.
.
.
പിറ്റേ ദിവസം രാവിലെ തന്നെ ഒരുങ്ങിറങ്ങി രണ്ടാളും...തങ്ങളുടെ വീട്ടിലെത്തി...അവിടന്ന് മരുന്നും മന്ത്രവും ആയി കുറെ ദിവസം കഴിഞ്ഞു..പതിനഞ്ചു ദിവസം കൂടുമ്പോള്‍ ഇവിടെ വരണം എന്നും തങ്ങള്‍ നിബന്ടന വെച്ചിരുന്നു..ഓരോ പ്രാവശ്യം ചെല്ലുംപോയും രണ്ടായിരം രൂപയും വേണം..ഇയാള്‍ കൊടുത്തിരുന്ന മരുന്ന് എന്താണന്നോ..ഒരു കാരക്ക(ഉണക്കിയ ഈത്തപ്പഴം)..ഓരോ പ്രാവശ്യം ചെല്ലുപോയും കിട്ടും ഓരോ കാരക്ക..എന്നും കിടക്കാന്‍ തുടങ്ങുമ്പോള്‍ പാലില്‍ കൂട്ടി കഴിക്കണം എന്നാണ് അയാള്‍ പറഞ്ഞത്..കൂടെ മേമ്പൊടിയായി കുറച്ചു മന്ത്രവും...ഒരു കാരക്കക്കും മന്ത്രത്തിനും രണ്ടായിരം ഉലുവ...ഹോഒ...
.
.
. അങ്ങനെ ഒരു മൂന്നു മാസം കഴിഞ്ഞു ..രഹനക്ക് തന്‍റെ വയര്‍ കുറച്ചു പൊന്തിയത് പോലെ തോന്നാന്‍ തുടങ്ങിയിരുന്നു..ഏതായാലും സംശയം തീര്‍ത്തു കളയാം എന്ന് വിചാരിച്ചു ഹമീദും രഹനയും കൂടി തങ്ങളെ കാണാന്‍ വീണ്ടും പോയി..തങ്ങളുടെ വാക്കുകള്‍ മരുഭൂമിയിലെ മഴ പോലെ ആയിരുന്നു രഹനക്കും ഹമീദിനും...ഇപ്പോള്‍ വയറ്റില്‍ ഉണ്ടെന്നും ഇനി ഇളകരുതെന്നും ഞാന്‍ പറയുന്നത് വരെ ഡോക്റെര്സിനെ കാട്ടരുതെന്നും എന്ന തങ്ങളുടെ പ്രസംഗം രണ്ടാളും അതേപടി അനുസരിക്കമെന്നേറ്റു..."ഇയാള് ആള് കൊള്ളാട്ടോ ന്റെ രഹനെ.."...എന്ന ഹമീദിന്‍റെ തിരിച്ചറിവ് രഹന പുച്ഛത്തോടെ ചിരിച്ചു തള്ളി.."പിന്നെ...അതന്നല്ലേ ഞാന്‍ ആദ്യേ പറഞ്ഞെ..ഓ..അപ്പൊ എന്താരുന്നു,..പുകില്.."
.
.
മാസം മൂന്നും നാലും അഞ്ചും ആരും ഏഴും എട്ടും കഴിഞ്ഞു...സന്തോഷത്തിന്‍റെ നാളുകളായിരുന്നു ആ വീട്ടില്‍ എങ്ങും...കുട്ടി ആണ്കുട്ടിയാനെങ്കില്‍ പെണ്‍കുട്ടിയാണെങ്കില്‍ എന്ത് പേരുകള്‍ ഇടും..എന്നതൊക്കെ വീട്ടുകാര്‍ ചര്ചിക്കുംപോള്‍ രഹന സ്വപ്നങ്ങളുടെ ലോകത്തായിരുന്നു..അങ്ങനെ ഒരു ദിവസം..പെട്ടെന്ന് രഹനക്ക് വയറ്റില്‍ ഭയങ്കര വേദന..അപ്പോയാണ് ഹമീദിന് ഹോസ്പിറ്റല്‍ ഓര്മ വന്നത്..കാരണം പാതിരാത്രിക്ക്‌ തങ്ങളെ കിട്ടില്ലല്ലോ...ഇനി കിട്ടിയ തന്നെ കുറെ ദൂരം വണ്ടി ഓടുകയും വേണം..ഇപ്പൊ അതിനൊന്നും നേരമില്ല ..രഹന വേദന കൊണ്ട് പുളയുകയാണ്..വേഗം തന്നെ അടുത്ത ഹോസ്പിറ്റലില്‍ കൊണ്ട് പോയി..ഡോക്ടര്‍ വിശദമായി പരിശോധിച്ചു..ശേഷം സ്കാന്‍ എടുക്കണം എന്ന് പറഞ്ഞു ..സ്കാന്‍ എടുത്തു കൊണ്ട് വന്നു ഡോക്ടര്‍ പരിശോധിച്ച് പറഞ്ഞ വിവരം കേട്ടപ്പോള്‍ ഹമീദിനും രഹനക്കും ഭൂമി ഒന്നാകെ തങ്ങള്‍ക്കു ചുറ്റും കറങ്ങുന്നത് പോലെ തോന്നി..വയറ്റില്‍ കുട്ടിയല്ല എന്നും ഒരു മുഴ ആണ് അതെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്...വയറ്റില്‍ കുട്ടി ഉള്ളത് പോലെ രഹനക്ക് തോന്നിയിരുന്നല്ലോ എന്ന ഹമീദിന്‍റെ ചോദ്യത്തിന് കുറെ കാലത്തിനു ശേഷം വയറിനു പ്രേതെകത തോന്നിയപ്പോ ഉണ്ടായ മാനസിക വിഭ്രാന്തി ആണ് അങ്ങനെ തോന്നാന്‍ കാരണം എന്നും ഡോക്ടര്‍ പറഞ്ഞു കൊടുത്തു..
.
.
.
സന്തോഷങ്ങളെല്ലാം കെട്ടടങ്ങി...നിങ്ങള്‍ എവിടെ ആയിരുന്നു ആദ്യം കണ്‍സെല്റ്റ് ചെതിരുന്നത് എന്ന ഡോക്റെരുടെ ചോദ്യത്തിന് ഹമീദ് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു..
ആ കാരക്കയെ കുറിച്ച് കേട്ടപ്പോള്‍ ഡോക്ടര്‍ അതൊന്നു കിട്ടുമോ എന്ന് ചോദിച്ചു..ഭാഗ്യത്തിന് അത് ഒരെണ്ണം ബാക്കി ഉണ്ടായിരുന്നു..ഡോക്ടര്‍ അത് പരിശോധനക്ക് അയച്ചു..റിസള്‍ട്ട് വന്നപ്പോള്‍ എന്താണന്നോ..വയറ്റില്‍ മുഴ ഉണ്ടാക്കാന്‍ ഉതകുന്ന രീതിയിലുള്ള എന്തോ ഒരു രാസവസ്തു അതില്‍ ചെര്‍ത്തുന്നുണ്ടത്രേ...

.
.
ഹമീദ് എല്ലാം തുറന്നു പറഞ്ഞത് കൊണ്ട് അയാള്‍ അകത്തായി..എട്ടു വര്‍ഷം ആയത്രേ അയാള്‍ ഈ പണി തുടങ്ങിയിട്ട്..ആരും പറ്റിയ അമളി പുറത്തു പറയാന്‍ നാണിക്കുന്നത് കൊണ്ട് അയാള്‍ തുടര്‍ന്ന് പോരുന്നു..അത്ര തന്നെ...
.
.
ഗുണപാഠം:എല്ലാം പെട്ടെന്ന് ശരിയാവാന്‍ ഇത് പോലുള്ള തങ്ങന്മാരെയും സ്വാമിമാരെയും
പാതിരിമാരെയും കാണുന്നവര്‍ അതിന്‍റെ ശാസ്ത്രീയ വശം കൂടി അറിഞ്ഞിരിക്കണം..
എന്ന് ഈ സംഭവം പഠിപ്പിക്കുന്നു...

2011, നവംബർ 5, ശനിയാഴ്‌ച

കാസറ്റാജി

മലയാളികള്‍ ഗള്‍ഫില്‍ പോകുന്നത് പോലെ അണ്ണന്മാരുടെ (തമിഴ് നാട്ടുകാര്‍)പ്രവാസ സ്ഥലമാണ് നമ്മുടെ കൊച്ചു കേരളം..മലപ്പുറത്താണ് കൂടുതല്‍ ഇവര്‍ വന്നിറങ്ങുന്നത് എന്ന് തോന്നുന്നു...
കേരളത്തിലെ കൃഷി പ്രക്രിയകളെ കുറിച്ച് വലിയ അറിവൊന്നും ഇവര്‍ക്കുണ്ടാകാറില്ല..അത് കൊണ്ട് തന്നെ പല ചിരിക്കാന്‍ വക നല്‍കുന്ന പല സംഭവങ്ങളും നമ്മള്‍ കേള്‍ക്കാറുണ്ട്...
എന്‍റെ നാട്ടില്‍ നടന്ന ഒരു സംഭവം ഞാന്‍ ഇവിടെ കീച്ചുകയാണ്...
.
.
;
;
കാസറ്റാജി.....അങ്ങനെയാണ് അയാളെ ഞാന്‍ അറിയുന്നത് തന്നെ...എന്തുകൊണ്ടാണ് അയാളെ കാസറ്റാജി എന്ന് വിളിക്കുന്നത് എന്ന് കുറെ ആളുകളോട് ഞാന്‍ ചോദിച്ചു....കുറെ നാളുകള്‍ക്കു ശേഷം എനിക്കതിനുള്ള ഉത്തരവും കിട്ടി..അയാള് പണ്ടെങ്ങോ കുട്ടിക്കാലത്ത് മണ്ണെണ്ണ(ഞങ്ങളുടെ ഭാഗത്തൊക്കെ പണ്ട് കാലത്ത് മണ്ണെണ്ണക്ക് കാസറ്റ് എന്നാണ് പറഞ്ഞിരുന്നത്) കുടിച്ചു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്രേ...പാവം ഇപ്പോയും അയാളെ അങ്ങനെ വിളിക്കുന്നു...ആരും അയാള്‍ കേള്‍ക്കെ വിളിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല...
.
.
.
എന്തായാലും അയാള്‍ ഒരു പൂത്ത പണക്കാരനും അറുപിശുക്കനും ആയിരുന്നു...വീടിനു ചുറ്റും പരന്നു കിടക്കുന്ന കുറെ തോട്ടം ഉണ്ടയാള്‍ക്ക്..അവിടെ കിളക്കാനും തെങ്ങിന് തടം കോരാനും (ഹാജിയാരുടെ ഭാഷയില്‍ തെങ്ങ് തുറക്കുക)അണ്ണന്മാരെ വിളിക്കാറുണ്ടായിരുന്നു ഇയാള്‍...
ഒരു വട്ടം പണിക്കു വന്നവന്‍ പിന്നെ രണ്ടാമത് ഇയാളെ കാണുമ്പോള്‍ ഒളിക്കാരാന് പതിവ്...
അതിനു അവര്‍ പറയുന്ന ന്യായം "കൂലി ഫുള്ള് തരില്ല..."........."അതെന്താ തരാത്തെ..."എന്ന് ആരെങ്കിലും ചോദിച്ചാല്‍ "..ഓ...പിന്നെ ..കക്കൂസില്‍ പോയി കാര്യം സാധിച്ചിട്ടു പൈസ വല്ലതും പോയോ എന്ന് തിരിഞ്ഞു നോക്കുന്ന പാര്‍ട്ടിയാ.."...ഹും..."...

.
.
.
അന്ന് നേരം പരപരാ വെളുത്തപ്പോയെക്കും ഹാജിയാര്‍ അങ്ങാടിയില്‍ ലാന്‍ഡ്‌ ചെയ്തു..
"അല്ല ..ഹാജ്യാരേ ..ഇങ്ങള് ഇത്ര രാവിലെ എങ്ങോട്ടാ..."..പെണ്ണുമ്പിള്ളയുടെ കയ്യില്‍ നിന്നും കിട്ടിയ ചായ പോരാഞ്ഞിട്ട് അബ്ദൂന്റെ ചായക്കടയിലേക്ക് ചായ മോന്താന്‍ തലയില്‍ ഒരു മുണ്ടും കെട്ടി ഇറങ്ങിയ ബീരാനിക്കയുടെ ചോദ്യം..എന്തോ ഹാജ്യാര്‍ക്ക്‌ അത്ര സുഖിച്ചില്ല...
"എന്തെ ...രാവിലെ ഞമ്മക്ക് രാവിലെ പൊറത്ത് ഇറങ്ങിയാല്‍ പോക്കാന്‍ പുടിക്കോ.."
ഹാജ്യാര്‍ ചുണ്ടിലെ ബീഡി ഒന്ന് കൂടി ആഞ്ഞു കടിച്ചു കൊണ്ട് ചോദിച്ചു...
"ഞാനെ ഒരു അണ്ണനെ കിട്ടുമോന്നു നോക്കാന്‍ ഇറങ്ങിയതാ..."ഹാജ്യാര്‍ കുറച്ചു ഗര്‍വ് കൂട്ടി...
..........."പിന്നെ ഹാജ്യരെ കാണുപോയെക്കും ചാടി ഇങ്ങു വര്യല്ലേ..അണ്ണന്മാര്.."ബീരാനിക്കയുടെ ആത്മഗതം ഹാജ്യാര്‍ കേട്ടോ എന്തോ...ഹാജ്യാര്‍ അണ്ണന്മാര്‍ താമസിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി..

.
.
.
കുറച്ചങ്ങു പോയപ്പോ ഒരുത്തനുണ്ട് നാട്ടീന്നു വന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ..അതിന്‍റെ ടെന്ഷനുമായി പീടികത്തിണ്ണയില്‍ ഇരിക്കുന്നു ......"ഇവനെ തന്നെ പൊക്കാം..പുതിയതോണ്ട് കൂലി കുറച്ചു കൊടുത്താല്‍ മതിയാവും."ഹാജ്യാരുടെ ഉള്ളിലെ പിശുക്കന്‍ ചുരമാന്തി..
"....ഡാ...തോട്ടത്തില്‍ ഇച്ചിരി പണിയുണ്ട്..പോരുന്നോ..."..ഹാജ്യാരുടെ മലയാളം അങ്ങോട്ട്‌ വല്ലാതെ പിടികിട്ടിയില്ലെങ്കിലും അണ്ണന്‍ തലയാട്ടി..ഹാജ്യാര്‍ അണ്ണനെയും കൂട്ടി വീട്ടിലേക്കു നടക്കാന്‍ തുടങ്ങി..

.
.
.
വീട്ടിലെത്തിയ ഉടനെ ഒരു മണ്‍ വെട്ടി എടുത്തു അണ്ണന് കൊടുത്തു കൊണ്ട് പറഞ്ഞു.."തെങ്ങുകളൊക്കെ തുറക്കണം..അതാണ്‌ നിന്‍റെ ഇന്നത്തെ പണി.."..അണ്ണന് എന്ത് തെങ്ങ് ,,,എന്ത് തുറക്കല്‍..അവന്‍ ആദ്യമായി കാണുന്നപോലെ മണ്‍ വെട്ടിയെ സൂക്ഷിച്ചു നോക്കി..
..മുതലാളീ..ഞാന്‍ ഇവിടെ പുതിയതാ..എനിക്ക് പണികളൊന്നും അറിയില്ല....'"ഹി ഹി ..അത് കൊണ്ട് തന്നെയാ തന്നെ ഞാന്‍ പണിക്കു വിളിച്ചത്" എന്നും മനസ്സില്‍ പറഞ്ഞു..അണ്ണന്റെ കയ്യില്‍ നിന്നും മണ്‍ വെട്ടി വാങ്ങി ഒരു തെങ്ങ് തുറന്നു കാണിച്ചു കൊടുത്തു..

.
.
.
ഒരു നഴ്സറി കുട്ടിയെ പാഠങ്ങള്‍ പഠിപ്പിച്ച അദ്ദ്യപകനെ പോലെ ഞെളിഞ്ഞു നിന്ന ഹാജ്യാരുടെ കയ്യില്‍ നിന്നും മണ്‍ വെട്ടി വാങ്ങി..ഇത്രയേ ഉള്ളൂ..എന്നാ ഭാവത്തോടെ അണ്ണന്‍ പണി തുടങ്ങി..
"പിന്നെ ഒരു പത്തു മണിയാകുമ്പോ കഞ്ഞി കുടിക്കാന്‍ അങ്ങ് പോരുട്ടോ..."എന്നും പറഞ്ഞു ഹാജ്യാര്‍ വീട്ടിലേക്കു പോന്നു..

.
.
.
ക്ലോക്കില്‍ മണി പത്തടിച്ചപ്പോയെക്കും അണ്ണന്‍ മുന്നിലെത്തി..ഹാവൂ....ഈ കാര്യത്തിനെങ്കിലും ആത്മാര്തതയുണ്ടല്ലോ..അത് മതി..ഹാജ്യാര്‍ നെടുവീര്‍പ്പിട്ടു..."ഡാ ...എത്രണ്ണം തുറന്നു..'",,ഹാജ്യാരുടെ ചോദ്യം കേട്ട് ഒരാഴ്ച പട്ടിണി കിടന്നവനെ പോലെ കഞ്ഞി മോന്തുകയായിരുന്ന അണ്ണന്‍ തല പൊന്തിച്ചു..."ഒരു പത്തു പതിനഞ്ചെണ്ണം മുതലാളീ..",,ഹാജ്യാര്‍ ഒന്ന് ഞെട്ടി...ആകെ എട്ടു തെങ്ങെ ഉള്ളൂ...പിന്നെ എങ്ങനാ ഇവന്‍ ഇത്രയധികം തുറന്നത്...ഹാജ്യാര്‍ അണ്ണന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..അവന്‍ ഇതെത്ര കണ്ടതാ എന്നാ മുഖഭാവത്തോടെ വീണ്ടും കഞ്ഞി മോന്താന്‍ തുടങ്ങി...
.
.
.
എന്താവും സംഭവം എന്ന് നോക്കാന്‍ തോട്ടത്തിലെക്കിറങ്ങിയ ഹാജ്യാര്‍ ആ രംഗം കണ്ടു തലയില്‍ കൈ വെച്ച് ഇരുന്നു പോയി....
തെങ്ങ് മാത്രമല്ല...അണ്ണന്റെ മുന്‍പില്‍ കണ്ട എല്ലാ മരങ്ങളും തെങ്ങ് തുറക്കുന്നത് പോലെ തുറന്നിട്ടിരിക്കുന്നു...പ്ലാവും,കശുമാവും,പെരക്കമരവും,അങ്ങനെ അങ്ങനെ എല്ലാ മരവും..

.
.
ആളും ബെസ്റ്റ് പണിയും ബെസ്റ്റ് നാളെ മുതല്‍ പണിക്കു വരണ്ട..എന്ന അണ്ണ മഹാ വാക്യം ഹാജ്യരുടെ തലമണ്ടയിലൂടെ കയറി ഇറങ്ങി...

2011, നവംബർ 2, ബുധനാഴ്‌ച

സ്വിമ്മിംഗ് പൂള്‍


കരീം...ആ പേര് കേട്ടാ തന്നെ എനിക്ക് ചിരി വരും...എനിക്കെന്നല്ല അവനെ അടുത്തറിയുന്ന എല്ലാവര്‍ക്കും....ചിരിക്കാന്‍ കഴിയുന്നതല്ല വിജയം ..ചിരിപ്പിക്കാന്‍ കഴിയുന്നതാണ് വിജയം...എന്ന് അവനെ കാണുമ്പോള്‍ എനിക്ക് തോന്നാറുണ്ട്...അവന്‍ പറയുന്ന കാര്യങ്ങള്‍ നമ്മള്‍ എത്ര പറഞ്ഞാലും അവന്‍ പറയുന്നതിന്‍റെ ഏയയലത്ത് വരില്ല..അത് അവന്‍ തന്നെ പറയണം..അവന്‍റെ മുഖഭാവവും ഗോഷ്ടികളും എല്ലാം ഞങ്ങളെ ചിരിപ്പിക്കുമായിരുന്നു,,,

.....അവന്‍റെ ഒപ്പം ഈയിടെ ഉണ്ടായ ഒരു സംഭവം ഞാന്‍ ഇവിടെ പറയട്ടെ.....

        ഞങ്ങളുടെ നാട്ടില്‍ ഒരു രണ്ടു കിലോമീറ്റെര്‍ അപ്പുറത്ത് ഞങ്ങള്‍ നീന്തികുളിക്കാന്‍ പോകുന്ന ഒരു കുളം ഉണ്ട്..കുളം എന്ന് പറഞ്ഞാല്‍ കല്ലെടുത്ത്‌ ഉണ്ടായ ഒരു കുഴി ആണ്,,,ഞങ്ങളുടെ നാട്ടില്‍ പുഴാ ഒന്നും ഇല്ല അതാണ്‌ അവിടെ പോകാന്‍ കാരണം ...പക്ഷെ നല്ല ആഴാമുള്ള കുഴി ആണ്...അതില്‍ വെള്ളം വറ്റാറില്ല ..ഒരു കാലത്തും...അതവിടെ നില്‍ക്കട്ടെ ...

      ഞങ്ങള്‍ ഒരു അഞ്ചാറു പേരുണ്ട്,,കരീം ഉള്ളത് കൊണ്ട് എല്ലാവരും പോരും..അങ്ങനെ കുളിക്കുന്ന സ്ഥലത്തെത്തി,,.നോക്കുമ്പോയുണ്ട് അവിടെ കുറച്ചു പെണ്ണുങ്ങള്‍ കുളിക്കുന്നു...രണ്ടു മൂന്നു തമിഴ് പെണ്‍കൊടികള്‍...ഇനി എന്ത് ചെയ്യും...ആലോചനയായി...ഏതായാലും ഇവിടെ വരെ വന്നതല്ലേ...കുളിക്കാതെ പോകുന്നതെങ്ങനെ...പെട്ടെന്ന് കരീം....."ഡേ ..ഒരു വഴി ഉണ്ട്..കുറച്ചു അപ്പുറത്ത് സ്വിമ്മിംഗ് പൂള് പോലെയുള്ള വേറ ഒരു കുളമുണ്ട് അവിടെ പോവാം.."..എന്നാ പിന്നെ അതൊന്നു കാണണമല്ലോ...പറഞ്ഞത് കരീമാണെന്ന് പോലും ഓര്‍ക്കാതെ ഞങ്ങള്‍ നടക്കാന്‍ തുടങ്ങി...

  അപ്പോയാണ് മറ്റൊരു പ്രശ്നം ഞങ്ങളില്‍ ശംഭു (സലിം)എന്ന് പേരുള്ള ഒരുത്തന്‍ അവന്‍റെ ബൈക്കും കൊണ്ടായിരുന്നു വന്നത്..."ബൈക്ക് ഇവിടെ വെക്കണ്ട ..ചില സാമൂഹ്യ വിരുദ്ദര്‍ എണ്ണ മോഷ്ട്ടിക്കും ,,അതും കൂടെ കൊണ്ട് പോര്,,"നടത്തത്തിനിടയില്‍ കരീമിന്‍റെ ഉപദേശം...പിന്നെ അങ്ങോട്ട്‌ പൊട്ടിപ്പൊളിഞ്ഞ റോഡ്‌ ആയിരുന്നു..എല്ലാവരും നടക്കുകയല്ലേ..ഞാന്‍ മാത്രം ബൈക്കില്‍ ..അത് ശംഭുവിനു കുറച്ചു അഹങ്കാരം ഉണ്ടാക്കിയിരിക്കാം..അവന്‍ ഞാന്‍ ദൂം കളിക്കാന്‍ പോകുകയാണെന്നും പറഞ്ഞു..ബൈക്കും കൊണ്ട് പൊന്തിച്ചും താഴ്ത്തിയും ഓടിച്ചു കളിയ്ക്കാന്‍ തുടങ്ങി...കരീം കുറച്ചു മുന്‍പില്‍ ആയിരുന്നു...

  പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ടു..ഒരു വിളിയും....."ഡാ..ഓടി വായോ...ദേ..നമ്മുടെ ശംഭു "...വിളി കേട്ടു ഓടിയത്തിയപ്പോ ദേ കിടക്കുന്നു നമ്മുടെ ദൂം.....ബൈക്ക് കല്ലില്‍ തട്ടിയതാണെന്ന്..
ഇപ്പൊ അവന്‍റെ മുഖത്ത് അഹങ്കാരമല്ല..അവിടെയും ഇവിടെയും കുറച്ചു തൊലി പോയ പാടുകള്‍..(ബൈക്കില്‍ ആകെ അര ലിറ്റര്‍ പെട്രോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ...എന്നും ആശുപത്രിയില്‍ പത്തു ലിറ്റര്‍ പെട്രൂളിന്റെ പണം ആയി എന്നും പിന്നെ ഒരു ഫ്ലാഷ് ബാക്ക് കേട്ടു.)


പിന്നെ ഞങ്ങള്‍ ശംഭുവിനെയും താങ്ങി ആയി യാത്ര...ഒരു അഞ്ചു മിനിറ്റ് നടന്നിട്ടും എത്തുന്നില്ല..
കരീം എവിടെ....അപ്പോയാണ് എല്ലാവരും അത് ശ്രദ്ടിക്കുന്നത്...അവന്‍ മുങ്ങിയിരിക്കുന്നു..
ഇനി എന്ത് ചെയ്യും.....അധിക സമയം ആലോചിക്കാന്‍ കരീമിന്‍റെ "എല്ലാവരും ഇവിടെ വാ.."എന്ന ശബ്ദം അനുവദിച്ചില്ല..എല്ലാവരും ശബ്ദം കേട്ട ദിക്കിലേക്ക് ഓടി...എത്തിയപ്പോ ഉണ്ട്..
നാല് ഭാഗവും പാറക്കെട്ടുകള്‍ കൊണ്ട് മൂടിയ സ്ഥലം...ഇനി അങ്ങോട്ട്‌ പോകാന്‍ വഴി ഇല്ല..
അവിടെ ഉണ്ട്..നട്ടെല്ല് വളച്ചു രണ്ടു കൈകളും കൂപ്പി എന്നെ ഒന്നും ചെയ്യല്ലേ എന്ന ഭാവത്തില്‍ കരീം.."സ്വിമ്മിംഗ് പൂള്‍ എവിടെ" ,,....എന്ന ഞങ്ങളുടെ ചോദ്യത്തിന്............ "കുറച്ചു നാള്‍ മുന്‍പ് ഇവിടെ ഉണ്ടായിരുന്നു....ഇപ്പൊ കാണുന്നില്ല".......എന്ന അവന്‍റെ സ്ഥിരം ഗോഷ്ടി മറുപടി...


     അന്ന് ഇത് അവനോടു ഭയങ്കര ദേഷ്യം ഉളവാക്കുന്ന ഒന്നായിരുന്നെങ്കിലും ഇന്ന് ഈ ഏകാന്തതയില്‍ അതൊക്കെ ആലോചിച്ചു ചിരിക്കുന്നു...
പക്ഷെ ഇന്ന് അവന്‍ ചിരിക്കുന്നില്ല ..ചിരിപ്പിക്കുന്നും ഇല്ല..കാരണം അഞ്ജതമാണ്..എനിക്കും അറിയില്ല..കുറെ അനെഷിചിട്ടുണ്ട് അവനോടു...പക്ഷെ അവന്‍ ഒന്നും പറയാറില്ല...ചിലപ്പോ ജീവിത പ്രശ്നങ്ങള്‍ ആവാം...ജീവിതത്തിന്‍റെ രണ്ടറ്റങ്ങള്‍ കൂട്ടി യോചിപ്പിക്കാന്‍ പാടുപെടുന്നിടത്ത് ചിരിക്കാനും ചിരിപ്പിക്കാനും എവിടെയാ സമയം.......എന്നാലും ഓര്‍മകളില്‍ അവന്‍ ഇന്നും ഞങ്ങളെ ചിരിപ്പിക്കുന്നു....