Pages

അനുഭവകഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുഭവകഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഫെബ്രുവരി 20, തിങ്കളാഴ്‌ച

മീര്‍ !!!.......നീ നല്ലവനാണ്.....

.
.
ഓര്‍മ്മകള്‍ മരിക്കുന്നില്ല വാസ്തവം തന്നെയാണ് ഈ വാക്കുകള്‍....അതറിഞ്ഞു ഞാന്‍ എന്‍റെ ഡിയര്‍ ഫ്രണ്ടില്‍ നിന്നും ആ സത്യം....അവനിലൂടെ ഞാന്‍ ഒന്ന് നടന്നു പോയി...അല്ല ഞങ്ങള്‍ രണ്ടു പേരും നടന്നു ഇന്നത്തെ രാത്രിയിലൂടെ...ഈ രാത്രി അവന്‍ എനിക്ക് സമ്മാനിച്ചത്‌ ഈ വേദനയാണ്.....അവന്‍റെ ഓര്‍മകളിലൂടെ....ബീച്ചിലൂടെ നടന്നപ്പോള്‍ ഒരു പക്ഷെ അവന്‍റെ ഓര്‍മ്മകള്‍ അവനെ തഴുകിയതാവം...അല്ലെങ്കിലും ഈ ബീച്ചുകള്‍ അങ്ങനെയാണ്...നല്ല സുന്ദര മുഹൂര്‍ത്തങ്ങളും ദുഃഖത്തിന്‍റെ പേടിപ്പെടുത്തുന്ന ഭയനകതകളും നമ്മുടെ ഓര്‍മകളില്‍ കൊണ്ട് വരാറുണ്ട് ഈ ബീച്ചുകള്‍...അവനെ ഞാന്‍ കണ്ടെത്തുന്നത് ഈ സുഹൃത്തു കോമില്‍ നിന്നാണ് ...നല്ലൊരു കൂട്ടുകാരന്‍...പലപ്പോയും ഞങ്ങള്‍ കണ്ടുമുട്ടി..ജീവിതത്തിന്‍റെ പല ആപല്‍ക്കര ഘട്ടങ്ങളിലും അവന്‍ എന്‍റെ കൂടെ ഉണ്ടായിരുന്നു...കാണാതെ തമ്മില്‍ കണ്ടു സംസാരിക്കാതെ...അവന്‍ എന്‍റെ പിന്നാലെ ഉണ്ടായിരുന്നു...ഒരു തോഴനായി .....
.
.
അതുകൊണ്ട് തന്നെയാവാം ആദ്യമായി കണ്ടുമുട്ടിയ സമയം ഞാന്‍ ഒന്ന് അന്തിച്ചു പോയത്‌...എന്‍റെ വാക്കുകള്‍ എന്നില്‍ നിന്ന് പുറത്തേക്കു വന്നതേയില്ല..ഒരു പുഞ്ചിരി സമ്മാനിച്ച്‌ അവന്‍ എന്‍റെ കൈയില്‍ പിടിച്ചു കൊണ്ട് പോയി...ഞാന്‍ അപ്പോയും അവനെ സാകൂതം നോക്കി കാണുകയായിരുന്നു..എന്‍റെ പ്രിയ കൂട്ടുകാരനെ....നിങ്ങളാരും ഒരു പക്ഷെ അവനെ അറിയാന്‍ സാദ്ദ്യത ഇല്ല..കാരണം അവന്‍ അങ്ങനെ ആണ്...സ്നേഹിക്കപ്പെടുന്നവന്‍ അറിയാതെ സ്നേഹിക്കുന്നവന്‍..ആ കണ്ണുകളില്‍ കൊടുക്കുന്ന സ്നേഹം തിരിച്ചു കിട്ടണമെന്ന സ്വാര്‍ഥത ഉണ്ടായിരുന്നില്ല..ഒരിക്കലും....അവന്‍റെ വാക്കുകളിലും ഉണ്ടായിരുന്നില്ല ....ഈ സ്വാര്‍ഥത... കുറെ വര്‍ഷങ്ങള്‍ പരിചയമുള്ളവനെ പോലെ അവന്‍ എന്നോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.....ഞാന്‍ അവനെ ഒന്ന് കൂടി തിരിച്ചറിയുകയായിരുന്നു....അവന്‍റെ സ്നേഹം...അതെന്നെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നുണ്ടായിരുന്നു .....അവന്‍റെ ഉള്ളറിയാന്‍ കുറെ ചികഞ്ഞു ഞാന്‍....അതില്‍ നിന്നും കിട്ടിയ ഒരു വേദന ഞാന്‍ നിങ്ങളോട് കൂടി പങ്കു വെക്കുകയാണ്...അവന്‍റെ സമ്മതത്തിനു കാത്തുനില്‍ക്കാതെ......അവന്‍റെ പേര് ഞാന്‍ ഇവിടെ മീര്‍ എന്ന് മാത്രം പ്രയോഗിക്കട്ടെ...
.
.
സ്നേഹം സ്നേഹിച്ചു തന്നെ കൊടുത്തു തീര്‍ക്കുന്ന ഒരു കൂട്ടം മനുഷ്യവാസികളുള്ള ‌പ്രകൃതി രമണീയമായ പാലക്കാട് പട്ടണം...1999-2002 കാലഘട്ടത്തില്‍ ജീവിത വഴി തേടി മീര്‍ വണ്ടി ഇറങ്ങി...കയ്യിലുള്ള സ്വയം തൊഴില്‍ മുന്നില്‍ വെച്ച് ഒരു ഷോപും തുറന്നു ജോലി ആരംഭിച്ചു ...നല്ല തരക്കേടില്ലാതെ ബിസിനെസ്സ്‌ തുടര്‍ന്ന് പോകുന്ന കാലം...ഷോപ്പില്‍ നിന്നും താമസസ്ഥലത്തേക്ക് കുറച്ചു നടക്കണം....കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു പോകവേ ഒരു ദിവസം...റൂമിലേക്ക്‌ നടന്നു പോകവേ മീര്‍ അത് കണ്ടു...ഒരു വീടിന്‍റെ സിറ്റൗട്ടില്‍ ഒരു കൊച്ചു സുന്ദരി...നല്ല തരക്കേടില്ലാത്ത ഒരു മിടുക്കി..തന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു...മീര്‍ അന്നത്ര കാര്യമാക്കിയില്ല അത് ...അവന്‍ നടന്നു നീങ്ങി...
.
.
പിറ്റേ ദിവസവും ഇത് തന്നെ സംഭവിച്ചു ....അവള്‍ മീറിനെ തന്നെ നോക്കി കൊണ്ടിരിക്കുന്നു...മീറിന്‍റെ ഉള്ളില്‍ ആയിരമല്ല പതിനായിരം ലഡുകള്‍ ഒരുമിച്ചു പൊട്ടി....തന്‍റെ സൌന്ദര്യത്തില്‍ അത്രയ്ക്ക് വിശ്വാസം ഉള്ളത് കൊണ്ടാവാം അത്...ഹു ഹു ....(ഇതാവന്‍ അറിയരുതേ) ...പിന്നെ ഇത് പതിവായി..മീര്‍ വരുന്ന സമയം അവള്‍ അവിടെ തന്നെ വന്നിരിക്കും..മീര്‍ എന്തെങ്കിലും ഗോഷ്ടികള്‍ കാണിക്കും..അത് അവള്‍ ഇഷ്ട്ടപ്പെട്ടത്‌ കൊണ്ടാവാം..നീ പോടാ..പോടാ തെണ്ടീ ...എന്നുള്ള പ്രേമത്തിന്‍റെ ആദ്യ ഭാഗങ്ങള്‍ ഉരുവിടാരുണ്ടായിരുന്നു....അങ്ങനെ അങ്ങനെ ഈ പ്രണയം തളിര്‍ക്കുന്നതിന്‍റെ ആദ്യ ഭാഗങ്ങള്‍ നടന്നു കൊണ്ടിരുന്നു...
.
.
അന്ന് മീര്‍ എന്തോ അത്യാവശ്യത്തിനു കുറച്ചു നേരത്തെ റൂമിലേക്ക്‌ പോവേണ്ടി വന്നു..അവളെ നോക്കിയപ്പോള്‍ സിറ്റൗട്ടില്‍ കണ്ടില്ല...അവള്‍ ഉള്ളിലായിരിക്കും എന്ന് വിചാരിച്ചു തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് ഒരു പാദസര കിലുക്കം..ആ കിലുക്കത്തിന്‍റെ ഉറവിടം തേടിയ മീര്‍ ആകെ തളര്‍ന്നു പോയി...അത് അവളുടെ കാലുകളായിരുന്നു...ഒരു കാലിനു പണ്ടെങ്ങോ പറ്റിയ ഒരു ആക്സിഡെന്‍‌ന്റ് ശേഷി ഇല്ലാതാക്കിയിരുന്നു..
.
.
മീര്‍ തന്‍റെ അവസ്ഥ കണ്ടു എന്നത് കൊണ്ടാവാം പിന്നെ അവള്‍ മീറിന്‍റെ അടുത്തേക്ക് വന്നതെ ഇല്ല...സഹതാപ നോട്ടം ഒരു പക്ഷെ അവള്‍ ഇഷ്ട്ടപ്പെടുന്നില്ലായിരിക്കാം..മീറിനു ആകെ സങ്കടമായി...എന്ത് ചെയ്യാം ആ വീട്ടിലേക്കു കയറാനുള്ള ധൈര്യം അവനിലായിരുന്നു...അങ്ങനെ കുറെ നാളുകള്‍ കഴിഞ്ഞു പോയി ..പക്ഷേ ഇവരുടെ ക്രിയവിക്രയങ്ങള്‍ എന്നും കണ്ടു കൊണ്ടിരുന്ന ഒരാളുണ്ടായിരുന്നു....അവളുടെ വീട്ടിനടുത്തുള്ള ഒരു കൊച്ചു വീട്ടിലെ ഒരു സുന്ദരിക്കുട്ടി...ഇവിടെ നിന്നാണ് നമ്മുടെ കഥ ആരംഭിക്കുന്നത്..
.
.
സുകന്യ ...അതായിരുന്നു ആ സുന്ദരിയുടെ പേര്...പേര് പോലതന്നെ തികഞ്ഞ ശാലീനത ഉള്ള ഒരു പെണ്‍കുട്ടി...വീട്ടില്‍ രോഗം വിട്ടുമാറാത്ത ഒരച്ഛന്‍....അങ്കലവാടി ടീച്ചറായ അമ്മ....ഇതായിരുന്നു സുകന്യയുടെ കുടുമ്പം ...അടുത്ത ബന്ധുക്കള്‍ ഒന്നും അവരെ തിരിഞ്ഞു നോക്കരില്ലയിരുന്നു...കാരണം അവളുടെ അച്ഛന്‍റെ രോഗം തന്നെ....ഒരു ദിവസത്തെ ചിലവിനു തന്നെ നല്ല ഒരു സംഖ്യ ചിലവുണ്ടായിരുന്നു അവര്‍ക്ക്....അമ്മയുടെ വരുമാനം അല്ലാതെ ഒരു വരുമാനവും അവര്‍ക്കുണ്ടായിരുന്നില്ല... മീര്‍ അവളെയും കാണാറുണ്ടായിരുന്നു...അവരുടെ വീട്ടില്‍ വെള്ളമില്ലാത്തതിനാല്‍ മീറിന്‍റെ ഷോപ്പിനു മുന്‍പിലുള്ള മുനിസിപ്പാലിറ്റി വാട്ടര്‍ ടാപ്പില്‍ നിന്നും വെള്ളം കൊണ്ട് പോവാന്‍ അവള്‍ വരാറുണ്ടായിരുന്നു...മീര്‍ ...അവളോട് മറ്റേ വീട്ടിലെ പെണ്‍കുട്ടിയെ കുറിച്ച് ആരാഞ്ഞു,..അവള്‍ക്കെന്താ പറ്റിയേ..എന്നുള്ള മീറിന്‍റെ ചോദ്യത്തിന് മുന്‍പില്‍ അവള്‍ ഒന്ന് തേങ്ങിയോ....അറിയില്ല...
.
.
അത്രക്കും ഇഷ്ട്ടമായിരുന്നു അവള്‍ക്കു അവളെ....ചെറുപ്പത്തില്‍ ഒരു അപകടം പറ്റിയതാ ..അതിനു ശേഷം ഒരു കാലിനു ശേഷി ഇല്ല....അതാ..സുകന്യയുടെ മറുപടി കേട്ട് മീറിന്‍റെ കണ്ണുകള്‍ നിറഞ്ഞു...അത് കണ്ട സുകന്യക്കും ആകെ സങ്കടമായി ...പിന്നെ ഈ കൂടിക്കാഴ്ച പതിവായി...മീറിന്‍റെ ഷോപ്പിനു ബാക്കില്‍ കൂടി നോക്കിയാല്‍ സുകന്യയുടെ വീടിന്‍റെ ബാക്ക് ഭാഗം കാണാം ...അവിടെ അവര്‍ എന്നും കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കും...അങ്ങനെ അറിയാതെ അവര്‍ അടുക്കുകയായിരുന്നു...
.
.
അവള്‍ നിറയെ പ്രതീക്ഷകള്‍ കൊയ്തു....അവളുടെ സ്വപ്നങ്ങള്‍ അവളെന്നും മീരിനോട് പറയാറുണ്ടായിരുന്നു...പഠിച്ചു എനിക്ക് അമ്മയുടെ ആഗ്രഹം പോലെ നല്ലൊരു നിലയിലെത്തണം...ആ സ്വപ്നങ്ങളൊക്കെ അവള്‍ മീറിലൂടെ കണ്ടു..അവനും അവളെ പ്രോല്‍സാഹിപ്പിച്ചു......സുകന്യയുടെ അമ്മയ്ക്കും മീറിനെ വലിയ കാര്യമായിരുന്നു...സുകന്യ മീറിന്‍റെ ഉമ്മയോടും സംസാരിക്കാരുണ്ടായിരുന്നു...അങ്ങനെ വളരെ സന്തോഷത്തോടെ കഴിഞ്ഞു വരവേ...
.
.
മീറിനു തന്‍റെ ബിസിനെസ്സ്‌ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കുറച്ചു ദിവസം അവിടെ നിന്ന് മാറി നില്‍ക്കേണ്ടി വന്നു...തൃശ്ശൂരിലേക്ക്.....അവിടെ പുതിയ ഒരു ഷോപ്പ്‌ തുടങ്ങാനായിരുന്നു അത്...എന്നാലും അവര്‍ ബന്ടപ്പെടാരുണ്ടായിരുന്നു...ഫോണിലൂടെ...അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു പോകവേ..ഒരു ദിവസം തീകാറ്റ്‌ പോലെ ആ വാര്‍ത്ത മീറിന്‍റെ ചെവിയിലെത്തി...സുകന്യക്കും അമ്മക്കും ബസില്‍ കയറുന്നതിനിടെ എന്തോ അപകടം പറ്റിയെന്നും അവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെക്ക് കൊണ്ട് വരുന്നുണ്ടെന്നും ആയിരുന്നു ആ വാര്‍ത്ത‍ ....!!

.
.
മീര്‍ പെട്ടെന്ന് തന്നെ ഹോസ്പിറ്റലില്‍ എത്തി...ഒന്നാകെ തിരഞ്ഞു നടന്നു ..കുറച്ചു കഴിഞ്ഞപ്പോള്‍ മീര്‍ സുകന്യയുടെ അമ്മയെ കണ്ടു.....മീറിനെ കണ്ടപാടെ ആ അമ്മ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു...”ഡാ...എന്റെ മോള്‍....” ..മുഴുവനായി പറയാന്‍ കഴിഞ്ഞില്ല അവര്‍ക്ക്,....മീര്‍ ഡോക്ടറെ കണ്ടു വിവരങ്ങള്‍ ആരാഞ്ഞു....എല്ലാം കേട്ടപ്പോള്‍ മീറിന്‍റെ ചലനം അറ്റു പോയിരുന്നു...അവള്‍ക്കു ഇനി നടക്കാന്‍ കഴിയില്ലെന്ന്....വിധിയുടെ വിളയാട്ടം വീണ്ടും മീറിനെ കടിച്ചു കീരിതുടങ്ങിയിരുന്നു ....അവന്‍ അവിടെ നിന്ന് പൊട്ടിക്കരഞ്ഞു...അവളും അമ്മയും കൂടെ ബസില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ വേറെ ഒരു ബസ്‌ പുറകില്‍ വന്നപ്പോള്‍ ബസ്‌ മുന്നോട്ടെടുതടായിരുന്നു....പക്ഷെ സുകന്യയുടെ ഒരു കാല്‍ പുറത്തും മറ്റേ കാല്‍ ഉള്ളിലുമായിപോയ്.....അവള്‍ ബസില്‍ നിന്നും പുറത്തേക്കു തെറിച്ചു വീണു...ഒരു കാലിലൂടെ ബസിന്‍റെ പിന്‍ചക്രം കയറി ഇറങ്ങി....
.
.
വിധിയുടെ വിളയാട്ടതിനു മുന്‍പില്‍ പകച്ചു നിന്നു മീര്‍ കുറെ ദിവസങ്ങള്‍...അടുത്ത ബന്ധുക്കള്‍ ആരും തിരിഞ്ഞു നോക്കതതിനാല്‍ ആരും ഉണ്ടായിരുന്നില്ല അവര്‍ക്ക്...അച്ഛന്‍ ആണെങ്കില്‍ അവിടെ സുഗമില്ലാതെ കിടപ്പും...അങ്ങേര്‍ക്കു മരുന്ന് എടുത്തു കൊടുക്കാന്‍ ആരുമില്ല...അമ്മക്ക് അങ്ങോട്ട്‌പോകേണ്ടി വന്നു എല്ലാ ദിവസവും...അധികനേരവും സുകന്യക്ക് മീര്‍ തന്നെ കൂട്ടിരുന്നു...പക്ഷെ നല്ലവണ്ണം സംസാരിച്ചിരുന്ന സുകന്യ ഒന്നും മിണ്ടുന്നില്ലാരുന്നു...അവനോടു അത് ഒന്ന് കൂടി മീറിനെ തളര്‍ത്തി...മീര്‍ അവളോട്‌ ചോദിച്ചു കൊണ്ടേ ഇരുന്നു...പലതും...ചിരിപ്പിക്കാന്‍ ശ്രമിച്ചു അവന്‍ പലവട്ടം അവളെ ഉള്ളില്‍ സങ്കടം അണപൊട്ടി ഒഴുകാതെ...
.
.
ഒരിക്കെ അവള്‍ അവനെ വിളിച്ചു അവന്‍ ഓടിയെത്തി...”എന്തുവാ പറയെടാ..”..മീര്‍ ഉത്സാഹത്തോടെ അവളുടെ അടുത്തിരുന്നു...അവന്‍റെ കൈ പിടിച്ചു കരഞ്ഞു കൊണ്ട് അവള്‍ പറയാന്‍ തുടങ്ങി...”മീര്‍.....എന്തെല്ലാം സ്വപ്നങ്ങള്‍ നെയ്തു നമ്മള്‍...അല്ലെ...”അവള്‍ ചിരിച്ചു ...വേദന ചാലിച്ച ചിരി .....എന്നിട്ട് വീണ്ടും പറയാന്‍ തുടങ്ങി...”മീര്‍....നീ എന്നെ എന്തുമാത്രം സ്നേഹിക്കുന്നു...പക്ഷെ നമ്മുടെ സ്നേഹം ദൈവത്തിനു പിടിചിട്ടുണ്ടാവില്ല..അതാവും അല്ലെ....ഇങ്ങനെ.....”അവളുടെ കവിള്തടതിലൂടെ കണ്ണീര്‍ ചാലിട്ടൊഴുകാന്‍ തുടങ്ങി...മീര്‍ അവളെ ആശ്വസിപ്പിച്ചു....”നീ കരയരുത്...അതിനു ഇവിടെ ഒന്നും സംഭാവിചിട്ടില്ലല്ലോ....എന്‍റെ എ സ്നേഹം ഇപ്പോയും നിന്‍റെ കൂടെ ഉണ്ടല്ലോ...”..മീര്‍ വാക്കുകള്‍ മുഴുവനാക്കും മുന്‍പേ അവള്‍ അവന്‍റെ വായ പൊത്തിപ്പിടിച്ചു...”അതെനിക്കറിയാം...മീര്‍...അത് കൊണ്ട് തന്നെ ഞാന്‍ ഒരു കാര്യം പറയട്ടെ....,................നീ എന്നെ മറക്കണം ഇവിടെ വെച്ച് തന്നെ...ഇനി എന്നെ ഓര്‍ക്കരുത്....ഈ ഒറ്റക്കാലി നിനക്ക് ഭാരമാവും...അത് കൊണ്ട് നീ എല്ലാം ഇവിടെ വെച്ച് തന്നെ മറക്കണം...”...മനസ്സില്‍ എന്തോ തീരുമാനിച്ചു ഉറച്ചത് പോലെ സുകന്യ പറഞ്ഞു തീര്‍ത്തു....കരയാതെ...മീറിനു ഒന്നും പറയാന്‍ കഴിയുന്നുണ്ടായിരുന്നില്ല ...മീര്‍ അവളെ നോക്കി...കണ്ണീരിലൂടെ ...പക്ഷെ അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല ....നോക്കിയാല്‍ കരഞ്ഞു പോവും എന്ന് അവള്‍ക്കും അറിയാം.....അതിനെ പറ്റിയൊന്നും ഇനി ഓര്‍ക്കണ്ട എന്നും പറഞ്ഞു മീര്‍ അപ്പൊ അവിടെ നിന്നും ഇറങ്ങി.......ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടിലെതിയിട്ടും സുകന്യ മീറിനെ വിളിച്ചില്ല......മനപൂര്‍വ്വം ആയിരുന്നു അത്.

.
.
അത്....പക്ഷെ മീറിനു അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..അവന്‍ അവളെ തേടി വന്നു പലവട്ടം...പക്ഷെ അപ്പോയെക്കെ അവള്‍ അവനെ വല്ലാതെ അവഗണിച്ചു.....ഉള്ളില്‍ കരഞ്ഞു കൊണ്ട്...പിന്നെ ജീവിതത്തിന്‍റെ കൈപ്പ് രസം മീറിനെ പ്രവാസി ആക്കി മാറ്റി...പോരുമ്പോള്‍ അവളോട്‌ കാത്തിരിക്കണം എന്നും പറഞ്ഞു അവന്‍ വിമാനം കയറി....കുറച്ചു നാളുകള്‍ വിളിയുണ്ടായിരുന്നു....പിന്നെ പതുക്കെ അവള്‍ ഫോണ്‍ എടുക്കതിരുന്നു...മീര്‍ മരുഭൂമിയില്‍ കിടന്നു അവളെഓര്‍ത്ത്‌ ദിവസങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങി...പിന്നെ തീരെ ഫോണ്‍എടുക്കതായി...അതങ്ങനെ നിലച്ചു....മീരും ജീവിതത്തിന്‍റെ ഇരുളരക്കുള്ളില്‍ അലിഞ്ഞു പോയി....
.
.
കുറച്ചു വര്‍ഷത്തെ പ്രവാസം കഴിഞ്ഞു മീര്‍ നാട്ടിലെത്തി ..ആദ്യം തന്നെ തിരഞ്ഞു പോയി അവളെ കണ്ടു പിടിച്ചു സ്വന്തമാക്കാന്‍....പക്ഷെ പാലക്കാട് ആകെ മാറി മരിഞ്ഞിരുന്ന്നു..അവളുടെ വീടിനു സ്ഥലത്ത് വലിയ വലിയ കെട്ടിടങ്ങള്‍..കുറഞ്ഞ കാലം കൊണ്ട് വലിയ മാറ്റങ്ങള്‍...അവളെ എവിടെയും കാണാന്‍ അവനു കഴിഞ്ഞില്ല ...അറിയാവുന്നവരോടൊക്കെ ചോദിച്ചു ..അവര്‍ വീട് മാരിപ്പോയെന്നും അവര്‍ എവിടെ ആണ് ഉള്ളതോന്നും വ്യക്തമായി അറിയില്ലെന്നും അവന്‍ കേട്ട്...കിട്ടിയ കുറെ അഡ്രസില്‍ അവന്‍ കുറെ അലഞ്ഞു...പക്ഷെ നിരാശ ആയിരുന്നു ഫലം....അവന്‍ വിവാഹം പോലും കഴിക്കാതെ വീണ്ടും പ്രവാസത്തിലേക്കു വണ്ടി കയറി...അവളുടെ പഴയ ഓര്‍മകളും കൊണ്ട്...ഇന്നും അവന്‍ അനെഷിക്കുന്നു...അവളെ.....എവിടെയൊക്കെയോ......
.
.
സുകന്യേ......നീ എവിടെ ഇരുന്നെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കില്‍ തിരിച്ചറിയുക അവന്‍റെ മനസിനെ......അവന്‍ പാവമായിരുന്നു ...അന്നും,,ഇന്നും,,,എപ്പോയും....
.

.
അനുഭവം പറഞ്ഞു തീരുന്നതിനിടയില്‍ അവന്‍ എന്നോട് ചോദിച്ചു ...
“അലീ.....ഡാ...ഞാന്‍ എന്ത് തെറ്റാടാ ചെയ്തെ......”
അതിനു എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.....ഇടക്കെപ്പോയോ അവന്‍ പറഞ്ഞിരുന്നു....ആദ്യത്തെ പെണ്‍കുട്ടിയുടെ ശാപമാകുമോ ഇതെന്നു........
ആയിരിക്കില്ല.....കാരണം അവള്‍ അങ്ങനെ ഒരിക്കലും ചെയ്യില്ല ...എന്ന് ഞാന്‍ അവനെ സ്വാന്തനിപ്പിച്ചു....

.
......അടുത്ത വെക്കേഷനില്‍ ഞാനും ഉണ്ടാവും ഡാ നിന്‍റെ സുകന്യേ തിരയാന്‍ ...എന്നും പറഞ്ഞു ...ഞാന്‍ തിരിഞ്ഞു നടന്നു.......

2011 ഒക്‌ടോബർ 12, ബുധനാഴ്‌ച

അവള്‍ ആത്മഹത്യ ചെയ്തു എന്തിനു.....

അവള്‍ ആത്മഹത്യ ചെയ്തു എന്തിനു.....

ഇന്നും ഒരു ചോദ്യമായി...എന്‍റെ മനസ്സില്‍ അതിങ്ങനെ ഒരു വേദനയായി...
ഇതിനു ഉത്തരം തരേണ്ടത് പക്ഷെ അവളല്ല....അവളെ വളര്‍ത്തിയ രക്ഷിതാക്കള്‍...
എന്താവും എന്നല്ലേ...ഞാനും ചോദിച്ചിരുന്നു..ഈ ചോദ്യം...അന്ന് അവള്‍ എനിക്ക് അതിനുള്ള ഉത്തരവും തന്നിരുന്നു..പക്ഷെ..
അന്നെനിക്ക് എന്‍റെ മനസ്സില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല അവളുടെ ഉത്തരം. .......
...ഇപ്പൊ ഞാന്‍ ഓര്‍ക്കുന്നു..അവള്‍ പറഞ്ഞത് ശരിയായിരുന്നോ?

......
..ഒരു ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്.....മനസു എത്തുന്നതിനു മുന്‍പേ ശരീരം എത്തുന്ന പ്രായത്തില്‍....
ഞാന്‍ എന്‍റെ കാലിനു ഒരു കൂച്ച് വിലങ്ങിട്ടു...ഒരു സ്പയെര്‍ പാര്‍ട്സ് (കൂടെ വര്‍ക്ക്‌ ഷോപും) കടയുടെ രൂപത്തില്‍...
ടൌണില്‍ നിന്നും അകലെ ആയതു കൊണ്ടാവാം..വണ്ടികളൊന്നും ഇല്ലാതിരുന്ന നേരം..വലിയ മടുപ്പായിരുന്നു..
ആ മടുപ്പ് തീര്‍ക്കാന്‍ ബില്‍ഡിംഗ്‌ ഓണറുടെ വീട്ടില്‍ വെറുതെ സൊറ പറഞ്ഞിരിക്കും...
എന്‍റെ ഉമ്മയുടെ അതെ പ്രായമുള്ള ഒരു ഉമ്മയും,അവരുടെ ഭര്‍ത്താവും മാത്രമേ ഉണ്ടാവരുള്ള്.
ആകെയുള്ള ഒരു മകന്‍ അങ്ങ് ദുബായില്‍....അതുകൊണ്ടാവാം അവര്‍ എന്നെ ഏറ സ്നേഹിച്ചത്..
അവിടെ പോയിരുന്നു വെറുതെ സൊറ പറയല്‍ എന്‍റെ ഒരു ഹോബി ആയിരുന്നു...



അവിടെ നിന്നാണ് ഞാന്‍ അവളെ പരിചയപ്പെടുന്നത്..ഷാഹിന(പേര് ഒറിജിനല്‍ അല്ല)......നല്ല അടക്കവും,ഒതുക്കവും ഉള്ള ഒരു പെണ്‍കുട്ടി..
പക്ഷെ അവളുടെ ഉള്ളില്‍ രക്തം ഒലിപ്പിക്കുന്ന ഒരു മനസുണ്ടായിരുന്നു എന്നറിയാന്‍ ഒരു പാട് വൈകിയിരുന്നു...
ആരറിയാന്‍ കാണുമ്പോയൊക്കെ ചിരിച്ചേ ഞാന്‍ അവളെ കണ്ടിട്ടുള്ളു...അത് കൊണ്ടാവാം..
പക്ഷെ അവള്‍ ആ ചിരിയിലൂടെ അവളുടെ ദുഃഖങ്ങള്‍ കടിച്ചമര്‍ത്തുകയായിരുന്നു........




ഞാന്‍ പോയി സൊറ പറയുന്ന വീടിനു അടുത്തായിരുന്നു അവളുടെ വീട്....വീട്ടില്‍ ഉപ്പ,ഉമ്മ (ഉമ്മ രണ്ടാനുമ്മ ആയിരുന്നു..ഇത് പിന്നീടാണ് ഞാന്‍ അറിഞ്ഞത്)എന്നിവരും അവര്‍ക്ക് ഒരു കൊച്ചു കുട്ടിയും ഉണ്ടായിരുന്നു...
ഇവളുടെ ഉപ്പ(നീചന്‍...ഇതെന്‍റെ ഭാഷയാണ്‌..) എന്ന് പറയുന്ന അയാള്‍ സൌന്ദര്യം കുറവാണ് എന്ന് പറഞ്ഞാണ് ..
ആദ്യഭാര്യയെ(ഇവളുടെ ഉമ്മയെ..ഇവര്‍ക്കും ഇതില്‍ പങ്കുണ്ട്)മൊഴി ചൊല്ലിയത്....
പിന്നെ ഇയാള്‍ സൌന്ദര്യമുള്ള ഒരു പെണ്ണിനെ വിവാഹം കഴിച്ചു..സൌന്ദര്യം തൊലിയില്‍ അല്ല മറിച്ച്‌ മനസിലാണ് ഉണ്ടാവേണ്ടത്
എന്ന സത്യം ഇയാല്‍ക്കരിയില്ലയിരിക്കാം...കാരണം അത്രക്കും വൃത്തികെട്ട ഒരു പെണ്ണായിരുന്നു അത്..


ഒരു വേലക്കാരിയെ പോലെ സാഹിനയെ കൊണ്ട് വീട്ടിലെ എല്ലാം പണിയും ചെയ്യിക്കുമായിരുന്നു ഇവള്‍ ..
ഒരു നാല്കാലിയെ പോലെ അവള്‍ മിണ്ടാതെ പണിയെടുത്തു...അവള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ആരുമുണ്ടായിരുന്നില്ല..
സ്വന്തം പിതാവ് പോലും ശബ്ദിക്കാത്ത അവള്‍ പിന്നെ എന്ത് ചെയ്യാന്‍....
അവള്‍ അവളുടെ ഉമ്മയുടെ വീട്ടിലേക്കു വിളിക്കും ഇടക്കൊക്കെ..."എന്നെ ഇവിടുന്നു കൊണ്ട് പോണേ ഉമ്മാ"..എന്ന്
കരഞ്ഞു പറയുമ്പോള്‍...."നിനക്ക് കല്യാണ പ്രായം ആയില്ലേ.. അയാള് തന്നെ നിന്‍റെ വിവാഹം നടത്തട്ടെ"എന്നുള്ള ഉമ്മയുടെ വാശി പിടിച്ച മറുപടി അവളെ നിശബ്ദയാക്കും..കാരണം അവള്‍ ആഗ്രഹിച്ചിരുന്നു..ആ ഒരു ദിവസത്തെ...


ആരായാലും വേണ്ടില്ല ..എങ്ങനെ ഉള്ളവനായാലും വേണ്ടില്ല ..ഒരുത്തനെ കണ്ടു പിടിച്ചു തരുമോ എന്ന് ഒരു പെണ്‍കുട്ടി
ചോദിക്കുമ്പോള്‍ നിങ്ങള്‍ എന്ത് കരുതും..ഇവള്‍ക്ക് വട്ടാണെന്ന് അല്ലെ...ഞാനും കരുതിയത് അതായിരുന്നു..
പക്ഷെ അത് ഒരു പെണ്ണിന്‍റെ രക്ഷപ്പെടലിന്റെ അങ്ങേ അറ്റമാണെന്ന് തിരിച്ചരിഞ്ഞപ്പോയെക്കും.....സംഭവിച്ചിരുന്നു..
അവള്‍ക്കു വരുന്ന കല്യാണ ആലോചനകള്‍ മുഴുവന്‍ ആ രണ്ടാനമ്മ മുടക്കുമായിരുന്നു...കാരണം ഒരു വേലക്കാരിയെ നഷ്ട്ടപ്പെടുമല്ലോ..


അന്ന് അവള്‍ കുറച്ചു സന്തോഷവതിയായാണ് എന്‍റെ അടുത്ത് വന്നത്..ഞാന്‍ പൊതുവേ അവളുടെ വീട്ടിലെ കാര്യങ്ങള്‍
അവളോട്‌ ചോദിക്കാറില്ല..അതവള്‍ക്ക്‌ വിഷമമാവും...സഹതാപ നോട്ടത്തെ അവള്‍ വെറുത്തിരുന്നു...
അവള്‍ പതിവിലും ഏറെ കുറെ സംസാരിച്ചു..നല്ല ഊര്ജസ്വലതയോടെ ..അവള്‍ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു..
"ഈ ജീവിതം എന്നൊക്കെ പറയുന്നത്..വെറുതെയ,..ഒന്നുമില്ല...ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ തീര്‍ന്നു എല്ലാം..പിന്നെ അവരെ ഓര്‍ക്കാന്‍
ആരുമുണ്ടാവില്ല..പ്രതേകിച്ചു എന്നെ അല്ലെ"അപ്പോയെക്കും അവള്‍ കരഞ്ഞിരുന്നു...കണ്ണീരിനിടയിലും അവള്‍ ചിരിച്ചു എന്നോട് യാത്ര പറഞ്ഞു...പിന്നെ കാണാം എന്ന് പറഞ്ഞു..പോയ്‌...അവള്‍..ദൂരേക്ക്...



പിറ്റേന്ന് കടയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഒരു ഫോണ്‍ കാള്‍...അവള്‍ എന്നെന്നെക്കുമായുള്ള യാത്ര പോയി എന്ന് അറിയിക്കാന്‍...
പിന്നെ ഒന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല...മനസു പൊടുന്നനെ ശൂന്യമായത് പോലെ...
ഞാന്‍ അവളുടെ വീട്ടിലെത്തി....പക്ഷെ അവള്‍ തൂങ്ങി ആടുന്നത് കാണാന്‍ എനിക്കാവുമായിരുന്നില്ല...
കാണട്ടെ..അവളുടെ മാതാപിതാക്കള്‍...നീചന്മാര്‍...അല്ലാതെ പിന്നെ ഞാന്‍ എന്ത് വിളിക്കാന്‍..
അവളുടെ ശരീരം കാണാന്‍ "വിവാഹം കഴിഞ്ഞിട്ടു കൊണ്ട് പോകാം" എന്ന് പറഞ്ഞ ഉമ്മ അവിടെ എത്തി..
അവരുടെ കരച്ചില്‍ കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നത്...ഭ്രാന്തന്‍ ചിരി....

ഷാഹിന....അവളിപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും..കാരണം  എല്ലാ പീഡനത്തില്‍ നിന്നും സുരക്ഷിതമായല്ലോ...
പക്ഷെ അവള്‍ എനിക്കും ഞാന്‍ സൊറ പറയുന്ന വീട്ടുകാര്‍ക്കും മറക്കാനാവാത്ത വേദന തന്നാണ് പോയത്..
അവള്‍ക്കു എന്തെല്ലാം സ്വപ്‌നങ്ങള്‍ ഉണ്ടായിരിക്കാം..അല്ലെ,...ഉണ്ടായിരുന്നു..
അവള്‍ എന്നോട് പറയുമായിരുന്നു...പല സ്വപ്നങ്ങളും...ഇപ്പൊ അതിവിടെ പറയാന്‍ മനസ്‌ അനുവദിക്കുന്നില്ല..
അവളുടെ സ്വപ്നങ്ങളും അവളോട്‌ കൂടി മറഞ്ഞു പൊയ്ക്കോട്ടേ...........ശുഭം....

2011 ഒക്‌ടോബർ 4, ചൊവ്വാഴ്ച

സ്നേഹം തോല്‍ക്കരുത്



.......ചിലപ്പോ ചെറിയ ദുരന്തം മതി നമ്മുടെ സ്വപ്നങ്ങളെ പിറകോട്ടു വലിക്കാന്‍..
...ഞാന്‍ ഇവിടെ പറയുന്ന അനുഭവ കഥയിലെ നായകനും ഉണ്ടായിരുന്നു കുറെ ഏറ സ്വപ്‌നങ്ങള്‍...
...സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളായി തന്നെ അവശേഷിക്കുമ്പോള്‍ മനസ്സില്‍ കുറച്ചു നീറ്റലുകള്‍ ബാക്കി..




...അപ്പൊ നമുക്ക് പറഞ്ഞു തുടങ്ങാം അല്ലെ......
...ഒരു പക്ഷെ അവനിത് ഒരു ഉപകാരം ആയാലോ...ഒരു പ്രാര്‍ത്ഥനയുടെ രൂപത്തില്‍...അല്ലെ..
..ശിഹാബ്..അതാണ്‌ അവന്‍റെ പേര്...പേര് പോലെ തന്നെ നല്ല ഉശിരുള്ളവന്‍...തന്റേടി...
.അവന്‍ ഞങ്ങള്‍ക്കൊക്കെ ഒരു ആവേശമായിരുന്നു...എല്ലാവര്‍ക്കും നല്ലത് മാത്രം വരട്ടെ എന്ന് മാത്രം ആശിച്ചവന്‍..
...ഒരു പക്ഷെ നല്ലവരെ വിധിക്ക് ഇഷ്ട്ടമില്ലായിരിക്കാം...അല്ലെങ്കില്‍ വിധിയുടെ വികൃതി ആയിരിക്കാം...
...നമുക്ക് തുടരാം...വിധി അതിന്‍റെ കോമാളിത്തരം ആടിത്തീര്‍ക്കട്ടെ....



..വിവാഹ വീട്ടില്‍ പന്തലിടുന്ന ജോലിയായിരുന്നു അവന്..ഒരു പക്ഷെ നല്ല സന്തോഷമുള്ള ഒരു ജോലി..
..അങ്ങനെ ഇരിക്കെ വിധി അതിന്‍റെ കോമാളി വേഷവുമായ്..അന്നത്തെ ആ വിവാഹ പന്തലിലും എത്തി..
..പന്തലിനുള്ള മുള കെട്ടാന്‍ മുകളില്‍ കയറിയതായിരുന്നു അവന്‍..കാലു വഴുതി താഴെ സിമന്റു തറയിലേക്കു ..
..പുറമടിച്ചു വീണു...അവന്‍ ഒന്ന് നിലവിളിച്ചത് പോലുമില്ല..അപ്പൊ ആരും അതെങ്ങനെ കാര്യമായ് എടുത്തില്ല..
..എന്നാലും വീണതല്ലേ..പിന്നീട് എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ..എന്ന് കരുതി..അവനെ താങ്ങി എടുത്തു..
വണ്ടിയിലേക്ക് കയറ്റി..കയറ്റുമ്പോള്‍ എനിക്ക് പുറം വേദനിക്കുന്നു എന്ന് മാത്രമാണ് അവന്‍ പറഞ്ഞത്..
.പക്ഷെ അതെന്താണെന്ന് ആര്‍ക്കും മനസിലായിരുന്നില്ല...അടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് കൊണ്ട് പോയ്‌...
..അവിടത്തെ പരിശോധിച്ചിട്ട് എത്രയും  പെട്ടെന്ന് അത്യാധുനിക ഹോസ്പിറ്റലില്‍ എത്തിക്കണം എന്ന് പറഞ്ഞു..
..ഞങ്ങള്‍ പെട്ടെന്ന് തന്നെ കാലിക്കറ്റ്‌ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു...



പക്ഷെ അപ്പോയെക്കും നേരം വൈകിയിരുന്നു..അവിടെ നിന്ന് ഡോക്ടര്‍ പറഞ്ഞു...ജീവന് പ്രശ്നങ്ങള്‍ ഒന്നുമില്ല..പക്ഷെ....
..അത് കേള്‍ക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും ഇഷ്ട്ടമില്ലാരുന്നു..എന്തായാലും ഇനി കേള്‍ക്കാതെ തരമില്ലല്ലോ..
..കഴുത്തിനു കീഴ്പോട്ട് അവന് അനക്കാന്‍ പോലും പറ്റില്ലെന്ന്...നട്ടല്ലിലെക്കുള്ള ഞരന്പുകളില്‍ രണ്ടു ഞരന്പിന്
..ക്ഷതം സംഭവിച്ചിരുന്നു..പിന്നെയും ഡോക്ടര്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിരുന്നു..പക്ഷെ അതൊന്നും ..
..എന്‍റെ ചെവിയില്‍ എത്തുന്നുണ്ടായിരുന്നില്ല..



എല്ലാം വിധി എന്ന് സമാധാനിച്ചു നാട്ടിലെത്തി...
..എനിക്കതിലേറെ  സങ്കടം തോന്നിയത് അവന്‍റെ വിവാഹം കഴിഞ്ഞിട്ടു വെറും രണ്ടു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ..ആ പെണ്ണിന്‍റെ അവസ്ഥ ആലോചിച്ചിട്ടു കണ്ണ് നീര്‍ പൊടിഞ്ഞു...അവളുടെ ഭാവി..
..പക്ഷെ പിന്നെ സംഭവിച്ചത് അത്ഭുതമായിരുന്നു..എന്തോ എനിക്ക് തോന്നുന്നത്..അവന്‍റെ ഭാഗ്യമാവാം..



..കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവന്‍റെ ഭാര്യയുടെ മാതാപിതാക്കള്‍ അവളെ കൂട്ടി കൊണ്ട് പോവാന്‍ വന്നു..
..പക്ഷെ അവള്‍ പോയില്ല..എന്ന് മാത്രമല്ല..എനിക്കിവനെ തന്നെ മതി..എന്ന് പറഞ്ഞു അവള്‍ വാശി പിടിച്ചു..
..അവനും കുറെ പറഞ്ഞു നോക്കി...ഒരു രക്ഷയും ഉണ്ടായിരുന്നില്ല...പിന്നെ എല്ലാം അവള്‍ക്കു വിട്ടു കൊടുത്തു..
..ഇന്നും അവള്‍ അവനെ പരിചരിച്ചു കഴിയുന്നു..ദൈവം അവന് കൊടുത്ത ഒരു പുണ്യം...


..ഒരിക്കല്‍ അവളെ ഞാന്‍ എന്‍റെ ഓട്ടോറിക്ഷയില്‍ അവളുടെ വീട്ടിലേക്കു കൊണ്ട് പോവുമ്പോള്‍ അവന്‍റെ എട്ടു വയസ്സുള്ള  അനിയനും അവളുടെ ഒപ്പം പോവുന്നത് കണ്ടപ്പോള്‍ ഞാന്‍ വെറുതെ ചോദിച്ചു.."നീ എന്തിനാ ഇവനെ കൊണ്ട് പോണേ"..അതിനു അവളുടെ മറുപടി കരച്ചിലായിരുന്നു...പിന്നെ ഞാന്‍ ഒന്നും ചോദിച്ചില്ല..


..കുറച്ചു ദിവസങ്ങള്‍ക്കു ശേഷം..അവന്‍റെ അനിയനെ വഴിയില്‍ വെച്ചു കണ്ടു..അവളുടെ അന്നത്തെ കരച്ചിലിന്‍റെ..
..കാരണം അനേഷിച്ചപ്പോള്‍ ഞാന്‍ കരയാന്‍ പോലും കഴിയാതെ തകര്‍ന്നു പോയ്‌...
..അവള്‍ അവളുടെ വീട്ടില്‍ ആകെ രണ്ടു ദിവസമേ നില്‍ക്കൂ..ആ രണ്ടു ദിവസവും അവനും അവിടെ നില്‍ക്കും ..
..എന്തിനെന്നോ ...അവളെ എന്‍റെ കൂട്ടുകാരന്‍റെ വീട്ടുകാര്‍ കൊണ്ട് പോകാന്‍ വന്നില്ലെങ്കിലോ എന്ന് വിചാരിച്ചിട്ട്..
..അവന്‍റെ അനിയനെ കൊണ്ട് പോകാന്‍ അവര്‍ വരാതിരിക്കില്ലല്ലോ...




..ഇത് ഇന്ന് ഇവിടെ പോസ്റ്റാന്‍ കാരണം അവന്‍ ഇന്ന് കയ് ഇളക്കി എന്ന സന്തോഷ വാര്‍ത്ത കേട്ടു..അത് കൊണ്ടാ..




...............അവന് വേണ്ടി എല്ലാ കൂട്ടുകാരും പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ അപേക്ഷിക്കുന്നു..........
..................പഴയ തന്റേടത്തോടെ ,ഉശിരോടെ,അവന്‍..എന്‍റെ ശിഹാബ്..തിരിച്ചു വരാന്‍...

2011 ഒക്‌ടോബർ 2, ഞായറാഴ്‌ച

..."മുഹമ്മദ്‌ കുട്ടീ..വിട്ടോടാ.."..

....പ്രേതങ്ങള്‍ ..ഉള്ളതോ ..ഇല്ലാത്തതോ?..എനിക്ക് തോന്നുന്നത് മനുഷ്യന്‍റെ സങ്കല്പമാണ് പ്രേതം എന്നത്..
... ഏതായാലും എനിക്ക് അതില്‍ വിശ്വാസം ഇല്ല..ചിലര്‍ക്കത്തില്‍ വിശ്വാസം ഉണ്ടായിരിക്കാം..
..ഇരുട്ടത്ത് ആരുമില്ലാത്ത നേരത്ത്..ഒരു വാഴാ ഇല ആടുന്നത് കണ്ടാലും മതി ചിലര്‍ക്ക് പേടിക്കാന്‍..
...ആ പേടിക്ക്‌ ഒരു ഇടവേള കൊടുത്തിട്ട് എന്താണ് ആ ആടിയത് എന്ന് അപ്പൊ തന്നെ അന്യേഷിച്ചാല്‍..
..പിന്നെ എന്ത് കണ്ടാലും പെട്ടെന്ന് പേടിക്കേണ്ടി വരില്ല..ഇന്നത്തെ പ്രശ്നവും അതാണ്‌...


...ഞാന്‍ ഇവിടെ പറയാന്‍ പോവുന്നത്..ഒരു പ്രേതത്തെ കണ്ട കഥയാണ്...
...അതിങ്ങനെ പറയാം...
...എനിക്ക്രു സുഹ്ര്തുന്ദ്..നാട്ടില്‍...മുഹമ്മദ്‌ കുട്ടി ..അതാണവന്റെ പേര്...ഞാന്‍ വലിയ ധൈര്യശാലി ..
...ആണെന്നാണ് അവന്‍റെ ഭാവം..അതെന്നത്തെ സംഭവത്തോട് കൂടി എനിക്ക് മനസിലായ്..ഹി ഹി ഹി ..
...അവന്‍ ഒരു ഓട്ടോറിക്ഷ വാങ്ങി..പുതിയത്..എനിക്കന്നു കുറച്ചു മേക്കാനിക്കൊക്കെ അറിയാം കേട്ടോ..
....അങ്ങനെ അവന്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങി..ഒരു ദിവസം...
...അതിന്‍റെ എന്ജിന് എന്തോ തകരാറ്...ഗിയര്‍ ഒന്നും വീഴുന്നില്ല...ഓടിച്ചു നോക്കിയപ്പോള്‍ എന്ജിന്റെ.
..ഉള്ളില്‍ ഗിയര്‍ സ്റ്റാര്‍ എന്ന് പറയുന്ന ഒരു സാധനം ഉണ്ട്..അതിന്‍റെ കംപ്ലൈന്റ്റ്‌ ആണെന്ന് മനസിലായ്..
...ഞാന്‍ അവനോടു പറഞ്ഞു.."ഇത് എഞ്ചിന്‍ അഴിക്കണം.." എന്നാലെ ശരിയാക്കാന്‍ പറ്റു...
....ഞാന്‍ പറഞ്ഞു...പുതിയ വണ്ടിയല്ലേ..കമ്പനിയില്‍ കൊണ്ട് പോയാല്‍ അവര്‍ ഫ്രീ ആയിട്ട് നന്നാക്കിതരും..
....അത് അവനു എന്തോ ഇഷ്ട്ടപ്പെട്ടില്ല...കാരണം തിരക്കിയപ്പോ..എന്താണന്നോ?...
....അത് എല്ലാവരും അറിയും..എഞ്ചിന്‍ അഴിച്ച വണ്ടി ആണെന്ന് അറിഞ്ഞാല്‍ മാര്‍ക്കെറ്റ് പോവും ..എന്നോക്കോയ അവന്‍ പറഞ്ഞെ...പിന്നെ എന്ത് ചെയ്യും.."ഞാന്‍ അയിച്ചാലും എല്ലാവരും അറിയില്ലേ.."



...അതിനു ഒരു വഴിയുണ്ട്...അവന്‍ പറഞ്ഞു കേട്ടപ്പോള്‍ എന്നിലെ ധൈര്യവാന് എന്തോ ഒരു പേടി പോലെ...
....പുറത്തു കാട്ടാന്‍ പറ്റില്ലാലോ?..എന്താന്നോ..അവന്‍ പറയുവാ..നമുക്ക് രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു ..
..ആഴിക്കാം എന്ന്...എന്തായാലും വരുന്നത് വരട്ടെ എന്ന് വിചാരിച്ചു ഞാന്‍ ഏറ്റു...
...സമയം..ഒരു പന്തരണ്ടിനോടടുക്കുന്നു...ഞങ്ങള്‍ എഞ്ചിന്‍ അയിക്കല്‍ ആരംഭിച്ചു...എങ്ങും ഇരുട്ട്..
..ബള്‍ബ് ഇട്ടാല്‍ ആരെങ്കിലും കാണും എന്ന് വിചാരിച്ചു ഒരു മെഴുകു തിരിയുടെ വെട്ടതിലാ..പരിപാടി..
....ഒരു ഒച്ചയും അനക്കവും കേള്‍ക്കുന്നില്ല...അവന്‍ അടുത്തിരിക്കുന്നത് കൊണ്ട്...എന്നിലെ ധൈര്യവാന് ..
....എന്തോ ഒരു ധൈര്യം..വെറുതെ പേടി മാറ്റാന്‍ കുറെ ഏഷണിയും,പരദൂഷണവും..പറഞ്ഞു കൊണ്ടിരുന്നു..

.
....സമയം ഒരു ഒന്ന് .ഒന്നര ആയിക്കാണും..എന്‍റെ പുറകില്‍ കൂടി എന്തോ ഒരു നിഴല്‍ അനങ്ങിയ പോലെ തോന്നി...
...എന്‍റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി...ഞാന്‍ അവന്‍റെ മുഖത്തേക്ക് നോക്കി...അവനൊരു ഭാവ ഭേതവും ഇല്ല..ഞാന്‍ അവനോടു ചോദിച്ചു..."നീ ഇപ്പൊ വല്ലതും കണ്ടോ..."എന്തുവാ പ്രശ്നം.."അവന്‍ അതും ചോദിച്ചു ..
..എന്നെ നോക്കി ചിരിച്ചു..അവന്‍റെ ചിരിയില്‍ എന്തോ പന്തികേട്‌ ഉള്ളത് പോലെ എനിക്ക് തോന്നി...
...വെറുതെ ഇനിയും ചോദിച്ചു എന്‍റെ വില കളയണ്ട..എന്ന് വിചാരിച്ചു ഞാന്‍ പണി തുടര്‍ന്നു...
..ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും എനിക്ക് ആ നിഴല്‍ കാണാന്‍ കഴിഞ്ഞു.."ഡാ ..ഇതാടാ വീണ്ടും..
..എന്ന് ഞാന്‍ പറയാന്‍ തുടങ്ങുംപോയെക്കും...അവനെ അവിടെ കാണാനില്ലായിരുന്നു...എന്‍റെ നല്ല ജീവന്‍ ..
..എങ്ങോ പോയ്‌ മറഞ്ഞു..."ഡാ..ഓടിവാടാ..കള്ളന്‍.."എന്നുള്ള അവന്‍റെ ആര്പ്പില്‍ എന്നിലെ ധൈര്യവാന്‍ ..
വീണ്ടും സട കുടഞ്ഞെഴുന്നേറ്റു..ഞാനും ശബ്ദം കേട്ട ദിക്കിലേക്ക് ഓടി....നോക്കിയപ്പോയുണ്ട്..അവന്‍ ..റോട്ടില്‍ ..
..കൂടി അതിവേഗത്തില്‍ ഓടുന്നു...എനിക്ക് പിന്നെ ഒറ്റയ്ക്ക് അവിടെ നില്ക്കാന്‍ എന്നിലെ പേടി അനുവദിച്ചില്ല...
..ഞാനും ഓടി..അവന്‍റെ പിന്നാലെ..."ഡാ..ഒരു കള്ളന്‍,,..ഞാന്‍ കണ്ടു അവനെ...വേഗം വാ.."എന്ന് .....ഓടുന്നതിനിടയില്‍ അവന്‍ വിളിച്ചു പറയുന്നുടായിരുന്നു...ഹും...കളളന് വരാന്‍ കണ്ട നേരം..എന്ന് ഞാന്‍ മനസ്സില്‍ ആത്മഗതം ചെയ്തു...ഞാന്‍ ഓട്ടത്തിന്റെ സ്പീഡ് കൂട്ടി..കുറച്ചങ്ങു ഓടിയപ്പോള്‍ അവന്‍ ഒരു ഇടവഴി..
...കയറി..ഞാനും പിന്നാലെ കൂടി...കയറിയത് മാത്രേ എനിക്കറിയാവൂ...പിന്നെ അവനെ കാണാനില്ല..


..അവിടെ ആകെ കാട് പിടിച്ച സ്ഥലമായിരുന്നു...ഒന്ന് കൂടി ശ്രദ്ദിച്ചു നോക്കിയപ്പോ എന്‍റെ ധൈര്യവാനെ..കാണാനേ ..ഉണ്ടായിരുന്നില്ല...കാരണം..അതൊരു പള്ളിക്കാട്(ശ്മശാനം) ആയിരുന്നു..ഞാനാണെങ്കില്‍ അതിന്‍റെ പകുതി ..
..ദൂരം പിന്നിട്ടിരുന്നു..കാലുകള്‍ നിലത്തു നിന്നും പറിച്ചിട്ടു കിട്ടുന്നില്ല...നിലവിളിക്കുന്നുണ്ട്..പക്ഷെ ഒന്നും പുറത്തേക്കു വരുന്നില്ല..എങ്ങനെയൊക്കെയോ..കുറച്ചു കൂടി മുന്നോട്ടു നടന്നു...അവനെ അവിടെ എങ്ങും കണ്ടില്ല...പെട്ടെന്ന്...എന്തോ ഭയങ്കര ശബ്ദം...എന്‍റെ ഉള്ള ജീവനും അതോടെ നഷ്ട്ടപ്പെടുകയായിരുന്നു..
"ഡാ..അലീ .."..എന്നൊരു വിളി ഞാന്‍ എവിടെ നിന്നോ കേട്ടത് പോലെ തോന്നി..അത് അവനായിരുന്നു,...
..അവനും ആ ശബ്ദം കേട്ട് പേടിച്ചു എന്ന് എനിക്ക് മനസിലായ്..."മുഹമ്മദ്‌ കുട്ടീ..വിട്ടോടാ.."..ഞാന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു..സകല ശക്തിയും സംഭരിച്ചു ഓടാന്‍ തുടങ്ങി...എന്‍റെ ശബ്ദം കേട്ട് അയല്‍പക്കത്തുള്ള ..
..വീട്ടുകാരെല്ലാം ഉണര്‍ന്നിരുന്നു...എല്ലാവരും എന്താണെന്ന് ചോദിച്ചറിഞ്ഞു...ഇനി എന്നെ കള്ളനാക്കിയാലോ..
...എന്ന് കരുതി ഞാന്‍ ഉള്ള സത്യം പറഞ്ഞു...വണ്ടി നന്നാക്കുകയായിരുന്നു ..എന്ന് ഞാന്‍ പറയുമ്പോള്‍ ..
..മുഹമ്മദിന്‍റെ ദയനീയ മുഖം..എന്‍റെ സത്യത്തിനു മുന്‍പില്‍ ഞാന്‍ കണ്ടില്ലെന്നു നടിച്ചു...
...(എന്‍റെ അന്നത്തെ പറച്ചില് കൊണ്ടോ എന്തോ ആ ഓട്ടോറിക്ഷ ഇന്നും അവന്‍റെ വീട്ടില്‍ വെയിലും മഴയും
,,..കൊണ്ട് കിടക്കുന്നു)



...പിറ്റേന്ന് മരം വെട്ടുന്ന ഹമീദ്ക്ക..പള്ളിക്കാട്ടിലേക്ക്‌ പോവുന്നത് കണ്ടപ്പോയാണ് ..ആ സത്യം മനസിലാകുന്നത്..
...ആ ശബ്ദത്തിന്‍റെ ഉറവിടം...ഒരു പ്ലാവ് നിലം പൊത്തിയതായിരുന്നു എന്ന് .......

......ഏതായാലും അന്നത്തോട് കൂടി പ്രേതത്തോട്‌ എനിക്ക് പുച്ഛം തോന്നി....
......ഇനി പറയു..പ്രേതം ഉണ്ടോ?


....ഇത് നന്നായിട്ടില്ല എന്ന് എനിക്കും ഒരു ശങ്ക തോന്നുന്നു...കൂട്ടുകാര്‍ അഭിപ്രായം പറയു...

2011 സെപ്റ്റംബർ 26, തിങ്കളാഴ്‌ച

പ്രണയം വേദന ആയപ്പോള്‍

പ്രണയം അതാണല്ലോ ഇപ്പൊ സംസാര വിഷയം...അതിലൂടെ ഒക്കെ നടന്നു കയറുമ്പോള്‍..
...വീണ്ടും ഓര്‍മകളിലേക്ക്..വീഴുകയാണ്..എന്‍റെ മീനു...അവളുടെ സമ്മതം ഇല്ലാത്തത് കൊണ്ട്..
....പേര് ഞാന്‍ പറയുന്നില്ല..ഇപ്പൊ അവളെ എനിക്ക് മീനു എന്ന് വിളിക്കാനാണ്..ഇഷ്ടടം...
...പ്രണയം തുടങ്ങിയത് എവിടെ നിന്നാണെന്ന് എനിക്കെന്നല്ല,,അവള്‍ക്കും അറിയില്ല...



...ഞാന്‍ നാട്ടില്‍ ഇങ്ങനെ..തേരാ പാര നടക്കുന്ന സമയം..കയ്യില്‍ ഒരു ഓട്ടോയും പിന്നെ ഒരു ഫോണ്‍ ബൂത്തും..
.....പിന്നെ പറയണ്ടല്ലോ.....ഞങ്ങളുടെ ഒക്കെ നാട്ടില്‍ ഓട്ടോ ഓടിക്കുന്നവന്‍..വെറുക്കപ്പെട്ടവന്‍..ആണ്..
..കാരണം എന്താണെന്ന് എനിക്ക് ഇന്നുവരെ മനസിലായിട്ടില്ല..അന്നന്നത്തെ ആഹാരത്തിനു വേണ്ടി..മൂന്നു
...ചക്രം ഉരുട്ടുന്നവന്‍..എന്നെ എനിക്ക് തോന്നിയുള്ളൂ..നിങ്ങളുടെ ഒക്കെ അഭിപ്രായത്തില്‍ പലതും ഉണ്ടാകാം..
...ഞാന്‍ നിഷേധിക്കുന്നില്ല..ഒരു ചീത്ത വശം എവിടെ എങ്കിലും കണ്ടാല്‍ നമ്മള്‍ മനുഷ്യര്‍ക്ക്‌ ...
....അതിലൂടെ സഞ്ചരിക്കാന ഇഷ്ടടം..അതിന്‍റെ നല്ല വശം ആരും ഓര്‍ക്കാറില്ല..ഒരു ഉദാഹരണം പറഞ്ഞോട്ടെ..ഈ ഇന്റര്‍നെറ്റ്‌ തന്നെ..ഇതിന്റെ വെറും അഞ്ചോ പത്തോ ശതമാനം മാത്രേ ഉള്ളു ..
...ചീത്ത വശം..ബാക്കി ഉള്ളത് മുഴുവന്‍..അറിവിന്റെയും..സൌഹര്ടതിന്റെയും,ഒരു പിടി മുത്തുകളാണ്..
...പക്ഷെ അതാരും ഓര്‍ക്കാറില്ല..എന്നതാണ് സത്യം..ഒഹ്..പറഞ്ഞു പറഞ്ഞു കാട് കയറി..നിങ്ങള്‍ വിചാരിക്കുന്നുടാവും..ഇവനെന്താ ഈ ഫിലോസഫി പറയുന്നേ എന്ന്..ഇല്ലാട്ടോ..ഞാന്‍ നിറുത്തി..



..നമുക്ക് തുടരാം..എവിടെയാ നിറുത്തിയെ..ആ ഓട്ടോ.... ഫോണ്‍ ബൂത്ത്‌..അല്ലെ..
.....ഒരു ദിവസം ഞാന്‍ ബൂത്തില്‍ വെറുതെ ചടഞ്ഞിരിക്കുക ആയിരുന്നു..അപ്പൊ ഒരുവന്‍(ഒരു പതിനഞ്ചു വയസു പ്രായം വരും)എന്‍റെ ബൂത്തിലേക്ക് കയറി വന്നു..ഇവനെ നമുക്ക് തല്ക്കാലം മനു എന്ന് വിളിക്കാം..
....അവനെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു..എന്‍റെ നാട്ടുകാരന്‍ തന്നെ ആണ്..പക്ഷെ ഇവനെ അങ്ങനെ പുറത്തേക്കു കാണാറില്ല..അത് കൊണ്ടാവാം കാണാത്തത്..അവനോടു ഞാന്‍ വെറുതെ സംസാരിച്ചിരുന്നു..
..എന്തോ അവനെ എനിക്ക് നല്ലവണ്ണം അങ്ങ് പിടിച്ചു..അവന്‍റെ സംസാരത്തിലെ നിഷ്കളങ്കത കൊണ്ടാവാം..
...പിന്നെ അതൊരു സ്ഥിരം കൂടി ക്കായ്ച്ച ആയി മാറി..അവനെ ഞാന്‍ അറിയാതെ ഇഷ്ട്ടപ്പെടുകയായിരുന്നു....


...ഒരു ദിവസം അവന്‍ എന്നെ അവന്‍റെ വീട്ടിലേക്കു ക്ഷണിച്ചു..അവന്‍റെ വീട് ഞാന്‍ ആദ്യമായി കാണുകയായിരുന്നു..എനിക്കാകെ സങ്കടം തോന്നി .. രണ്ടു റൂമും ഒരു സിറ്റൌട്ടും.ഒരു അടുക്കളയും..ഉള്ള ..
..ഓല മേഞ്ഞ വീട്..പക്ഷെ അവിടെ സ്നേഹം വേണ്ടുവോളം ഉണ്ടായിരുന്നു..ഉപ്പയും,ഉമ്മയും,ഒരു പ്ലുസ്ടുവിനു പഠിക്കുന്ന സഹോദരിയും(മീനു),പിന്നെ രണ്ടു ചെറിയ കുട്ടികളും..ഇതായിരുന്നു അവന്‍റെ കുടുംബം..അവിടെ എല്ലാവരും എന്നെ സ്വീകരിച്ചു..ഒരു മോനെ പോലെ..അങ്ങനെ അതും ഒരു സ്ഥിര പരിപാടി ആയി..അവിടെ പോവും ചായ കുടിക്കും..കുറച്ചു നാട്ടുവര്തമാനങ്ങളും പറയും..അങ്ങനെ അങ്ങനെ ഞാന്‍ ..
..അവരില്‍ ഒരാളാവുകയാരുന്നു...പതുക്കെ പതുക്കെ മീനു എന്നോട് അമിത സ്വാതന്ത്ര്യം എടുക്കാന്‍ തുടങ്ങി..



...പക്ഷെ ഞാന്‍ അത് അത്രയ്ക്ക് കാര്യമാക്കിയില്ല..അവള്‍ എന്നെ കണ്ടിരുന്നത് വേറ തരത്തില്‍ ആയിരുന്നു .
..എന്നത് ഞാന്‍ അറിഞ്ഞപ്പോള്‍ ഞാന്‍ വെറുതെ ചോദിച്ചു..എന്നെ ഇഷ്ട്ടമാണോ എന്ന്..അത് അവള്‍ക്കു നൂറു വട്ടം ഇഷ്ട്ടമായിരുന്നു...അപ്പൊ നിങ്ങള്‍ വിചാരിക്കും ഞാന്‍ ഒരു സുന്ദരന്‍ ആയിരിക്കും എന്ന്..ഹി ഹി
..പക്ഷെ അതല്ലാരുന്നു..കാര്യം..അവള്‍ക്കു അവിടന്ന് എങ്ങനെ യെങ്കിലും ഒന്ന് രക്ഷപ്പെട്ടാല്‍ മതിയാരുന്നു..
..കാരണം എന്താണന്നോ..ഞാന്‍ പറയാം..ഞാന്‍ എന്നും അവിടെ പോവുമ്പോള്‍ ചായ കുടിക്കാറുണ്ട് ..
..എന്ന് പറഞ്ഞില്ലേ..എന്നും അവളാണ് ചായ കൊണ്ട് വരാറ്..പക്ഷെ ഒരു ദിവസം അവളെ എത്ര ആയിട്ടും കാണുന്നില്ല..ഞാന്‍ സാദാരണ അങ്ങോട്ട്‌ വിളിച്ചു ചായ ചോദിക്കാറില്ല..ഞാന്‍ വന്നാല്‍ അപ്പൊ തന്നെ ഇങ്ങോട്ട്
..കൊണ്ട് വരാരായിരുന്നു പതിവ്..പക്ഷെ അന്ന് ആരെയും പുറത്തേക്കു കണ്ടില്ല..പതുക്കെ അവള്‍ എന്‍റെ അടുത്ത് വന്നു..കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു..എന്താ സംഭവം എന്നല്ലേ..ചായപ്പൊടിയും പഞ്ചസാരയും .അവിടെ ഇല്ലാരുന്നു.."അതിനെന്താ പ്രശ്നം ..ഞാന്‍ കൊണ്ട് വരാമല്ലോ"..എന്നും പറഞ്ഞു..
..ഞാന്‍ പുറത്തേക്കിറങ്ങി..രണ്ടും കൊണ്ട് വന്നു..ചായ ഉണ്ടാകി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍..
...അപ്പുറത്തെ വീട്ടിലെ ഒരു ഉമ്മ..പറഞ്ഞ കാര്യം കേട്ടപ്പോള്‍ എന്‍റെ ചായ തൊണ്ടയില്‍ കുരുങ്ങി..


....മീനുവിന്റെ വീട്ടുകാര്‍ രണ്ടു ദിവസമായി പട്ടിണി ആണത്രേ..!!പിന്നെ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി..അവളുടെ ഉപ്പാക്ക് സുഖമില്ലെന്നു ആ ഉമ്മ പറഞ്ഞാണ് ഞാന്‍ അറിയുന്നത്..അവര്‍ എന്നോട് ഒന്നും പറഞ്ഞിരുന്നില്ല..ഈ കഷ്ട്ടപ്പാടില്‍ നിന്നെല്ലാം വിട്ടു നില്ക്കാന്‍ വേണ്ടി ആയിരിക്കാം ചിലപ്പോ അവള്‍..എന്നോട്..ചാടിക്കേറി ഇഷ്ട്ടം ഉണ്ടെന്നു പറഞ്ഞത്..കൂട്ടുകാരികളെല്ലാം നല്ല നല്ല ഡ്രസ്സ്‌ ഇട്ടു സ്കൂളില്‍
..പോവുമ്പോള്‍ തുന്നിപ്പിടിപ്പിച്ച ഡ്രസ്സ്‌ ആയിരുന്നു അവളുടേത്‌..അതെല്ലാം ശ്രദ്ടിക്കുന്നത്..അന്ന് മുതലായിരുന്നു..പിന്നെ അവിടേക്ക് പലചരക്ക് സാദനം വാങ്ങല്‍..എന്‍റെ പതിവായി..
...അവര്‍ വിലക്കുമായിരുന്നെങ്കിലും അതെനിക്ക് എന്‍റെ വീട് പോലെ ആയിത്തീര്‍ന്നിരുന്നു..
.....അങ്ങനെ അങ്ങനെ ഞാന്‍ അവളുമായി കൂടുതല്‍ അടുത്തു..അവളുടെ വീട്ടുകാരും എന്‍റെ വീട്ടുകാരും ..
...എല്ലാം അറിഞ്ഞു..എന്‍റെ ഉമ്മ അവളുമായി സംസാരിച്ചു ..ഉമ്മക്കും അവളെ ഇഷ്ട്ടമായി..


..പിന്നെ ഞങ്ങളുടെ ദിനങ്ങളായിരുന്നു..പ്രണയത്തിന്‍റെ എല്ലാ സൌഭാഗ്യങ്ങളും ഞങ്ങള്‍ ആസ്വദിച്ചു..
...അങ്ങനെ ഇരിക്കെ..എന്‍റെ ജേഷ്ട സഹോദരന്റെ കല്യാണം നോക്കാന്‍ തുടങ്ങി..കുറെ പെണ്ണ് കണ്ടു
..അവസാനം ഒന്നിനെ തെരഞ്ഞു പിടിച്ചു..പക്ഷെ അവര്‍ രണ്ടു മാസത്തെ അവധി പറഞ്ഞു..ഞങ്ങള്‍ ..
,..അത് സമ്മതിച്ചു..അപ്പോയാണ് എന്‍റെ ഉമ്മാക് ബോദോധയം ഉണ്ടായത്..അത് എന്റെയും മീനുവിന്റെയും
...കഴുത്തില്‍ വന്നു പതിച്ചു..ഞങ്ങളെ രണ്ടാളുടെയും പ്രണയം കൂട്ടിക്കെട്ടാന്‍..കുറെ വാക്ക് തര്‍ക്കങ്ങള്‍ക്ക്
...ശേഷം എനിക്ക് സമ്മതിക്കുക അല്ലാതെ വേറ മാര്‍ഗം ഉണ്ടായിരുന്നില്ല..പിന്നെ എല്ലാം പെട്ടന്നായിരുന്നു..
...കല്യാണം വിളിക്കലും ഒരുക്കങ്ങളും എല്ലാം ..ഇതിനിടയിലെക്കാന് ദുരന്തം എന്‍റെ അമ്മാവന്റെ ..
..രൂപത്തില്‍ വന്നെത്തിയത്..


ഞാനും മീനുവുമായിട്ടുള്ള കല്യാണത്തിന് അവര്‍ക്ക് സമ്മതമല്ലെന്ന്..അവരുടെ .
...സമ്മതമില്ലാതെ കല്യാണം നടത്തിയാല്‍ അവര്‍ വിവാഹത്തില്‍ പങ്കെടുക്കില്ല എന്ന്..അതിനു അയാള്‍ പറഞ്ഞ
....കാരണം എന്താണന്നോ..അവരുടെ തറവാട് മോശമാണെന്ന്..ഈ അമ്മാവന്‍ ഞങ്ങളുടെ ഇടയില്‍ കുറച്ചു പണക്കാരന്‍ ആണ്..അതിന്‍റെ ജാഡ ആയിരുന്നു അയാള്‍ക്ക്‌..അതായിരുന്നു അയാളുടെ പ്രശ്നം..
...എനിക്കാകെ ദേഷ്യം നുരഞ്ഞു കയറുകയായിരുന്നു..ഒന്നാമത്തെ എനിക്ക് ഈ അമ്മാവനെ ഇഷ്ട്ടമല്ല..
.....പക്ഷെ അത് കൊണ്ട് കാര്യമില്ലാലോ..അമ്മാവന്‍ ആയിപ്പോയില്ലേ..എന്റെയും മീനുവിന്റെയും
...ബന്ടം ഉമ്മക്ക്‌ അറിയാവുന്നത് കൊണ്ട് അമ്മാവന്റെ എതിര്‍പ്പ് വക വെക്കാതെ കല്യാണം നടത്താം..എന്ന് ഉമ്മ സമ്മതിച്ചു...
...തന്‍റെ എതിര്‍പ്പ് വകവെക്കാതെ കല്യാണം നടത്തുകയാണെന്ന് മനസിലാകിയ അയാള്‍ വേറൊരു ദുഷ്ട്ടതരം
..കൂടി ചെയ്തു..


മീനുവിന്റെ ഉമ്മയെ പോയ്‌ കണ്ടു..ഈ കല്യാണം നടന്നാല്‍ രണ്ടു കുടുംബങ്ങള്‍
..തമ്മില്‍ തെറ്റും ..അതിന്‍റെ ഉത്തരവാദി നിങ്ങള്‍ ആയിരിക്കും എന്ന്..മീനുവിന്റെ ഉമ്മ ഭയങ്കര അഭിമാനി ആയിരുന്നു..അതുകൊണ്ടാവാം..അവര്‍ പിന്നീട് എന്‍റെ വീട്ടില്‍ വന്നു എന്‍റെ ഉമ്മയോട് ഈ കല്യാണം
..നടത്തണ്ട..ഞാന്‍ കാരണം ഒരു കുടുംബം തെറ്റാന്‍ പാടില്ല എന്ന് പറഞ്ഞു...പിന്നെ ആര്‍ക്കും ഒന്നും പറയാന്‍ കഴിഞ്ഞില്ല..പക്ഷെ ഇതൊന്നും മീനു അറിഞ്ഞില്ല...അവള്‍ ആഹ്ലാടതിലായിരുന്നു..അത് അവളോട്‌
...പറയാന്‍ എനിക്ക് പേടിയായിരുന്നു..ഇതിനിടക്ക്‌ എന്‍റെ കല്യാണം ഉറപ്പിച്ചു..വേറെ ഒരാളുമായിട്ടു..


...പിന്നെ മീനു ഇതെങ്ങനെ അറിഞ്ഞു എന്നൊന്നും എനിക്കറിയില്ല..അതിനു ശേഷം അവള്‍ എന്നോട് മിണ്ടിയിട്ടില്ല..ഇത് വരെ..ഞാന്‍ മനുവിനെ കണ്ടപ്പോള്‍ അറിഞ്ഞു..അവള്‍ ഒരാഴ്ച മിണ്ടാതെ മുറിയില്‍ ഇരുന്നെന്നു...പിന്നെ അവള്‍ ഒരു സ്വപ്നം കണ്ടത് പോലെ എല്ലാം മറന്നിരിക്കണം..അവള്‍ക്കു ഇന്ന് എന്നോട്
..വെറുപ്പാണോ,ദേഷ്യമാണോ എന്നൊന്നും ഇത് വരെ എനിക്ക് മനസിലായിട്ടില്ല..എന്തെങ്കിലും ഒന്ന് മിണ്ടണ്ടേ..
....ഞാന്‍ അവളോട്‌ മനസ്സില്‍ ഒരുപാട് മാപ്പ് ചോദിക്കുന്നു... ഇന്നും ...അവളെങ്ങാന്‍ ഇത് വായിക്കുന്നുടെങ്കില്‍ ....എന്‍റെ ഉള്ളു അവള്‍ അറിയുമല്ലോ..എനിക്കവളെ ഇഷ്ട്ടമായിരുന്നു..അന്നും,ഇന്നും,,എന്നും..


വാല്‍ക്കഷ്ണം:

ഞാന്‍ എന്‍റെ ഭാര്യക്ക് അവള്‍ കാണാതെ കാട്ടിക്കൊടുത്തു..എന്‍റെ ഭാര്യ അവളുമായി സംസാരിച്ചു എന്‍റെ ഭാര്യ ആണെന്ന് അറിയാത്ത രൂപത്തില്‍..എന്നെ പിന്നെ അടുത്തു കിട്ടിയപ്പോള്‍ എന്‍റെ ഭാര്യ പറയുകയാ..അവള്‍ നല്ല കുട്ടിയാ ..അവളെ
എങ്ങനെയെങ്കിലും വിവാഹം കഴിചൂടായിരുന്നോ എന്ന്..
..അപ്പൊ എനിക്ക് നിന്നെ കിട്ടുമോ എന്ന എന്‍റെ ചോദ്യം മീനുവിനോടുള്ള പഴയ സ്നേഹത്തിനു മുന്‍പില്‍
. ...അടഞ്ഞു പോയിരുന്നു...




തെറ്റുകള്‍ ഉണ്ടാവാം..കാരണം ഇതെന്റെ ജീവിതമാണ്..പച്ചയായ ജീവിതം..വിമര്‍ശനം സ്വീകരിക്കുന്നു..

2011 സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

.....ആലിപ്പൂവന്‍......കാണാനില്ല....

.....കുട്ടിക്കാലം ..അതെന്തു മാത്രം സുന്ദരമായിരുന്നു അല്ലെ....ഒന്നോര്‍ത്തു നോക്കിക്കേ..
.....നമുക്ക് ഒരുമിച്ച് യാത്ര പോവാം..,,,
......മഞ്ഞു തുള്ളികള്‍ ഇറ്റിറ്റു വീഴുന്ന ഇലഞ്ഞി മരത്തിന്‍റെ ചുവട്ടിലൂടെ സ്കൂളില്‍ പോയിരുന്ന കാലം.....
....ഞാറിന്റെ മണമുള്ള പാട വരമ്പിലൂടെ..,കള കളം മുഴക്കുന്ന തോട്ടിന്‍ വരമ്പിലൂടെ....
.....ഒഹ്...ഓര്‍ക്കുമ്പോള്‍ കുളിര് കോരിയിടുന്ന  പോലെ....
.....ഇനി അതൊക്കെ സ്വപ്‌നങ്ങള്‍ മാത്രം...ഇന്നിന്‍റെ നാഗരിതയില്‍
അതൊക്കെ മാഞ്ഞുപോയ്......
......നമ്മുടെ കുട്ടികള്‍ ഇതൊക്കെ ആഗ്രഹിക്കുന്നില്ലേ?...ഉണ്ട
ാവാം.....
.....ഒരിക്കലും പ്രായം കൂടരുതേ..എന്ന് പ്രാര്‍ഥി ചിരുന്ന കാലം...
.....ഇന്നിന്‍റെ സമയമില്ലാത്ത നേരത്ത് ഇങ്ങനെ ഒരു തോന്നല്‍...
...എന്താവും എന്നാവും നിങ്ങളുടെ മനസ്സില്‍....കുട്ടിക്കാലത്തിലൂടെ സഞ്ചരിച്ചപ്പോള്‍ ...അറിയാതെ കുട്ടിയായി പോയ്‌...
....അതിലൂടെ ഒരു രസകരമായ കഥ മനസ്സില്‍ തികട്ടി വന്നു...അത് നിങ്ങള്‍ക്ക് മുമ്പിലൂടെ സഞ്ചരിചോട്ടെ....
...അന്ന് എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു...ഞങ്ങള്‍ ഒരു അഞ്ചു കൂട്ടുകാര്‍ ഉണ്ടാകും എന്നും സ്കൂളിലേക്ക്..
....അതില്‍ ഉസ്മാന്‍ ,ശിഹാബ്..എന്നവര്‍ കുറച്ചു അധികം കുരുട്ടു ബുദ്ദി ഉള്ളവരായിരുന്നു..അത് ആ ദിവസത്തിന് ശേഷം ആണുട്ടോ ..
...മനസിലായത്..ഒരു പാടം കഴിഞ്ഞു വേണം സ്കൂളില്‍ എത്താന്‍..അങ്ങനെ എല്ലാവരും കൂടി ആ പാടത്തിന്റെ അടുതെത്തി..
....ആ പാടത്ത് വാഴ കൃഷി ആയിരുന്നു നടത്തിയിരുന്നത്...ഫസ്റ്റ് ഞാനാ കണ്ടത്..ഒരു മുഴുത്ത ആലിപ്പൂവന് നല്ലവണ്ണം പഴുത്ത് നില്‍ക്കുന്നു...
...."ഡാ,,ഓടി വാടാ..എന്ന് പറഞ്ഞപ്പോയെക്കും നാലും കൂടി കുതിച്ചെത്തി...പിന്നെ ഒരു തരം ആക്ക്രാന്തമായിരുന്നു..,,
,,,അന്നൊക്കെ അങ്ങനെ ആയിരുന്നല്ലോ...ഇന്നിപ്പോ ആര്‍ക്കും ഒന്നും വേണ്ടാതായി...കാലം പോയ പോക്കെ...
...നമുക്ക് തിരിച്ചു വരാം....
....കുറച്ചൊക്കെ തിന്നു കയിഞ്ഞപ്പോള്‍ ഉസ്മാന്‍ പറഞ്ഞു...ഇതിപ്പോ തിന്നാല്‍ തീരില്ല..അത് കൊണ്ട് നമുക്ക് സ്കൂള്‍ വിട്ടു വരുമ്പോള്‍ ...
...ബാക്കി തിന്നാം..അതെല്ലാവര്‍ക്കും സമ്മതമായിരുന്നു..കാരണം സ്കൂളില്‍ എത്താന്‍ വയ്കും..പിന്നെ കരന്ദന്‍ മാഷിന്റെ അടി കൊള്ളണം..
....അങ്ങനെ ആരും കാണരുതെന്ന് കരുതി..വാഴ ഇല കൊണ്ട് നല്ലവണ്ണം മൂടി വെച്ചു..ഞങ്ങള്‍ സ്കൂളില്‍ പോയ്‌...
.....ആലിപ്പൂവന്‍......കാണാനില്ല....
ക്ലാസ്സില്‍ ഇരിക്കുംപോയും ചിന്ത പഴത്തിലായിരുന്നു...ഏതായാലും ടൈം ഒരു വിധം ഉന്തി തള്ളി നീക്കി,,,സ്കൂള്‍ വിട്ടു..
....അന്ന് സ്കൂളിനടുത്..വലിയ ഒരു ആല്‍മരം ഉണ്ടായിരുന്നു..അവിടെ എല്ലാവരും എത്തുക ..എന്നിട്ട് ഒന്നിച്ചു പോവാം..
എന്നായിരുന്നു ഞങ്ങളുടെ അജണ്ട...ഞങ്ങള്‍ മൂന്നു പേരും ആദ്യം തന്നെ ആല്‍ത്തറയില്‍ സ്ഥലം പിടിച്ചു..പക്ഷെ എത്ര നേരം കാത്തിരിന്നിട്ടും...
..ഉസ്മാനെയും,ശിഹാബിനെയും കാണുന്നില്ല...എന്താവും സംഭവിച്ചത്..മൂന്നു പേരും കൂലങ്കഷമായി ആലോചിച്ചു...
....കുറച്ചു കയിഞ്ഞപ്പോ ഉണ്ട്..സ്കൂളിലെ പ്യുണ്‍ സ്കൂളും പൂട്ടി പോകുന്നു...ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് വിചാരിച്ചു ..ഞങ്ങള്‍
..പാടം ലക്ഷ്യമാക്കി നടന്നു..അല്ല..ഓടി....ഓടി...പാടത്തു എത്തിയപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി..
...ആ വാഴ തന്നെ അവിടെ ഇല്ലായിരുന്നു..ഇതെങ്ങനെ സംഭവിച്ചു..ഒരു ഇതും പിടിയും കിട്ടിയില്ല......
.....ഇനി ചിലപ്പോ മുതലാളി കൊണ്ട് പോയതാവും എന്ന് വിചാരിച്ചു.. നിരാശരായി...ഞങ്ങള്‍ വീട്ടിലേക്കു നടക്കാന്‍ തുടങ്ങി...
...കുറച്ചു നടന്നപ്പോ ഉണ്ട്...കുറെ പഴത്തൊലി കള്‍ നിലത്തു കിടക്കുന്നു...അത് അങ്ങനെ ശ്രദ്ടിച്ചില്ല..വീണ്ടും കുറച്ചകലെ എത്തിയപ്പോള്‍ പഴത്തൊലി
..വീണ്ടും..തുടന്നങ്ങോട്ടു നോക്കിയപ്പോയല്ലേ...ഞങ്ങളുടെ അങ്ങാടി വരെ പഴത്തൊലി.....!!!!
..അപ്പോയാണ് മറ്റു രണ്ടാവന്മാരുടെയും കാര്യം ഓര്‍മ വരുന്നത്...
..അവര്‍ ഇന്റെര്‍വല്‍ സമയത്ത് ക്ലാസ് കട്ട് ചെയ്തു  പോന്നതാനത്രേ ...!!!!!..
,,.....പിന്നീട് അവരുടെ കൂടെ ഞങ്ങള്‍ സ്കൂളില്‍ പോയിട്ടേ ഇല്ല.....

അനുഭവകഥ
ഗുണപാഠം: എല്ലാ സുഹ്ര്തുക്കളെയും കണ്ണടച്ച് വിശ്വസിക്കരുത്...

2011 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

പ്രണയ ലേഖനം....ഒരു ഓര്‍മ...




....പ്രണയം...പ്രണയ ലേഖനം...എന്നൊക്കെ കേള്‍ക്കുമ്പോള്‍..മനസിന്‌ നല്ല സുഖമാ..അല്ലെ..
...ഉണ്ടാവും...അതാണല്ലോ..അതിന്‍റെ ഒരു വശം...ജീവിതത്തില്‍ പ്രണയിക്കാത്തവരും,പ്രണയ ലേഖനം എഴുതാത്തവരും..
....ഒരു പക്ഷെ ഉണ്ടാവില്ല..എന്ന് തന്നെ പറയാം...പ്രണയം ചിലപ്പോ സമ്മാനിക്കുന്നത് വേദനയാവാം....ചിലപ്പോ..
.....മധുരമുള്ള സ്വപ്നങ്ങള്‍ ആവാം..എന്തായാലും അതിന്‍റെ ഒരു സുഖം വേറെ തന്നെ..അല്ലെ...
...നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും..എന്താ ഈ ഭ്രാന്തന്‍ പറഞ്ഞു വരുന്നത് എന്ന്....ശരിയാണ്..പ്രണയം..
....ചിലപ്പോ ചിലര്‍ക്ക് ഒരു ഭ്രാന്തുമാവാം..


.....ഞാനും പ്രണയിച്ചിരുന്നു...ഒരുപാട് ..പക്ഷെ എല്ലാം വേദനകള്‍ ആയിരുന്നു...

.....പ്രണയ ലേഖനം എഴുതിയിട്ടുണ്ട്...പക്ഷെ അതൊന്നും എനിക്കായിരുന്നില്ല...
......എന്താവാം ഇങ്ങനെ എന്നല്ലേ...പറയാം....

.....പ്രണയിക്കുന്നവര്‍..പ്രണയത്തിന്‍റെ ആദ്യ സുഖം ആരംഭിക്കുന്നത്..സ്കൂള്‍ ജീവിതത്തില്‍ നിന്നും ആണല്ലോ...

.....അവിടെ നിന്നാണ് എന്‍റെ ആദ്യ പ്രണയവും എഴുത്തും തുടങ്ങുന്നത്.....
......എഴുത്തുകള്‍ അന്നും ഒരു ഭ്രാന്ത് ആയിരുന്നു...അത് കൊണ്ടാവാം..ബുക്കുകളില്‍ പലതും കോറിയിടുന്ന...
......എന്നോട് പ്രണയ ലേഖനം എഴുതാന്‍ കൂട്ടുകാര്‍ ആവശ്യപ്പെട്ടതും...
......അങ്ങനെ ഞാന്‍ തുടങ്ങുകയായിരുന്നു...കോളേജില്‍ പഠിക്കുന്ന പെങ്ങളുടെ ഡയറി കട്ടെടുത്തായിരുന്നു..തുടക്കം..
......അതില്‍ നിന്നും അവള്‍ വെറുതെ കോറിയിടുന്ന വരികള്‍ ഞാന്‍ ഓരോരോ പ്രണയ ലേഖനങ്ങള്‍ ആക്കി മാറ്റി..
......പിന്നെ ആവശ്യക്കാര്‍ കൂടിയപ്പോള്‍ ഞാന്‍ അതിനു പണം ഈടാക്കാന്‍ തുടങ്ങി..
......ഒരു ലേഖനത്തിന് അഞ്ചു രൂപ ഇതായിരുന്നു എന്‍റെ ഡിമാന്റ്..അത് എല്ലാവര്‍ക്കും സമ്മതവും ആയിരുന്നു..
......കാരണം പെങ്ങളുടെ ഡയറിയില്‍ നിന്നും എടുക്കുന്ന ഈ തുണ്ടുകള്‍ അത്രക്കും നല്ല സാഹിത്യ വാക്കുകള്‍ ആയിരുന്നു..
......അത് അതെ പോലെ പകര്‍ത്തുക ആയിരുന്നു എന്‍റെ ജോലി..കൊടുക്കുന്ന ആളുടെ പേരും,വാങ്ങുന്ന ആളുടെ പേരും..
,,,,,,ഒന്ന് ചെയ്ഞ്ച് ചെയ്യുക,,അത്രേ ഉള്ളു..ഒരു ദിവസം അഞ്ചു കോപ്പി കൊടുത്താലും വിഷയം ഒന്ന് തന്നെ...
......ഈ പോട്ടന്മാരുണ്ടോ അതറിയുന്നു..ഹി ഹി ഹി ...ചിരിക്കാതെ പിന്നെ..അതോര്‍ക്കുമ്പോള്‍ എനിക്കിപ്പോയും ചിരിയാണ്..
......അങ്ങനെ ഇരിക്കെ ഒരു ദിവസം..,

.....ഞാന്‍ അന്ന് ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു,,,ഇന്റെര്‍വല്‍ സമയത്ത് ഞാന്‍ വെറുതെ ക്ലാസ്സില്‍ ഇരിക്കുക ആയിരുന്നു...

......അപ്പോയുണ്ട്..പത്തില്‍ പഠിക്കുന്ന രഹന..(ഇവളെ പറ്റി പറയുകയാണെങ്കില്‍ കുറെ പറയണം..കാരണം ആ കാലത്തെ ..
,,....ഞങ്ങളുടെ സ്കൂളിലെ ഒരു സുന്ദരി ആയിരുന്നു അവള്‍..സുന്ദരി എന്ന് പറഞ്ഞാല്‍ പോരാ ..ഒരു സൌന്ദര്യ ധാമം..
......എത്രയോ പേര്‍ അവളെ ലയ്നാക്കാനും,അവളോട്‌ ഒന്ന് സംസാരിക്കാനും തിരക്ക് കൂട്ടുന്നത് കാണാം..
......എന്താണോ എന്തോ എനിക്കിതക്കെ കാണുമ്പോള്‍ ചിരിയായിരുന്നു)..

അതവിടെ കിടക്കട്ടെ..


.......അവള്‍ എന്‍റെ അടുത്ത് വന്നു..എന്നോട് പറഞ്ഞു.."അലി..നിന്‍റെ നോട്ട്ബുക്ക് ഒന്ന് വേണമായിരുന്നു ..പ്ലീസ്‌ കുറച്ചു നേരത്തേക്ക്.."

......."പത്തില്‍ പഠിക്കുന്ന നിനക്ക് ഒന്‍പതില്‍ പഠിക്കുന്ന എന്‍റെ നോട്ട്ബുക്ക് എന്തിനാ"...എന്ന് ചോദിയ്ക്കാന്‍ അവിടെ ...
.......കൂടി നിന്നവരുടെ തള്ളിയ കണ്ണുകള്‍ എന്നെ അനുവദിച്ചില്ല..കാരണം "രഹന" അല്ലെ ചോദിക്കുന്നത്...
.......ഏതായാലും അവള്‍ എന്‍റെ നോട്ട്ബുക്കും കൊണ്ട് പോയ്‌..കുറച്ചു കഴിഞ്ഞപ്പോള്‍ അവളുടെ ഒരു കൂട്ടുകാരി എന്‍റെ
.......അടുത്ത് വന്നു രഹന നിന്നെ വിളിക്കുന്നു എന്ന് പറഞ്ഞു..എനിക്ക് ആകെ ദേഷ്യം തോന്നി..എന്നോട് അങ്ങോട്ട്‌ ചെല്ലാന്‍ എന്നോ..
.......പക്ഷെ കൂട്ടുകാരുടെ നിര്‍ബധതിനു മുന്‍പില്‍ എന്‍റെ ദേഷ്യം അലിഞ്ഞില്ലാതായി..കാരണം രഹന അല്ലെ വിളിക്കുന്നെ..


.......ഹം..മനസില്ല മനസോടെ ഞാന്‍ രഹനയുടെ ക്ലാസ് ലക്ഷ്യമാക്കി നടന്നു...എന്താണ് സംഭവം എന്നറിയാന്‍ കൂട്ടുകാരും..

.......അവളുടെ ക്ലാസ്സില്‍ എത്തിയപ്പോയുണ്ട്...അവളും അവളുടെ കൂട്ടുകാരികളും കൂട്ടം കൂടിയിരുന്നു ചിരിക്കുന്നു....
.......വന്ന പാടെ രഹന ഒരു നാല് പ്രണയ ലേഖനം കയ്യില്‍ പിടിച്ചു ചോദിച്ചു.."അലി..ഇത് നീ എഴുതിയതല്ലേ..സത്യം പറ.."..
.......എന്‍റെ കണ്ണില്‍ ഒന്നാകെ ഇരുട്ട് നിറയുന്നത് പോലെ എനിക്ക് തോന്നി..കാരണം ഞാന്‍ ആര്‍ക്കൊകെയോ എഴുതി കൊടുത്ത...
.......പ്രണയലേഖനങ്ങള്‍ ആയിരുന്നു അത്...കൊടുക്കുന്ന ആളുടെ പേര് മാത്രമേ വേറെ ഉള്ളു..വിഷയം ഒന്നായിരുന്നു..
.......എന്നാലും അല്ലെന്നു പറയാന്‍ നാവു പൊന്തിച്ചപ്പോയെക്കും അവളുടെ കൂട്ടുകാരികളില്‍ ഒരാള്‍ എന്‍റെ മലയാളം ..
.......നോട്ട്ബുക്ക് ഉയര്‍ത്തി കാട്ടി..പിന്നെ സമ്മതിക്കുക അല്ലാതെ വേറെ മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല..


.......അതെന്‍റെ അവസാനത്തെ പ്രേമലേഖന എഴുത്തായിരുന്നു..ഇന്നും പേന കയ്യിലെടുക്കുമ്പോള്‍ അതെന്നെ ഞെട്ടിക്കാരുണ്ട്...


.....പിന്നീടെപ്പോയോ..ജീവിതത്തിന്‍റെ ഇട വഴിയില്‍ വെച്ചു അവളെ കണ്ടപ്പോള്‍ അവള്‍ മൊഴിഞ്ഞു ....
....എനിക്കൊരു അഞ്ചാറു പ്രേമലേഖനം വേണമായിരുന്നു ..കിട്ടുമോ എന്തോ...

..................ഇങ്ങനെ ഒക്കെ ആണെങ്കിലും ഞാന്‍ ഒരു പാവമാണേ...........