Pages

2012, മാർച്ച് 23, വെള്ളിയാഴ്‌ച

എന്തേ....അവന്‍ അങ്ങനെ ചെയ്തു?


.
.
അവനെ ഞാന്‍ കണ്ടു.....രണ്ടു ദിവസം മുന്‍പ്...തിരിച്ചറിയാന്‍ പറ്റാത്ത രൂപത്തില്‍ ആയിരുന്നു അവന്‍...ആദ്യം കണ്ടപ്പോള്‍ എനിക്ക് മനസിലായില്ല...പിന്നെ എന്‍റെ കൂട്ടുകാരന്‍ പറഞ്ഞപ്പോള്‍ ആണ് ഞാന്‍ അവനെ സൂക്ഷിച്ചു നോക്കിയത്...ആകെ തെണ്ടി പിള്ളേരെ പോലെ ഒരു വേഷം.....മലയാളി ആണെന്ന് പോലും പറയില്ല..പിന്നെ അല്ലെ എന്‍റെ കൂട്ടുകാരന്‍ ആയിരുന്നു എന്ന് പറയുക...കൂട്ടുകാരന്‍ എന്ന് പറഞ്ഞാല്‍ പോര....എന്‍റെ എല്ലാം ആയിരുന്നു അവന്‍...സങ്കടങ്ങള്‍ പറയാനും ഇണങ്ങാനും പിണങ്ങാനും അവന്‍ മാത്രം ആയിരുന്നു എനിക്ക് കൂട്ട്...അവന്‍ മാത്രേ ഉണ്ടായിരുന്നുള്ളൂ..അവന്റെ ഉമ്മാക്ക്...അത് കൊണ്ടാവാം ഞാന്‍ അവിടെ പോവുംപോയൊക്കെ ആ ഉമ്മ എനിക്കും സ്നേഹം വിളമ്പി തന്നിരുന്നത്..എന്നെ വലിയ കാര്യമായിരുന്നു അവര്‍ക്ക്...അവനെ പോലെ തന്നെ എന്നേം കണ്ടു...ഇപ്പൊ അവന്‍ ആകെ മാറിയിരിക്കുന്നു...അവന്‍ എന്നെ കണ്ടപ്പോള്‍ ചൂളി...എന്‍റെ മുന്നിലേക്ക്‌ വരാന്‍ ഭയങ്കര വിഷമം പോലെ...എങ്ങനെ ഇല്ലാതിരിക്കും....എന്‍റെ ഇന്നത്തെ ഈ അവസ്ഥക്ക് കാരണം അവനാ..അതറിയണമെങ്കില്‍ കുറച്ചു കാലം പിറകോട്ടു പോണം.....പിറകോട്ടു പോകുവാ ഞാന്‍ കരയരുതേ എന്നാ പ്രാര്‍ഥനയോടെ.......
.
.
.
കുട്ടിക്കാലം മുതല്‍ തുടങ്ങിയ ബന്ടമായിരുന്നു ഞാനും അവനും തമ്മില്‍...എന്തും ഞങ്ങള്‍ക്ക് ഒരു പോലെ ആയിരുന്നു...ഒരു പഴം കിട്ടിയാല്‍ പകുതി എനിക്ക് പകുതി അവനു...അതായിരുന്നു ഞങ്ങളുടെ ശീലം ....എവിടേക്ക് പോയാലും ഒരു വാലായി അവനും ഉണ്ടായിരുന്നു കൂടെ...എന്തിനും ഏതിനും.....നിര്‍വചിക്കാന്‍ പറ്റാത്ത അത്രയും കൂട്ടുകാരായിരുന്നു ഞങ്ങള്‍....അവന്‍റെ ഉപ്പ അവന്‍റെ ചെറുപ്പത്തിലെ അവരെ വിട്ടു പോയിരുന്നു...അമ്മാവന്‍മാരുടെ തണലില്‍ ആയിരുന്നു തുടര്‍ ജീവിതം..അത് കൊണ്ട് തന്നെ വലിയ കഷ്ട്ടം ആയിരുന്നു അവന്‍റെ കാര്യം...എനിക്ക് പുതിയ ഷര്‍ട്ട്‌ കിട്ടുമ്പോള്‍ അവനു അപ്പോയും പഴയത് തന്നെ ആയിരുന്നു..എനിക്കതില്‍ ഭയങ്കര സങ്കടം ആയിരുന്നു...എന്നാലും രണ്ടു മൂന്നു തവണ ഉപ്പയോട്‌ സോപ്പിട്ടു അവനും ഞാന്‍ ഷര്‍ട്ട്‌ വാങ്ങി കൊടുത്തിട്ടുണ്ട്...അല്ലെങ്കില്‍ എന്‍റെ ഷര്‍ട്ട്‌ ഞാന്‍ അവനു ഒരു ദിവസം ധരിക്കാന്‍ കൊടുക്കും...അങ്ങനെ അങ്ങനെ കൂട്ട് കൂടി നടക്കുന്നതിനിടയില്‍ ആയിരുന്നു എന്‍റെ വിവാഹം...അന്നും അവനു ദുഃഖം ആയിരുന്നു...അവനോടുള്ള സ്നേഹം കുറയുമോ എന്ന്...പക്ഷെ അതുണ്ടായില്ല...ഞങ്ങള്‍ ഒരിക്കലും പിരിഞ്ഞില്ല....പക്ഷെ......
.
.
.
ജീവിതം എവിടെ എങ്കിലും എത്തിക്കുമല്ലോ നമ്മെ...അതാണല്ലോ ജീവിതത്തിന്‍റെ വിക്രതിയും....എന്‍റെ ജീവിതത്തിലും സാമ്പത്തികം വില്ലനായി കയറി വന്നു...ഒരു വിസ ഒപ്പിച്ചു സൌദിയിലേക്ക് വണ്ടി കയറി...അവന്‍ കരയുകയായിരുന്നു...അവനെ ഞാന്‍ സമാധാനിപ്പിച്ചു..
.
"ഡാ...നമുക്ക് കര കയറണ്ടേ...നിനക്കും വേണ്ടേ ഒരു ജീവിതം.."
.
എന്നൊക്കെ പറഞ്ഞു അവനെ സോപ്പിട്ടു..എന്നിട്ടും അവന്‍ കരയുകയായിരുന്നു ....എന്തായാലും ഇവിടെ എത്തി..കുറച്ചു കാലങ്ങള്‍ക്കകം ഒന്ന് പച്ച പിടിച്ചു വരികയായിരുന്നു..എനിക്ക് പരിചയപ്പെട്ട ഒരു സൗദി ഒരു വിസ ഫ്രീ ആയി തന്നു..അത് ഞാന്‍ അവനു അയച്ചു കൊടുത്തു...അവനു ഭയങ്കര സന്തോഷമായിരുന്നു...എന്നെ കാണാമല്ലോ എന്നാ സന്തോഷം...അങ്ങനെ അവനും എത്തി ഇവിടെ...ഇതിനിടയില്‍ ഞാന്‍ നിന്നിരുന്ന ഷോപ്പ് എന്‍റെ അറബിയുടെ കൂടെ ഞാനും ഒരു ഷെയര്‍ എടുത്തു...ഞാനും അറബിയും കൂടി ആയിരുന്നു അത് നടത്തിയിരുന്നത്...ഇവനെ ഞാന്‍ അവിടത്തെ ജോലിക്കാരനും ആക്കി...നല്ല ശമ്പളവും ഉണ്ടായിരുന്നു അവനു...അങ്ങനെ സന്തോഷമായി കഴിഞ്ഞു പോകവേ...എനിക്ക് പെട്ടെന്ന് റിയാദ് വരെ വരേണ്ട ആവശ്യം വന്നു...എല്ലാം അവനെ ഏല്‍പ്പിച്ചു ഞാന്‍ റിയാദിലേക്ക് പോന്നു...ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ അറബിയുടെ ഫോണ്‍....എത്രയും പെട്ടെന്ന് ഷോപ്പില്‍ എത്താന്‍...
.
.
.
ഞാന്‍ പെട്ടെന്ന് തന്നെ റിയാദില്‍ നിന്നും വണ്ടി കയറി ...ജിദ്ദയില്‍ എത്തി..കാരണം കൂട്ടുകാരനെ വിളിച്ചിട്ട് കിട്ടുന്നും ഇല്ല..അറബി എന്നെ കാത്തിരിക്കുവാരുന്നു..അറബി പറഞ്ഞത് കേട്ട് എന്‍റെ കണ്ണില്‍ ഇരുട്ട് കയറി..ഞാന്‍ തളര്‍ന്നിരുന്നു പോയി...എന്‍റെ ഉറ്റ കൂട്ടുകാരന്‍ ഷോപ്പില്‍ നിന്നും ഏകദേശം രണ്ടര ലക്ഷം രൂപ എടുത്തു മുങ്ങിയിരിക്കുന്നു...എന്‍റെ എല്ലാ ശക്തിയും ഇല്ലാതായിരുന്നു...ഇരുന്ന ഇടതു നിന്നും എണീക്കാന്‍ എനിക്ക് കഴിഞ്ഞില്ല..ഞാന്‍ അറബിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി...ഇവന്‍ എങ്ങാനും നുണ പറയുകയാണോ എന്ന്...അവന്‍റെ റൂമില്‍ ഉള്ള ആളെ ഞാന്‍ വിളിച്ചു നോക്കി...എല്ലാം സത്യമായിരുന്നു..
.
.
.
ആ സംഭവത്തോട് കൂടി അറബിക്ക് എന്നെയും വിശ്വാസം ഇല്ലാതായി...അവന്‍ എന്നെ ഒഴിവാക്കി ..ഒന്നും തരാതെ...എന്‍റെ എല്ലാ സമ്പാദ്യവും നഷ്ട്ടപ്പെടുകയായിരുന്നു....എന്‍റെ സര്‍വവും തകര്‍ന്നു പോയത് കൊണ്ട് അറബിയോട് വഴാക്കിടാനോന്നും എന്നെ കൊണ്ട് കഴിഞ്ഞില്ല...അല്ലെങ്കില്‍ എന്ത് വഴാക്കിടാന്‍..എന്നും ഒപ്പമുണ്ടായിരുന്നവന്‍ എല്ലാം തകര്‍ത്തു കളഞ്ഞു അതിലും വലുതാണോ ഇത്...എല്ലാം കൊണ്ട് പോട്ടെ,,,,അവനെ കേസില്‍ കുടുക്കണം എന്നൊക്കെ എന്‍റെ കൂട്ടുകാര്‍ പറഞ്ഞു ..പക്ഷെ എന്നെ കൊണ്ട് അതിനു ആകുമായിരുന്നില്ല..അത്രക്കും പ്രിയപ്പെട്ടവന്‍ ആയിരുന്നു എനിക്ക് അവന്‍...അവന്‍റെ ഉമ്മ എന്നെ വിളിച്ചു കരഞ്ഞു,....
.
"ഡാ..മോനെ...അവനെ ശപിക്കല്ലേ ,...നിന്‍റെ കൂട്ടുകാരന്‍ അല്ലെ എന്ന്.."
.
ആ കണ്ണീരിനു മുന്‍പില്‍ ഞാന്‍ എല്ലാം മറന്നു..അവന്‍ അത് കൊണ്ട് രക്ഷപ്പെടുകയാണെങ്കില്‍ രക്ഷപ്പെടട്ടെ എന്നും വിചാരിച്ചു...പക്ഷെ അവനോടു ഞാന്‍ പൊറുത്തെങ്കിലും ദൈവം പൊറുത്തില്ല ...അവന്‍റെ വിസ എന്തൊക്കെയോ താറുമാറായി...നാട്ടില്‍ പോലും പോകാന്‍ കഴിയാതെ കഷ്ട്ടപ്പെടുകയായിരുന്നു..അവന്‍..ആ നിലയില്‍ ആണ് ഞാന്‍ അവനെ രണ്ടു ദിവസം മുന്‍പ് കാണുന്നത്....ഞാന്‍ അവനെ എന്‍റെ അടുത്തേക്ക് വിളിച്ചു..അവനു വരാന്‍ മടി ആയിരുന്നു...എന്‍റെ മനസു വേദനിച്ചു ..അവന്‍റെ അവസ്ഥ കണ്ടു....അവന്‍റെ കണ്ണുകളില്‍ എന്നോടുള്ള പശ്താപം ഉണ്ടായിരുന്നു...പക്ഷെ അത് അവനു എന്നോട് തുറന്നു പറയാന്‍ മടി....ഞാന്‍ ഏതായാലും അവനെ സമാധാനിപ്പിച്ചു...അവനു നാട്ടിലേക്ക് പോവാനുള്ള കാര്യങ്ങള്‍ എല്ലാം ചെയ്തു കൊടുത്തു...ഇപ്പോയും ശ്രമിച്ചു കൊണ്ടിരിക്കുവാണ്..അവന്‍ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തട്ടെ എന്ന് പ്രര്തിക്കുവാ ഞാന്‍ ..
.
.
സത്യായിട്ടും ഞാന്‍ അവനെ പ്രാകിയിട്ടില്ല...സത്യം ...എന്നെ കൊണ്ട് അതിനു കഴിയില്ല....എന്നാലും എന്തെ ഈ മനുഷ്യന്മാര്‍ക്ക് ഇങ്ങനെ മാറാന്‍ കഴിയുന്നു......എനിക്കതിന്‍റെ ഉത്തരം ഇന്നേവരെ കിട്ടിയിട്ടില്ല....സ്നേഹ ശൂന്യത തന്നെ...അല്ലാതെ എന്ത്....ഇനി എവിടന്നു പഠിക്കും ഇതൊക്കെ....
.
.
.......................................സ്നേഹം അത് നിറഞ്ഞാടട്ടെ മനുഷ്യ മനസുകളില്‍ ...............................................

1 അഭിപ്രായം:

  1. സ്നേഹം അത് നിറഞ്ഞാടട്ടെ മനുഷ്യ മനസുകളില്‍ .............. അതിനായി നമുക്ക് കാത്തിരിക്കാം

    മറുപടിഇല്ലാതാക്കൂ