Pages

2011, നവംബർ 2, ബുധനാഴ്‌ച

സ്വിമ്മിംഗ് പൂള്‍


കരീം...ആ പേര് കേട്ടാ തന്നെ എനിക്ക് ചിരി വരും...എനിക്കെന്നല്ല അവനെ അടുത്തറിയുന്ന എല്ലാവര്‍ക്കും....ചിരിക്കാന്‍ കഴിയുന്നതല്ല വിജയം ..ചിരിപ്പിക്കാന്‍ കഴിയുന്നതാണ് വിജയം...എന്ന് അവനെ കാണുമ്പോള്‍ എനിക്ക് തോന്നാറുണ്ട്...അവന്‍ പറയുന്ന കാര്യങ്ങള്‍ നമ്മള്‍ എത്ര പറഞ്ഞാലും അവന്‍ പറയുന്നതിന്‍റെ ഏയയലത്ത് വരില്ല..അത് അവന്‍ തന്നെ പറയണം..അവന്‍റെ മുഖഭാവവും ഗോഷ്ടികളും എല്ലാം ഞങ്ങളെ ചിരിപ്പിക്കുമായിരുന്നു,,,

.....അവന്‍റെ ഒപ്പം ഈയിടെ ഉണ്ടായ ഒരു സംഭവം ഞാന്‍ ഇവിടെ പറയട്ടെ.....

        ഞങ്ങളുടെ നാട്ടില്‍ ഒരു രണ്ടു കിലോമീറ്റെര്‍ അപ്പുറത്ത് ഞങ്ങള്‍ നീന്തികുളിക്കാന്‍ പോകുന്ന ഒരു കുളം ഉണ്ട്..കുളം എന്ന് പറഞ്ഞാല്‍ കല്ലെടുത്ത്‌ ഉണ്ടായ ഒരു കുഴി ആണ്,,,ഞങ്ങളുടെ നാട്ടില്‍ പുഴാ ഒന്നും ഇല്ല അതാണ്‌ അവിടെ പോകാന്‍ കാരണം ...പക്ഷെ നല്ല ആഴാമുള്ള കുഴി ആണ്...അതില്‍ വെള്ളം വറ്റാറില്ല ..ഒരു കാലത്തും...അതവിടെ നില്‍ക്കട്ടെ ...

      ഞങ്ങള്‍ ഒരു അഞ്ചാറു പേരുണ്ട്,,കരീം ഉള്ളത് കൊണ്ട് എല്ലാവരും പോരും..അങ്ങനെ കുളിക്കുന്ന സ്ഥലത്തെത്തി,,.നോക്കുമ്പോയുണ്ട് അവിടെ കുറച്ചു പെണ്ണുങ്ങള്‍ കുളിക്കുന്നു...രണ്ടു മൂന്നു തമിഴ് പെണ്‍കൊടികള്‍...ഇനി എന്ത് ചെയ്യും...ആലോചനയായി...ഏതായാലും ഇവിടെ വരെ വന്നതല്ലേ...കുളിക്കാതെ പോകുന്നതെങ്ങനെ...പെട്ടെന്ന് കരീം....."ഡേ ..ഒരു വഴി ഉണ്ട്..കുറച്ചു അപ്പുറത്ത് സ്വിമ്മിംഗ് പൂള് പോലെയുള്ള വേറ ഒരു കുളമുണ്ട് അവിടെ പോവാം.."..എന്നാ പിന്നെ അതൊന്നു കാണണമല്ലോ...പറഞ്ഞത് കരീമാണെന്ന് പോലും ഓര്‍ക്കാതെ ഞങ്ങള്‍ നടക്കാന്‍ തുടങ്ങി...

  അപ്പോയാണ് മറ്റൊരു പ്രശ്നം ഞങ്ങളില്‍ ശംഭു (സലിം)എന്ന് പേരുള്ള ഒരുത്തന്‍ അവന്‍റെ ബൈക്കും കൊണ്ടായിരുന്നു വന്നത്..."ബൈക്ക് ഇവിടെ വെക്കണ്ട ..ചില സാമൂഹ്യ വിരുദ്ദര്‍ എണ്ണ മോഷ്ട്ടിക്കും ,,അതും കൂടെ കൊണ്ട് പോര്,,"നടത്തത്തിനിടയില്‍ കരീമിന്‍റെ ഉപദേശം...പിന്നെ അങ്ങോട്ട്‌ പൊട്ടിപ്പൊളിഞ്ഞ റോഡ്‌ ആയിരുന്നു..എല്ലാവരും നടക്കുകയല്ലേ..ഞാന്‍ മാത്രം ബൈക്കില്‍ ..അത് ശംഭുവിനു കുറച്ചു അഹങ്കാരം ഉണ്ടാക്കിയിരിക്കാം..അവന്‍ ഞാന്‍ ദൂം കളിക്കാന്‍ പോകുകയാണെന്നും പറഞ്ഞു..ബൈക്കും കൊണ്ട് പൊന്തിച്ചും താഴ്ത്തിയും ഓടിച്ചു കളിയ്ക്കാന്‍ തുടങ്ങി...കരീം കുറച്ചു മുന്‍പില്‍ ആയിരുന്നു...

  പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ടു..ഒരു വിളിയും....."ഡാ..ഓടി വായോ...ദേ..നമ്മുടെ ശംഭു "...വിളി കേട്ടു ഓടിയത്തിയപ്പോ ദേ കിടക്കുന്നു നമ്മുടെ ദൂം.....ബൈക്ക് കല്ലില്‍ തട്ടിയതാണെന്ന്..
ഇപ്പൊ അവന്‍റെ മുഖത്ത് അഹങ്കാരമല്ല..അവിടെയും ഇവിടെയും കുറച്ചു തൊലി പോയ പാടുകള്‍..(ബൈക്കില്‍ ആകെ അര ലിറ്റര്‍ പെട്രോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ...എന്നും ആശുപത്രിയില്‍ പത്തു ലിറ്റര്‍ പെട്രൂളിന്റെ പണം ആയി എന്നും പിന്നെ ഒരു ഫ്ലാഷ് ബാക്ക് കേട്ടു.)


പിന്നെ ഞങ്ങള്‍ ശംഭുവിനെയും താങ്ങി ആയി യാത്ര...ഒരു അഞ്ചു മിനിറ്റ് നടന്നിട്ടും എത്തുന്നില്ല..
കരീം എവിടെ....അപ്പോയാണ് എല്ലാവരും അത് ശ്രദ്ടിക്കുന്നത്...അവന്‍ മുങ്ങിയിരിക്കുന്നു..
ഇനി എന്ത് ചെയ്യും.....അധിക സമയം ആലോചിക്കാന്‍ കരീമിന്‍റെ "എല്ലാവരും ഇവിടെ വാ.."എന്ന ശബ്ദം അനുവദിച്ചില്ല..എല്ലാവരും ശബ്ദം കേട്ട ദിക്കിലേക്ക് ഓടി...എത്തിയപ്പോ ഉണ്ട്..
നാല് ഭാഗവും പാറക്കെട്ടുകള്‍ കൊണ്ട് മൂടിയ സ്ഥലം...ഇനി അങ്ങോട്ട്‌ പോകാന്‍ വഴി ഇല്ല..
അവിടെ ഉണ്ട്..നട്ടെല്ല് വളച്ചു രണ്ടു കൈകളും കൂപ്പി എന്നെ ഒന്നും ചെയ്യല്ലേ എന്ന ഭാവത്തില്‍ കരീം.."സ്വിമ്മിംഗ് പൂള്‍ എവിടെ" ,,....എന്ന ഞങ്ങളുടെ ചോദ്യത്തിന്............ "കുറച്ചു നാള്‍ മുന്‍പ് ഇവിടെ ഉണ്ടായിരുന്നു....ഇപ്പൊ കാണുന്നില്ല".......എന്ന അവന്‍റെ സ്ഥിരം ഗോഷ്ടി മറുപടി...


     അന്ന് ഇത് അവനോടു ഭയങ്കര ദേഷ്യം ഉളവാക്കുന്ന ഒന്നായിരുന്നെങ്കിലും ഇന്ന് ഈ ഏകാന്തതയില്‍ അതൊക്കെ ആലോചിച്ചു ചിരിക്കുന്നു...
പക്ഷെ ഇന്ന് അവന്‍ ചിരിക്കുന്നില്ല ..ചിരിപ്പിക്കുന്നും ഇല്ല..കാരണം അഞ്ജതമാണ്..എനിക്കും അറിയില്ല..കുറെ അനെഷിചിട്ടുണ്ട് അവനോടു...പക്ഷെ അവന്‍ ഒന്നും പറയാറില്ല...ചിലപ്പോ ജീവിത പ്രശ്നങ്ങള്‍ ആവാം...ജീവിതത്തിന്‍റെ രണ്ടറ്റങ്ങള്‍ കൂട്ടി യോചിപ്പിക്കാന്‍ പാടുപെടുന്നിടത്ത് ചിരിക്കാനും ചിരിപ്പിക്കാനും എവിടെയാ സമയം...



....എന്നാലും ഓര്‍മകളില്‍ അവന്‍ ഇന്നും ഞങ്ങളെ ചിരിപ്പിക്കുന്നു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ