Pages

2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

പ്രണയം വേദന ആയപ്പോള്‍

പ്രണയം അതാണല്ലോ ഇപ്പൊ സംസാര വിഷയം...അതിലൂടെ ഒക്കെ നടന്നു കയറുമ്പോള്‍..
...വീണ്ടും ഓര്‍മകളിലേക്ക്..വീഴുകയാണ്..എന്‍റെ മീനു...അവളുടെ സമ്മതം ഇല്ലാത്തത് കൊണ്ട്..
....പേര് ഞാന്‍ പറയുന്നില്ല..ഇപ്പൊ അവളെ എനിക്ക് മീനു എന്ന് വിളിക്കാനാണ്..ഇഷ്ടടം...
...പ്രണയം തുടങ്ങിയത് എവിടെ നിന്നാണെന്ന് എനിക്കെന്നല്ല,,അവള്‍ക്കും അറിയില്ല......ഞാന്‍ നാട്ടില്‍ ഇങ്ങനെ..തേരാ പാര നടക്കുന്ന സമയം..കയ്യില്‍ ഒരു ഓട്ടോയും പിന്നെ ഒരു ഫോണ്‍ ബൂത്തും..
.....പിന്നെ പറയണ്ടല്ലോ.....ഞങ്ങളുടെ ഒക്കെ നാട്ടില്‍ ഓട്ടോ ഓടിക്കുന്നവന്‍..വെറുക്കപ്പെട്ടവന്‍..ആണ്..
..കാരണം എന്താണെന്ന് എനിക്ക് ഇന്നുവരെ മനസിലായിട്ടില്ല..അന്നന്നത്തെ ആഹാരത്തിനു വേണ്ടി..മൂന്നു
...ചക്രം ഉരുട്ടുന്നവന്‍..എന്നെ എനിക്ക് തോന്നിയുള്ളൂ..നിങ്ങളുടെ ഒക്കെ അഭിപ്രായത്തില്‍ പലതും ഉണ്ടാകാം..
...ഞാന്‍ നിഷേധിക്കുന്നില്ല..ഒരു ചീത്ത വശം എവിടെ എങ്കിലും കണ്ടാല്‍ നമ്മള്‍ മനുഷ്യര്‍ക്ക്‌ ...
....അതിലൂടെ സഞ്ചരിക്കാന ഇഷ്ടടം..അതിന്‍റെ നല്ല വശം ആരും ഓര്‍ക്കാറില്ല..ഒരു ഉദാഹരണം പറഞ്ഞോട്ടെ..ഈ ഇന്റര്‍നെറ്റ്‌ തന്നെ..ഇതിന്റെ വെറും അഞ്ചോ പത്തോ ശതമാനം മാത്രേ ഉള്ളു ..
...ചീത്ത വശം..ബാക്കി ഉള്ളത് മുഴുവന്‍..അറിവിന്റെയും..സൌഹര്ടതിന്റെയും,ഒരു പിടി മുത്തുകളാണ്..
...പക്ഷെ അതാരും ഓര്‍ക്കാറില്ല..എന്നതാണ് സത്യം..ഒഹ്..പറഞ്ഞു പറഞ്ഞു കാട് കയറി..നിങ്ങള്‍ വിചാരിക്കുന്നുടാവും..ഇവനെന്താ ഈ ഫിലോസഫി പറയുന്നേ എന്ന്..ഇല്ലാട്ടോ..ഞാന്‍ നിറുത്തി....നമുക്ക് തുടരാം..എവിടെയാ നിറുത്തിയെ..ആ ഓട്ടോ.... ഫോണ്‍ ബൂത്ത്‌..അല്ലെ..
.....ഒരു ദിവസം ഞാന്‍ ബൂത്തില്‍ വെറുതെ ചടഞ്ഞിരിക്കുക ആയിരുന്നു..അപ്പൊ ഒരുവന്‍(ഒരു പതിനഞ്ചു വയസു പ്രായം വരും)എന്‍റെ ബൂത്തിലേക്ക് കയറി വന്നു..ഇവനെ നമുക്ക് തല്ക്കാലം മനു എന്ന് വിളിക്കാം..
....അവനെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു..എന്‍റെ നാട്ടുകാരന്‍ തന്നെ ആണ്..പക്ഷെ ഇവനെ അങ്ങനെ പുറത്തേക്കു കാണാറില്ല..അത് കൊണ്ടാവാം കാണാത്തത്..അവനോടു ഞാന്‍ വെറുതെ സംസാരിച്ചിരുന്നു..
..എന്തോ അവനെ എനിക്ക് നല്ലവണ്ണം അങ്ങ് പിടിച്ചു..അവന്‍റെ സംസാരത്തിലെ നിഷ്കളങ്കത കൊണ്ടാവാം..
...പിന്നെ അതൊരു സ്ഥിരം കൂടി ക്കായ്ച്ച ആയി മാറി..അവനെ ഞാന്‍ അറിയാതെ ഇഷ്ട്ടപ്പെടുകയായിരുന്നു....


...ഒരു ദിവസം അവന്‍ എന്നെ അവന്‍റെ വീട്ടിലേക്കു ക്ഷണിച്ചു..അവന്‍റെ വീട് ഞാന്‍ ആദ്യമായി കാണുകയായിരുന്നു..എനിക്കാകെ സങ്കടം തോന്നി .. രണ്ടു റൂമും ഒരു സിറ്റൌട്ടും.ഒരു അടുക്കളയും..ഉള്ള ..
..ഓല മേഞ്ഞ വീട്..പക്ഷെ അവിടെ സ്നേഹം വേണ്ടുവോളം ഉണ്ടായിരുന്നു..ഉപ്പയും,ഉമ്മയും,ഒരു പ്ലുസ്ടുവിനു പഠിക്കുന്ന സഹോദരിയും(മീനു),പിന്നെ രണ്ടു ചെറിയ കുട്ടികളും..ഇതായിരുന്നു അവന്‍റെ കുടുംബം..അവിടെ എല്ലാവരും എന്നെ സ്വീകരിച്ചു..ഒരു മോനെ പോലെ..അങ്ങനെ അതും ഒരു സ്ഥിര പരിപാടി ആയി..അവിടെ പോവും ചായ കുടിക്കും..കുറച്ചു നാട്ടുവര്തമാനങ്ങളും പറയും..അങ്ങനെ അങ്ങനെ ഞാന്‍ ..
..അവരില്‍ ഒരാളാവുകയാരുന്നു...പതുക്കെ പതുക്കെ മീനു എന്നോട് അമിത സ്വാതന്ത്ര്യം എടുക്കാന്‍ തുടങ്ങി.....പക്ഷെ ഞാന്‍ അത് അത്രയ്ക്ക് കാര്യമാക്കിയില്ല..അവള്‍ എന്നെ കണ്ടിരുന്നത് വേറ തരത്തില്‍ ആയിരുന്നു .
..എന്നത് ഞാന്‍ അറിഞ്ഞപ്പോള്‍ ഞാന്‍ വെറുതെ ചോദിച്ചു..എന്നെ ഇഷ്ട്ടമാണോ എന്ന്..അത് അവള്‍ക്കു നൂറു വട്ടം ഇഷ്ട്ടമായിരുന്നു...അപ്പൊ നിങ്ങള്‍ വിചാരിക്കും ഞാന്‍ ഒരു സുന്ദരന്‍ ആയിരിക്കും എന്ന്..ഹി ഹി
..പക്ഷെ അതല്ലാരുന്നു..കാര്യം..അവള്‍ക്കു അവിടന്ന് എങ്ങനെ യെങ്കിലും ഒന്ന് രക്ഷപ്പെട്ടാല്‍ മതിയാരുന്നു..
..കാരണം എന്താണന്നോ..ഞാന്‍ പറയാം..ഞാന്‍ എന്നും അവിടെ പോവുമ്പോള്‍ ചായ കുടിക്കാറുണ്ട് ..
..എന്ന് പറഞ്ഞില്ലേ..എന്നും അവളാണ് ചായ കൊണ്ട് വരാറ്..പക്ഷെ ഒരു ദിവസം അവളെ എത്ര ആയിട്ടും കാണുന്നില്ല..ഞാന്‍ സാദാരണ അങ്ങോട്ട്‌ വിളിച്ചു ചായ ചോദിക്കാറില്ല..ഞാന്‍ വന്നാല്‍ അപ്പൊ തന്നെ ഇങ്ങോട്ട്
..കൊണ്ട് വരാരായിരുന്നു പതിവ്..പക്ഷെ അന്ന് ആരെയും പുറത്തേക്കു കണ്ടില്ല..പതുക്കെ അവള്‍ എന്‍റെ അടുത്ത് വന്നു..കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു..എന്താ സംഭവം എന്നല്ലേ..ചായപ്പൊടിയും പഞ്ചസാരയും .അവിടെ ഇല്ലാരുന്നു.."അതിനെന്താ പ്രശ്നം ..ഞാന്‍ കൊണ്ട് വരാമല്ലോ"..എന്നും പറഞ്ഞു..
..ഞാന്‍ പുറത്തേക്കിറങ്ങി..രണ്ടും കൊണ്ട് വന്നു..ചായ ഉണ്ടാകി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍..
...അപ്പുറത്തെ വീട്ടിലെ ഒരു ഉമ്മ..പറഞ്ഞ കാര്യം കേട്ടപ്പോള്‍ എന്‍റെ ചായ തൊണ്ടയില്‍ കുരുങ്ങി..


....മീനുവിന്റെ വീട്ടുകാര്‍ രണ്ടു ദിവസമായി പട്ടിണി ആണത്രേ..!!പിന്നെ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി..അവളുടെ ഉപ്പാക്ക് സുഖമില്ലെന്നു ആ ഉമ്മ പറഞ്ഞാണ് ഞാന്‍ അറിയുന്നത്..അവര്‍ എന്നോട് ഒന്നും പറഞ്ഞിരുന്നില്ല..ഈ കഷ്ട്ടപ്പാടില്‍ നിന്നെല്ലാം വിട്ടു നില്ക്കാന്‍ വേണ്ടി ആയിരിക്കാം ചിലപ്പോ അവള്‍..എന്നോട്..ചാടിക്കേറി ഇഷ്ട്ടം ഉണ്ടെന്നു പറഞ്ഞത്..കൂട്ടുകാരികളെല്ലാം നല്ല നല്ല ഡ്രസ്സ്‌ ഇട്ടു സ്കൂളില്‍
..പോവുമ്പോള്‍ തുന്നിപ്പിടിപ്പിച്ച ഡ്രസ്സ്‌ ആയിരുന്നു അവളുടേത്‌..അതെല്ലാം ശ്രദ്ടിക്കുന്നത്..അന്ന് മുതലായിരുന്നു..പിന്നെ അവിടേക്ക് പലചരക്ക് സാദനം വാങ്ങല്‍..എന്‍റെ പതിവായി..
...അവര്‍ വിലക്കുമായിരുന്നെങ്കിലും അതെനിക്ക് എന്‍റെ വീട് പോലെ ആയിത്തീര്‍ന്നിരുന്നു..
.....അങ്ങനെ അങ്ങനെ ഞാന്‍ അവളുമായി കൂടുതല്‍ അടുത്തു..അവളുടെ വീട്ടുകാരും എന്‍റെ വീട്ടുകാരും ..
...എല്ലാം അറിഞ്ഞു..എന്‍റെ ഉമ്മ അവളുമായി സംസാരിച്ചു ..ഉമ്മക്കും അവളെ ഇഷ്ട്ടമായി..


..പിന്നെ ഞങ്ങളുടെ ദിനങ്ങളായിരുന്നു..പ്രണയത്തിന്‍റെ എല്ലാ സൌഭാഗ്യങ്ങളും ഞങ്ങള്‍ ആസ്വദിച്ചു..
...അങ്ങനെ ഇരിക്കെ..എന്‍റെ ജേഷ്ട സഹോദരന്റെ കല്യാണം നോക്കാന്‍ തുടങ്ങി..കുറെ പെണ്ണ് കണ്ടു
..അവസാനം ഒന്നിനെ തെരഞ്ഞു പിടിച്ചു..പക്ഷെ അവര്‍ രണ്ടു മാസത്തെ അവധി പറഞ്ഞു..ഞങ്ങള്‍ ..
,..അത് സമ്മതിച്ചു..അപ്പോയാണ് എന്‍റെ ഉമ്മാക് ബോദോധയം ഉണ്ടായത്..അത് എന്റെയും മീനുവിന്റെയും
...കഴുത്തില്‍ വന്നു പതിച്ചു..ഞങ്ങളെ രണ്ടാളുടെയും പ്രണയം കൂട്ടിക്കെട്ടാന്‍..കുറെ വാക്ക് തര്‍ക്കങ്ങള്‍ക്ക്
...ശേഷം എനിക്ക് സമ്മതിക്കുക അല്ലാതെ വേറ മാര്‍ഗം ഉണ്ടായിരുന്നില്ല..പിന്നെ എല്ലാം പെട്ടന്നായിരുന്നു..
...കല്യാണം വിളിക്കലും ഒരുക്കങ്ങളും എല്ലാം ..ഇതിനിടയിലെക്കാന് ദുരന്തം എന്‍റെ അമ്മാവന്റെ ..
..രൂപത്തില്‍ വന്നെത്തിയത്..


ഞാനും മീനുവുമായിട്ടുള്ള കല്യാണത്തിന് അവര്‍ക്ക് സമ്മതമല്ലെന്ന്..അവരുടെ .
...സമ്മതമില്ലാതെ കല്യാണം നടത്തിയാല്‍ അവര്‍ വിവാഹത്തില്‍ പങ്കെടുക്കില്ല എന്ന്..അതിനു അയാള്‍ പറഞ്ഞ
....കാരണം എന്താണന്നോ..അവരുടെ തറവാട് മോശമാണെന്ന്..ഈ അമ്മാവന്‍ ഞങ്ങളുടെ ഇടയില്‍ കുറച്ചു പണക്കാരന്‍ ആണ്..അതിന്‍റെ ജാഡ ആയിരുന്നു അയാള്‍ക്ക്‌..അതായിരുന്നു അയാളുടെ പ്രശ്നം..
...എനിക്കാകെ ദേഷ്യം നുരഞ്ഞു കയറുകയായിരുന്നു..ഒന്നാമത്തെ എനിക്ക് ഈ അമ്മാവനെ ഇഷ്ട്ടമല്ല..
.....പക്ഷെ അത് കൊണ്ട് കാര്യമില്ലാലോ..അമ്മാവന്‍ ആയിപ്പോയില്ലേ..എന്റെയും മീനുവിന്റെയും
...ബന്ടം ഉമ്മക്ക്‌ അറിയാവുന്നത് കൊണ്ട് അമ്മാവന്റെ എതിര്‍പ്പ് വക വെക്കാതെ കല്യാണം നടത്താം..എന്ന് ഉമ്മ സമ്മതിച്ചു...
...തന്‍റെ എതിര്‍പ്പ് വകവെക്കാതെ കല്യാണം നടത്തുകയാണെന്ന് മനസിലാകിയ അയാള്‍ വേറൊരു ദുഷ്ട്ടതരം
..കൂടി ചെയ്തു..


മീനുവിന്റെ ഉമ്മയെ പോയ്‌ കണ്ടു..ഈ കല്യാണം നടന്നാല്‍ രണ്ടു കുടുംബങ്ങള്‍
..തമ്മില്‍ തെറ്റും ..അതിന്‍റെ ഉത്തരവാദി നിങ്ങള്‍ ആയിരിക്കും എന്ന്..മീനുവിന്റെ ഉമ്മ ഭയങ്കര അഭിമാനി ആയിരുന്നു..അതുകൊണ്ടാവാം..അവര്‍ പിന്നീട് എന്‍റെ വീട്ടില്‍ വന്നു എന്‍റെ ഉമ്മയോട് ഈ കല്യാണം
..നടത്തണ്ട..ഞാന്‍ കാരണം ഒരു കുടുംബം തെറ്റാന്‍ പാടില്ല എന്ന് പറഞ്ഞു...പിന്നെ ആര്‍ക്കും ഒന്നും പറയാന്‍ കഴിഞ്ഞില്ല..പക്ഷെ ഇതൊന്നും മീനു അറിഞ്ഞില്ല...അവള്‍ ആഹ്ലാടതിലായിരുന്നു..അത് അവളോട്‌
...പറയാന്‍ എനിക്ക് പേടിയായിരുന്നു..ഇതിനിടക്ക്‌ എന്‍റെ കല്യാണം ഉറപ്പിച്ചു..വേറെ ഒരാളുമായിട്ടു..


...പിന്നെ മീനു ഇതെങ്ങനെ അറിഞ്ഞു എന്നൊന്നും എനിക്കറിയില്ല..അതിനു ശേഷം അവള്‍ എന്നോട് മിണ്ടിയിട്ടില്ല..ഇത് വരെ..ഞാന്‍ മനുവിനെ കണ്ടപ്പോള്‍ അറിഞ്ഞു..അവള്‍ ഒരാഴ്ച മിണ്ടാതെ മുറിയില്‍ ഇരുന്നെന്നു...പിന്നെ അവള്‍ ഒരു സ്വപ്നം കണ്ടത് പോലെ എല്ലാം മറന്നിരിക്കണം..അവള്‍ക്കു ഇന്ന് എന്നോട്
..വെറുപ്പാണോ,ദേഷ്യമാണോ എന്നൊന്നും ഇത് വരെ എനിക്ക് മനസിലായിട്ടില്ല..എന്തെങ്കിലും ഒന്ന് മിണ്ടണ്ടേ..
....ഞാന്‍ അവളോട്‌ മനസ്സില്‍ ഒരുപാട് മാപ്പ് ചോദിക്കുന്നു... ഇന്നും ...അവളെങ്ങാന്‍ ഇത് വായിക്കുന്നുടെങ്കില്‍ ....എന്‍റെ ഉള്ളു അവള്‍ അറിയുമല്ലോ..എനിക്കവളെ ഇഷ്ട്ടമായിരുന്നു..അന്നും,ഇന്നും,,എന്നും..


വാല്‍ക്കഷ്ണം:

ഞാന്‍ എന്‍റെ ഭാര്യക്ക് അവള്‍ കാണാതെ കാട്ടിക്കൊടുത്തു..എന്‍റെ ഭാര്യ അവളുമായി സംസാരിച്ചു എന്‍റെ ഭാര്യ ആണെന്ന് അറിയാത്ത രൂപത്തില്‍..എന്നെ പിന്നെ അടുത്തു കിട്ടിയപ്പോള്‍ എന്‍റെ ഭാര്യ പറയുകയാ..അവള്‍ നല്ല കുട്ടിയാ ..അവളെ
എങ്ങനെയെങ്കിലും വിവാഹം കഴിചൂടായിരുന്നോ എന്ന്..
..അപ്പൊ എനിക്ക് നിന്നെ കിട്ടുമോ എന്ന എന്‍റെ ചോദ്യം മീനുവിനോടുള്ള പഴയ സ്നേഹത്തിനു മുന്‍പില്‍
. ...അടഞ്ഞു പോയിരുന്നു...
തെറ്റുകള്‍ ഉണ്ടാവാം..കാരണം ഇതെന്റെ ജീവിതമാണ്..പച്ചയായ ജീവിതം..വിമര്‍ശനം സ്വീകരിക്കുന്നു..

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

.....ആലിപ്പൂവന്‍......കാണാനില്ല....

.....കുട്ടിക്കാലം ..അതെന്തു മാത്രം സുന്ദരമായിരുന്നു അല്ലെ....ഒന്നോര്‍ത്തു നോക്കിക്കേ..
.....നമുക്ക് ഒരുമിച്ച് യാത്ര പോവാം..,,,
......മഞ്ഞു തുള്ളികള്‍ ഇറ്റിറ്റു വീഴുന്ന ഇലഞ്ഞി മരത്തിന്‍റെ ചുവട്ടിലൂടെ സ്കൂളില്‍ പോയിരുന്ന കാലം.....
....ഞാറിന്റെ മണമുള്ള പാട വരമ്പിലൂടെ..,കള കളം മുഴക്കുന്ന തോട്ടിന്‍ വരമ്പിലൂടെ....
.....ഒഹ്...ഓര്‍ക്കുമ്പോള്‍ കുളിര് കോരിയിടുന്ന  പോലെ....
.....ഇനി അതൊക്കെ സ്വപ്‌നങ്ങള്‍ മാത്രം...ഇന്നിന്‍റെ നാഗരിതയില്‍
അതൊക്കെ മാഞ്ഞുപോയ്......
......നമ്മുടെ കുട്ടികള്‍ ഇതൊക്കെ ആഗ്രഹിക്കുന്നില്ലേ?...ഉണ്ട
ാവാം.....
.....ഒരിക്കലും പ്രായം കൂടരുതേ..എന്ന് പ്രാര്‍ഥി ചിരുന്ന കാലം...
.....ഇന്നിന്‍റെ സമയമില്ലാത്ത നേരത്ത് ഇങ്ങനെ ഒരു തോന്നല്‍...
...എന്താവും എന്നാവും നിങ്ങളുടെ മനസ്സില്‍....കുട്ടിക്കാലത്തിലൂടെ സഞ്ചരിച്ചപ്പോള്‍ ...അറിയാതെ കുട്ടിയായി പോയ്‌...
....അതിലൂടെ ഒരു രസകരമായ കഥ മനസ്സില്‍ തികട്ടി വന്നു...അത് നിങ്ങള്‍ക്ക് മുമ്പിലൂടെ സഞ്ചരിചോട്ടെ....
...അന്ന് എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു...ഞങ്ങള്‍ ഒരു അഞ്ചു കൂട്ടുകാര്‍ ഉണ്ടാകും എന്നും സ്കൂളിലേക്ക്..
....അതില്‍ ഉസ്മാന്‍ ,ശിഹാബ്..എന്നവര്‍ കുറച്ചു അധികം കുരുട്ടു ബുദ്ദി ഉള്ളവരായിരുന്നു..അത് ആ ദിവസത്തിന് ശേഷം ആണുട്ടോ ..
...മനസിലായത്..ഒരു പാടം കഴിഞ്ഞു വേണം സ്കൂളില്‍ എത്താന്‍..അങ്ങനെ എല്ലാവരും കൂടി ആ പാടത്തിന്റെ അടുതെത്തി..
....ആ പാടത്ത് വാഴ കൃഷി ആയിരുന്നു നടത്തിയിരുന്നത്...ഫസ്റ്റ് ഞാനാ കണ്ടത്..ഒരു മുഴുത്ത ആലിപ്പൂവന് നല്ലവണ്ണം പഴുത്ത് നില്‍ക്കുന്നു...
...."ഡാ,,ഓടി വാടാ..എന്ന് പറഞ്ഞപ്പോയെക്കും നാലും കൂടി കുതിച്ചെത്തി...പിന്നെ ഒരു തരം ആക്ക്രാന്തമായിരുന്നു..,,
,,,അന്നൊക്കെ അങ്ങനെ ആയിരുന്നല്ലോ...ഇന്നിപ്പോ ആര്‍ക്കും ഒന്നും വേണ്ടാതായി...കാലം പോയ പോക്കെ...
...നമുക്ക് തിരിച്ചു വരാം....
....കുറച്ചൊക്കെ തിന്നു കയിഞ്ഞപ്പോള്‍ ഉസ്മാന്‍ പറഞ്ഞു...ഇതിപ്പോ തിന്നാല്‍ തീരില്ല..അത് കൊണ്ട് നമുക്ക് സ്കൂള്‍ വിട്ടു വരുമ്പോള്‍ ...
...ബാക്കി തിന്നാം..അതെല്ലാവര്‍ക്കും സമ്മതമായിരുന്നു..കാരണം സ്കൂളില്‍ എത്താന്‍ വയ്കും..പിന്നെ കരന്ദന്‍ മാഷിന്റെ അടി കൊള്ളണം..
....അങ്ങനെ ആരും കാണരുതെന്ന് കരുതി..വാഴ ഇല കൊണ്ട് നല്ലവണ്ണം മൂടി വെച്ചു..ഞങ്ങള്‍ സ്കൂളില്‍ പോയ്‌...
.....ആലിപ്പൂവന്‍......കാണാനില്ല....
ക്ലാസ്സില്‍ ഇരിക്കുംപോയും ചിന്ത പഴത്തിലായിരുന്നു...ഏതായാലും ടൈം ഒരു വിധം ഉന്തി തള്ളി നീക്കി,,,സ്കൂള്‍ വിട്ടു..
....അന്ന് സ്കൂളിനടുത്..വലിയ ഒരു ആല്‍മരം ഉണ്ടായിരുന്നു..അവിടെ എല്ലാവരും എത്തുക ..എന്നിട്ട് ഒന്നിച്ചു പോവാം..
എന്നായിരുന്നു ഞങ്ങളുടെ അജണ്ട...ഞങ്ങള്‍ മൂന്നു പേരും ആദ്യം തന്നെ ആല്‍ത്തറയില്‍ സ്ഥലം പിടിച്ചു..പക്ഷെ എത്ര നേരം കാത്തിരിന്നിട്ടും...
..ഉസ്മാനെയും,ശിഹാബിനെയും കാണുന്നില്ല...എന്താവും സംഭവിച്ചത്..മൂന്നു പേരും കൂലങ്കഷമായി ആലോചിച്ചു...
....കുറച്ചു കയിഞ്ഞപ്പോ ഉണ്ട്..സ്കൂളിലെ പ്യുണ്‍ സ്കൂളും പൂട്ടി പോകുന്നു...ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് വിചാരിച്ചു ..ഞങ്ങള്‍
..പാടം ലക്ഷ്യമാക്കി നടന്നു..അല്ല..ഓടി....ഓടി...പാടത്തു എത്തിയപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി..
...ആ വാഴ തന്നെ അവിടെ ഇല്ലായിരുന്നു..ഇതെങ്ങനെ സംഭവിച്ചു..ഒരു ഇതും പിടിയും കിട്ടിയില്ല......
.....ഇനി ചിലപ്പോ മുതലാളി കൊണ്ട് പോയതാവും എന്ന് വിചാരിച്ചു.. നിരാശരായി...ഞങ്ങള്‍ വീട്ടിലേക്കു നടക്കാന്‍ തുടങ്ങി...
...കുറച്ചു നടന്നപ്പോ ഉണ്ട്...കുറെ പഴത്തൊലി കള്‍ നിലത്തു കിടക്കുന്നു...അത് അങ്ങനെ ശ്രദ്ടിച്ചില്ല..വീണ്ടും കുറച്ചകലെ എത്തിയപ്പോള്‍ പഴത്തൊലി
..വീണ്ടും..തുടന്നങ്ങോട്ടു നോക്കിയപ്പോയല്ലേ...ഞങ്ങളുടെ അങ്ങാടി വരെ പഴത്തൊലി.....!!!!
..അപ്പോയാണ് മറ്റു രണ്ടാവന്മാരുടെയും കാര്യം ഓര്‍മ വരുന്നത്...
..അവര്‍ ഇന്റെര്‍വല്‍ സമയത്ത് ക്ലാസ് കട്ട് ചെയ്തു  പോന്നതാനത്രേ ...!!!!!..
,,.....പിന്നീട് അവരുടെ കൂടെ ഞങ്ങള്‍ സ്കൂളില്‍ പോയിട്ടേ ഇല്ല.....

അനുഭവകഥ
ഗുണപാഠം: എല്ലാ സുഹ്ര്തുക്കളെയും കണ്ണടച്ച് വിശ്വസിക്കരുത്...

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

പ്രണയ ലേഖനം....ഒരു ഓര്‍മ...
....പ്രണയം...പ്രണയ ലേഖനം...എന്നൊക്കെ കേള്‍ക്കുമ്പോള്‍..മനസിന്‌ നല്ല സുഖമാ..അല്ലെ..
...ഉണ്ടാവും...അതാണല്ലോ..അതിന്‍റെ ഒരു വശം...ജീവിതത്തില്‍ പ്രണയിക്കാത്തവരും,പ്രണയ ലേഖനം എഴുതാത്തവരും..
....ഒരു പക്ഷെ ഉണ്ടാവില്ല..എന്ന് തന്നെ പറയാം...പ്രണയം ചിലപ്പോ സമ്മാനിക്കുന്നത് വേദനയാവാം....ചിലപ്പോ..
.....മധുരമുള്ള സ്വപ്നങ്ങള്‍ ആവാം..എന്തായാലും അതിന്‍റെ ഒരു സുഖം വേറെ തന്നെ..അല്ലെ...
...നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും..എന്താ ഈ ഭ്രാന്തന്‍ പറഞ്ഞു വരുന്നത് എന്ന്....ശരിയാണ്..പ്രണയം..
....ചിലപ്പോ ചിലര്‍ക്ക് ഒരു ഭ്രാന്തുമാവാം..


.....ഞാനും പ്രണയിച്ചിരുന്നു...ഒരുപാട് ..പക്ഷെ എല്ലാം വേദനകള്‍ ആയിരുന്നു...

.....പ്രണയ ലേഖനം എഴുതിയിട്ടുണ്ട്...പക്ഷെ അതൊന്നും എനിക്കായിരുന്നില്ല...
......എന്താവാം ഇങ്ങനെ എന്നല്ലേ...പറയാം....

.....പ്രണയിക്കുന്നവര്‍..പ്രണയത്തിന്‍റെ ആദ്യ സുഖം ആരംഭിക്കുന്നത്..സ്കൂള്‍ ജീവിതത്തില്‍ നിന്നും ആണല്ലോ...

.....അവിടെ നിന്നാണ് എന്‍റെ ആദ്യ പ്രണയവും എഴുത്തും തുടങ്ങുന്നത്.....
......എഴുത്തുകള്‍ അന്നും ഒരു ഭ്രാന്ത് ആയിരുന്നു...അത് കൊണ്ടാവാം..ബുക്കുകളില്‍ പലതും കോറിയിടുന്ന...
......എന്നോട് പ്രണയ ലേഖനം എഴുതാന്‍ കൂട്ടുകാര്‍ ആവശ്യപ്പെട്ടതും...
......അങ്ങനെ ഞാന്‍ തുടങ്ങുകയായിരുന്നു...കോളേജില്‍ പഠിക്കുന്ന പെങ്ങളുടെ ഡയറി കട്ടെടുത്തായിരുന്നു..തുടക്കം..
......അതില്‍ നിന്നും അവള്‍ വെറുതെ കോറിയിടുന്ന വരികള്‍ ഞാന്‍ ഓരോരോ പ്രണയ ലേഖനങ്ങള്‍ ആക്കി മാറ്റി..
......പിന്നെ ആവശ്യക്കാര്‍ കൂടിയപ്പോള്‍ ഞാന്‍ അതിനു പണം ഈടാക്കാന്‍ തുടങ്ങി..
......ഒരു ലേഖനത്തിന് അഞ്ചു രൂപ ഇതായിരുന്നു എന്‍റെ ഡിമാന്റ്..അത് എല്ലാവര്‍ക്കും സമ്മതവും ആയിരുന്നു..
......കാരണം പെങ്ങളുടെ ഡയറിയില്‍ നിന്നും എടുക്കുന്ന ഈ തുണ്ടുകള്‍ അത്രക്കും നല്ല സാഹിത്യ വാക്കുകള്‍ ആയിരുന്നു..
......അത് അതെ പോലെ പകര്‍ത്തുക ആയിരുന്നു എന്‍റെ ജോലി..കൊടുക്കുന്ന ആളുടെ പേരും,വാങ്ങുന്ന ആളുടെ പേരും..
,,,,,,ഒന്ന് ചെയ്ഞ്ച് ചെയ്യുക,,അത്രേ ഉള്ളു..ഒരു ദിവസം അഞ്ചു കോപ്പി കൊടുത്താലും വിഷയം ഒന്ന് തന്നെ...
......ഈ പോട്ടന്മാരുണ്ടോ അതറിയുന്നു..ഹി ഹി ഹി ...ചിരിക്കാതെ പിന്നെ..അതോര്‍ക്കുമ്പോള്‍ എനിക്കിപ്പോയും ചിരിയാണ്..
......അങ്ങനെ ഇരിക്കെ ഒരു ദിവസം..,

.....ഞാന്‍ അന്ന് ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു,,,ഇന്റെര്‍വല്‍ സമയത്ത് ഞാന്‍ വെറുതെ ക്ലാസ്സില്‍ ഇരിക്കുക ആയിരുന്നു...

......അപ്പോയുണ്ട്..പത്തില്‍ പഠിക്കുന്ന രഹന..(ഇവളെ പറ്റി പറയുകയാണെങ്കില്‍ കുറെ പറയണം..കാരണം ആ കാലത്തെ ..
,,....ഞങ്ങളുടെ സ്കൂളിലെ ഒരു സുന്ദരി ആയിരുന്നു അവള്‍..സുന്ദരി എന്ന് പറഞ്ഞാല്‍ പോരാ ..ഒരു സൌന്ദര്യ ധാമം..
......എത്രയോ പേര്‍ അവളെ ലയ്നാക്കാനും,അവളോട്‌ ഒന്ന് സംസാരിക്കാനും തിരക്ക് കൂട്ടുന്നത് കാണാം..
......എന്താണോ എന്തോ എനിക്കിതക്കെ കാണുമ്പോള്‍ ചിരിയായിരുന്നു)..

അതവിടെ കിടക്കട്ടെ..


.......അവള്‍ എന്‍റെ അടുത്ത് വന്നു..എന്നോട് പറഞ്ഞു.."അലി..നിന്‍റെ നോട്ട്ബുക്ക് ഒന്ന് വേണമായിരുന്നു ..പ്ലീസ്‌ കുറച്ചു നേരത്തേക്ക്.."

......."പത്തില്‍ പഠിക്കുന്ന നിനക്ക് ഒന്‍പതില്‍ പഠിക്കുന്ന എന്‍റെ നോട്ട്ബുക്ക് എന്തിനാ"...എന്ന് ചോദിയ്ക്കാന്‍ അവിടെ ...
.......കൂടി നിന്നവരുടെ തള്ളിയ കണ്ണുകള്‍ എന്നെ അനുവദിച്ചില്ല..കാരണം "രഹന" അല്ലെ ചോദിക്കുന്നത്...
.......ഏതായാലും അവള്‍ എന്‍റെ നോട്ട്ബുക്കും കൊണ്ട് പോയ്‌..കുറച്ചു കഴിഞ്ഞപ്പോള്‍ അവളുടെ ഒരു കൂട്ടുകാരി എന്‍റെ
.......അടുത്ത് വന്നു രഹന നിന്നെ വിളിക്കുന്നു എന്ന് പറഞ്ഞു..എനിക്ക് ആകെ ദേഷ്യം തോന്നി..എന്നോട് അങ്ങോട്ട്‌ ചെല്ലാന്‍ എന്നോ..
.......പക്ഷെ കൂട്ടുകാരുടെ നിര്‍ബധതിനു മുന്‍പില്‍ എന്‍റെ ദേഷ്യം അലിഞ്ഞില്ലാതായി..കാരണം രഹന അല്ലെ വിളിക്കുന്നെ..


.......ഹം..മനസില്ല മനസോടെ ഞാന്‍ രഹനയുടെ ക്ലാസ് ലക്ഷ്യമാക്കി നടന്നു...എന്താണ് സംഭവം എന്നറിയാന്‍ കൂട്ടുകാരും..

.......അവളുടെ ക്ലാസ്സില്‍ എത്തിയപ്പോയുണ്ട്...അവളും അവളുടെ കൂട്ടുകാരികളും കൂട്ടം കൂടിയിരുന്നു ചിരിക്കുന്നു....
.......വന്ന പാടെ രഹന ഒരു നാല് പ്രണയ ലേഖനം കയ്യില്‍ പിടിച്ചു ചോദിച്ചു.."അലി..ഇത് നീ എഴുതിയതല്ലേ..സത്യം പറ.."..
.......എന്‍റെ കണ്ണില്‍ ഒന്നാകെ ഇരുട്ട് നിറയുന്നത് പോലെ എനിക്ക് തോന്നി..കാരണം ഞാന്‍ ആര്‍ക്കൊകെയോ എഴുതി കൊടുത്ത...
.......പ്രണയലേഖനങ്ങള്‍ ആയിരുന്നു അത്...കൊടുക്കുന്ന ആളുടെ പേര് മാത്രമേ വേറെ ഉള്ളു..വിഷയം ഒന്നായിരുന്നു..
.......എന്നാലും അല്ലെന്നു പറയാന്‍ നാവു പൊന്തിച്ചപ്പോയെക്കും അവളുടെ കൂട്ടുകാരികളില്‍ ഒരാള്‍ എന്‍റെ മലയാളം ..
.......നോട്ട്ബുക്ക് ഉയര്‍ത്തി കാട്ടി..പിന്നെ സമ്മതിക്കുക അല്ലാതെ വേറെ മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല..


.......അതെന്‍റെ അവസാനത്തെ പ്രേമലേഖന എഴുത്തായിരുന്നു..ഇന്നും പേന കയ്യിലെടുക്കുമ്പോള്‍ അതെന്നെ ഞെട്ടിക്കാരുണ്ട്...


.....പിന്നീടെപ്പോയോ..ജീവിതത്തിന്‍റെ ഇട വഴിയില്‍ വെച്ചു അവളെ കണ്ടപ്പോള്‍ അവള്‍ മൊഴിഞ്ഞു ....
....എനിക്കൊരു അഞ്ചാറു പ്രേമലേഖനം വേണമായിരുന്നു ..കിട്ടുമോ എന്തോ...

..................ഇങ്ങനെ ഒക്കെ ആണെങ്കിലും ഞാന്‍ ഒരു പാവമാണേ...........

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

കിണറ്റിലെ ദീന രോദനം
.....അന്ന് ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നു..പതിവ് പോലെ രാവിലെ എഴുന്നേറ്റു(എഴുന്നെറ്റതല്ല..വെള്ളം ഒഴിച്ചു എഴുന്നെല്പ്പിച്ചതാ)സ്കൂളില്‍ പോകാന്‍ ഒരുങ്ങി...
പരീക്ഷ ഫീസ്‌ കൊടുക്കുന്ന ദിവസമായതിനാല്‍ സ്കൂളില്‍ പോവാന്‍ ഭയങ്കര ആവേശമായിരുന്നു..
കാരണം ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തൊക്കെ(അന്ന് പരീക്ഷ ഫീസ്‌ 2.50 ഒള്ളു)ഒരു രണ്ടു രൂപ കയ്യില്‍ പിടിക്കുക എന്ന് പറഞ്ഞാല്‍ ഭയങ്കര സംഭവം ആയിരുന്നു,,,ഞാന്‍ എന്‍റെ കാര്യമാണ്‌ട്ടോ
പറഞ്ഞത്..എല്ലാവരും അങ്ങനെ ആയിരിക്കാന്‍ സാദ്ദ്യത ഇല്ല..

ഉമ്മ പൈസ കൊണ്ട് തന്നു പറഞ്ഞു.."നല്ലവണ്ണം ശ്രദ്ദിക്കണം ട്ടോ.."
പിന്നെ..ഞാന്‍ വിടുമോ..ഉള്ളം കയ്യില്‍ മുറുക്കി പ്പിടിചാരുന്നു സ്കൂളിലേക്ക് പുറപ്പെട്ടത്..
സ്കൂളിലേക്ക് മെയിന്‍ റോഡ്‌ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ഒരു കുറുക്ക് വഴി കണ്ടു പിടിച്ചിരുന്നു..അതിലൂടെ ആണ് സാദാരണ പോവാറ്.. അവിടെ ഒരു കിണര്‍ ഉണ്ടാരുന്നു..
ഒരു പഴയ സാധനങ്ങളും,ചപ്പു ചവറുകളും എല്ലാം കൊണ്ട് പോയിടുന്ന കിണര്‍ ആയിരുന്നു
അത്,..അത് കൊണ്ടാവാം ..ആ കിണറിനു ആള്‍മറ ഉണ്ടായിരുന്നില്ല...അതിന്‍റെ ചുട്ടു വട്ടവും
കാട് പിടിച്ചിരുന്നു..

അതിന്‍റെ അടുത്ത് കൂടെ പോവുമ്പോള്‍ അപ്പുറത്തെ വീട്ടിലെ വല്ല്യുമ്മ പറയാരുണ്ടാരുന്നു..
"മക്കളേ..ആ കിണറിനു അടുത്തൂടെ ഉള്ള പോക്ക് നോക്കണേ" ന്നു..
അന്നൊക്കെ ഒരു പരിഹാസച്ചിരി ചിരിച്ചു തല്ലാരായിരുന്നു..പതിവ്..
പക്ഷെ അന്ന് എന്തോ ആവോ ഒന്നും ശ്രദ്ടിചിരുന്നില്ല..ചിലപ്പോ പൈസ കയ്യില്‍ ഉള്ളത് കൊണ്ടാവാം..എന്‍റെ ഒപ്പം എല്ലാ സുഹ്ര്തുക്കളും ഉണ്ടാരുന്നു..കിണറിനു അടുത്ത്
എത്തിയപ്പോ അടുത്ത വീട്ടിലെ ഇക്കയുണ്ട്..ഒരു തോട്ടി വെച്ച് മാങ്ങ പറിക്കുന്നു..
മാങ്ങ എനിക്ക് വലിയ ഇഷ്ട്ടമാരുന്നു..പക്ഷെ ഇപ്പൊ അതിനോട് വലിയ ഒരു താല്പര്യം ഇല്ല..
ചിലപ്പോ അന്നത്തെ ആ സംഭവത്തോടെ ആവാം..


ഏതായാലും മാങ്ങ നോക്കി നോക്കി നടന്നപ്പോള്‍ കിണറിനു അടുത്തെത്തിയത് ഞാന്‍ അറിഞ്ഞില്ല..
പിന്നെ എല്ലാം ഒരു മിന്നായം പോലെ..കിണറ്റിലേക്ക് വീഴുന്നു..മരത്തിന്‍റെ വേരുകളില്‍ തട്ടി തട്ടി താഴേക്ക്..എന്തോ കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ടിട്ടാവാം ..ആ ഇക്ക തിരിഞ്ഞു നോക്കി..
അപ്പൊ എന്‍റെ കൂട്ടുകാര്‍ ഓടുന്നതാണ് അയാള്‍ കണ്ടത്..അവര്‍ ആ ഇക്കയോട് ഒന്നും പറഞ്ഞില്ല..
അവര്‍ നേരെ സ്കൂളില്‍ പോയ്‌ മാഷോടാ പറഞ്ഞത്..ഇനി കുട്ടികള്‍ കല്ല്‌ കിണറ്റിലേക്ക് ഇട്ടതാവും
എന്ന് വിചാരിച്ച് അയാള്‍ മാങ്ങ പാറി തുടര്‍ന്നു..(ഇതൊക്കെ അയാള്‍ പിന്നീട് എന്നോട് പറഞ്ഞതാണ്)..കുറച്ചു കയിഞ്ഞപ്പോ അയാള്‍ എന്‍റെ കരച്ചില്‍ കേട്ട്..കിണറിനു അടുത്ത് വന്നു നോക്കി..അയാള്‍ കിണറ്റിലേക്ക് നോക്കുന്നതും,ചാടുന്നതും ഞാന്‍ ഒരു മിന്നായം പോലെ കാണുന്നുടായിരുന്നു ..

അയാള്‍ അവിടെ നിന്ന് അലറി വിളിച്ചു,..."ആരെങ്കിലും ഒന്ന് ഓടി വരണേ.."
എനിക്ക് ദൈവം ആയുസ് തന്നത് കൊണ്ടാവാം..ആരോ ആ വിളി കേട്ട്..ഓടി വന്നു..അപ്പോയെക്കും ഒരു സമ്മേളനത്തിനുള്ള ആളുകള്‍ അവിടെ എത്തിയിരുന്നു..
പിന്നെ കയര്‍ ഇറക്കി..ഒരു കസേരയും..എല്ലാവരും കൂടി കസേരയില്‍ കെട്ടി തൂക്കി
എന്നെ കരക്കെത്തിച്ചു..അപ്പോയാണ് ഞാന്‍ കാണുന്നത് തന്നെ എന്‍റെ മഞ്ഞ ഷര്‍ട്ട്‌
ഒന്നാകെ ചുവപ്പായിരിക്കുന്നു..തലയുടെ മുന്‍ഭാഗം പൊട്ടി അടര്ന്നിരുന്നു..
പക്ഷെ ഞാന്‍ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല..എന്‍റെ വിഷമം അതല്ലാരുന്നു..
ഉമ്മ തന്നയച്ച പരീക്ഷ ഫീസ്‌..അത് ഇതിനിടയില്‍ എവിടെയോ നഷ്ട്ടപ്പെട്ടിരുന്നു..
ഉമ്മ ചീത്ത പറയുമോ ..എന്നായിരുന്നു എന്‍റെ പേടി..

കരക്കെത്തിയപ്പോള്‍ ഞാന്‍ ആദ്യം കണ്ടത് ..നേരത്തെ പറഞ്ഞ വല്ല്യമ്മയെ ആയിരുന്നു..
അവരോടു ഞാന്‍ എന്‍റെ സങ്കടം പറഞ്ഞു..അവര്‍ എന്ത് തോന്നിയോ ആവോ..
അവരുടെ തുണിയുടെ കോന്തലയില്‍ നിന്നും കുറെ ചില്ലറ തുട്ടുകള്‍ എടുത്ത് തന്നു..
എന്നെ എല്ലാവരും കൂടി ആശുപത്രിയില്‍ കൊണ്ട് പോവാന്‍ വാഹനത്തിലേക്ക്
കൊണ്ട് പോയ്‌...ആള്‍ക്കൂട്ടത്തിനു ഇടയിലൂടെ എന്‍റെ ഉമ്മ ഓടിവരുന്നത് ഞാന്‍ കണ്ടു...
അപ്പോയാണ് ഞാന്‍ കരച്ചില്‍ തുടങ്ങുന്നത്...ഞാന്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ചു..
പക്ഷെ എല്ലാരും കൂടെ എന്നെ മുറുകെ പിടിച്ചിരുന്നു..


ഉമ്മ കരഞ്ഞു കൊണ്ടാണ് ഓടി വരുന്നത് എന്ന് കണ്ടപ്പോള്‍ പൈസ നഷ്ട്ടപ്പെട്ടു
എന്ന് വിചാരിചാവുമെന്നു കരുതി ഞാന്‍ വല്ല്യമ്മ തന്ന ചില്ലറത്തുട്ടുകള്‍ ഉമ്മാക്ക് കൊടുത്തു..
അപ്പൊ ഉമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു..ഇന്നും ആ ചില്ലറ തുട്ടുകള്‍ ഞാന്‍ സൂക്ഷിക്കുന്നു..
ഒരു ഓര്‍മ്മക്കായി..പിന്നെ ആശുപത്രിയില്‍ എത്തി..ആദ്യം ഡോക്ടര്‍മാര്‍ രക്ഷപ്പെടാന്‍
സാദ്ദ്യത ഇല്ല എന്ന് പറഞ്ഞു..പിന്നെ ഉമ്മയുടെ പ്രാര്‍ത്ഥന കൊണ്ടാവാം ..ഞാന്‍ ഇന്നും
ജീവിക്കുന്നു..അപ്പോയെക്കും എന്‍റെ സ്കൂളിലെ മാഷുമാര്‍ എല്ലാം എത്തിയിരുന്നു..


പക്ഷെ ഇതിലെ രസം ഇതൊന്നും അല്ലാരുന്നു..ഞാന്‍ കിണറ്റില്‍ വീണതിനെ പറ്റി
നാട്ടില്‍ വേറെ ഒരു കഥ പടര്‍ന്നിരുന്നു..എന്താന്നു വെച്ചാല്‍ ഞങ്ങളുടെ കൂട്ടത്തില്‍
നൌഫല്‍ എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടാരുന്നു..അവന്‍ ഭയങ്കര വിക്യ്രതി ആയിരുന്നു ..
അത് കൊണ്ടാവാം അവനെ അങ്ങനെ തെറ്റിദ്ദരിച്ചത്,,അവനാണ് എന്നെ കിണറ്റില്‍ തള്ളിയിട്ടത്
എന്നായിരുന്നു പുറത്തെ ഭാഷ്യം..ഞാന്‍ പലതവണ എല്ലാവരോടും പറഞ്ഞു ..ഞാന്‍ തന്നത്താന്‍
വീണതാണെന്നു..പക്ഷെ ആരും അത് ചെവി കൊണ്ടില്ല..അതിനു അവനു സ്കൂളില്‍ നിന്നും
മദ്രസയില്‍ നിന്നും നല്ലവണ്ണം അടി കിട്ടി ..പാവം..

 
ഇന്നും അവന്‍ എന്നെ കണ്ടാല്‍ തമാശയായി പറയും..

"നിന്നെ ഞാന്‍ ഒറിജിനല്‍ ആയി കിണറ്റില്‍ തള്ളിയിടുമെടാ,."

2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

പ്രസിദ്ധാവതാരം

........എങ്ങനെ എങ്കിലും ഒന്ന് പ്രസിദ്ധനാവണം...പത്രത്തില്‍ കളര്‍ ഫുള്‍ ഫോട്ടോ വരണം..ചുരുങ്ങിയത് ഒരു നാലാള്‍ എങ്കിലും അറിയണം..
ആ ഒരു ചിന്തയുമായി ആണ് റാഷിദ്‌ രാവിലെ ഉറക്കമുണരുന്നത് തന്നെ..അതിനായി ടിയാന്‍ പല വഴികളും നോക്കി...
പക്ഷെ എല്ലാം ഓരോ അബദ്ധങ്ങള്‍ ആയി മാറി എന്നല്ലാതെ ..റാഷിദിന്റെ മോഹം ഒരു അതിമോഹമായി തന്നെ ഇരുന്നു..

അങ്ങനെ ഇരിക്കെ...റാഷിദിനു കല്യാണ പ്രായം ആയി...അപ്പൊ റാഷിദിന്റെ ഉള്ളിലെ മോഹം വീണ്ടും തളിര്‍ക്കാന്‍ തുടങ്ങി..
വിവാഹ നാളില്‍ വരനായി ഇരിക്കുമ്പോള്‍ അന്ന് അവിടെ ഉള്ളവരെങ്കിലും തന്നെ ശ്രദ്ധിക്കുമല്ലോ..
..അങ്ങനെ വിവാഹ ദിനമെത്തി...പക്ഷെ റാഷിദിന്റെ കഷ്ടകാലം അല്ലാതെ എന്താ പറയാ..
അവിടെ എവിടെയോ ഷൂട്ടിങ്ങിന് വന്ന ഒരു സീരിയല്‍ നടനുമായി റാഷിദിന്റെ കൂട്ടുകാരന്‍ കയറി വന്നു..റാഷിദിന്റെ എല്ലാ സ്വപ്നവും തകരുകയായിരുന്നു.

നടന്മാരെ കണ്ടാലുണ്ടോ ..മണവാളനെ ആരെങ്കിലും മൈന്‍ഡ് ചെയ്യുന്നു...റാഷിദിന്റെ കണ്ണില്‍ ഒന്നാകെ ഇരുട്ട് കയറി..കാരണം നാലാള്‍ അറിയാനുള്ള ലാസ്റ്റ് ചാന്‍സ് ആണ് തകര്‍ന്നിരിക്കുന്നത്...പിന്നെ ഒന്നും ആലോചിച്ചില്ല..ഒരു കയര്‍ എടുത്തു..പുരയുടെ പിന്നാമ്പുരതുള്ള പറങ്കി മാവില്‍ അങ്ങ് കെട്ടി തൂങ്ങി......!!!!
പിറ്റേന്നു പത്രത്തില്‍ അത് ഭയങ്കര വാര്‍ത്ത ആയിരുന്നു..


"മണവാളന്‍ വിവാഹ ദിനത്തില്‍ ആത്മഹത്യ ചെയ്തു"


അത് റാഷിദ് കണ്ടു കാണുമോ എന്തോ.......!!!!!!എന്നാലും നമുക്ക് ആശ്വസിക്കാം ...റാഷിദിനേ നാലാള്‍ അറിഞ്ഞല്ലോ..!!!

2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

എന്‍റെ സുഹ്രത്ത്

...  ഇത് എന്‍റെ ഒരു കൂട്ടുകാരന്‍റെ കഥയാണ്..കൂട്ടുകാരന്‍ എന്ന്  പറഞ്ഞാല്‍ ..........ഒരു രണ്ടു മാസത്തെ പരിചയമേ ആയിട്ടുണ്ടായിരുന്നുല്ലു...   എന്നാലും ഒരു..   ..രണ്ടു കൊല്ലം പരിചയം ഉള്ളവനെ പോലെ ആയിരുന്നു..അവന്‍..അവനു ..എന്നെ ഭയങ്കര  ഇഷ്ട്ടമായിരുന്നു..എനിക്ക് അവനോടും..അത് കൊണ്ടാവാം..ഇതെന്നെ ഇത്രയ്ക്കു വേദനിപ്പിച്ചത്.....


  ഞാന്‍ പ്രവാസം തുടങ്ങിയത്..സൗദി അറേബ്യയിലെ റിയാദില്‍. ചെറുപ്പത്തിലെ പഠിക്കുന്ന ശീലം ഇല്ലാതിരുന്നത് കൊണ്ട്..പ്രീഡിഗ്രി കഴിഞ്ഞ ഉടനെ...ഞാന്‍ ഇങ്ങു പോന്നു..ആദ്യമൊക്കെ ഭയങ്കര രസമാരുന്നു..പിന്നെ പിന്നെ പ്രവാസം എന്താണെന്ന് ഞാന്‍ അറിയുകയാരുന്നു..ഞാന്‍ വഴി മാറി അല്ലെ..സോറി.
 
       അങ്ങനെ എനിക്ക് ഒരു പ്രസ്സില്‍ ഒരു ജോലി കിട്ടി..വലിയ ശമ്പളം ഒന്നും ഇല്ലായിരുന്നെങ്കിലും എനിക്ക് അന്ന് ഒരു വലിയ സംഖ്യ ആയിരുന്നു..       ആ പ്രസ്സില്‍ അന്ന് ഒരു മംഗലാപുരക്കാരന്‍ ഉണ്ടായിരുന്നു..അവന്‍ അവന്‍റെ ഒരു നാട്ടുകാരനെ അവിടെ പണിക്ക് കൊണ്ട് വന്നു..പുതുതായി ഗള്‍ഫില്‍ എത്തിയതാരുന്നു അവന്‍...

     അങ്ങനെ എങ്ങനെയൊക്കെയോ അവന്‍ എന്നോട് കൂടുതല്‍ അടുത്തു...അവന്‍റെ സംസാരത്തിലും നോട്ടത്തിലും എല്ലാം എന്തോ ഒരു വശീകരണ ശക്തി ഉണ്ടായിരുന്നു..അതെന്താണെന്ന് എനിക്ക് ഇപ്പോയും മനസിലായിട്ടില്ല..അവനോട് ഒന്ന് പിണങ്ങാണോ,ദേഷ്യം പിടിക്കാനോ..എനിക്കെന്നല്ല..ആര്‍ക്കും കഴിയാറില്ല..അവന്‍റെ ജീവിതം അവന്‍ ചിരിച്ചു കൊണ്ടാണ് പറയാറുല്ലതെങ്കിലും എനിക്ക് കരയാതിരിക്കാന്‍ കഴിഞ്ഞിട്ടില്ല...കാരണം ഒരുമ്മയുടെയും നാല് പെങ്ങമ്മാരുടെയും ആകെ ഉള്ള അത്താണി ആയിരുന്നു അവന്‍..!                 അതുകൊണ്ടായിരിക്കാം ഇരുപത്തി രണ്ടാം വയസ്സിലെ തന്നെ പ്രവാസി ആയിതീരേണ്ടി വന്നത്..ഭയങ്കര പുകവലിക്കാരന്‍ ആയിരുന്ന എന്നെ ഒരായ്ച്ച കൊണ്ട് പുകവലിക്കാത്തവന്‍ ആക്കി മാറ്റിയതും അവനാരുന്നു...അങ്ങനെ ഇരിക്കെ ഒരു ദിവസം  ഒരു ദിവസം അവനു ഭയങ്കര പനിയും തല വേദനയും അവനെ അവന്‍റെ നാട്ടുകാരന്‍ അടുത്തുള്ള ഒരു ഹോസ്പിറ്റലില്‍ കൊണ്ട്  പോയ്‌..അവിടന്ന് ഒരു ഡോക്ടര്‍ അവനു പനിക്കുള്ള മരുന്ന്‍ കൊടുത്തു വിട്ടു..അതുമായി അവന്‍ പ്രസ്സില്‍ വന്നു,അവന്‍ വന്നയുടനെ ഞാന്‍ ചോദിച്ചു "എന്നാ പറ്റിയെ"..അപ്പോയെക്കും വന്നു അവന്‍റെ മറുപടി.."ഒരു ചെറിയ പനി...അല്ലാതെ മരിക്കാനുള്ള അസുഖം ഒന്നുമല്ല"..എന്തോ ആ പറച്ചില്‍ ദൈവത്തിനു ഇഷ്ട്ടപ്പെട്ടിട്ടു ഉണ്ടാവില്ല..

     രണ്ടു ദിവസം കഴിഞ്ഞപ്പോ അവന്‍റെ കാലുകള്‍ എന്‍റെ ശ്രദ്ദയില്‍ പെട്ടു        അവന്‍റെ രണ്ടു കാലും മന്തുള്ളവനെ പോലെ തടിച്ചു വീര്‍ത്തിരിക്കുന്നു..       "ഡാ ..ഷമീരെ..നിന്‍റെ കാലിലേക്ക് നോക്കടാ.."എന്ന് ഞാന്‍ വിളിച്ചു പറഞ്ഞപ്പോ ആണ് അവനും അത് കാണുന്നത്..എനിക്ക് ആകെ പേടിയായി..പക്ഷെ അവനു ഒരു കുലുക്കവും ഉണ്ടായില്ല.."ഡാ അത് വല്ല നീരും വന്നു വീര്തതാവും" അവന്‍ എന്നെ സമാധാനിപ്പിച്ചു..അവനെ പിന്നെയും ഹോസ്പിറ്റലില്‍ കൊണ്ട് പോയ്‌..

              അവിടന്ന് ആ ഡോക്ടര്‍ അവനെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് കൊണ്ട് പോവാന്‍ പറഞ്ഞു..എനിക്കാകെ എന്തോ സംഭവിക്കാന്‍ ഇരിക്കുന്നത് പോലെ   തോന്നി തുടങ്ങിയിരുന്നു,,.പക്ഷെ അവനു അപ്പോയും ഒരു കുലുക്കവും  ഉണ്ടായിരുന്നില്ല..അവന്‍ എന്തൊക്കെയോ അറിഞ്ഞത് പോലെ... പോകുമ്പോ അവന്‍ പറഞ്ഞത്..ഇപ്പോയും എന്‍റെ കാതില്‍ മുഴങ്ങുന്നു,,"ഞാന്‍ തിരിച്ചു വരുമ്പോ ഇവിടെ തന്നെ കാണണംട്ടോ"അവന്‍ നാട്ടിലെത്തി അന്ന് തന്നെ കാലിക്കറ്റ്‌ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ്‌ ചെയ്തു..പിന്നെ രണ്ടു ദിവസം മാത്രം..അവന്‍റെ മുഖത്തെ ആ ചിരി മാഞ്ഞു..അതെ എന്‍റെ ഷമീര്‍(കുട്ടു)എന്നെന്നേക്കുമായി വിട്ടു പിരിഞ്ഞിരുന്നു..!!


 എന്തായിരുന്നു കാരണം എന്നത് പിന്നീടാണ് അറിയാന്‍ കയിഞ്ഞത്..
     അന്ന് ആ പനിക്ക് ഡോക്ടര്‍ നല്‍കിയ ഗുളികകള്‍ അപകടം പിടിച്ചതായിരുന്നുവത്രേ..അവന്‍റെ രണ്ടു കിട്നിയും കേട്‌ വന്നിരുന്നു..

  അവന്‍ അവന്‍റെ സ്വപ്‌നങ്ങള്‍ എന്നും പറയുമാരുന്നു..

    "എന്‍റെ നാല് പെങ്ങന്മാരേയും കെട്ടിച്ചയക്കണം..എന്നിട്ട് ഒരു വീട് വെക്കണം"    ഇത് പറയുംപോയും അവന്‍ ചിരിക്കുമായിരുന്നു..


NB : പ്രവാസികളുടെ ശ്രദ്ദക്ക്....ഇവിടുത്തെ ആശുപത്രികളില്‍ എന്തെങ്കിലും അസുഖത്തിന് കാണിക്കുമ്പോള്‍ സൂക്ഷിക്കുക..

2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

അത്ഭുത വിളക്ക് റീലോടെഡ്‌

....അത്ഭുത വിളക്കിനെ ഞാന്‍ ആദ്യമായി കണ്ടപ്പോള്‍ ....എനിക്ക് ഏറെ ചോദിക്കാനുണ്ടായിരുന്നു...
പക്ഷെ എവിടെ തുടങ്ങണം എന്ന്..ഒരു കണ്ഫൂഷ്യന്‍ ...
ഏതായാലും ഒരു ചാന്‍സ് കിട്ടിയതല്ലേ...ഞാന്‍ കിട്ടിയ പാതി ...കുറച്ചു
വെള്ളം ചോദിച്ചു...അത്ഭുതം!!! ലോകതെങ്ങുമില്ലാത്ത..നല്ല തെളിഞ്ഞ വെള്ളം
അവന്‍ എനിക്ക് നല്‍കി...
..ഇനി എന്ത് ചോദിക്കും..വല്ലാതെ വിശക്കുന്നു..എന്നാ പിന്നെ അതങ്ങ് ചോദിച്ചേക്കാം..എന്ന്
കരുതി...ചോദിച്ചതും അതാ എന്‍റെ മുമ്പില്‍ ലോകോത്തര ഫുഡ്‌ ....എന്നെ കൊണ്ട്
...ആവുന്നതെല്ലാം കഴിച്ചു അങ്ങിരിക്കുമ്പോ...എനിക്ക് തോന്നി..ഇനി ഇവനെ പിന്നെ കിട്ടാന്‍ ചാന്സില്ലാലോ...അത് കൊണ്ട് ഞാന്‍ കുറച്ചു പണം വേണം എന്ന് പറഞ്ഞു..
......അത്ഭുതം !!!!!അല്ലാതെ എന്താ പറയാ..പിറ്റേന്നു പത്രം വായിച്ചപ്പോ ലോകത്തിലെ
.......മുതലാളിമാരില്‍ ഞാനും!!!!!!!....പിന്നെ ഞാന്‍ എന്‍റെ വീടിനു നേരെ നോക്കി...എനിക്ക് തന്നെ ലജ്ജ
.........തോന്നി....

ഞാന്‍ അവനോട് പറഞ്ഞു ഇതൊന്നു മാറ്റി തരണം..പറഞ്ഞു തീര്‍ന്നതും ഒരു കൊട്ടാരം..ഞാന്‍ കണ്ടു...പിന്നെ വാഹനം വേണം എന്നായി എന്‍റെ ആവശ്യം ..അതും അവന്‍ തന്നു..പിന്നെ എന്റെ ആവശ്യം ഒരു നല്ല മനുഷ്യനെ കാണിച്ചു തരണം എന്നാരുന്നു,.
അപ്പൊ അവന്‍ എന്നെ തന്നെ ചൂണ്ടി കാണിച്ചു..

ഇങ്ങനെ ഇരിക്കുമ്പോ എനിക്ക് ബോറടിക്കാന്‍ തുടങ്ങി..
അപ്പൊ ഞാന്‍ അവനോട് ഒരു ചിരിക്കുന്ന കുരങ്ങനെ വേണം എന്ന് പറഞ്ഞു..

അപ്പോയല്ലേ രസം..അവന്‍ എനിക്ക് തന്നത്..

ഈ കഥ വായിക്കുന്നവന്റെ ഇമെയില്‍  അഡ്രസ്‌....!!!
 

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

ഞാന്‍ ഒരു പ്രവാസി

ഒരു പ്രവാസി


വിദേശ മലയാളിക്ക് പ്രവാസി എന്ന പേര് വിളിച്ചത് ആരായാലും ആ പേര് ഗള്‍ഫ്‌ മലയാളിക്ക് ഏറ അനുയോജ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കാരണം അത് പ്രവാസി എന്ന വാക്കില്‍ തന്നെ ഉണ്ട്..ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് വിശ്വാസം വരില്ല ..നമുക്ക് നോക്കാം..പ്ര : പ്രശ്നങ്ങള്‍ തീരാത്തവന്‍
                                                    വാ : വായ്പകളാല്‍ അലഞ്ഞവന്‍
                                  സി : സിഗരെറിലും സിനിമകളിലും ജീവിതം      ഹോമിക്കുന്നവന്‍

ഇപ്പൊ കണ്ടില്ലേ ഞാന്‍ പറഞ്ഞത് സത്യമല്ലേ..ഇനിയും ഉണ്ട്..ഇനി ഈ പ്രവാസി നാട്ടില്‍ ഏത്തിയാലോ..നമുക്ക് നോക്കാം..                                                                   പ്ര : പ്രമാണി ആയി നടക്കുന്നവന്‍
                                                                  വാ : വാടക വണ്ടിയില്‍    വിലസുന്നവന്‍(എല്ലാവരും ഇല്ല കേട്ടോ..)
                                                                  സി : സിനിമക്കും സിക്കാരിനും നടക്കുന്നവന്‍

ഇനിയോ..ഇനിയും ഉണ്ട്..ഇവന്‍ ഈ പ്രവാസം ഒക്കെ മതിയാക്കുംപോള്‍.പ്ര : പ്രസാദം നഷ്ട്ടപ്പെട്ടവന്‍
                                                     വാ : വാര്‍ദ്യക്യം പിടികൂടിയവാന്‍
                                                     സി : sick (നിത്യ രോഗി)


          
ഉച്ച സൂര്യന്റെ ഉഷ്നതിലും മഴയുടെ കുളിര് അറിയാതെയും വര്‍ഷങ്ങള്‍ പോകുന്നത് അറിയാതെ ജീവിച്ചു തീരുന്ന പ്രവാസി മലയാളികളുടെ
ആരും പറയാത്ത കുറച്ച ജീവിത ചര്യകളിലേക്ക്‌ നമുക്ക് കടക്കാം..


പ്രവാസികളുടെ മനസ്സില്‍ അവന്‍റെ നാടിനും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രായം എറുന്നില്ല.
അവന്‍ എന്നാണോ പ്രവാസത്തിന്റെ വസ്ത്രം അണിഞ്ഞത്,അന്നത്തെ ഒരു ഫോട്ടോ ഇമേജ് ഓരോ പ്രവാസിയും മനസ്സില്‍ ചില്ലിട്ടു വെക്കുന്നു.
പിന്നീട് അങ്ങോട്ടു വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീഴുന്നത് അവന്‍ അറിയുന്നെ ഇല്ല..തന്‍റെ  തല കഷണ്ടി ആകുന്നതും,ഭാര്യയുടെ കവിളിലെ ശോഭ മങ്ങുന്നതും,മകന് മീശ മുളക്കുന്നതും മകള്‍ വയസ് അറിയിക്കുന്നതും അവന്‍ അറിയാതെ പോകുന്നത് അത് കൊണ്ടാണ്...


ഭാര്യമാരുടെ ഫോണ്‍ വിളികളിലൂടെയോ,കതുകളിലൂടെയോ.അവന്‍റെ ലോകം മുന്നോട്ടു നീങ്ങുന്നു..
അവധിക്കു നാട്ടില്‍ പോകുമ്പോള്‍ തന്‍റെ മോന്‍ എത്ര വലുതായന്നോ.മോളുടെ ഫ്രോകിന്റെ അളവ് എത്രയാനനൂ,എന്തിനു സ്വന്തം
ഭാര്യയുടെ ബ്രായുടെ അളവ് പോലും എത്രായ്നെന്നു അറിയാതെ ഊഹാങ്ങളിലൂടെ വാങ്ങേണ്ടി വരുന്ന  എത്ര എത്ര  പ്രവാസികള്‍ ...


ഈയിടെ ഇരുപത്തിരണ്ടു കൊല്ലം പ്രവാസം പൂര്‍ത്തിയാക്കിയ ഒരാളുടെ കദന കഥ കേട്ടു..
അയാള്‍ വിവാഹം കഴിഞ്ഞു എട്ടു വര്ഷം കയിഞ്ഞാണ് പ്രവാസത്തിന്റെ കുപ്പായം ഇടുന്നത്..
ഓരോ പ്രവാസത്തിനും എന്തെങ്കിലും കാരണം ഉണ്ടാവുമല്ലോ..ഇവിടെ സ്ഥിര കാരണം തന്നെ..സ്ത്രീധനം..
എട്ടു വര്‍ഷത്തെ ദാമ്പത്യ വല്ലരിയില്‍ അയാള്‍ക്ക്‌ നാല് കുട്ടികള്‍ ഉണ്ടായിരുന്നു ...നാലും പെണ്‍കുട്ടികള്‍ അപ്പൊ പിന്നെ
നമ്മുടെ നാട്ടിലെ ആചാരം അനുസരിച്ച്(ഈ ആചാരത്തെ തകര്‍ക്കാന്‍ യുവാക്കള്‍ മുന്നോട്ടു വരട്ടെ) അയാള്‍ എന്ത് ചെയ്യാന്‍..
പ്രവാസം സ്വീകരിക്കുക തന്നെ..ഞാന്‍  വിഷയത്തില്‍ നിന്നും തെന്നി മാറിയോ..നമുക്ക് തുടരാം...
അയാള്‍ പ്രവാസ ജീവിതം തുടങ്ങി മക്കളെ ഓരോരുത്തരായി വിവാഹം കഴിപ്പിച്ചു..ഇടക്കൊക്കെ ഒരു
രണ്ടു മാസം നാട്ടിലും കഴിച്ചു കൂടി..നാലാമത്തെ മകളുടെ കല്യാണത്തിന്റെ സമയമായപ്പോള്‍ അയാള്‍ പറഞ്ഞ
വാക്കുകള്‍ എന്നെ വല്ലാതെ മുറിവേല്‍പ്പിച്ചു..അതെന്താണെന്ന് അയാള്‍ തന്നെ പറയട്ടെ..
"ഞാന്‍  ഇവിടെ വന്നു ചോര നീരാക്കി  അദ്വാനിച്ചു..മൂന്നു മക്കളെ കെട്ടിച്ചയച്ചു..എന്‍റെ നാലാമത്തെ മകളുടെ
വിവാഹം എങ്കിലും എനിക്ക് നേരിട്ടു കാണണമെന്ന്..."ഇത് പറഞ്ഞപ്പോയെക്കും അയാള്‍ വിതുംബിയിരുന്നു..
കണ്ടില്ലേ..അയാളുടെ എന്തെല്ലാം മോഹങ്ങളാണ് തകര്‍ന്നിരുന്നത്..
ഏതായാലും ഞാന്‍ നിറുത്തുകയാണ്..


കാലം കാത്തു നില്‍ക്കുക ഇല്ല...നിങ്ങളെയും ആരും കാത്തു നില്‍ക്കുകയും ഇല്ല ..
മുതിര്‍ന്ന പ്രവാസികളോട്" കാലം കുറെ ആയില്ലേ ചേട്ടാ,..ഇനിയെങ്കിലും നിറുത്തി പോയ്ക്കൂടെ"എന്ന് ചോദിക്കുന്ന
യുവ പ്രവാസികളെ ,നിങ്ങളും പ്രവാസത്തിന്റെ കുപ്പയമിട്ടവരാണ്..ഇലകള്‍ അടരുന്നത് പോലെ നിശ്ശബ്ദമായി കാലം കൊഴിഞ്ഞു പോവുന്നത് നിന്‍റെ കാലില്‍ ചുവട്ടിലൂടെ ആണ്..
മുന്‍ഗാമികള്‍ തട്ടിവീണ പാറകല്ലുകള്‍ നിങ്ങള്‍ക്ക് ഒരു മുന്നറിയിപ്പായി കരുതി സൂക്ഷിച്ചു നടക്കുക..
തട്ടി വീണവരെ പരിഹസിക്കാതിരിക്കുക..
തുടരും.......
പ്രവാസം അവസാനിക്കുന്നില്ല..

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

ഒരു തെറ്റ്

               ബസില്‍ ഭയങ്കര തിരക്ക്....എന്നാലും അടങ്ങി ഒതുങ്ങി ഒരു ഭാഗത്ത്‌ നില്ക്കാന്‍ സ്ഥലം കിട്ടി...ബസ് ആരോടോ ദേഷ്യം ഉള്ളത് പോലെ റോഡിനെ കീറി മുറിച്ച് പായുകയാണ്...വെറുതെ ഒന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ ഒരു സ്ത്രീ കയ് കുഞ്ഞുമായി കയ് കാട്ടുന്നു..ബസ് നിര്‍ത്തി ആ സ്ത്രീയെ കയറ്റി...കയ് കുഞ്ഞു ഉള്ളത് കൊണ്ട് ആവാം..ആ സ്ത്രീ സീറ്റ് തിരയാന്‍ തുടങ്ങി..തിരക്കുള്ള ബസില്‍ എവിടെയാ സീറ്റ്....അങ്ങനെ നെടുവീര്‍പ്പിടുംപോയതാ ഒരു മാന്യന്‍ സ്ത്രീകളുടെ സീറ്റില്‍ സുഖം ആയി ഇരിക്കുന്നു...ഉടനെ ആ സ്ത്രീ ചാടി വീണു..."ഹേ..ഇത് സ്ത്രീകളുടെ സീറ്റാണല്ലോ...ഒന്നെനീക്കാമോ..ഈ കുഞ്ഞുള്ളത് കൊണ്ട് നില്ക്കാന്‍ വയ്യ..." ഉടനെ ആ മാന്യന്‍..."എന്നാ കുഞ്ഞിനെ ഇങ്ങു തന്നോളൂ..ഞാന്‍ പിടിക്കാം.." പക്ഷെ കുഞ്ഞിനെ അയാളുടെ കയ്യില്‍ കൊടുക്കാനുള്ള മടി കൊണ്ടാണോ..അതോ സീറ്റ് കൊടുക്കഞ്ഞതിലുള്ള അമര്ഷമാണോ ..എന്താണെങ്കിലും ആ അതിനു സമ്മതിച്ചില്ല..അപ്പോയാണ് ബസിലുള്ള പുരുഷ കേസരികള്‍ അയാളെ ശ്രദ്ടിക്കുന്നത്...ഇവന്‍ ആള് കൊള്ളാലോ എന്ന് ഞാനും മനസ്സില്‍ കരുതി..പിന്നെ ശകാരങ്ങളായി...എല്ലാവന്റെയും ധാര്‍മികത പുറത്തു ചാടാന്‍ തുടങ്ങി..."എന്താടോ തനിക്ക് സ്ത്രീകളുടെ സീറ്റില്‍ ഞെളിഞ്ഞിരിക്കാന്‍ നാണമില്ലേ.."എന്നൊക്കെ അവിടന്നും ഇവിടന്നും ഒക്കെ ഓരോരുത്തര്‍ പിറു പിറുക്കാന്‍ തുടങ്ങി..പക്ഷെ ഇതൊന്നും കേട്ടിട്ടും അയാള്‍ക്ക്‌ ഒരു കുലുക്കവും ഉണ്ടായില്ല..."ഇയാളെന്താ പോട്ടനോ മറ്റോ ആണോ?'ഞാന്‍ മനസ്സില്‍ ആത്മകതം ചയ്തു..ബസ് അടുത്ത സ്റ്റോപ്പില്‍ എത്താനായപ്പോള്‍ അയാള്‍ പുറത്തേയ്ക്ക് നോക്കുന്നത് കണ്ടു..എനിക്ക് മനസിലായി അയാള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പായി എന്ന്....ബസ് സ്റ്റോപ്പില്‍ നിറുത്തിയപ്പോള്‍ അയാള്‍ സീറ്റില്‍ നിന്നും ഇറങ്ങി മുട്ട് കാലില്‍ നടന്നു തുടങ്ങിയപ്പോള്‍ എല്ലാവരുടെയും ദേഷ്യം തണുത്തുറഞ്ഞു...ഞാനിന്നും ആലോചിക്കുന്നു...അയാളുടെ അപ്പോയാതെ മനസ്‌ എന്തായിരിക്കാം...എല്ലാത്തിന്റെയും അവസാനം ആ രണ്ടു കാലുമില്ലാത്ത അയാളുടെ രൂപം മാത്രം!!!!!