Pages

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

ഒരു തെറ്റ്

               ബസില്‍ ഭയങ്കര തിരക്ക്....എന്നാലും അടങ്ങി ഒതുങ്ങി ഒരു ഭാഗത്ത്‌ നില്ക്കാന്‍ സ്ഥലം കിട്ടി...ബസ് ആരോടോ ദേഷ്യം ഉള്ളത് പോലെ റോഡിനെ കീറി മുറിച്ച് പായുകയാണ്...വെറുതെ ഒന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ ഒരു സ്ത്രീ കയ് കുഞ്ഞുമായി കയ് കാട്ടുന്നു..ബസ് നിര്‍ത്തി ആ സ്ത്രീയെ കയറ്റി...കയ് കുഞ്ഞു ഉള്ളത് കൊണ്ട് ആവാം..ആ സ്ത്രീ സീറ്റ് തിരയാന്‍ തുടങ്ങി..തിരക്കുള്ള ബസില്‍ എവിടെയാ സീറ്റ്....അങ്ങനെ നെടുവീര്‍പ്പിടുംപോയതാ ഒരു മാന്യന്‍ സ്ത്രീകളുടെ സീറ്റില്‍ സുഖം ആയി ഇരിക്കുന്നു...ഉടനെ ആ സ്ത്രീ ചാടി വീണു..."ഹേ..ഇത് സ്ത്രീകളുടെ സീറ്റാണല്ലോ...ഒന്നെനീക്കാമോ..ഈ കുഞ്ഞുള്ളത് കൊണ്ട് നില്ക്കാന്‍ വയ്യ..." ഉടനെ ആ മാന്യന്‍..."എന്നാ കുഞ്ഞിനെ ഇങ്ങു തന്നോളൂ..ഞാന്‍ പിടിക്കാം.." പക്ഷെ കുഞ്ഞിനെ അയാളുടെ കയ്യില്‍ കൊടുക്കാനുള്ള മടി കൊണ്ടാണോ..അതോ സീറ്റ് കൊടുക്കഞ്ഞതിലുള്ള അമര്ഷമാണോ ..എന്താണെങ്കിലും ആ അതിനു സമ്മതിച്ചില്ല..അപ്പോയാണ് ബസിലുള്ള പുരുഷ കേസരികള്‍ അയാളെ ശ്രദ്ടിക്കുന്നത്...ഇവന്‍ ആള് കൊള്ളാലോ എന്ന് ഞാനും മനസ്സില്‍ കരുതി..പിന്നെ ശകാരങ്ങളായി...എല്ലാവന്റെയും ധാര്‍മികത പുറത്തു ചാടാന്‍ തുടങ്ങി..."എന്താടോ തനിക്ക് സ്ത്രീകളുടെ സീറ്റില്‍ ഞെളിഞ്ഞിരിക്കാന്‍ നാണമില്ലേ.."എന്നൊക്കെ അവിടന്നും ഇവിടന്നും ഒക്കെ ഓരോരുത്തര്‍ പിറു പിറുക്കാന്‍ തുടങ്ങി..പക്ഷെ ഇതൊന്നും കേട്ടിട്ടും അയാള്‍ക്ക്‌ ഒരു കുലുക്കവും ഉണ്ടായില്ല..."ഇയാളെന്താ പോട്ടനോ മറ്റോ ആണോ?'ഞാന്‍ മനസ്സില്‍ ആത്മകതം ചയ്തു..ബസ് അടുത്ത സ്റ്റോപ്പില്‍ എത്താനായപ്പോള്‍ അയാള്‍ പുറത്തേയ്ക്ക് നോക്കുന്നത് കണ്ടു..എനിക്ക് മനസിലായി അയാള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പായി എന്ന്....ബസ് സ്റ്റോപ്പില്‍ നിറുത്തിയപ്പോള്‍ അയാള്‍ സീറ്റില്‍ നിന്നും ഇറങ്ങി മുട്ട് കാലില്‍ നടന്നു തുടങ്ങിയപ്പോള്‍ എല്ലാവരുടെയും ദേഷ്യം തണുത്തുറഞ്ഞു...ഞാനിന്നും ആലോചിക്കുന്നു...അയാളുടെ അപ്പോയാതെ മനസ്‌ എന്തായിരിക്കാം...എല്ലാത്തിന്റെയും അവസാനം ആ രണ്ടു കാലുമില്ലാത്ത അയാളുടെ രൂപം മാത്രം!!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ