നീതി നിയമം..ആര്‍ക്കു...!! നമ്മളെ പോലെ സാദാരണക്കാര്‍ക്ക് മാത്രം അല്ലെ...അല്ലെന്നു ഇനി നിങ്ങള്‍ പറഞ്ഞാലും ഞാന്‍ ആണെന്നെ പറയൂ...അനുഭവമല്ലേ താരം..പോലിസ്....ചിലര്‍ പേടിയോടെ കാണുന്ന പാവം മനുഷ്യര്‍...പക്ഷെ അതിലും ഉണ്ട്..ആ മഹോന്നത പദവി ചൂഷണം ചെയ്യുന്നവര്‍...പോലിസ് എന്ന ആ നാമം ജനങ്ങളെ സേവിക്കാന്‍ ആയിരിക്കണം..അല്ലാതെ (സാവിക്കരുത്)...ഇതിപ്പോ കണ്ടു പിടിച്ചാതാനുട്ടോ...ഹു ഹു .... ഒരു സേവകന്റെ കഥയാണ് ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത്..ഓര്‍മ്മയുണ്ടോ...കേരള പോലീസിന്‍റെ വികൃതികള്‍....അതിലൂടെ നടന്നു പോയപ്പയാണ്..നിങ്ങളെ ഒരു ബ്ലോഗിങ്ങിലൂടെ കൊല്ലാന്‍ ഞാന്‍ പ്ലാനിട്ടത്..ഞാന്‍ കണ്ടു കൊണ്ട് നിന്ന ഒരു കാഴ്ച..പറയാം..
.
.
.
.
കാലിക്കറ്റ് തൃശ്ശൂര്‍ ഹൈവേയില്‍ എന്‍റെ നാടിനടുത്തുള്ള കക്കാട് എന്ന സ്ഥലത്താണ് ഈ മഹാ സംഭവം നടക്കുന്നത്...കക്കാടില്‍ നിന്നും മൂന്നു കിലോമീറ്റെര്‍ അപ്പുറത്താണ് ചരിത്ര പ്രസിദ്ദമായ തിരൂരങ്ങാടി...അവിടെയാണ് കക്കാടിന്റെയും എന്‍റെ നാടിന്റെയും ഒക്കെ പോലിസ് സ്റ്റേഷന്‍ നിലകൊള്ളുന്നത്...അവിടെ പുതുതായി ഒരു സി ഐ ചാര്‍ജെടുത്തു...ഒരു ചുള്ളന്‍..സുന്ദരന്‍..ചുകന്ന പ്രായം...അതിന്‍റെ ഒരു ഏനക്കേട് ആവാം കാരണം...പേര് രസ്റ്റം..ഇത്രയേ എനിക്കറിയൂ...പക്ഷെ ഇയാള്‍ കക്കാടിന് ഒരു ഉപകാരം ചെയ്തിരുന്നു...ഉപകാരം ആര് ചെയ്താലും ഞാന്‍ തുറന്നു പറയും..തൃശ്ശൂര്‍ കാലിക്കെറ്റ് റൂട്ടിലെ ബസ്സുകള്‍ അവര്‍ക്ക് തോന്നിയിടത് ആയിരുന്നു പാര്‍ക്ക് ചെയ്തിരുന്നത്..അത് പിന്നെ പ്രതീകം പറയണ്ടല്ലോ...ബസ്സല്ലെ..വിട്ടു കള..പക്ഷെ ഇവരെ കൊണ്ട് മറ്റുള്ളവര്‍ക്ക് ഭയങ്കര ബുദ്ടിമുട്ടായിരുന്നു....ഈ സി ഐ വന്നതിനു ശേഷം ബസ് സ്റ്റോപ്പ് റോഡ് ക്രോസ്സില്‍ നിന്നും കുറച്ചു ബാക്കില്‍ ആക്കി..എന്നിട്ട് നാലും കൂടിയ സ്ഥലത്ത് ഒരു ബോര്‍ഡും വെച്ചു.."നോ പാര്‍ക്കിംഗ്"..പിന്നെ നല്ല കാലമായിരുന്നു..അങ്ങനെ ഇരിക്കെ ഒരു ദിവസം...
.
.
ദേ..വരുന്നു..നമ്മുടെ മാന്യ ദേഹം..വണ്ടിയും കൊണ്ട്..മാന്യ ദേഹം ആയതു കൊണ്ടോ എന്തോ ഇയാള്‍ ഒറ്റക്കെ ജീപ്പുമായി വരാറുള്ളൂ..ഒറ്റ പോലീസുകാരും ഉണ്ടാവാറില്ല..അന്നും പതിവ് പോലെ മഹാന്‍ ഒറ്റയ്ക്ക്..വണ്ടിയുമായി വന്നു നമ്മുടെ മുന്‍പ് പറഞ്ഞ "നോ പാര്‍ക്കിംഗ്" ബോര്‍ഡിനു അടുത്ത്..വണ്ടി പാര്‍ക്ക് ചെയ്തു.. ഇത് ഞാന്‍ വെച്ച ബോര്‍ഡ് ആണോ എന്നോ എന്തോ അയാളുടെ മുഖത്തുണ്ടായിരുന്നോ..ആ..ഞാന്‍ നോക്കിയില്ല ..കാരണം എനിക്കിവരെ തീരെ ഇഷ്ട്ടമല്ല..ഹു ഹു..(ഇനി ഇവിടെ കൂട്ടി എഴുതെണ്ടാവര്‍ക്ക് കൂട്ടാം)..ഏതായാലും അത് അവിടെ വെച്ചത് അയാളെന്നു അറിയാത്ത ഒരു ചെറുപ്പക്കാരന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു..നല്ല വടിവൊത്ത പാന്‍സും ഷര്‍ട്ടും ഇട്ടു ഇന്‍ ഒക്കെ ചെയ്തു ഒരു കണ്ണടയും വെച്ചു സുമുഖനായ ചെറുപ്പക്കാരന്‍...അയാള്‍ക്കിത് രസിച്ചില്ല..പോലീസാണെന്ന് വെച്ചു എന്ത്........ചെയ്യാമോ..ഹും...സി ഐ അദ്ദേഹം ആ ഗര്‍വില്‍ തന്നെ സീറ്റില്‍ ചാരി ഇരിക്കുന്നു...
.
.
ചെന്ന് ചോദിച്ചു...ഞാനല്ല നമ്മുടെ സുമുഖന്‍.."അല്ല സാറേ..ഈ ബോര്‍ഡ് എന്തിനാ ഇവിടെ വെച്ചിരിക്കുന്നത്"..അയാളുടെ ചോദ്യത്തില്‍ എനിക്ക് എന്തും പന്തികേടു തോന്നിയില്ല എങ്കിലും..സി ഐ എമാന് എന്തോ തോന്നി..ഇത്രയും ആള്‍ക്കാരുടെ മുന്‍പില്‍ വെച്ചല്ലേ ആളെ ആക്കുന്ന ചോദ്യം ചോദിച്ചിരിക്കുന്നത്..ഏമാന്‍ വണ്ടിയില്‍ നിന്നും ചാടി ഇറങ്ങി.."എന്തിനാണെന്ന് കാണിച്ചു തരാമെന്നും പറഞ്ഞു നമ്മുടെ സുമുഖനെ കഴുത്തിനു പിടിച്ചു ജീപ്പിന്‍റെ ബാക്കില്‍ കയറ്റി..വണ്ടിയും കൊണ്ട് പോയി.."അവന്‍റെ കഥ കഴിഞ്ഞു" എന്നും പറഞ്ഞു ആളുകള്‍ എല്ലാം സാദാരണയിലേക്ക് മടങ്ങി..ഞാനും കുറച്ചു കടല ഒക്കെ വാങ്ങി വായില്‍ നോട്ടവും തുടങ്ങി..(നിങ്ങള്‍ ഉദ്ദേശിച്ച ലാത് അല്ലാട്ടോ)ഹു ഹു ...ഒരു പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കാണും..ദേ ഏമാന്‍ വണ്ടിയും കൊണ്ട് വീണ്ടും അവിടേക്ക് തന്നെ വരുന്നു..അങ്ങോട്ട് പോകുമ്പോള്‍ ബാക്കില്‍ കയറ്റിയ സുമുഖന്‍ മുന്‍ സീറ്റില്‍!!!!
.
.
സുമുഖനെ അവിടെ ഇറക്കി ഏമാന്‍ സ്പീഡില്‍ വണ്ടി ഓടിച്ചു പോയി...എല്ലാവരും ആ "വീരനായകനെ" വളഞ്ഞു...കാരണം..അമ്മാതിരി ചോദ്യം ചോദിച്ചിട്ടും ഇസ്തിരി ചുളിയാതെ കയറ്റിയ സ്ഥലത്ത് തന്നെ ഇറക്കി വിട്ട സുമുഖനെ പിന്നെ നാട്ടുകാര്‍ എന്ത് വിളിക്കും..നാട്ടുകാര്‍ ചോദ്യമായി...ബഹളമായി...
.
.
അയാള്‍ പോക്കറ്റില്‍ നിന്നും ഒരു കാര്‍ഡ് എടുത്തു ഞങ്ങള്‍ക്ക് കാണിച്ചു തന്നു..ഹു ഹു ..നമ്മളെ ഈ സുമുഖന്‍ ആള് വക്കീല്‍ ആണെന്ന്..അതായതു നമ്മുടെ ഭാഷയില്‍ നിയമം അറിയുന്ന..നിയമത്തെ പണത്തിനും പ്രസസ്തിക്കും വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും വളച്ചൊടിക്കുന്ന വക്കീലെമാന്‍..അതും ചില്ലറ ഒന്നും അല്ലാട്ടോ..നല്ല പേര് കേട്ട വക്കീല്‍ ആണെന്ന് ആരോ പറയുന്നതും കേട്ടു...
.
.
സംഭവം ഇങ്ങനെ.......കക്കാടില്‍ നിന്നും ഒരു അരകിലോമീട്ടെര്‍ അപ്പുറത്ത് കൂരിയാട് എന്ന് പറയുന്ന സ്ഥലം ..കൂരിയാട് നിന്നും കൊളപ്പുറം വരെ ഒരു കിലോമീറ്റെര്‍ നീണ്ടു കിടക്കുന്ന പാടമാണ്...ചുരുക്കി പറഞ്ഞാല്‍ ഒരു പാലം പോലെ..കണ്ടിട്ടുള്ളവര്‍ക്ക് മനസിലാകും..അവിടെ പെട്ടാല്‍ പിന്നെ നടക്കുകയെ നിവൃത്തിയുള്ളൂ...അത്രക്കും ഇടുങ്ങിയ സ്ഥലം ആണ്..നമ്മുടെ ഏമാന്‍ സുമുഖനെ അവിടെ ഇറക്കാനാണ് നോക്കിയത്...അവിടെ ഇറക്കിയിട്ട് "ഇനി ഇവിടന്നു അങ്ങ് നടന്നോ"..എന്നും പറഞ്ഞു ഏമാന്‍ വണ്ടി മുന്നോട്ടെടുക്കാന്‍ തുടങ്ങുംപോയെക്കും സുമുഖന്‍ ആ വക്കീല്‍ കാര്‍ഡ് കാണിച്ചു കൊടുത്തു...പിന്നെ എമാന് എല്ലാം യാന്ത്രികമായിരുന്നു..അങ്ങോട്ട് ബാക്കില്‍ കയറ്റിയ ആളെ ഇങ്ങോട്ട് ഫ്രണ്ട് സീറ്റില്‍ കയറ്റി..ഒരു മാപ്പും പറഞ്ഞു..കൊണ്ട് വിട്ടു...
.
.
ഓര്‍ക്കുക:ഇത് പോലെ ഉള്ള ഏമാന്മാര്‍ നമുക്കിടയിലും കാണും..എന്ത് നിയമമില്ലായ്മ കണ്ടാലും പ്രതികരിക്കുക..ചുരുക്കിപ്പറഞ്ഞാല്‍ തടുക്കാനരിയാത്തവന് നേരെയേ അമ്പെയ്യൂ..അത്ര തന്നെ..
താടിയുള്ള അപ്പനെ പേടിയുണ്ട് എന്നാണ് ചൊല്ല്.
മറുപടിഇല്ലാതാക്കൂനമ്മുടെ വക്കീല്‍ കൊള്ളാം. ഇതു പോലുള്ള പോലീസ് ഏമാന്‍മാരുടെ മുന്നില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ കുറച്ചു നിയമ വശങ്ങള്‍ പഠിച്ചു വെക്കുന്നത് നല്ലതാണ്
മറുപടിഇല്ലാതാക്കൂശരിയാണ് ഇന്നത്തെ കാലത്ത് അത് നിര്‍ബണ്ടാമാണ്..ശികണ്ടീ
മറുപടിഇല്ലാതാക്കൂപഠിച്ചു വക്കീല്‍ ആവണം ..എന്നാലേ ഗുണമുള്ളൂ ..
മറുപടിഇല്ലാതാക്കൂകമെന്റ്റ് വെരിഫിക്കേഷന്‍ ഉടനെ എടുത്തു മാറ്റുക ..ഇല്ലെങ്കില്‍ ഈ പോലീസ് ഏമാനേ കൊണ്ട് പിടിപ്പിക്കും ...ഞ്ഹാ
മറുപടിഇല്ലാതാക്കൂഹു ഹു ഏമാനേ വിളിക്കല്ലേ...ഞാന്‍ ശരിയാക്കി..
മറുപടിഇല്ലാതാക്കൂ