Pages

അനുഭവ കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുഭവ കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജനുവരി 20, വെള്ളിയാഴ്‌ച

വെറുതെ ആണോ ഭാര്യ

.
.
.
ഭാര്യ ...ഭര്‍ത്താവിന്‍റെ ഹ്രദയ പകുതി...അങ്ങനെ ആവണം ഒരു നല്ല ഭാര്യ...അങ്ങനെ ആണോ നിങ്ങളുടെ ഭാര്യ...ഇന്ന് ഞാന്‍ ഭാര്യയെ എങ്ങനെ അനുസരിക്കും എന്ന് നാട്ടുകാരെ മുഴുവന്‍ കാണിക്കാനുള്ള തിടുക്കത്തിലാണ് ആധുനിക ഭര്‍ത്താക്കന്മാര്‍.....ഒരു നല്ല ഭര്‍ത്താവ് ആകേണ്ടത് ടെലിവിഷന് മുന്‍പിലല്ല...മറിച്ച് വീട്ടിലാണ്...വീട്ടില്‍ കീരിയും പാമ്പും പോലെ അടികൂടുകയും ചെയ്യുന്ന ഇവരാണ് ഈ റിയാലിറ്റി ഷോകളില്‍ ഈ കോമാളിത്തരം അഭിനയിക്കുന്നത്...
.
.
.
ഒരു നല്ല ഭാര്യ എന്നാല്‍ അല്ലെങ്കില്‍ ഒരു നല്ല ഭര്‍ത്താവ് എന്നാല്‍ പരസ്പരം രഹസ്യങ്ങള്‍ കൈമാറുകയും പരസ്പരം വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നവരാണ്...വിവാഹം കഴിഞ്ഞു ഒരു വര്‍ഷക്കാലം ഭാര്യ അലക്കുന്നയിടത്തും പാത്രം കഴുകിന്നിടത്തും മണത്ത് നടക്കുന്ന വിരുതന്‍ ഭര്‍ത്താക്കന്മാര്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ പിന്നെ എന്തോ ഒരു വൃത്തികെട്ട ജന്തുവിനെ നോക്കുന്നത് പോലെയാണ് ഭാര്യമാരെ കാണാറ്...എന്താണിങ്ങനെ...ഇതില്‍ സ്ത്രീകള്‍ക്കും പങ്കില്ലേ...ഉണ്ട്...ഞാന്‍ ഒരു ഉദാഹരണം പറയാം...രാത്രി അടുക്കളപ്പണി ഒക്കെ കഴിഞ്ഞു കിടപ്പറയില്‍ എത്തുന്നത് പല ഭാര്യമാരും കുളിക്കാതെ ആണ്.....വിയര്‍പ്പു നാറ്റവും അടുക്കള പണിയിലെ നാറ്റവും എല്ലാം കൂടി ഭര്‍ത്താവിനെ ദേഷ്യം പിടിപ്പിക്കും...
.
.
ഒരു പാര്‍ട്ടിക്കോ ഷോപ്പിങ്ങിനോ ഒരു പുറത്തിറങ്ങുന്നത് എങ്ങനെ ആണെന്ന് നോക്കൂ...നല്ലവണ്ണം ഉടുത്തൊരുങ്ങി വിലകൂടിയ സ്പ്രേ ഒക്കെ അടിച്ചു കൊച്ചു സുന്ദരിയായിട്ടാണ് അവള്‍ പുറത്തു പോവാറ്...അപ്പൊ ചില ഭര്‍ത്താക്കന്മാര്‍ക്ക് ഇത് തന്‍റെ ഭാര്യ തന്നെയാണോ എന്നുവരെ സംശയം തോന്നാറുണ്ട്...അതെ സമയം ഭര്‍ത്താവിന്‍റെ അടുത്ത് ചെല്ലുംപോയോ എല്ലാ അഴുക്കും മാക്സിയില്‍ അല്ലെങ്കില്‍ സാരിയില്‍ തുടച്ചു അങ്ങ് ചെല്ലും ഭര്‍ത്താവിനെ സ്വീകരിക്കാന്‍..അല്ലെ....ആലോചിച്ചു നോക്കിയിട്ടുണ്ടോ?ഇതിന്‍റെ പേരില്‍ എത്ര വിവാഹ മോചനങ്ങള്‍ നടക്കുന്നു....
.
.
. ഇത് പറയുമ്പോള്‍ ഞാന്‍ എന്‍റെ സ്വന്തം ഭാര്യയെ ഓര്‍ത്തു പോകുകയാണ്....ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല...നിങ്ങള്‍ക്ക് അത് പരിഹാസമായിരിക്കാം...പക്ഷെ എനിക്കതിനു കഴിയില്ല ....കാരണം അവളാണ് എന്‍റെ എല്ലാം...ജീവിതത്തിന്‍റെ ഇരുളടഞ്ഞ ഇടവഴിയില്‍ കൈപിടിച്ച് നടത്തിയവള്‍....സ്നേഹം കിട്ടാത്ത ഇടത്ത് നിന്നും സ്നേഹം കോരി തന്നവള്‍.....പക്ഷെ ഈ പ്രവാസം അവള്‍ക്കു ഒന്നും തിരിച്ചു കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല...പ്രവാസ ഫോണ്‍ വിളിക്കിടയില്‍ ഇടയ്ക്കിടയ്ക്ക് എന്ന് വരും എന്ന ചോദ്യങ്ങില്‍ക്കിടയില്‍ ഞാന്‍ ഒരിക്കെ ചോദിച്ചു,,," അല്ലാ. നിനക്ക് എന്താ അവിടെ പ്രശ്നം ,,,,നിനക്കവിടെ ഉപ്പയുണ്ട്,ഉമ്മയുണ്ട്,കളിപ്പിക്കാന്‍ കൊച്ചു മോളുമുണ്ട്...ഞാനോ..എനികിവിടെ ആരാ..ഉള്ളെ..അപ്പൊ നിനക്കല്ലേ എന്നെക്കാള്‍ സുഖം".....ആ ചോദ്യത്തിന് പൊട്ടിക്കരച്ചിലായിരുന്നു മറുപടി....
.
.
.
ആ കരച്ചിലില്‍ കൂടി എല്ലാം അറിയുകയായിരുന്നു ഞാന്‍...എല്ലാം...എന്താണ് ജീവിതമെന്ന്...ആരുണ്ടായിട്ടെന്താ...കെട്ടിയ ഭര്‍ത്താവില്ലാതെ...എന്ന അവളുടെ മറുപടിക്ക് മുന്‍പില്‍ ഒന്നും പറയാനുണ്ടായിരുന്നില്ല...ഇവിടെ ചില പ്രവാസികള്‍ ഭാര്യ ഒന്ന് മിസ്‌കാള്‍ അടിക്കുംപോയെക്കും "ശല്യം വിളിക്കുന്നുണ്ട്.."....എന്ന് പറയുന്ന ഭര്‍ത്താക്കന്മാരെ ഞാന്‍ കുറെ കണ്ടിട്ടുണ്ട്...പക്ഷെ അവര്‍ ഓര്‍ക്കുന്നുണ്ടോ അവരുടെ വേദന...ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യമാരെ കുറിച്ചല്ല ഞാന്‍ ഇവിടെ പറയുന്നത്...
.
.
.
ഞാന്‍ നിറുത്തുകയാ....ഭാര്യയെ ഓര്‍ത്തപ്പോള്‍ എന്തൊക്കെയോ എഴുതി ...എന്തൊക്കെയോ പൊട്ടത്തരങ്ങള്‍ .....ചിലപ്പോ നിങ്ങള്ക്ക് ഇഷ്ട്ടപ്പെട്ടില്ല എന്ന് വരാം....പക്ഷെ ഭാര്യമാരെ ദ്രോഹിക്കുന്ന ഭര്‍ത്താക്കന്മാരെ നിങ്ങള്‍ അറിയുക...അവര്‍ക്കും വേദനിക്കുന്ന ഒരു മനസുണ്ടെന്ന്....പുരുഷനേക്കാള്‍ ബുദ്ദി കുറച്ചേ സ്ത്രീക്കുള്ളൂ എന്ന് വിചാരിച്ച് അവരെ അടിമകള്‍ ആക്കരുത്.....

2011 ഡിസംബർ 27, ചൊവ്വാഴ്ച

ദാമ്പത്യം പാഠം ഒന്ന്

.
.
,
ദാമ്പത്യം അത് എത്ര മാത്രം പരിശുദ്ദമാണ്..പക്ഷെ ഇന്നത്തെ ആധുനിക ലോകം അതിന്‍റെ പരിശുദ്ധി തിരിച്ചറിയുന്നില്ല..അത് എന്ത് കൊണ്ടാവാം ..ഒരു കാരണം ഞാന്‍ പറയാം..ചിലപ്പോ ഒരു ചെറിയ സംശയം മതി ദാമ്പത്യം തകര്‍ക്കപ്പെടാന്‍ ..പക്ഷെ ഒന്ന് രണ്ടു പേരും കൂടി ഒത്തു പറഞ്ഞാല്‍ തീരാത്ത എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല..എന്തെങ്കിലും ചെറിയ ഓരോ പ്രശ്നങ്ങള്‍ ഊതിവീര്‍പ്പിക്കാന്‍ ആണ് പൊതുവേ നമ്മുടെ മലയാളികള്‍ക്കിഷ്ട്ടം......ഒരു ദാമ്പത്യം തകരുന്നതിലൂടെ തകര്‍ക്കപ്പെടുന്നത് പലതുമാണ്..
.
.
.
വിവാഹം കഴിക്കാതെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കുന്നവര്‍ ധാരാളം ഇന്ന് കാണാം ..എനിക്ക് അവരില്‍ വിശ്വാസം ഇല്ല ..കാരണം..അവര്‍ക്ക് നല്ലൊരു ഭാര്യ അല്ലെങ്കില്‍ നല്ലൊരു ഭര്‍ത്താവ് ആകാന്‍ കഴിഞ്ഞിട്ടില്ല ..അതുമല്ലെങ്കില്‍ നല്ലൊരു അമ്മ ..അച്ഛന്‍ ആകാന്‍ കഴിഞ്ഞിട്ടില്ല..ഇതൊക്കെ സംഭാവിക്കുംപോയെ ഒരു നല്ല ജീവിതം നയിച്ചു എന്ന് പറയാനാവൂ..ഞാന്‍ അവരെ ആരെയും കുറ്റപ്പെടുത്തുക അല്ല ...എന്‍റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ..അവിടെയാണ് ദാമ്പത്യത്തിന്റെ പരിശുദ്ധത നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്..
.
.
.
ഞാന്‍ പറഞ്ഞു വരുന്നത് എനിക്ക് നേരില്‍ അനുഭവപ്പെട്ട ഒരു സംഭവമാണ്..ചെറിയ ഒരു പ്രശ്നം വലുതാകാതെ തീര്‍ക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാന്‍...ശിഹാബ് ..എന്‍റെ ആത്മാര്‍ത്ഥ കൂട്ടുകാരന്‍..നാട്ടിലായിരുന്നപ്പോള്‍ ഒപ്പം ജോലിയില്‍ ഉണ്ടായിരുന്നവന്‍..അവന്‍ എന്ത് കാര്യവും എന്നോട് തുറന്നു പറയും..നല്ല പക്യത ഉള്ളവന്‍..എന്ത് കാര്യവും ആലോചിച്ചു മാത്രം ചെയ്യുന്നവന്‍..പക്ഷെ ഈ കാര്യത്തില്‍ അവനു അക്കിടി പറ്റി....
.
.
.
എന്താന്നു വെച്ചാല്‍ അവന്‍ ഒരു വിവാഹം കഴിച്ചു..നല്ല സ്വഭാവം ഉള്ള ഒരു പെണ്‍കുട്ടി..അവന്‍ ആഗ്രഹിച്ചത്‌ പോലെ തങ്കപ്പെട്ട മനസുള്ളവള്‍..ഞാന്‍ പോലും അസൂയയോടെ നോക്കി നിന്നിട്ടുണ്ട് അവരുടെ ജീവിതം.."നീ എന്തിനാ നിന്‍റെ ഭാര്യയെ ഇത്രയധികം സ്നേഹിക്കുന്നത് എന്ന് പോലും ഞാന്‍ അറിയാതെ ചോദിച്ചു പോയിട്ടുണ്ട്..പക്ഷെ ഇന്ന് ഞാന്‍ വിവാഹം കഴിച്ചപ്പോള്‍ അതെനിക്ക് ബോധ്യമായി..കാരണം വിവാഹം കഴിഞ്ഞു ആറു വര്‍ഷമായെങ്കിലും ഞാന്‍ ഇപ്പോയും എന്‍റെ ഭാര്യയെ സ്നേഹിച്ചു തീര്‍ന്നിട്ടില്ല..ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചപോലെ ഒരു പെണ്ണിനെ എനിക്കായ് ദൈവം തന്നു ...ആ ദൈവത്തിനോട് ഞാന്‍ ഇപ്പോയും നന്ദി പറഞ്ഞു തീര്‍ന്നിട്ടില്ല..അത്രയ്ക്ക് എന്നെ സ്നേഹിക്കുന്നു എന്‍റെ ഭാര്യ..ഞാന്‍ തിരിച്ചങ്ങോട്ടും..ഛെ..ഞാന്‍ എന്‍റെ കാര്യം പറഞ്ഞു നിങ്ങളെ മുഷിപ്പിച്ചു..സോറി...അവളെ ഓര്‍ത്തപ്പോള്‍ അറിയാതെ പറഞ്ഞു പോയതാ..നമുക്ക് തുടരാം..
.
.
.
ശിഹാബിന്‍റെ ദിനരാത്രങ്ങള്‍ അങ്ങനെ കൊഴിഞ്ഞു പോകവേ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ മിണ്ടാതായി..ആരോടും ഒന്നും പറയുന്നില്ല ...അവനോടും സംസാരിക്കുന്നില്ല...ആകെ എപ്പോയും വിശാദിചിരിക്കുക.ഇതൊക്കെ ആയി അവളുടെ സ്വഭാവങ്ങള്‍..ഭയം കൊണ്ടോ എന്തോ ഇക്കാര്യം അവന്‍ എന്നോട് പറയാന്‍ കുറെ വൈകി..ഒരു ദിവസം ജോലി സ്ഥലത്ത് വന്നപ്പോ അവനെ കാണാനില്ല..കുറെ നേരം കഴിഞ്ഞപ്പോ അവന്‍ വന്നു...കയ്യില്‍ ഒരു പൊതിയും ഉണ്ട്...ഞാന്‍ അതെന്താണെന്ന് ചോദിച്ചു..പക്ഷെ അവന്‍ ഒന്നും പറഞ്ഞില്ല..എനിക്കാകെ എന്തോ ദുരൂഹത തോന്നി..കാരണം അവന്‍ എന്നോട് എല്ലാം പറയുന്നതാണ്..ഈയിടെ ആയി ഒന്നും വല്ലാതെ സംസാരിക്കുന്നില്ല..ഞാന്‍ അവന്‍ കാണാതെ ആ പൊതി എടുത്തു തുറന്നു നോക്കി..ഞെട്ടിപ്പോയി ഞാന്‍....
.
.
.
.
ഞാന്‍ അവനില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം ..എന്താണെന്നറിയാമോ..കുറെ അറബി അക്ഷരങ്ങള്‍ എഴുതിയ കോഴിമുട്ടകള്‍..ആണി അടിച്ചു കയറ്റിയ പൊതിച്ച തേങ്ങ...എനിക്കാകെ തല കറങ്ങി..ഏതോ ഒരു മുസ്ലിയാരുടെ അടുത്ത പോയി വരുന്ന വരവാണ്...ഞാന്‍ അതൊക്കെ അവന്‍ കാണാതെ വലിച്ചെറിഞ്ഞു...കുറച്ചു കഴിഞ്ഞപ്പോ അവന്‍ അത് എടുക്കാന്‍ വന്നു..എത്ര നോക്കിയിട്ടും കാണുന്നില്ല ..അവനു എന്നോട് ചോദിക്കാനും മടി..കാരണം ഞാന്‍ ചീത്ത പറയുമെന്ന് അവനറിയാം..എന്നാലും അവന്‍ മടിച്ചു മടിച്ചു ചോദിച്ചു...ഞാന്‍ പറഞ്ഞു..നജ്ന്‍ അത് വലിച്ചെറിഞ്ഞു എന്ന്..അതോടെ അവനു ആകെ ഭീതിയായി.."ഡാ..അത് ആ മോയലിയാര് തന്നതാ..അത് വലിച്ചെറിയാന്‍ പാടില്ല.."പിന്നെ ഒന്ന് പോടാ അവിടന്ന് എന്നും പറഞ്ഞു ഞാന്‍ അവനോടു എന്താ സംഭവം എന്ന് ചോദിച്ചു..അവന്‍ പറയാന്‍ തുടങ്ങി..എല്ലാം..അവന്‍റെ കണ്ണിലൂടെ കണ്ണീര്‍ ഒലിച്ചിറങ്ങാന്‍ തുടങ്ങി..എനിക്കും സങ്കടമായി...
.
.
.
"ഡാ..ഞാന്‍ അവളോട്‌ ഒന്ന് സംസാരിക്കട്ടെ..അവള്‍ എന്താ പറയുന്നതെന്ന് നോക്കാലോ.."ഓക്കേ..എന്നും പറഞ്ഞു ഞങ്ങള്‍ അവന്‍റെ വീട്ടിലേക്കു നടന്നു..അവള്‍ എന്നോട് ആദ്യം നല്ലവണ്ണം സംസാരിക്കുമായിരുന്നു..പക്ഷെ ഇപ്പോള്‍ അവള്‍ക്കു ആ പഴയ ഉത്സാഹം കാണാനില്ല..ഞാന്‍ അവളോട്‌ ചോദിച്ചു എന്നാ പറ്റിയെ...അവള്‍ പറഞ്ഞു എനിക്ക് കുറെ പറയാനുണ്ടെന്ന്..അപ്പൊ എനിക്ക് മനസിലായി ഇത് പറഞ്ഞാല്‍ തീരുന്ന പ്രശ്നമേ ഉള്ളൂ..എന്ന്..ഞാന്‍ ഉടനെ അവനോടു പറഞ്ഞു..ഡാ നമുക്ക് നാളെ തന്നെ ഒരു മനശസ്ത്രന്ജനെ കാണാന്‍ പോണം എന്ന്...അങ്ങനെ പിറ്റേന്ന് ഞങ്ങള്‍ ഡോക്റെരെ കാണാന്‍ പുറപ്പെട്ടു...ഞാനും അവനും കൂടി ഡോക്റെരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി..ഡോക്ടര്‍ അവളെ വിളിപ്പിച്ചു ഒരു അരമണിക്കൂര്‍ സംസാരിച്ചു..പിന്നീട് അവനെയും അവളെയും ഒപ്പം വിളിച്ചു അരമണിക്കൂര്‍ സംസാരിച്ചു...അത് കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ അത്ഭുതം ..അവളുടെ മുഖത്ത് ആ പഴയ പ്രസരിപ്പ്..ഞാന്‍ കണ്ടു...സത്യം അവള്‍ ആ പഴയ സന്തോഷത്തിലേക്ക് തിരിച്ചു വന്നു..
.
.
.
കുറച്ചു കഴിഞ്ഞു ഡോക്ടര്‍ എന്നെ വിളിപ്പിച്ചു.."സത്യത്തില്‍ ഈ വിവരങ്ങള്‍ ഞങ്ങള്‍ ഡോക്റെര്മാര്‍ പുറത്തു പറയാറില്ല..പക്ഷെ നിന്നോട് പറയാതിരിക്കാന്‍ കഴിയില്ല...കാരണം നീയാണ് ഇന്നത്തെ അവരുടെ സന്തോഷത്തിനു കാരണം..ഡോക്ടര്‍ എന്നെ സുഖിപ്പിച്ചു പറയാന്‍ തുടങ്ങി...കാര്യം എന്തായിരുന്നെന്നോ..
.
.
.
അവനു ശിഹാബിന് വിവാഹം കഴിയുന്നതിനു മുന്‍പ് ഒരു പ്രേമം ഉണ്ടായിരുന്നു...അവന്‍റെ അമ്മാവന്‍റെ മകളുമായി..അവന്‍റെ തൊട്ടടുത്ത്‌ തന്നെ ആണ് അവളുടെയും വീട്...അവളുടെ ബാപ്പക്ക് സാമ്പത്തികം തീരെ ഇല്ലായിരുന്നു....അത് കൊണ്ട് അവരുടെ ആചാരം അനുസരിച്ച് സ്ത്രീധനം കൊടുത്തു വിവാഹം കഴിപ്പിക്കാന്‍ അയാള്‍ക്ക്‌ കഴിയുമായിരുന്നില്ല..അതൊക്കെ കണ്ടിട്ടാവാം അവന്‍ അവളെ വിവാഹം കഴിചോളം എന്നൊക്കെ അവന്‍ പറഞ്ഞത്...പക്ഷെ അവന്‍ വിവാഹം ചെയ്തത് വേറെ ഒരു പെണ്ണിനെ ആയിരുന്നു..അത് അവന്‍ എന്നോട് പറഞ്ഞത്..അമ്മാവന്‍റെ മകളെ കെട്ടാന്‍ ഉപ്പ സമ്മതിക്കില്ല എന്നായിരുന്നു..പക്ഷെ കാര്യം അതായിരുന്നില്ല..ശിഹാബിന് ഒരു പെങ്ങള്‍ ഉണ്ടായിരുന്നു..അവള്‍ക്കും വിവാഹ പ്രായം ആയിരുന്നു..ഇവന്‍ വിവാഹം കഴിച്ചു ആ സ്ത്രീധന പണം കൊണ്ട് വേണം അവളുടെ വിവാഹം നടത്താന്‍ ..നോക്കണേ സ്ത്രീധനം കൊണ്ടുള്ള ഓരോരോ ഗുലുമാലുകള്‍..
.
.
.
അമ്മാവന്‍റെ മകളുമായുള്ള പ്രണയം ഇപ്പോയും അവന്‍ തുടരുന്നുണ്ടോ എന്നുള്ള ഭയം ആയിരുന്നു ശിഹാബിന്‍റെ ഭാര്യയുടെ ഈ വിഷാദത്തിനു കാരണം..കാരണം ശിഹാബ് അവളുമായി സംസാരിക്കുന്നതും ആ വീട്ടിലേക്കു പോകുന്നതും അവള്‍ കാണാറുണ്ടായിരുന്നു..പക്ഷെ അത് അവള്‍ അവനോടു തുറന്നു ചോദിച്ചില്ല..എല്ലാം ഉള്ളില്‍ ഒതുക്കി..കാരണം അവള്‍ അത്രക്കും അവനെ സ്നേഹിച്ചിരുന്നു..അതെങ്ങാനും ചോദിച്ചാല്‍ അവന്‍ ദേഷ്യപ്പെടുമോ..എന്നുള്ള ഭയം അവളെ വിടാതെ പിന്തുടര്‍ന്ന് കൊണ്ടിരുന്നു..പക്ഷെ ഷിഹാബു അമ്മാവന്‍റെ മകളുമായി പ്രണയം എന്നോ നിറുത്തിയിരുന്നു..അവളും ആ വിഷയം വിട്ടിരുന്നു..പക്ഷെ അവള്‍ ഒന്ന് തുറന്നു അവനോടു പറഞ്ഞിരുന്നെങ്കില്‍ എല്ലാം അവിടെ തന്നെ അവസാനിക്കുമായിരുന്നു..
.
.

ഇത്രയേ ഉണ്ടാവൂ..ഓരോ ദാമ്പത്യ പ്രശ്നങ്ങളും..പക്ഷെ നമ്മള്‍ അത് മുസ്ലിയാന്മാരോടും പാതിരിമാരോടും പണിക്കന്മാരോടും പറഞ്ഞു അതങ്ങ് വലുതാക്കും..ആ പോക്ക് ഒറ്റ പ്രാവശ്യം ഒരു കൌന്സിലിംഗിനു പോയാല്‍ എല്ലാം തീരും..എന്ന് ഈ അനുഭവം എന്നെ വിശ്വസിപ്പിക്കുന്നു...ശിഹാബ് ആ മുസ്ലിയാരുടെ അടുത്ത് ഓരോ പോക്ക് പോവുംപോയും രണ്ടായിരം രൂപ അയാള്‍ വാങ്ങിയിരുന്നത്രേ..എല്ലാ ആഴ്ചയും വരണം എന്നായിരുന്നത്രേ അയാള്‍ അവനോടു പറഞ്ഞിരുന്നത്..അവന്‍ പോക്ക് തുടങ്ങി കുറെ കാലം കഴിഞ്ഞതിനു ശേഷമാണ് ഞാന്‍ അറിയുന്നത്....അപ്പോയെക്കും എത്ര പണം അയാള്‍ പിടുങ്ങിക്കാനും..നീചന്മാര്‍..
.
.
.
ദാമ്പത്യം പരിശുദ്ധം തന്നെയാണ് ..അത് പെരുക്കിപ്പറഞ്ഞു വഷളാക്കുന്നവരോട് ഒരു വാക്ക്!!!
വളഞ്ഞത് നിവര്‍ത്താന്‍ ചിലപ്പോ വഷളാക്കിയ നിങ്ങള്‍ക്ക് സാധിച്ചെന്നു വരില്ല...

2011 നവംബർ 18, വെള്ളിയാഴ്‌ച

നിയമപാലകന്‍ വിറച്ചപ്പോള്‍



നീതി നിയമം..ആര്‍ക്കു...!! നമ്മളെ പോലെ സാദാരണക്കാര്‍ക്ക് മാത്രം അല്ലെ...അല്ലെന്നു ഇനി നിങ്ങള്‍ പറഞ്ഞാലും ഞാന്‍ ആണെന്നെ പറയൂ...അനുഭവമല്ലേ താരം..പോലിസ്....ചിലര്‍ പേടിയോടെ കാണുന്ന പാവം മനുഷ്യര്‍...പക്ഷെ അതിലും ഉണ്ട്..ആ മഹോന്നത പദവി ചൂഷണം ചെയ്യുന്നവര്‍...പോലിസ് എന്ന ആ നാമം ജനങ്ങളെ സേവിക്കാന്‍ ആയിരിക്കണം..അല്ലാതെ (സാവിക്കരുത്)...ഇതിപ്പോ കണ്ടു പിടിച്ചാതാനുട്ടോ...ഹു ഹു .... ഒരു സേവകന്റെ കഥയാണ് ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത്..ഓര്‍മ്മയുണ്ടോ...കേരള പോലീസിന്‍റെ വികൃതികള്‍....അതിലൂടെ നടന്നു പോയപ്പയാണ്..നിങ്ങളെ ഒരു ബ്ലോഗിങ്ങിലൂടെ കൊല്ലാന്‍ ഞാന്‍ പ്ലാനിട്ടത്..ഞാന്‍ കണ്ടു കൊണ്ട് നിന്ന ഒരു കാഴ്ച..പറയാം..

.
.

2011 നവംബർ 11, വെള്ളിയാഴ്‌ച

മുന്നറിയിപ്പ്

...എന്താവും ഈ മുന്നറിയിപ്പ് എന്നാവും..പറയാം...
.
.
ഈയിടെ എന്‍റെ നാട്ടില്‍ സംഭവിച്ച ഒരു സംഭവമാണ് ഈ മുന്നറിയിപ്പിനുള്ള ആധാരം..
പന്ത്രണ്ടു കൊല്ലമായി ഹമീദിന്‍റെ(പേര് ഒറിജിനല്‍ അല്ല)വിവാഹം കഴിഞ്ഞിട്ടു...എന്ത് ചെയ്യാം..ഇത് വരെ ഒരു കുഞ്ഞിക്കാലു കാണാന്‍ ഉള്ള ഭാഗ്യം ഹമീദിനുണ്ടായില്ല..കയറി ഇറങ്ങാത്ത ആരോഗ്യ വാതിലുകള്‍ ഇല്ല...വിധി എന്ന് സമാധാനിച്ചു കഴിയവേ...ഒരു ദിവസം..
.

.
.
അങ്ങേ വീട്ടിലെ നബീസുത്ത ആണ് ആ രഹസ്യം ഹമീദിന്‍റെ കെട്ട്യോള്‍ രഹനയെ അറിയിച്ചത്...
എന്തായിരിക്കും ആ രഹസ്യം...ഹമീദ് വരുന്നത് വരെ കാത്തിരിക്കുക തന്നെ..അല്ലെ..അല്ലാതെ ആരോടും പറയില്ല എന്നാണു രഹനയുടെ ഭാഷ്യം,,..ഹമീദാനെങ്കില്‍ രാവിലെ പണിക്കു പോയതാണ്..ഇനി എത്താന്‍ വൈകുന്നേരമാവും..ഹും..കാത്തിരിക്കുക തന്നെ അല്ലാതെ എന്ത് ചെയ്യാന്‍..

.
.
.
രാത്രി എട്ടു മണി...ഹമീദ് വീടണഞ്ഞു,,,കുളിയും ഭക്ഷണവും എല്ലാം കഴിഞ്ഞു കിടപ്പറയില്‍ എത്തിയപ്പോയെക്കും രാത്രി പത്തു മണി...ഇത്ര കാലമായിട്ടും കുട്ടികള്‍ ഉണ്ടാവാത്തത് കൊണ്ടാവാം..ഹമീദ് അധികമാരോടും സംസാരിക്കാറില്ല...മനസ്സില്‍ വിങ്ങലുണ്ടാവുമ്പോള്‍ തുറന്നു ചിരിക്കാനും വര്‍ത്തമാനം പറയാനും ആര്‍ക്കു കഴിയും...എല്ലാം ഉള്ളിലൊതുക്കുന്നു..
ഭാര്യക്കാണ് പ്രശ്നമെങ്കിലും അവളോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ട് വേറ ഒരു പെണ്ണിനെ പറ്റി ഹമീദ് ചിന്തിച്ചിട്ട് പോലുമില്ല..

.
.
കിടക്കാന്‍ നേരത്ത് രഹന പറയാന്‍ തുടങ്ങി..ആ നബീസുത്തയുടെ രഹസ്യം.."ദേ..നോക്കിന്ന്..നമ്മടെ അയലത്തെ നബീസുത്ത പറയാണ്..ഒരു ഇന്ന സ്ഥലത്ത് ഒരു തങ്ങളുണ്ടോലോ..വല്യ പേര് കേട്ട തങ്ങളാണത്രെ...ഓലെ അന്ജതീന്റെ മോള്‍ക്ക് കുട്ട്യാല് ഇല്ലാത്തീന് അങ്ങേരെ കാണിച്ചപ്പോ കുട്ടി ഉണ്ടായത്രേ..ഞമ്മക്കും ഒന്ന് പോയ്‌ നോക്ക്യാലോ?""(തെട്ടിദ്ദരിക്കണ്ട കേട്ടോ..മരുന്നും മന്ത്രവും കൊണ്ട് ഉണ്ടാക്കുന്ന കാര്യാ പറഞ്ഞത്)
കുറച്ചു പേടിയോടെ ആണ് രഹന പറഞ്ഞു ഒപ്പിച്ചത്..കാരണം ഹമീദിന് ഇതിലൊന്നും വലിയ താല്പര്യം ഇല്ല അത് തന്നെ.."അതൊന്നും വേണ്ട..അതൊന്നും ശരിയാവൂല.."ഹമീദ് എടുത്തടിച്ചത്‌ പോലെ പറഞ്ഞു..പക്ഷെ രഹന വിടുമോ..പെണ്ണല്ലേ സാദനം...(സ്ത്രീകള്‍ ക്ഷമിക്കുക..ഹി ഹി) അങ്ങനെ മനസില്ല മനസോടെ ഹമീദ് സമ്മതിച്ചു..അല്ല...സമ്മതിപ്പിച്ചു...

.
.
.
പിറ്റേ ദിവസം രാവിലെ തന്നെ ഒരുങ്ങിറങ്ങി രണ്ടാളും...തങ്ങളുടെ വീട്ടിലെത്തി...അവിടന്ന് മരുന്നും മന്ത്രവും ആയി കുറെ ദിവസം കഴിഞ്ഞു..പതിനഞ്ചു ദിവസം കൂടുമ്പോള്‍ ഇവിടെ വരണം എന്നും തങ്ങള്‍ നിബന്ടന വെച്ചിരുന്നു..ഓരോ പ്രാവശ്യം ചെല്ലുംപോയും രണ്ടായിരം രൂപയും വേണം..ഇയാള്‍ കൊടുത്തിരുന്ന മരുന്ന് എന്താണന്നോ..ഒരു കാരക്ക(ഉണക്കിയ ഈത്തപ്പഴം)..ഓരോ പ്രാവശ്യം ചെല്ലുപോയും കിട്ടും ഓരോ കാരക്ക..എന്നും കിടക്കാന്‍ തുടങ്ങുമ്പോള്‍ പാലില്‍ കൂട്ടി കഴിക്കണം എന്നാണ് അയാള്‍ പറഞ്ഞത്..കൂടെ മേമ്പൊടിയായി കുറച്ചു മന്ത്രവും...ഒരു കാരക്കക്കും മന്ത്രത്തിനും രണ്ടായിരം ഉലുവ...ഹോഒ...
.
.
. അങ്ങനെ ഒരു മൂന്നു മാസം കഴിഞ്ഞു ..രഹനക്ക് തന്‍റെ വയര്‍ കുറച്ചു പൊന്തിയത് പോലെ തോന്നാന്‍ തുടങ്ങിയിരുന്നു..ഏതായാലും സംശയം തീര്‍ത്തു കളയാം എന്ന് വിചാരിച്ചു ഹമീദും രഹനയും കൂടി തങ്ങളെ കാണാന്‍ വീണ്ടും പോയി..തങ്ങളുടെ വാക്കുകള്‍ മരുഭൂമിയിലെ മഴ പോലെ ആയിരുന്നു രഹനക്കും ഹമീദിനും...ഇപ്പോള്‍ വയറ്റില്‍ ഉണ്ടെന്നും ഇനി ഇളകരുതെന്നും ഞാന്‍ പറയുന്നത് വരെ ഡോക്റെര്സിനെ കാട്ടരുതെന്നും എന്ന തങ്ങളുടെ പ്രസംഗം രണ്ടാളും അതേപടി അനുസരിക്കമെന്നേറ്റു..."ഇയാള് ആള് കൊള്ളാട്ടോ ന്റെ രഹനെ.."...എന്ന ഹമീദിന്‍റെ തിരിച്ചറിവ് രഹന പുച്ഛത്തോടെ ചിരിച്ചു തള്ളി.."പിന്നെ...അതന്നല്ലേ ഞാന്‍ ആദ്യേ പറഞ്ഞെ..ഓ..അപ്പൊ എന്താരുന്നു,..പുകില്.."
.
.
മാസം മൂന്നും നാലും അഞ്ചും ആരും ഏഴും എട്ടും കഴിഞ്ഞു...സന്തോഷത്തിന്‍റെ നാളുകളായിരുന്നു ആ വീട്ടില്‍ എങ്ങും...കുട്ടി ആണ്കുട്ടിയാനെങ്കില്‍ പെണ്‍കുട്ടിയാണെങ്കില്‍ എന്ത് പേരുകള്‍ ഇടും..എന്നതൊക്കെ വീട്ടുകാര്‍ ചര്ചിക്കുംപോള്‍ രഹന സ്വപ്നങ്ങളുടെ ലോകത്തായിരുന്നു..അങ്ങനെ ഒരു ദിവസം..പെട്ടെന്ന് രഹനക്ക് വയറ്റില്‍ ഭയങ്കര വേദന..അപ്പോയാണ് ഹമീദിന് ഹോസ്പിറ്റല്‍ ഓര്മ വന്നത്..കാരണം പാതിരാത്രിക്ക്‌ തങ്ങളെ കിട്ടില്ലല്ലോ...ഇനി കിട്ടിയ തന്നെ കുറെ ദൂരം വണ്ടി ഓടുകയും വേണം..ഇപ്പൊ അതിനൊന്നും നേരമില്ല ..രഹന വേദന കൊണ്ട് പുളയുകയാണ്..വേഗം തന്നെ അടുത്ത ഹോസ്പിറ്റലില്‍ കൊണ്ട് പോയി..ഡോക്ടര്‍ വിശദമായി പരിശോധിച്ചു..ശേഷം സ്കാന്‍ എടുക്കണം എന്ന് പറഞ്ഞു ..സ്കാന്‍ എടുത്തു കൊണ്ട് വന്നു ഡോക്ടര്‍ പരിശോധിച്ച് പറഞ്ഞ വിവരം കേട്ടപ്പോള്‍ ഹമീദിനും രഹനക്കും ഭൂമി ഒന്നാകെ തങ്ങള്‍ക്കു ചുറ്റും കറങ്ങുന്നത് പോലെ തോന്നി..വയറ്റില്‍ കുട്ടിയല്ല എന്നും ഒരു മുഴ ആണ് അതെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്...വയറ്റില്‍ കുട്ടി ഉള്ളത് പോലെ രഹനക്ക് തോന്നിയിരുന്നല്ലോ എന്ന ഹമീദിന്‍റെ ചോദ്യത്തിന് കുറെ കാലത്തിനു ശേഷം വയറിനു പ്രേതെകത തോന്നിയപ്പോ ഉണ്ടായ മാനസിക വിഭ്രാന്തി ആണ് അങ്ങനെ തോന്നാന്‍ കാരണം എന്നും ഡോക്ടര്‍ പറഞ്ഞു കൊടുത്തു..
.
.
.
സന്തോഷങ്ങളെല്ലാം കെട്ടടങ്ങി...നിങ്ങള്‍ എവിടെ ആയിരുന്നു ആദ്യം കണ്‍സെല്റ്റ് ചെതിരുന്നത് എന്ന ഡോക്റെരുടെ ചോദ്യത്തിന് ഹമീദ് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു..
ആ കാരക്കയെ കുറിച്ച് കേട്ടപ്പോള്‍ ഡോക്ടര്‍ അതൊന്നു കിട്ടുമോ എന്ന് ചോദിച്ചു..ഭാഗ്യത്തിന് അത് ഒരെണ്ണം ബാക്കി ഉണ്ടായിരുന്നു..ഡോക്ടര്‍ അത് പരിശോധനക്ക് അയച്ചു..റിസള്‍ട്ട് വന്നപ്പോള്‍ എന്താണന്നോ..വയറ്റില്‍ മുഴ ഉണ്ടാക്കാന്‍ ഉതകുന്ന രീതിയിലുള്ള എന്തോ ഒരു രാസവസ്തു അതില്‍ ചെര്‍ത്തുന്നുണ്ടത്രേ...

.
.
ഹമീദ് എല്ലാം തുറന്നു പറഞ്ഞത് കൊണ്ട് അയാള്‍ അകത്തായി..എട്ടു വര്‍ഷം ആയത്രേ അയാള്‍ ഈ പണി തുടങ്ങിയിട്ട്..ആരും പറ്റിയ അമളി പുറത്തു പറയാന്‍ നാണിക്കുന്നത് കൊണ്ട് അയാള്‍ തുടര്‍ന്ന് പോരുന്നു..അത്ര തന്നെ...
.
.
ഗുണപാഠം:എല്ലാം പെട്ടെന്ന് ശരിയാവാന്‍ ഇത് പോലുള്ള തങ്ങന്മാരെയും സ്വാമിമാരെയും
പാതിരിമാരെയും കാണുന്നവര്‍ അതിന്‍റെ ശാസ്ത്രീയ വശം കൂടി അറിഞ്ഞിരിക്കണം..
എന്ന് ഈ സംഭവം പഠിപ്പിക്കുന്നു...

2011 നവംബർ 5, ശനിയാഴ്‌ച

കാസറ്റാജി

മലയാളികള്‍ ഗള്‍ഫില്‍ പോകുന്നത് പോലെ അണ്ണന്മാരുടെ (തമിഴ് നാട്ടുകാര്‍)പ്രവാസ സ്ഥലമാണ് നമ്മുടെ കൊച്ചു കേരളം..മലപ്പുറത്താണ് കൂടുതല്‍ ഇവര്‍ വന്നിറങ്ങുന്നത് എന്ന് തോന്നുന്നു...
കേരളത്തിലെ കൃഷി പ്രക്രിയകളെ കുറിച്ച് വലിയ അറിവൊന്നും ഇവര്‍ക്കുണ്ടാകാറില്ല..അത് കൊണ്ട് തന്നെ പല ചിരിക്കാന്‍ വക നല്‍കുന്ന പല സംഭവങ്ങളും നമ്മള്‍ കേള്‍ക്കാറുണ്ട്...
എന്‍റെ നാട്ടില്‍ നടന്ന ഒരു സംഭവം ഞാന്‍ ഇവിടെ കീച്ചുകയാണ്...
.
.
;
;
കാസറ്റാജി.....അങ്ങനെയാണ് അയാളെ ഞാന്‍ അറിയുന്നത് തന്നെ...എന്തുകൊണ്ടാണ് അയാളെ കാസറ്റാജി എന്ന് വിളിക്കുന്നത് എന്ന് കുറെ ആളുകളോട് ഞാന്‍ ചോദിച്ചു....കുറെ നാളുകള്‍ക്കു ശേഷം എനിക്കതിനുള്ള ഉത്തരവും കിട്ടി..അയാള് പണ്ടെങ്ങോ കുട്ടിക്കാലത്ത് മണ്ണെണ്ണ(ഞങ്ങളുടെ ഭാഗത്തൊക്കെ പണ്ട് കാലത്ത് മണ്ണെണ്ണക്ക് കാസറ്റ് എന്നാണ് പറഞ്ഞിരുന്നത്) കുടിച്ചു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്രേ...പാവം ഇപ്പോയും അയാളെ അങ്ങനെ വിളിക്കുന്നു...ആരും അയാള്‍ കേള്‍ക്കെ വിളിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല...
.
.
.
എന്തായാലും അയാള്‍ ഒരു പൂത്ത പണക്കാരനും അറുപിശുക്കനും ആയിരുന്നു...വീടിനു ചുറ്റും പരന്നു കിടക്കുന്ന കുറെ തോട്ടം ഉണ്ടയാള്‍ക്ക്..അവിടെ കിളക്കാനും തെങ്ങിന് തടം കോരാനും (ഹാജിയാരുടെ ഭാഷയില്‍ തെങ്ങ് തുറക്കുക)അണ്ണന്മാരെ വിളിക്കാറുണ്ടായിരുന്നു ഇയാള്‍...
ഒരു വട്ടം പണിക്കു വന്നവന്‍ പിന്നെ രണ്ടാമത് ഇയാളെ കാണുമ്പോള്‍ ഒളിക്കാരാന് പതിവ്...
അതിനു അവര്‍ പറയുന്ന ന്യായം "കൂലി ഫുള്ള് തരില്ല..."........."അതെന്താ തരാത്തെ..."എന്ന് ആരെങ്കിലും ചോദിച്ചാല്‍ "..ഓ...പിന്നെ ..കക്കൂസില്‍ പോയി കാര്യം സാധിച്ചിട്ടു പൈസ വല്ലതും പോയോ എന്ന് തിരിഞ്ഞു നോക്കുന്ന പാര്‍ട്ടിയാ.."...ഹും..."...

.
.
.
അന്ന് നേരം പരപരാ വെളുത്തപ്പോയെക്കും ഹാജിയാര്‍ അങ്ങാടിയില്‍ ലാന്‍ഡ്‌ ചെയ്തു..
"അല്ല ..ഹാജ്യാരേ ..ഇങ്ങള് ഇത്ര രാവിലെ എങ്ങോട്ടാ..."..പെണ്ണുമ്പിള്ളയുടെ കയ്യില്‍ നിന്നും കിട്ടിയ ചായ പോരാഞ്ഞിട്ട് അബ്ദൂന്റെ ചായക്കടയിലേക്ക് ചായ മോന്താന്‍ തലയില്‍ ഒരു മുണ്ടും കെട്ടി ഇറങ്ങിയ ബീരാനിക്കയുടെ ചോദ്യം..എന്തോ ഹാജ്യാര്‍ക്ക്‌ അത്ര സുഖിച്ചില്ല...
"എന്തെ ...രാവിലെ ഞമ്മക്ക് രാവിലെ പൊറത്ത് ഇറങ്ങിയാല്‍ പോക്കാന്‍ പുടിക്കോ.."
ഹാജ്യാര്‍ ചുണ്ടിലെ ബീഡി ഒന്ന് കൂടി ആഞ്ഞു കടിച്ചു കൊണ്ട് ചോദിച്ചു...
"ഞാനെ ഒരു അണ്ണനെ കിട്ടുമോന്നു നോക്കാന്‍ ഇറങ്ങിയതാ..."ഹാജ്യാര്‍ കുറച്ചു ഗര്‍വ് കൂട്ടി...
..........."പിന്നെ ഹാജ്യരെ കാണുപോയെക്കും ചാടി ഇങ്ങു വര്യല്ലേ..അണ്ണന്മാര്.."ബീരാനിക്കയുടെ ആത്മഗതം ഹാജ്യാര്‍ കേട്ടോ എന്തോ...ഹാജ്യാര്‍ അണ്ണന്മാര്‍ താമസിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി..

.
.
.
കുറച്ചങ്ങു പോയപ്പോ ഒരുത്തനുണ്ട് നാട്ടീന്നു വന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ..അതിന്‍റെ ടെന്ഷനുമായി പീടികത്തിണ്ണയില്‍ ഇരിക്കുന്നു ......"ഇവനെ തന്നെ പൊക്കാം..പുതിയതോണ്ട് കൂലി കുറച്ചു കൊടുത്താല്‍ മതിയാവും."ഹാജ്യാരുടെ ഉള്ളിലെ പിശുക്കന്‍ ചുരമാന്തി..
"....ഡാ...തോട്ടത്തില്‍ ഇച്ചിരി പണിയുണ്ട്..പോരുന്നോ..."..ഹാജ്യാരുടെ മലയാളം അങ്ങോട്ട്‌ വല്ലാതെ പിടികിട്ടിയില്ലെങ്കിലും അണ്ണന്‍ തലയാട്ടി..ഹാജ്യാര്‍ അണ്ണനെയും കൂട്ടി വീട്ടിലേക്കു നടക്കാന്‍ തുടങ്ങി..

.
.
.
വീട്ടിലെത്തിയ ഉടനെ ഒരു മണ്‍ വെട്ടി എടുത്തു അണ്ണന് കൊടുത്തു കൊണ്ട് പറഞ്ഞു.."തെങ്ങുകളൊക്കെ തുറക്കണം..അതാണ്‌ നിന്‍റെ ഇന്നത്തെ പണി.."..അണ്ണന് എന്ത് തെങ്ങ് ,,,എന്ത് തുറക്കല്‍..അവന്‍ ആദ്യമായി കാണുന്നപോലെ മണ്‍ വെട്ടിയെ സൂക്ഷിച്ചു നോക്കി..
..മുതലാളീ..ഞാന്‍ ഇവിടെ പുതിയതാ..എനിക്ക് പണികളൊന്നും അറിയില്ല....'"ഹി ഹി ..അത് കൊണ്ട് തന്നെയാ തന്നെ ഞാന്‍ പണിക്കു വിളിച്ചത്" എന്നും മനസ്സില്‍ പറഞ്ഞു..അണ്ണന്റെ കയ്യില്‍ നിന്നും മണ്‍ വെട്ടി വാങ്ങി ഒരു തെങ്ങ് തുറന്നു കാണിച്ചു കൊടുത്തു..

.
.
.
ഒരു നഴ്സറി കുട്ടിയെ പാഠങ്ങള്‍ പഠിപ്പിച്ച അദ്ദ്യപകനെ പോലെ ഞെളിഞ്ഞു നിന്ന ഹാജ്യാരുടെ കയ്യില്‍ നിന്നും മണ്‍ വെട്ടി വാങ്ങി..ഇത്രയേ ഉള്ളൂ..എന്നാ ഭാവത്തോടെ അണ്ണന്‍ പണി തുടങ്ങി..
"പിന്നെ ഒരു പത്തു മണിയാകുമ്പോ കഞ്ഞി കുടിക്കാന്‍ അങ്ങ് പോരുട്ടോ..."എന്നും പറഞ്ഞു ഹാജ്യാര്‍ വീട്ടിലേക്കു പോന്നു..

.
.
.
ക്ലോക്കില്‍ മണി പത്തടിച്ചപ്പോയെക്കും അണ്ണന്‍ മുന്നിലെത്തി..ഹാവൂ....ഈ കാര്യത്തിനെങ്കിലും ആത്മാര്തതയുണ്ടല്ലോ..അത് മതി..ഹാജ്യാര്‍ നെടുവീര്‍പ്പിട്ടു..."ഡാ ...എത്രണ്ണം തുറന്നു..'",,ഹാജ്യാരുടെ ചോദ്യം കേട്ട് ഒരാഴ്ച പട്ടിണി കിടന്നവനെ പോലെ കഞ്ഞി മോന്തുകയായിരുന്ന അണ്ണന്‍ തല പൊന്തിച്ചു..."ഒരു പത്തു പതിനഞ്ചെണ്ണം മുതലാളീ..",,ഹാജ്യാര്‍ ഒന്ന് ഞെട്ടി...ആകെ എട്ടു തെങ്ങെ ഉള്ളൂ...പിന്നെ എങ്ങനാ ഇവന്‍ ഇത്രയധികം തുറന്നത്...ഹാജ്യാര്‍ അണ്ണന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..അവന്‍ ഇതെത്ര കണ്ടതാ എന്നാ മുഖഭാവത്തോടെ വീണ്ടും കഞ്ഞി മോന്താന്‍ തുടങ്ങി...
.
.
.
എന്താവും സംഭവം എന്ന് നോക്കാന്‍ തോട്ടത്തിലെക്കിറങ്ങിയ ഹാജ്യാര്‍ ആ രംഗം കണ്ടു തലയില്‍ കൈ വെച്ച് ഇരുന്നു പോയി....
തെങ്ങ് മാത്രമല്ല...അണ്ണന്റെ മുന്‍പില്‍ കണ്ട എല്ലാ മരങ്ങളും തെങ്ങ് തുറക്കുന്നത് പോലെ തുറന്നിട്ടിരിക്കുന്നു...പ്ലാവും,കശുമാവും,പെരക്കമരവും,അങ്ങനെ അങ്ങനെ എല്ലാ മരവും..

.
.
ആളും ബെസ്റ്റ് പണിയും ബെസ്റ്റ് നാളെ മുതല്‍ പണിക്കു വരണ്ട..എന്ന അണ്ണ മഹാ വാക്യം ഹാജ്യരുടെ തലമണ്ടയിലൂടെ കയറി ഇറങ്ങി...

2011 ഒക്‌ടോബർ 26, ബുധനാഴ്‌ച

.....രംഗബോധമില്ലാത്ത കോമാളി.....

മരണം...അതൊരു അത്ഭുതമാണ്....തിരിച്ചറിയാനാവാത്ത അത്ഭുതം...എപ്പോ ..എവിടന്നു....ഒന്നും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത...പ്രതിഭാസം...ഞാന്‍ ഭയക്കുന്നില്ല..മരണത്തെ..പക്ഷെ അതെങ്ങനെ സംഭവിക്കും എന്നുള്ള ഒരു ആകാംഷ നമുക്കില്ലേ...
ചിലര്‍ക്കുണ്ടാവാം...അല്ലെ...ഉണ്ടാവും..അതാണ്‌ മരണം...അവന്‍ ആരെയും കാത്തു നില്‍ക്കുന്നില്ല..എല്ലാവരും അവനെ കാത്തു നില്‍ക്കുന്നു..."ഭീരുക്കള്‍ പലതവണ മരിക്കും,പക്ഷെ ധൈര്യവാന്‍..ഒറ്റ തവണയെ മരിക്കൂ.."എന്ന വചനം നമ്മള്‍ ഉള്‍ക്കൊള്ളാറണ്ടെങ്കിലും
ചെറിയ ഒരു ഭയം നമ്മളെ പിന്തുടരാരുണ്ട്................

.
.
.
.
...ഇവന്‍ എന്താ ഈ പേടിപ്പെടുത്തുന്നെ എന്ന് വിചാരിക്കുന്നുണ്ടാവും നിങ്ങള്‍..അല്ലെ...
..അതൊന്നുമല്ല ...അവന്‍റെ ഒരു വികൃതി അത്ഭുതത്തോടെ അറിഞ്ഞത് കൊണ്ടാണ് ഞാന്‍ ഇതൊക്കെ പറഞ്ഞത്....
.......പറഞ്ഞു തുടങ്ങാം...
ഇവിടെ(സൌദിയില്‍)ഒരു ആറു നില കെട്ടിടത്തിന്‍റെ പണി പുരോഗമിക്കുന്നു...
കൂടുതലും പാക്കിസ്ഥാനികള്‍ ആണ്..പണിക്കാര്‍..അവരിങ്ങനെ സൊറയും പറഞ്ഞു പണി തുടരുന്നതിനിടെ പെട്ടെന്ന്.....
ഒരു ആര്‍ത്തനാദം....എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി.. ഒരാള്‍ ആറാം നിലയില്‍ നിന്നും താഴേക്ക് വീഴുന്നു...
എല്ലാവരും കൂടി താഴേക്ക്...അത്ഭുതമെന്നു പറയട്ടെ...അത്ര താഴാതെക്ക്‌ വീണിട്ടും അയാള്‍ക്ക്‌ ഒന്നും പറ്റിയില്ല..താഴെ കൂട്ടിയിട്ടിരുന്ന
മണലിലെക്കായിരുന്നു അയാള്‍ വീണത്,...അയാള്‍ അവിടെ നിന്നും പൂര്‍ണ ആരോഗ്യത്തോടെ എഴുന്നേറ്റു...
കൂട്ടുകാര്‍ തമ്മില്‍ കെട്ടിപ്പിടിത്തവും...അവനോടു വീണതില്‍ എന്തെങ്കിലും പറ്റിയോ എന്നുള്ള ചോദ്യങ്ങളും..
ആകെ ഒരു സന്തോഷ മയം....ഒന്നും പറ്റിയില്ലല്ലോ...അല്ഹമ്ദുലില്ലഹ് ....

..
.
.
എന്നാ പിന്നെ ചെലവ് വേണമെന്നായി ചിലര്‍...അതങ്ങനെ ആണല്ലോ...ഇന്ന് എന്ത് സംഭവിച്ചാലും പാര്‍ട്ടി നടത്തണം..
ഞങ്ങളുടെ നാട്ടില്‍ സലാമിക്ക എന്നാ ഒരാളുണ്ടായിരുന്നു ..മൂപ്പരുടെ സ്ഥിരം ഹോബിയാണ് ..എന്ത് കാരണത്തിനും പാര്‍ട്ടി ചോദിച്ചു വാങ്ങല്‍...ആരെയും മൂപ്പേര്‍ വെറുതെ വിടാറില്ല...അതില്‍ ശംഭു എന്ന് വിളിക്കുന്ന വിരുതന്‍ ഉണ്ടായിരുന്നു..അവനെ പിടിച്ചത് എങ്ങനെ ആണെന്ന് അറിയാമോ..അവന്‍ ഒരു ദിവസം ഉണ്ട്..പുതിയ ഷര്‍ട്ട്‌ ഇട്ടു വരുന്നു...ഉടനെ സലാമിക്ക പിടികൂടി..
"ഹംബട..പുതിയ ഷര്‍ട്ട്‌ അല്ലെ..ഒരു നാല് മാന്ഗോ ജൂസിനുള്ള വകുപ്പുണ്ട്.."ശംഭു ഉടനെ..."അതിനെ ..ഇത് പുതിയതൊന്നും അല്ല..ഒരു അഞ്ചു കൊല്ലം പഴാക്കമുണ്ടേ"സലാമിക്ക അല്ലെ ആള് വിടുമോ?.."അയ്യട..അഞ്ചു കൊല്ലം ഒരു ഷര്‍ട്ട്‌ ഇടുകയോ?"..എന്നാ വേഗം ജൂസിനു പറ..ഇതാണ് സലാമിക്ക..ഈ സലാമിക്കയെ പിടിക്കാന്‍ കൂട്ടുകാരെല്ലാവരും എന്താ വഴി എന്നലോചിചിരിക്കുംപോള്‍ ആണ്..
സലാമിക്കയുടെ ബാപ്പ മരിക്കുന്നത്...മരണാനന്തര ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞു രണ്ടു ദിവസം പിന്നിട്ടപ്പോ അദ്ദേഹത്തെ ആ പേരും പറഞ്ഞു പിടിച്ചു എന്നാണ് കേള്‍വി...........ഇനി ഇതൊരു പ്രശ്നം ആക്കണ്ട...വെറുതെ ഓര്‍ത്തതാ..(aco )ഏതായാലും അതവിടെ കിടക്കട്ടെ...ചിലവിന്റെ കാര്യം പറഞ്ഞപ്പോ ഓര്‍ത്തു പോയതാണ്..

.
.
.

അങ്ങനെ ഈ പാക്കിസ്ഥാനിയോടു കൂട്ടുകാര്‍ ചെലവ് ചെയ്യാന്‍ പറഞ്ഞു...ഓക്കേ..നമുക്ക് ചെയ്യാം..പിന്നെയാകട്ടെ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാന്‍ കൂട്ടുകാര്‍ അനുവദിച്ചില്ല..ഇപ്പൊ തന്നെ വേണം എന്നായി ചിലര്‍ ..എന്നാ ഓക്കേ..എന്നും പറഞ്ഞു..റോഡിനപ്പുറത്തുള്ള ബകാലയിലെക്ക്(സ്റ്റോര്‍)റോഡു മുറിച്ചു കടക്കവേ...അതി വേഗതയില്‍ വന്ന ഒരു കാര്‍ ആ പാക്കിസ്ഥാനിയെ ഇടിച്ചു തെറിപ്പിച്ചു...സ്പോട്ടില്‍ തന്നെ അയാള്‍ പിടഞ്ഞു മരിച്ചു......

.
.
വാല്‍ക്കഷ്ണം...: ഇതാണ് മരണം...എപ്പോയും എതിലെയും വരാം...അവനെ ഭയന്നിട്ട് കാര്യമില്ല...