Pages

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

ഞാന്‍ ഒരു പ്രവാസി

ഒരു പ്രവാസി


വിദേശ മലയാളിക്ക് പ്രവാസി എന്ന പേര് വിളിച്ചത് ആരായാലും ആ പേര് ഗള്‍ഫ്‌ മലയാളിക്ക് ഏറ അനുയോജ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കാരണം അത് പ്രവാസി എന്ന വാക്കില്‍ തന്നെ ഉണ്ട്..ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് വിശ്വാസം വരില്ല ..നമുക്ക് നോക്കാം..



പ്ര : പ്രശ്നങ്ങള്‍ തീരാത്തവന്‍
                                                    വാ : വായ്പകളാല്‍ അലഞ്ഞവന്‍
                                  സി : സിഗരെറിലും സിനിമകളിലും ജീവിതം      ഹോമിക്കുന്നവന്‍

ഇപ്പൊ കണ്ടില്ലേ ഞാന്‍ പറഞ്ഞത് സത്യമല്ലേ..ഇനിയും ഉണ്ട്..ഇനി ഈ പ്രവാസി നാട്ടില്‍ ഏത്തിയാലോ..നമുക്ക് നോക്കാം..



                                                                   പ്ര : പ്രമാണി ആയി നടക്കുന്നവന്‍
                                                                  വാ : വാടക വണ്ടിയില്‍    വിലസുന്നവന്‍(എല്ലാവരും ഇല്ല കേട്ടോ..)
                                                                  സി : സിനിമക്കും സിക്കാരിനും നടക്കുന്നവന്‍





ഇനിയോ..ഇനിയും ഉണ്ട്..ഇവന്‍ ഈ പ്രവാസം ഒക്കെ മതിയാക്കുംപോള്‍.



പ്ര : പ്രസാദം നഷ്ട്ടപ്പെട്ടവന്‍
                                                     വാ : വാര്‍ദ്യക്യം പിടികൂടിയവാന്‍
                                                     സി : sick (നിത്യ രോഗി)


          
ഉച്ച സൂര്യന്റെ ഉഷ്നതിലും മഴയുടെ കുളിര് അറിയാതെയും വര്‍ഷങ്ങള്‍ പോകുന്നത് അറിയാതെ ജീവിച്ചു തീരുന്ന പ്രവാസി മലയാളികളുടെ
ആരും പറയാത്ത കുറച്ച ജീവിത ചര്യകളിലേക്ക്‌ നമുക്ക് കടക്കാം..


പ്രവാസികളുടെ മനസ്സില്‍ അവന്‍റെ നാടിനും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രായം എറുന്നില്ല.
അവന്‍ എന്നാണോ പ്രവാസത്തിന്റെ വസ്ത്രം അണിഞ്ഞത്,അന്നത്തെ ഒരു ഫോട്ടോ ഇമേജ് ഓരോ പ്രവാസിയും മനസ്സില്‍ ചില്ലിട്ടു വെക്കുന്നു.
പിന്നീട് അങ്ങോട്ടു വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീഴുന്നത് അവന്‍ അറിയുന്നെ ഇല്ല..തന്‍റെ  തല കഷണ്ടി ആകുന്നതും,ഭാര്യയുടെ കവിളിലെ ശോഭ മങ്ങുന്നതും,മകന് മീശ മുളക്കുന്നതും മകള്‍ വയസ് അറിയിക്കുന്നതും അവന്‍ അറിയാതെ പോകുന്നത് അത് കൊണ്ടാണ്...


ഭാര്യമാരുടെ ഫോണ്‍ വിളികളിലൂടെയോ,കതുകളിലൂടെയോ.അവന്‍റെ ലോകം മുന്നോട്ടു നീങ്ങുന്നു..
അവധിക്കു നാട്ടില്‍ പോകുമ്പോള്‍ തന്‍റെ മോന്‍ എത്ര വലുതായന്നോ.മോളുടെ ഫ്രോകിന്റെ അളവ് എത്രയാനനൂ,എന്തിനു സ്വന്തം
ഭാര്യയുടെ ബ്രായുടെ അളവ് പോലും എത്രായ്നെന്നു അറിയാതെ ഊഹാങ്ങളിലൂടെ വാങ്ങേണ്ടി വരുന്ന  എത്ര എത്ര  പ്രവാസികള്‍ ...


ഈയിടെ ഇരുപത്തിരണ്ടു കൊല്ലം പ്രവാസം പൂര്‍ത്തിയാക്കിയ ഒരാളുടെ കദന കഥ കേട്ടു..
അയാള്‍ വിവാഹം കഴിഞ്ഞു എട്ടു വര്ഷം കയിഞ്ഞാണ് പ്രവാസത്തിന്റെ കുപ്പായം ഇടുന്നത്..
ഓരോ പ്രവാസത്തിനും എന്തെങ്കിലും കാരണം ഉണ്ടാവുമല്ലോ..ഇവിടെ സ്ഥിര കാരണം തന്നെ..സ്ത്രീധനം..
എട്ടു വര്‍ഷത്തെ ദാമ്പത്യ വല്ലരിയില്‍ അയാള്‍ക്ക്‌ നാല് കുട്ടികള്‍ ഉണ്ടായിരുന്നു ...നാലും പെണ്‍കുട്ടികള്‍ അപ്പൊ പിന്നെ
നമ്മുടെ നാട്ടിലെ ആചാരം അനുസരിച്ച്(ഈ ആചാരത്തെ തകര്‍ക്കാന്‍ യുവാക്കള്‍ മുന്നോട്ടു വരട്ടെ) അയാള്‍ എന്ത് ചെയ്യാന്‍..
പ്രവാസം സ്വീകരിക്കുക തന്നെ..ഞാന്‍  വിഷയത്തില്‍ നിന്നും തെന്നി മാറിയോ..നമുക്ക് തുടരാം...
അയാള്‍ പ്രവാസ ജീവിതം തുടങ്ങി മക്കളെ ഓരോരുത്തരായി വിവാഹം കഴിപ്പിച്ചു..ഇടക്കൊക്കെ ഒരു
രണ്ടു മാസം നാട്ടിലും കഴിച്ചു കൂടി..നാലാമത്തെ മകളുടെ കല്യാണത്തിന്റെ സമയമായപ്പോള്‍ അയാള്‍ പറഞ്ഞ
വാക്കുകള്‍ എന്നെ വല്ലാതെ മുറിവേല്‍പ്പിച്ചു..അതെന്താണെന്ന് അയാള്‍ തന്നെ പറയട്ടെ..
"ഞാന്‍  ഇവിടെ വന്നു ചോര നീരാക്കി  അദ്വാനിച്ചു..മൂന്നു മക്കളെ കെട്ടിച്ചയച്ചു..എന്‍റെ നാലാമത്തെ മകളുടെ
വിവാഹം എങ്കിലും എനിക്ക് നേരിട്ടു കാണണമെന്ന്..."ഇത് പറഞ്ഞപ്പോയെക്കും അയാള്‍ വിതുംബിയിരുന്നു..
കണ്ടില്ലേ..അയാളുടെ എന്തെല്ലാം മോഹങ്ങളാണ് തകര്‍ന്നിരുന്നത്..
ഏതായാലും ഞാന്‍ നിറുത്തുകയാണ്..


കാലം കാത്തു നില്‍ക്കുക ഇല്ല...നിങ്ങളെയും ആരും കാത്തു നില്‍ക്കുകയും ഇല്ല ..
മുതിര്‍ന്ന പ്രവാസികളോട്" കാലം കുറെ ആയില്ലേ ചേട്ടാ,..ഇനിയെങ്കിലും നിറുത്തി പോയ്ക്കൂടെ"എന്ന് ചോദിക്കുന്ന
യുവ പ്രവാസികളെ ,നിങ്ങളും പ്രവാസത്തിന്റെ കുപ്പയമിട്ടവരാണ്..ഇലകള്‍ അടരുന്നത് പോലെ നിശ്ശബ്ദമായി കാലം കൊഴിഞ്ഞു പോവുന്നത് നിന്‍റെ കാലില്‍ ചുവട്ടിലൂടെ ആണ്..
മുന്‍ഗാമികള്‍ തട്ടിവീണ പാറകല്ലുകള്‍ നിങ്ങള്‍ക്ക് ഒരു മുന്നറിയിപ്പായി കരുതി സൂക്ഷിച്ചു നടക്കുക..
തട്ടി വീണവരെ പരിഹസിക്കാതിരിക്കുക..
തുടരും.......
പ്രവാസം അവസാനിക്കുന്നില്ല..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ