Pages

2011, നവംബർ 5, ശനിയാഴ്‌ച

കാസറ്റാജി

മലയാളികള്‍ ഗള്‍ഫില്‍ പോകുന്നത് പോലെ അണ്ണന്മാരുടെ (തമിഴ് നാട്ടുകാര്‍)പ്രവാസ സ്ഥലമാണ് നമ്മുടെ കൊച്ചു കേരളം..മലപ്പുറത്താണ് കൂടുതല്‍ ഇവര്‍ വന്നിറങ്ങുന്നത് എന്ന് തോന്നുന്നു...
കേരളത്തിലെ കൃഷി പ്രക്രിയകളെ കുറിച്ച് വലിയ അറിവൊന്നും ഇവര്‍ക്കുണ്ടാകാറില്ല..അത് കൊണ്ട് തന്നെ പല ചിരിക്കാന്‍ വക നല്‍കുന്ന പല സംഭവങ്ങളും നമ്മള്‍ കേള്‍ക്കാറുണ്ട്...
എന്‍റെ നാട്ടില്‍ നടന്ന ഒരു സംഭവം ഞാന്‍ ഇവിടെ കീച്ചുകയാണ്...
.
.
;
;
കാസറ്റാജി.....അങ്ങനെയാണ് അയാളെ ഞാന്‍ അറിയുന്നത് തന്നെ...എന്തുകൊണ്ടാണ് അയാളെ കാസറ്റാജി എന്ന് വിളിക്കുന്നത് എന്ന് കുറെ ആളുകളോട് ഞാന്‍ ചോദിച്ചു....കുറെ നാളുകള്‍ക്കു ശേഷം എനിക്കതിനുള്ള ഉത്തരവും കിട്ടി..അയാള് പണ്ടെങ്ങോ കുട്ടിക്കാലത്ത് മണ്ണെണ്ണ(ഞങ്ങളുടെ ഭാഗത്തൊക്കെ പണ്ട് കാലത്ത് മണ്ണെണ്ണക്ക് കാസറ്റ് എന്നാണ് പറഞ്ഞിരുന്നത്) കുടിച്ചു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്രേ...പാവം ഇപ്പോയും അയാളെ അങ്ങനെ വിളിക്കുന്നു...ആരും അയാള്‍ കേള്‍ക്കെ വിളിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല...
.
.
.
എന്തായാലും അയാള്‍ ഒരു പൂത്ത പണക്കാരനും അറുപിശുക്കനും ആയിരുന്നു...വീടിനു ചുറ്റും പരന്നു കിടക്കുന്ന കുറെ തോട്ടം ഉണ്ടയാള്‍ക്ക്..അവിടെ കിളക്കാനും തെങ്ങിന് തടം കോരാനും (ഹാജിയാരുടെ ഭാഷയില്‍ തെങ്ങ് തുറക്കുക)അണ്ണന്മാരെ വിളിക്കാറുണ്ടായിരുന്നു ഇയാള്‍...
ഒരു വട്ടം പണിക്കു വന്നവന്‍ പിന്നെ രണ്ടാമത് ഇയാളെ കാണുമ്പോള്‍ ഒളിക്കാരാന് പതിവ്...
അതിനു അവര്‍ പറയുന്ന ന്യായം "കൂലി ഫുള്ള് തരില്ല..."........."അതെന്താ തരാത്തെ..."എന്ന് ആരെങ്കിലും ചോദിച്ചാല്‍ "..ഓ...പിന്നെ ..കക്കൂസില്‍ പോയി കാര്യം സാധിച്ചിട്ടു പൈസ വല്ലതും പോയോ എന്ന് തിരിഞ്ഞു നോക്കുന്ന പാര്‍ട്ടിയാ.."...ഹും..."...

.
.
.
അന്ന് നേരം പരപരാ വെളുത്തപ്പോയെക്കും ഹാജിയാര്‍ അങ്ങാടിയില്‍ ലാന്‍ഡ്‌ ചെയ്തു..
"അല്ല ..ഹാജ്യാരേ ..ഇങ്ങള് ഇത്ര രാവിലെ എങ്ങോട്ടാ..."..പെണ്ണുമ്പിള്ളയുടെ കയ്യില്‍ നിന്നും കിട്ടിയ ചായ പോരാഞ്ഞിട്ട് അബ്ദൂന്റെ ചായക്കടയിലേക്ക് ചായ മോന്താന്‍ തലയില്‍ ഒരു മുണ്ടും കെട്ടി ഇറങ്ങിയ ബീരാനിക്കയുടെ ചോദ്യം..എന്തോ ഹാജ്യാര്‍ക്ക്‌ അത്ര സുഖിച്ചില്ല...
"എന്തെ ...രാവിലെ ഞമ്മക്ക് രാവിലെ പൊറത്ത് ഇറങ്ങിയാല്‍ പോക്കാന്‍ പുടിക്കോ.."
ഹാജ്യാര്‍ ചുണ്ടിലെ ബീഡി ഒന്ന് കൂടി ആഞ്ഞു കടിച്ചു കൊണ്ട് ചോദിച്ചു...
"ഞാനെ ഒരു അണ്ണനെ കിട്ടുമോന്നു നോക്കാന്‍ ഇറങ്ങിയതാ..."ഹാജ്യാര്‍ കുറച്ചു ഗര്‍വ് കൂട്ടി...
..........."പിന്നെ ഹാജ്യരെ കാണുപോയെക്കും ചാടി ഇങ്ങു വര്യല്ലേ..അണ്ണന്മാര്.."ബീരാനിക്കയുടെ ആത്മഗതം ഹാജ്യാര്‍ കേട്ടോ എന്തോ...ഹാജ്യാര്‍ അണ്ണന്മാര്‍ താമസിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി..

.
.
.
കുറച്ചങ്ങു പോയപ്പോ ഒരുത്തനുണ്ട് നാട്ടീന്നു വന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ..അതിന്‍റെ ടെന്ഷനുമായി പീടികത്തിണ്ണയില്‍ ഇരിക്കുന്നു ......"ഇവനെ തന്നെ പൊക്കാം..പുതിയതോണ്ട് കൂലി കുറച്ചു കൊടുത്താല്‍ മതിയാവും."ഹാജ്യാരുടെ ഉള്ളിലെ പിശുക്കന്‍ ചുരമാന്തി..
"....ഡാ...തോട്ടത്തില്‍ ഇച്ചിരി പണിയുണ്ട്..പോരുന്നോ..."..ഹാജ്യാരുടെ മലയാളം അങ്ങോട്ട്‌ വല്ലാതെ പിടികിട്ടിയില്ലെങ്കിലും അണ്ണന്‍ തലയാട്ടി..ഹാജ്യാര്‍ അണ്ണനെയും കൂട്ടി വീട്ടിലേക്കു നടക്കാന്‍ തുടങ്ങി..

.
.
.
വീട്ടിലെത്തിയ ഉടനെ ഒരു മണ്‍ വെട്ടി എടുത്തു അണ്ണന് കൊടുത്തു കൊണ്ട് പറഞ്ഞു.."തെങ്ങുകളൊക്കെ തുറക്കണം..അതാണ്‌ നിന്‍റെ ഇന്നത്തെ പണി.."..അണ്ണന് എന്ത് തെങ്ങ് ,,,എന്ത് തുറക്കല്‍..അവന്‍ ആദ്യമായി കാണുന്നപോലെ മണ്‍ വെട്ടിയെ സൂക്ഷിച്ചു നോക്കി..
..മുതലാളീ..ഞാന്‍ ഇവിടെ പുതിയതാ..എനിക്ക് പണികളൊന്നും അറിയില്ല....'"ഹി ഹി ..അത് കൊണ്ട് തന്നെയാ തന്നെ ഞാന്‍ പണിക്കു വിളിച്ചത്" എന്നും മനസ്സില്‍ പറഞ്ഞു..അണ്ണന്റെ കയ്യില്‍ നിന്നും മണ്‍ വെട്ടി വാങ്ങി ഒരു തെങ്ങ് തുറന്നു കാണിച്ചു കൊടുത്തു..

.
.
.
ഒരു നഴ്സറി കുട്ടിയെ പാഠങ്ങള്‍ പഠിപ്പിച്ച അദ്ദ്യപകനെ പോലെ ഞെളിഞ്ഞു നിന്ന ഹാജ്യാരുടെ കയ്യില്‍ നിന്നും മണ്‍ വെട്ടി വാങ്ങി..ഇത്രയേ ഉള്ളൂ..എന്നാ ഭാവത്തോടെ അണ്ണന്‍ പണി തുടങ്ങി..
"പിന്നെ ഒരു പത്തു മണിയാകുമ്പോ കഞ്ഞി കുടിക്കാന്‍ അങ്ങ് പോരുട്ടോ..."എന്നും പറഞ്ഞു ഹാജ്യാര്‍ വീട്ടിലേക്കു പോന്നു..

.
.
.
ക്ലോക്കില്‍ മണി പത്തടിച്ചപ്പോയെക്കും അണ്ണന്‍ മുന്നിലെത്തി..ഹാവൂ....ഈ കാര്യത്തിനെങ്കിലും ആത്മാര്തതയുണ്ടല്ലോ..അത് മതി..ഹാജ്യാര്‍ നെടുവീര്‍പ്പിട്ടു..."ഡാ ...എത്രണ്ണം തുറന്നു..'",,ഹാജ്യാരുടെ ചോദ്യം കേട്ട് ഒരാഴ്ച പട്ടിണി കിടന്നവനെ പോലെ കഞ്ഞി മോന്തുകയായിരുന്ന അണ്ണന്‍ തല പൊന്തിച്ചു..."ഒരു പത്തു പതിനഞ്ചെണ്ണം മുതലാളീ..",,ഹാജ്യാര്‍ ഒന്ന് ഞെട്ടി...ആകെ എട്ടു തെങ്ങെ ഉള്ളൂ...പിന്നെ എങ്ങനാ ഇവന്‍ ഇത്രയധികം തുറന്നത്...ഹാജ്യാര്‍ അണ്ണന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..അവന്‍ ഇതെത്ര കണ്ടതാ എന്നാ മുഖഭാവത്തോടെ വീണ്ടും കഞ്ഞി മോന്താന്‍ തുടങ്ങി...
.
.
.
എന്താവും സംഭവം എന്ന് നോക്കാന്‍ തോട്ടത്തിലെക്കിറങ്ങിയ ഹാജ്യാര്‍ ആ രംഗം കണ്ടു തലയില്‍ കൈ വെച്ച് ഇരുന്നു പോയി....
തെങ്ങ് മാത്രമല്ല...അണ്ണന്റെ മുന്‍പില്‍ കണ്ട എല്ലാ മരങ്ങളും തെങ്ങ് തുറക്കുന്നത് പോലെ തുറന്നിട്ടിരിക്കുന്നു...പ്ലാവും,കശുമാവും,പെരക്കമരവും,അങ്ങനെ അങ്ങനെ എല്ലാ മരവും..

.
.
ആളും ബെസ്റ്റ് പണിയും ബെസ്റ്റ് നാളെ മുതല്‍ പണിക്കു വരണ്ട..എന്ന അണ്ണ മഹാ വാക്യം ഹാജ്യരുടെ തലമണ്ടയിലൂടെ കയറി ഇറങ്ങി...

2 അഭിപ്രായങ്ങൾ: