...ഇരുളിലായിരുന്നു..ഇതുവരെ...പ്രവാസത്തിന്‍റെ മൂടുപടം കൊണ്ട് മറച്ച ഇരുള്‍...
പൊന്നു മോളുടെ കുഞ്ഞു മുഖം കാണാതെ എത്ര നാള്‍...ഇനിയും എത്ര കാത്തിരിക്കണം..അറിയില്ല...ആകാശ നീലിമയിലൂടെ വിമാനം ( പ്രവാസ ഭാഷയില്‍ പറഞ്ഞാല്‍
ജയിലിലേക്ക് ആളെ കൊണ്ട് പോവുന്ന വണ്ടി..)പറക്കുമ്പോള്‍ "എന്‍റെ ഉപ്പയെ ഇവിടെ ഇറക്കൂ.."എന്ന് കരഞ്ഞു പറയുന്ന ഒരു കുഞ്ഞു മനസ്...ഓര്‍ക്കുമ്പോള്‍ ഹൃദയ തടത്തില്‍ ഒരു പൊള്ളല്‍..
.
.
"എന്‍റെ അടുത്തേക്ക് വരാത്ത ഉപ്പയുടെ ഫോണ്‍ ഞാന്‍ എടുക്കില്ല...എന്ന ശാഠ്യം ഉണ്ടെങ്കിലും ഉമ്മയോട് പിണങ്ങുമ്പോള്‍ "നിന്നെ എനിക്ക് വേണ്ട എനിക്ക് എന്‍റെ ഉപ്പയെ മാത്രം മതി...."എന്ന് പറയുന്നതും അവളുടെ കുസൃതിയായി നാട്ടിലുള്ളവര്‍ വിലയിരുതുമ്പോയും പിടയുന്നത് എന്‍റെ മനസാണ്...
.
.
കുസൃതി നിറയുമ്പോള്‍ ഉമ്മയുടെ കയ്യില്‍ നിന്നും അടി വാങ്ങി ഫോണിലൂടെ നില്‍ക്കാതെ പരാതി പറയുന്ന എന്‍റെ കുഞ്ഞു മോളുടെ മുഖം മാത്രമേ എന്‍റെ മനസിലുള്ളൂ..."എന്ന് വരും..എന്ന് വരും " എന്നുള്ള മോളുടെ തീരാത്ത ചോദ്യത്തിന് മുന്‍പില്‍ നാളെ വരും എന്ന ഉത്തരം "എന്നെ പറ്റിക്കുകയാ അല്ലെ"എന്ന ചോദ്യത്തിന് മുന്‍പില്‍ നിലച്ചു പോയിരിക്കുന്നു...
.
.
അവള്‍ എന്‍റെ പൊന്നുമോള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്‍റെ ഫോട്ടോയും കെട്ടിപ്പിടിച്ചേ ഉറങ്ങൂ..എന്ന് വിരഹ വേദനയോടെ പറയുന്ന സ്നേഹമയിയായ ഭാര്യയുടെ തേങ്ങലിന് മുന്‍പിലും എനിക്ക് വാക്കുകള്‍ കിട്ടാറില്ല.."ഉപ്പാക്ക് നല്ലത് വരണേ..നല്ലവണ്ണം പൈസ കിട്ടണേ"..എന്ന് ഉമ്മ പ്രാര്‍ത്ഥന ചൊല്ലിക്കൊടുക്കുമ്പോള്‍ "എന്‍റെ ഉപ്പ വേഗം വരണേ " എന്ന് മാത്രം പ്രാര്‍ഥിക്കുന്ന എന്‍റെ പൊന്നുമോള്‍...
,
.
പക്ഷെ ഇപ്പോള്‍ ഇരുട്ട് കുറച്ചു തെന്നിമാറിയിരിക്കുന്നു...എന്‍റെ മോളുടെ പ്രാര്‍ത്ഥനയാവാം..
പക്ഷെ ഇപ്പോയും എനിക്ക് ഭയമാണ്...എന്താണന്നറിയില്ല...ഇവിടുത്തെ അങ്ങോട്ടും ഇങ്ങോട്ടും മാറിമറിയുന്ന നിയമ നൂലാമാലകള്‍..അതെന്നെ പേടിപ്പിക്കുന്നു...എന്‍റെ ഒരു സ്വപ്നം അതെന്നെ വീണ്ടും പുറകോട്ടു വലിക്കുന്നു..ഞാനും എന്‍റെ മോളും ഭാര്യയും മാത്രം അടങ്ങുന്ന ഒരു സ്വപ്ന ഗേഹം ..ആ ഒരു സ്വപ്നം ഇപ്പോയും ബാക്കി ആയിരിക്കുന്നു..
.
.
എന്‍റെ മോള്‍ എന്നോട് സംസാരിച്ചിട്ടു കുറെ ദിവസമായി...ഞാന്‍ വരാതെ ഇനി സംസാരിക്കില്ല..എന്നാണു ശാഠ്യം...അത് നാട്ടിലുള്ളവരെ ദേഷ്യം പിടിപ്പിക്കാറുണ്ടെങ്കിലും അവളുടെ കുഞ്ഞു മനസ്സില്‍ അതിനു ന്യായമുണ്ടാവാം..
.
.
ഉപ്പയുടെ പൊന്നു മോളേ....ഈ ക്രൂരനായ ഉപ്പയോട് പൊറുക്കണേ...പ്രവാസം തലയിലേറ്റാതെ ഈ ഉപ്പാക്ക് നിവൃത്തിയില്ല...എല്ലാം എന്‍റെ തെറ്റാണ്...എന്‍റെ മാത്രം...ഈ നഷ്ട്ടങ്ങളും എന്‍റെ മാത്രം നഷ്ടങ്ങളാണ്..ഞാന്‍ ആരെയും പഴിക്കുന്നില്ല...
.
.
കൂട്ടുകാരെ...ഇത് എന്‍റെ സങ്കടങ്ങളാണ്...നിങ്ങള്‍ക്ക് വെറുക്കുമോ എന്ന ഭയം എനിക്കുണ്ട്...
പക്ഷെ ഇതെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ ചിലപ്പോ...ഇവിടെയുള്ള നല്ല കുറെ കൂട്ടുകാര്‍ എന്നെ സ്വാന്തനിപ്പിചിട്ടുണ്ട്...അതില്‍ ഞാന്‍ എല്ലാം മറക്കാന്‍ ശ്രമിക്കാറുണ്ട് ..എന്നാലും ഞാന്‍ കരയില്ല ...ഞാന്‍ ചിരിച്ചേ നിങ്ങളുടെ അടുത്ത് വരൂ..ഇനിയും...എപ്പോയും വിശാദിചിരിക്കുന്നത് ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല....നിറുത്തുകയാ..ഇനി വയ്യ...
..
..
..
വിവാഹം കഴിഞ്ഞു പ്രവാസം സ്വീകരിക്കാതിരിക്കുക...ഇതെന്‍റെ വാക്കാണ് ..എന്‍റെ മാത്രം വാക്ക്!!
സുഹൃത്തേ, ഇത് താങ്കളുടെ ജീവിതാനുഭവം തന്നെയെന്നു കരുതുന്നു..പ്രവാസം എന്നത് ഒരു വിധിയാണ്..ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ, നാം അതിനെ അഭിമുഖീകരിച്ചേ മതിയാകൂ... സ്നേഹിച്ചു കൊതി തീരാത്ത പൊന്നുമോളുടെ സങ്കടം,വരുംകാലങ്ങളിൽ അളവില്ലാത്ത സ്നേഹമായി തിരികെ കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു..കുടുംബത്തിനുവേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്നവർക്ക്, ഈശ്വരൻ എന്നും തുണയായി ഉണ്ടാകും..ആറു വർഷമായി ഞാനും ഒരു പ്രവാസിയാണ്..അതുകൊണ്ടുതന്നെ താങ്കളുടേ സങ്കടങ്ങൾ തീർച്ചയായും മനസ്സുലാക്കുവാനാകും.. പങ്കുവയ്ക്കുന്നതിലൂടെ മനസ്സിന്റെ ഭാരങ്ങൾ വളരെ കുറയ്ക്കുവാനാകും...ആശംസകൾ നേരുന്നു...സ്നേഹപൂർവ്വം ഷിബു തോവാള
മറുപടിഇല്ലാതാക്കൂദുഃഖത്തില് ഞാനും പങ്കുചേരുന്നു.
മറുപടിഇല്ലാതാക്കൂഒന്ന് പറയട്ടെ, ഓര്‍ത്തെടുക്കാന്‍ ആഗ്രഹിക്കത്തതിനെ വിളിപ്പാടകലെ നിര്‍ത്തി മാസസ്സിനെ ഒരു ക്ലീന്‍ സ്ലേറ്റ് പോലെ ആകാന്‍ പരിശീലിക്കുക.
കാശില്ലാതെ കുടുംബവുമായി നാട്ടില്‍ ജീവിക്കുന്ന നരകത്തിന് ഒത്തിരി മുകളിലാണ് പ്രവാസ ജീവിതം.
വിശപ്പിനു മുകളില്‍ ഒരു തത്വ സംഹിതയുമില്ല.
താങ്കളുടെ സ്ഥിതി തൊഴിലില്ലാത്ത കോടിക്കണക്കിനു ആള്‍ക്കാര്‍ക്ക് മുകളില്‍ ആണ്.
ഇതൊക്കെത്തന്നെ പ്രവാസ ജീവിതം.
മറുപടിഇല്ലാതാക്കൂപതിയെ ഈ ചിന്തകള്‍ക്കും സ്നേഹത്തിനും മാറ്റം വരുത്തും എന്നാണു പലയിടത്തു നിന്നും മനസ്സിലാക്കുന്നത്.
നന്നായി എഴുതി.
ഷിബു തോവാള...........ഇത് എന്‍റെ കഥ തന്നെയാണ്...
മറുപടിഇല്ലാതാക്കൂപൊട്ടന്......റാംജി ...വളരെ നന്ദി...എന്‍റെ ദുഃഖത്തില്‍ പങ്കാളി ആയതിനു...
മറുപടിഇല്ലാതാക്കൂതാങ്കളോടൊപ്പം ഞാനും ഇതില്‍ പങ്കു ചേരുന്നു ..ആശംസകള്‍ ..
മറുപടിഇല്ലാതാക്കൂപ്ലീസ് ഹെല്പ് മൈ ബ്ലോഗു മുല്ലപ്പെരിയാര്‍ ഇഷ്യൂ .