Pages

2012 ഫെബ്രുവരി 20, തിങ്കളാഴ്‌ച

മീര്‍ !!!.......നീ നല്ലവനാണ്.....

.
.
ഓര്‍മ്മകള്‍ മരിക്കുന്നില്ല വാസ്തവം തന്നെയാണ് ഈ വാക്കുകള്‍....അതറിഞ്ഞു ഞാന്‍ എന്‍റെ ഡിയര്‍ ഫ്രണ്ടില്‍ നിന്നും ആ സത്യം....അവനിലൂടെ ഞാന്‍ ഒന്ന് നടന്നു പോയി...അല്ല ഞങ്ങള്‍ രണ്ടു പേരും നടന്നു ഇന്നത്തെ രാത്രിയിലൂടെ...ഈ രാത്രി അവന്‍ എനിക്ക് സമ്മാനിച്ചത്‌ ഈ വേദനയാണ്.....അവന്‍റെ ഓര്‍മകളിലൂടെ....ബീച്ചിലൂടെ നടന്നപ്പോള്‍ ഒരു പക്ഷെ അവന്‍റെ ഓര്‍മ്മകള്‍ അവനെ തഴുകിയതാവം...അല്ലെങ്കിലും ഈ ബീച്ചുകള്‍ അങ്ങനെയാണ്...നല്ല സുന്ദര മുഹൂര്‍ത്തങ്ങളും ദുഃഖത്തിന്‍റെ പേടിപ്പെടുത്തുന്ന ഭയനകതകളും നമ്മുടെ ഓര്‍മകളില്‍ കൊണ്ട് വരാറുണ്ട് ഈ ബീച്ചുകള്‍...അവനെ ഞാന്‍ കണ്ടെത്തുന്നത് ഈ സുഹൃത്തു കോമില്‍ നിന്നാണ് ...നല്ലൊരു കൂട്ടുകാരന്‍...പലപ്പോയും ഞങ്ങള്‍ കണ്ടുമുട്ടി..ജീവിതത്തിന്‍റെ പല ആപല്‍ക്കര ഘട്ടങ്ങളിലും അവന്‍ എന്‍റെ കൂടെ ഉണ്ടായിരുന്നു...കാണാതെ തമ്മില്‍ കണ്ടു സംസാരിക്കാതെ...അവന്‍ എന്‍റെ പിന്നാലെ ഉണ്ടായിരുന്നു...ഒരു തോഴനായി .....
.
.
അതുകൊണ്ട് തന്നെയാവാം ആദ്യമായി കണ്ടുമുട്ടിയ സമയം ഞാന്‍ ഒന്ന് അന്തിച്ചു പോയത്‌...എന്‍റെ വാക്കുകള്‍ എന്നില്‍ നിന്ന് പുറത്തേക്കു വന്നതേയില്ല..ഒരു പുഞ്ചിരി സമ്മാനിച്ച്‌ അവന്‍ എന്‍റെ കൈയില്‍ പിടിച്ചു കൊണ്ട് പോയി...ഞാന്‍ അപ്പോയും അവനെ സാകൂതം നോക്കി കാണുകയായിരുന്നു..എന്‍റെ പ്രിയ കൂട്ടുകാരനെ....നിങ്ങളാരും ഒരു പക്ഷെ അവനെ അറിയാന്‍ സാദ്ദ്യത ഇല്ല..കാരണം അവന്‍ അങ്ങനെ ആണ്...സ്നേഹിക്കപ്പെടുന്നവന്‍ അറിയാതെ സ്നേഹിക്കുന്നവന്‍..ആ കണ്ണുകളില്‍ കൊടുക്കുന്ന സ്നേഹം തിരിച്ചു കിട്ടണമെന്ന സ്വാര്‍ഥത ഉണ്ടായിരുന്നില്ല..ഒരിക്കലും....അവന്‍റെ വാക്കുകളിലും ഉണ്ടായിരുന്നില്ല ....ഈ സ്വാര്‍ഥത... കുറെ വര്‍ഷങ്ങള്‍ പരിചയമുള്ളവനെ പോലെ അവന്‍ എന്നോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.....ഞാന്‍ അവനെ ഒന്ന് കൂടി തിരിച്ചറിയുകയായിരുന്നു....അവന്‍റെ സ്നേഹം...അതെന്നെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നുണ്ടായിരുന്നു .....അവന്‍റെ ഉള്ളറിയാന്‍ കുറെ ചികഞ്ഞു ഞാന്‍....അതില്‍ നിന്നും കിട്ടിയ ഒരു വേദന ഞാന്‍ നിങ്ങളോട് കൂടി പങ്കു വെക്കുകയാണ്...അവന്‍റെ സമ്മതത്തിനു കാത്തുനില്‍ക്കാതെ......അവന്‍റെ പേര് ഞാന്‍ ഇവിടെ മീര്‍ എന്ന് മാത്രം പ്രയോഗിക്കട്ടെ...
.
.
സ്നേഹം സ്നേഹിച്ചു തന്നെ കൊടുത്തു തീര്‍ക്കുന്ന ഒരു കൂട്ടം മനുഷ്യവാസികളുള്ള ‌പ്രകൃതി രമണീയമായ പാലക്കാട് പട്ടണം...1999-2002 കാലഘട്ടത്തില്‍ ജീവിത വഴി തേടി മീര്‍ വണ്ടി ഇറങ്ങി...കയ്യിലുള്ള സ്വയം തൊഴില്‍ മുന്നില്‍ വെച്ച് ഒരു ഷോപും തുറന്നു ജോലി ആരംഭിച്ചു ...നല്ല തരക്കേടില്ലാതെ ബിസിനെസ്സ്‌ തുടര്‍ന്ന് പോകുന്ന കാലം...ഷോപ്പില്‍ നിന്നും താമസസ്ഥലത്തേക്ക് കുറച്ചു നടക്കണം....കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു പോകവേ ഒരു ദിവസം...റൂമിലേക്ക്‌ നടന്നു പോകവേ മീര്‍ അത് കണ്ടു...ഒരു വീടിന്‍റെ സിറ്റൗട്ടില്‍ ഒരു കൊച്ചു സുന്ദരി...നല്ല തരക്കേടില്ലാത്ത ഒരു മിടുക്കി..തന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു...മീര്‍ അന്നത്ര കാര്യമാക്കിയില്ല അത് ...അവന്‍ നടന്നു നീങ്ങി...
.
.
പിറ്റേ ദിവസവും ഇത് തന്നെ സംഭവിച്ചു ....അവള്‍ മീറിനെ തന്നെ നോക്കി കൊണ്ടിരിക്കുന്നു...മീറിന്‍റെ ഉള്ളില്‍ ആയിരമല്ല പതിനായിരം ലഡുകള്‍ ഒരുമിച്ചു പൊട്ടി....തന്‍റെ സൌന്ദര്യത്തില്‍ അത്രയ്ക്ക് വിശ്വാസം ഉള്ളത് കൊണ്ടാവാം അത്...ഹു ഹു ....(ഇതാവന്‍ അറിയരുതേ) ...പിന്നെ ഇത് പതിവായി..മീര്‍ വരുന്ന സമയം അവള്‍ അവിടെ തന്നെ വന്നിരിക്കും..മീര്‍ എന്തെങ്കിലും ഗോഷ്ടികള്‍ കാണിക്കും..അത് അവള്‍ ഇഷ്ട്ടപ്പെട്ടത്‌ കൊണ്ടാവാം..നീ പോടാ..പോടാ തെണ്ടീ ...എന്നുള്ള പ്രേമത്തിന്‍റെ ആദ്യ ഭാഗങ്ങള്‍ ഉരുവിടാരുണ്ടായിരുന്നു....അങ്ങനെ അങ്ങനെ ഈ പ്രണയം തളിര്‍ക്കുന്നതിന്‍റെ ആദ്യ ഭാഗങ്ങള്‍ നടന്നു കൊണ്ടിരുന്നു...
.
.
അന്ന് മീര്‍ എന്തോ അത്യാവശ്യത്തിനു കുറച്ചു നേരത്തെ റൂമിലേക്ക്‌ പോവേണ്ടി വന്നു..അവളെ നോക്കിയപ്പോള്‍ സിറ്റൗട്ടില്‍ കണ്ടില്ല...അവള്‍ ഉള്ളിലായിരിക്കും എന്ന് വിചാരിച്ചു തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് ഒരു പാദസര കിലുക്കം..ആ കിലുക്കത്തിന്‍റെ ഉറവിടം തേടിയ മീര്‍ ആകെ തളര്‍ന്നു പോയി...അത് അവളുടെ കാലുകളായിരുന്നു...ഒരു കാലിനു പണ്ടെങ്ങോ പറ്റിയ ഒരു ആക്സിഡെന്‍‌ന്റ് ശേഷി ഇല്ലാതാക്കിയിരുന്നു..
.
.
മീര്‍ തന്‍റെ അവസ്ഥ കണ്ടു എന്നത് കൊണ്ടാവാം പിന്നെ അവള്‍ മീറിന്‍റെ അടുത്തേക്ക് വന്നതെ ഇല്ല...സഹതാപ നോട്ടം ഒരു പക്ഷെ അവള്‍ ഇഷ്ട്ടപ്പെടുന്നില്ലായിരിക്കാം..മീറിനു ആകെ സങ്കടമായി...എന്ത് ചെയ്യാം ആ വീട്ടിലേക്കു കയറാനുള്ള ധൈര്യം അവനിലായിരുന്നു...അങ്ങനെ കുറെ നാളുകള്‍ കഴിഞ്ഞു പോയി ..പക്ഷേ ഇവരുടെ ക്രിയവിക്രയങ്ങള്‍ എന്നും കണ്ടു കൊണ്ടിരുന്ന ഒരാളുണ്ടായിരുന്നു....അവളുടെ വീട്ടിനടുത്തുള്ള ഒരു കൊച്ചു വീട്ടിലെ ഒരു സുന്ദരിക്കുട്ടി...ഇവിടെ നിന്നാണ് നമ്മുടെ കഥ ആരംഭിക്കുന്നത്..
.
.
സുകന്യ ...അതായിരുന്നു ആ സുന്ദരിയുടെ പേര്...പേര് പോലതന്നെ തികഞ്ഞ ശാലീനത ഉള്ള ഒരു പെണ്‍കുട്ടി...വീട്ടില്‍ രോഗം വിട്ടുമാറാത്ത ഒരച്ഛന്‍....അങ്കലവാടി ടീച്ചറായ അമ്മ....ഇതായിരുന്നു സുകന്യയുടെ കുടുമ്പം ...അടുത്ത ബന്ധുക്കള്‍ ഒന്നും അവരെ തിരിഞ്ഞു നോക്കരില്ലയിരുന്നു...കാരണം അവളുടെ അച്ഛന്‍റെ രോഗം തന്നെ....ഒരു ദിവസത്തെ ചിലവിനു തന്നെ നല്ല ഒരു സംഖ്യ ചിലവുണ്ടായിരുന്നു അവര്‍ക്ക്....അമ്മയുടെ വരുമാനം അല്ലാതെ ഒരു വരുമാനവും അവര്‍ക്കുണ്ടായിരുന്നില്ല... മീര്‍ അവളെയും കാണാറുണ്ടായിരുന്നു...അവരുടെ വീട്ടില്‍ വെള്ളമില്ലാത്തതിനാല്‍ മീറിന്‍റെ ഷോപ്പിനു മുന്‍പിലുള്ള മുനിസിപ്പാലിറ്റി വാട്ടര്‍ ടാപ്പില്‍ നിന്നും വെള്ളം കൊണ്ട് പോവാന്‍ അവള്‍ വരാറുണ്ടായിരുന്നു...മീര്‍ ...അവളോട് മറ്റേ വീട്ടിലെ പെണ്‍കുട്ടിയെ കുറിച്ച് ആരാഞ്ഞു,..അവള്‍ക്കെന്താ പറ്റിയേ..എന്നുള്ള മീറിന്‍റെ ചോദ്യത്തിന് മുന്‍പില്‍ അവള്‍ ഒന്ന് തേങ്ങിയോ....അറിയില്ല...
.
.
അത്രക്കും ഇഷ്ട്ടമായിരുന്നു അവള്‍ക്കു അവളെ....ചെറുപ്പത്തില്‍ ഒരു അപകടം പറ്റിയതാ ..അതിനു ശേഷം ഒരു കാലിനു ശേഷി ഇല്ല....അതാ..സുകന്യയുടെ മറുപടി കേട്ട് മീറിന്‍റെ കണ്ണുകള്‍ നിറഞ്ഞു...അത് കണ്ട സുകന്യക്കും ആകെ സങ്കടമായി ...പിന്നെ ഈ കൂടിക്കാഴ്ച പതിവായി...മീറിന്‍റെ ഷോപ്പിനു ബാക്കില്‍ കൂടി നോക്കിയാല്‍ സുകന്യയുടെ വീടിന്‍റെ ബാക്ക് ഭാഗം കാണാം ...അവിടെ അവര്‍ എന്നും കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കും...അങ്ങനെ അറിയാതെ അവര്‍ അടുക്കുകയായിരുന്നു...
.
.
അവള്‍ നിറയെ പ്രതീക്ഷകള്‍ കൊയ്തു....അവളുടെ സ്വപ്നങ്ങള്‍ അവളെന്നും മീരിനോട് പറയാറുണ്ടായിരുന്നു...പഠിച്ചു എനിക്ക് അമ്മയുടെ ആഗ്രഹം പോലെ നല്ലൊരു നിലയിലെത്തണം...ആ സ്വപ്നങ്ങളൊക്കെ അവള്‍ മീറിലൂടെ കണ്ടു..അവനും അവളെ പ്രോല്‍സാഹിപ്പിച്ചു......സുകന്യയുടെ അമ്മയ്ക്കും മീറിനെ വലിയ കാര്യമായിരുന്നു...സുകന്യ മീറിന്‍റെ ഉമ്മയോടും സംസാരിക്കാരുണ്ടായിരുന്നു...അങ്ങനെ വളരെ സന്തോഷത്തോടെ കഴിഞ്ഞു വരവേ...
.
.
മീറിനു തന്‍റെ ബിസിനെസ്സ്‌ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കുറച്ചു ദിവസം അവിടെ നിന്ന് മാറി നില്‍ക്കേണ്ടി വന്നു...തൃശ്ശൂരിലേക്ക്.....അവിടെ പുതിയ ഒരു ഷോപ്പ്‌ തുടങ്ങാനായിരുന്നു അത്...എന്നാലും അവര്‍ ബന്ടപ്പെടാരുണ്ടായിരുന്നു...ഫോണിലൂടെ...അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു പോകവേ..ഒരു ദിവസം തീകാറ്റ്‌ പോലെ ആ വാര്‍ത്ത മീറിന്‍റെ ചെവിയിലെത്തി...സുകന്യക്കും അമ്മക്കും ബസില്‍ കയറുന്നതിനിടെ എന്തോ അപകടം പറ്റിയെന്നും അവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെക്ക് കൊണ്ട് വരുന്നുണ്ടെന്നും ആയിരുന്നു ആ വാര്‍ത്ത‍ ....!!

.
.
മീര്‍ പെട്ടെന്ന് തന്നെ ഹോസ്പിറ്റലില്‍ എത്തി...ഒന്നാകെ തിരഞ്ഞു നടന്നു ..കുറച്ചു കഴിഞ്ഞപ്പോള്‍ മീര്‍ സുകന്യയുടെ അമ്മയെ കണ്ടു.....മീറിനെ കണ്ടപാടെ ആ അമ്മ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു...”ഡാ...എന്റെ മോള്‍....” ..മുഴുവനായി പറയാന്‍ കഴിഞ്ഞില്ല അവര്‍ക്ക്,....മീര്‍ ഡോക്ടറെ കണ്ടു വിവരങ്ങള്‍ ആരാഞ്ഞു....എല്ലാം കേട്ടപ്പോള്‍ മീറിന്‍റെ ചലനം അറ്റു പോയിരുന്നു...അവള്‍ക്കു ഇനി നടക്കാന്‍ കഴിയില്ലെന്ന്....വിധിയുടെ വിളയാട്ടം വീണ്ടും മീറിനെ കടിച്ചു കീരിതുടങ്ങിയിരുന്നു ....അവന്‍ അവിടെ നിന്ന് പൊട്ടിക്കരഞ്ഞു...അവളും അമ്മയും കൂടെ ബസില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ വേറെ ഒരു ബസ്‌ പുറകില്‍ വന്നപ്പോള്‍ ബസ്‌ മുന്നോട്ടെടുതടായിരുന്നു....പക്ഷെ സുകന്യയുടെ ഒരു കാല്‍ പുറത്തും മറ്റേ കാല്‍ ഉള്ളിലുമായിപോയ്.....അവള്‍ ബസില്‍ നിന്നും പുറത്തേക്കു തെറിച്ചു വീണു...ഒരു കാലിലൂടെ ബസിന്‍റെ പിന്‍ചക്രം കയറി ഇറങ്ങി....
.
.
വിധിയുടെ വിളയാട്ടതിനു മുന്‍പില്‍ പകച്ചു നിന്നു മീര്‍ കുറെ ദിവസങ്ങള്‍...അടുത്ത ബന്ധുക്കള്‍ ആരും തിരിഞ്ഞു നോക്കതതിനാല്‍ ആരും ഉണ്ടായിരുന്നില്ല അവര്‍ക്ക്...അച്ഛന്‍ ആണെങ്കില്‍ അവിടെ സുഗമില്ലാതെ കിടപ്പും...അങ്ങേര്‍ക്കു മരുന്ന് എടുത്തു കൊടുക്കാന്‍ ആരുമില്ല...അമ്മക്ക് അങ്ങോട്ട്‌പോകേണ്ടി വന്നു എല്ലാ ദിവസവും...അധികനേരവും സുകന്യക്ക് മീര്‍ തന്നെ കൂട്ടിരുന്നു...പക്ഷെ നല്ലവണ്ണം സംസാരിച്ചിരുന്ന സുകന്യ ഒന്നും മിണ്ടുന്നില്ലാരുന്നു...അവനോടു അത് ഒന്ന് കൂടി മീറിനെ തളര്‍ത്തി...മീര്‍ അവളോട്‌ ചോദിച്ചു കൊണ്ടേ ഇരുന്നു...പലതും...ചിരിപ്പിക്കാന്‍ ശ്രമിച്ചു അവന്‍ പലവട്ടം അവളെ ഉള്ളില്‍ സങ്കടം അണപൊട്ടി ഒഴുകാതെ...
.
.
ഒരിക്കെ അവള്‍ അവനെ വിളിച്ചു അവന്‍ ഓടിയെത്തി...”എന്തുവാ പറയെടാ..”..മീര്‍ ഉത്സാഹത്തോടെ അവളുടെ അടുത്തിരുന്നു...അവന്‍റെ കൈ പിടിച്ചു കരഞ്ഞു കൊണ്ട് അവള്‍ പറയാന്‍ തുടങ്ങി...”മീര്‍.....എന്തെല്ലാം സ്വപ്നങ്ങള്‍ നെയ്തു നമ്മള്‍...അല്ലെ...”അവള്‍ ചിരിച്ചു ...വേദന ചാലിച്ച ചിരി .....എന്നിട്ട് വീണ്ടും പറയാന്‍ തുടങ്ങി...”മീര്‍....നീ എന്നെ എന്തുമാത്രം സ്നേഹിക്കുന്നു...പക്ഷെ നമ്മുടെ സ്നേഹം ദൈവത്തിനു പിടിചിട്ടുണ്ടാവില്ല..അതാവും അല്ലെ....ഇങ്ങനെ.....”അവളുടെ കവിള്തടതിലൂടെ കണ്ണീര്‍ ചാലിട്ടൊഴുകാന്‍ തുടങ്ങി...മീര്‍ അവളെ ആശ്വസിപ്പിച്ചു....”നീ കരയരുത്...അതിനു ഇവിടെ ഒന്നും സംഭാവിചിട്ടില്ലല്ലോ....എന്‍റെ എ സ്നേഹം ഇപ്പോയും നിന്‍റെ കൂടെ ഉണ്ടല്ലോ...”..മീര്‍ വാക്കുകള്‍ മുഴുവനാക്കും മുന്‍പേ അവള്‍ അവന്‍റെ വായ പൊത്തിപ്പിടിച്ചു...”അതെനിക്കറിയാം...മീര്‍...അത് കൊണ്ട് തന്നെ ഞാന്‍ ഒരു കാര്യം പറയട്ടെ....,................നീ എന്നെ മറക്കണം ഇവിടെ വെച്ച് തന്നെ...ഇനി എന്നെ ഓര്‍ക്കരുത്....ഈ ഒറ്റക്കാലി നിനക്ക് ഭാരമാവും...അത് കൊണ്ട് നീ എല്ലാം ഇവിടെ വെച്ച് തന്നെ മറക്കണം...”...മനസ്സില്‍ എന്തോ തീരുമാനിച്ചു ഉറച്ചത് പോലെ സുകന്യ പറഞ്ഞു തീര്‍ത്തു....കരയാതെ...മീറിനു ഒന്നും പറയാന്‍ കഴിയുന്നുണ്ടായിരുന്നില്ല ...മീര്‍ അവളെ നോക്കി...കണ്ണീരിലൂടെ ...പക്ഷെ അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല ....നോക്കിയാല്‍ കരഞ്ഞു പോവും എന്ന് അവള്‍ക്കും അറിയാം.....അതിനെ പറ്റിയൊന്നും ഇനി ഓര്‍ക്കണ്ട എന്നും പറഞ്ഞു മീര്‍ അപ്പൊ അവിടെ നിന്നും ഇറങ്ങി.......ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടിലെതിയിട്ടും സുകന്യ മീറിനെ വിളിച്ചില്ല......മനപൂര്‍വ്വം ആയിരുന്നു അത്.

.
.
അത്....പക്ഷെ മീറിനു അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..അവന്‍ അവളെ തേടി വന്നു പലവട്ടം...പക്ഷെ അപ്പോയെക്കെ അവള്‍ അവനെ വല്ലാതെ അവഗണിച്ചു.....ഉള്ളില്‍ കരഞ്ഞു കൊണ്ട്...പിന്നെ ജീവിതത്തിന്‍റെ കൈപ്പ് രസം മീറിനെ പ്രവാസി ആക്കി മാറ്റി...പോരുമ്പോള്‍ അവളോട്‌ കാത്തിരിക്കണം എന്നും പറഞ്ഞു അവന്‍ വിമാനം കയറി....കുറച്ചു നാളുകള്‍ വിളിയുണ്ടായിരുന്നു....പിന്നെ പതുക്കെ അവള്‍ ഫോണ്‍ എടുക്കതിരുന്നു...മീര്‍ മരുഭൂമിയില്‍ കിടന്നു അവളെഓര്‍ത്ത്‌ ദിവസങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങി...പിന്നെ തീരെ ഫോണ്‍എടുക്കതായി...അതങ്ങനെ നിലച്ചു....മീരും ജീവിതത്തിന്‍റെ ഇരുളരക്കുള്ളില്‍ അലിഞ്ഞു പോയി....
.
.
കുറച്ചു വര്‍ഷത്തെ പ്രവാസം കഴിഞ്ഞു മീര്‍ നാട്ടിലെത്തി ..ആദ്യം തന്നെ തിരഞ്ഞു പോയി അവളെ കണ്ടു പിടിച്ചു സ്വന്തമാക്കാന്‍....പക്ഷെ പാലക്കാട് ആകെ മാറി മരിഞ്ഞിരുന്ന്നു..അവളുടെ വീടിനു സ്ഥലത്ത് വലിയ വലിയ കെട്ടിടങ്ങള്‍..കുറഞ്ഞ കാലം കൊണ്ട് വലിയ മാറ്റങ്ങള്‍...അവളെ എവിടെയും കാണാന്‍ അവനു കഴിഞ്ഞില്ല ...അറിയാവുന്നവരോടൊക്കെ ചോദിച്ചു ..അവര്‍ വീട് മാരിപ്പോയെന്നും അവര്‍ എവിടെ ആണ് ഉള്ളതോന്നും വ്യക്തമായി അറിയില്ലെന്നും അവന്‍ കേട്ട്...കിട്ടിയ കുറെ അഡ്രസില്‍ അവന്‍ കുറെ അലഞ്ഞു...പക്ഷെ നിരാശ ആയിരുന്നു ഫലം....അവന്‍ വിവാഹം പോലും കഴിക്കാതെ വീണ്ടും പ്രവാസത്തിലേക്കു വണ്ടി കയറി...അവളുടെ പഴയ ഓര്‍മകളും കൊണ്ട്...ഇന്നും അവന്‍ അനെഷിക്കുന്നു...അവളെ.....എവിടെയൊക്കെയോ......
.
.
സുകന്യേ......നീ എവിടെ ഇരുന്നെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കില്‍ തിരിച്ചറിയുക അവന്‍റെ മനസിനെ......അവന്‍ പാവമായിരുന്നു ...അന്നും,,ഇന്നും,,,എപ്പോയും....
.

.
അനുഭവം പറഞ്ഞു തീരുന്നതിനിടയില്‍ അവന്‍ എന്നോട് ചോദിച്ചു ...
“അലീ.....ഡാ...ഞാന്‍ എന്ത് തെറ്റാടാ ചെയ്തെ......”
അതിനു എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.....ഇടക്കെപ്പോയോ അവന്‍ പറഞ്ഞിരുന്നു....ആദ്യത്തെ പെണ്‍കുട്ടിയുടെ ശാപമാകുമോ ഇതെന്നു........
ആയിരിക്കില്ല.....കാരണം അവള്‍ അങ്ങനെ ഒരിക്കലും ചെയ്യില്ല ...എന്ന് ഞാന്‍ അവനെ സ്വാന്തനിപ്പിച്ചു....

.
......അടുത്ത വെക്കേഷനില്‍ ഞാനും ഉണ്ടാവും ഡാ നിന്‍റെ സുകന്യേ തിരയാന്‍ ...എന്നും പറഞ്ഞു ...ഞാന്‍ തിരിഞ്ഞു നടന്നു.......

2012 ജനുവരി 20, വെള്ളിയാഴ്‌ച

വെറുതെ ആണോ ഭാര്യ

.
.
.
ഭാര്യ ...ഭര്‍ത്താവിന്‍റെ ഹ്രദയ പകുതി...അങ്ങനെ ആവണം ഒരു നല്ല ഭാര്യ...അങ്ങനെ ആണോ നിങ്ങളുടെ ഭാര്യ...ഇന്ന് ഞാന്‍ ഭാര്യയെ എങ്ങനെ അനുസരിക്കും എന്ന് നാട്ടുകാരെ മുഴുവന്‍ കാണിക്കാനുള്ള തിടുക്കത്തിലാണ് ആധുനിക ഭര്‍ത്താക്കന്മാര്‍.....ഒരു നല്ല ഭര്‍ത്താവ് ആകേണ്ടത് ടെലിവിഷന് മുന്‍പിലല്ല...മറിച്ച് വീട്ടിലാണ്...വീട്ടില്‍ കീരിയും പാമ്പും പോലെ അടികൂടുകയും ചെയ്യുന്ന ഇവരാണ് ഈ റിയാലിറ്റി ഷോകളില്‍ ഈ കോമാളിത്തരം അഭിനയിക്കുന്നത്...
.
.
.
ഒരു നല്ല ഭാര്യ എന്നാല്‍ അല്ലെങ്കില്‍ ഒരു നല്ല ഭര്‍ത്താവ് എന്നാല്‍ പരസ്പരം രഹസ്യങ്ങള്‍ കൈമാറുകയും പരസ്പരം വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നവരാണ്...വിവാഹം കഴിഞ്ഞു ഒരു വര്‍ഷക്കാലം ഭാര്യ അലക്കുന്നയിടത്തും പാത്രം കഴുകിന്നിടത്തും മണത്ത് നടക്കുന്ന വിരുതന്‍ ഭര്‍ത്താക്കന്മാര്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ പിന്നെ എന്തോ ഒരു വൃത്തികെട്ട ജന്തുവിനെ നോക്കുന്നത് പോലെയാണ് ഭാര്യമാരെ കാണാറ്...എന്താണിങ്ങനെ...ഇതില്‍ സ്ത്രീകള്‍ക്കും പങ്കില്ലേ...ഉണ്ട്...ഞാന്‍ ഒരു ഉദാഹരണം പറയാം...രാത്രി അടുക്കളപ്പണി ഒക്കെ കഴിഞ്ഞു കിടപ്പറയില്‍ എത്തുന്നത് പല ഭാര്യമാരും കുളിക്കാതെ ആണ്.....വിയര്‍പ്പു നാറ്റവും അടുക്കള പണിയിലെ നാറ്റവും എല്ലാം കൂടി ഭര്‍ത്താവിനെ ദേഷ്യം പിടിപ്പിക്കും...
.
.
ഒരു പാര്‍ട്ടിക്കോ ഷോപ്പിങ്ങിനോ ഒരു പുറത്തിറങ്ങുന്നത് എങ്ങനെ ആണെന്ന് നോക്കൂ...നല്ലവണ്ണം ഉടുത്തൊരുങ്ങി വിലകൂടിയ സ്പ്രേ ഒക്കെ അടിച്ചു കൊച്ചു സുന്ദരിയായിട്ടാണ് അവള്‍ പുറത്തു പോവാറ്...അപ്പൊ ചില ഭര്‍ത്താക്കന്മാര്‍ക്ക് ഇത് തന്‍റെ ഭാര്യ തന്നെയാണോ എന്നുവരെ സംശയം തോന്നാറുണ്ട്...അതെ സമയം ഭര്‍ത്താവിന്‍റെ അടുത്ത് ചെല്ലുംപോയോ എല്ലാ അഴുക്കും മാക്സിയില്‍ അല്ലെങ്കില്‍ സാരിയില്‍ തുടച്ചു അങ്ങ് ചെല്ലും ഭര്‍ത്താവിനെ സ്വീകരിക്കാന്‍..അല്ലെ....ആലോചിച്ചു നോക്കിയിട്ടുണ്ടോ?ഇതിന്‍റെ പേരില്‍ എത്ര വിവാഹ മോചനങ്ങള്‍ നടക്കുന്നു....
.
.
. ഇത് പറയുമ്പോള്‍ ഞാന്‍ എന്‍റെ സ്വന്തം ഭാര്യയെ ഓര്‍ത്തു പോകുകയാണ്....ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല...നിങ്ങള്‍ക്ക് അത് പരിഹാസമായിരിക്കാം...പക്ഷെ എനിക്കതിനു കഴിയില്ല ....കാരണം അവളാണ് എന്‍റെ എല്ലാം...ജീവിതത്തിന്‍റെ ഇരുളടഞ്ഞ ഇടവഴിയില്‍ കൈപിടിച്ച് നടത്തിയവള്‍....സ്നേഹം കിട്ടാത്ത ഇടത്ത് നിന്നും സ്നേഹം കോരി തന്നവള്‍.....പക്ഷെ ഈ പ്രവാസം അവള്‍ക്കു ഒന്നും തിരിച്ചു കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല...പ്രവാസ ഫോണ്‍ വിളിക്കിടയില്‍ ഇടയ്ക്കിടയ്ക്ക് എന്ന് വരും എന്ന ചോദ്യങ്ങില്‍ക്കിടയില്‍ ഞാന്‍ ഒരിക്കെ ചോദിച്ചു,,," അല്ലാ. നിനക്ക് എന്താ അവിടെ പ്രശ്നം ,,,,നിനക്കവിടെ ഉപ്പയുണ്ട്,ഉമ്മയുണ്ട്,കളിപ്പിക്കാന്‍ കൊച്ചു മോളുമുണ്ട്...ഞാനോ..എനികിവിടെ ആരാ..ഉള്ളെ..അപ്പൊ നിനക്കല്ലേ എന്നെക്കാള്‍ സുഖം".....ആ ചോദ്യത്തിന് പൊട്ടിക്കരച്ചിലായിരുന്നു മറുപടി....
.
.
.
ആ കരച്ചിലില്‍ കൂടി എല്ലാം അറിയുകയായിരുന്നു ഞാന്‍...എല്ലാം...എന്താണ് ജീവിതമെന്ന്...ആരുണ്ടായിട്ടെന്താ...കെട്ടിയ ഭര്‍ത്താവില്ലാതെ...എന്ന അവളുടെ മറുപടിക്ക് മുന്‍പില്‍ ഒന്നും പറയാനുണ്ടായിരുന്നില്ല...ഇവിടെ ചില പ്രവാസികള്‍ ഭാര്യ ഒന്ന് മിസ്‌കാള്‍ അടിക്കുംപോയെക്കും "ശല്യം വിളിക്കുന്നുണ്ട്.."....എന്ന് പറയുന്ന ഭര്‍ത്താക്കന്മാരെ ഞാന്‍ കുറെ കണ്ടിട്ടുണ്ട്...പക്ഷെ അവര്‍ ഓര്‍ക്കുന്നുണ്ടോ അവരുടെ വേദന...ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യമാരെ കുറിച്ചല്ല ഞാന്‍ ഇവിടെ പറയുന്നത്...
.
.
.
ഞാന്‍ നിറുത്തുകയാ....ഭാര്യയെ ഓര്‍ത്തപ്പോള്‍ എന്തൊക്കെയോ എഴുതി ...എന്തൊക്കെയോ പൊട്ടത്തരങ്ങള്‍ .....ചിലപ്പോ നിങ്ങള്ക്ക് ഇഷ്ട്ടപ്പെട്ടില്ല എന്ന് വരാം....പക്ഷെ ഭാര്യമാരെ ദ്രോഹിക്കുന്ന ഭര്‍ത്താക്കന്മാരെ നിങ്ങള്‍ അറിയുക...അവര്‍ക്കും വേദനിക്കുന്ന ഒരു മനസുണ്ടെന്ന്....പുരുഷനേക്കാള്‍ ബുദ്ദി കുറച്ചേ സ്ത്രീക്കുള്ളൂ എന്ന് വിചാരിച്ച് അവരെ അടിമകള്‍ ആക്കരുത്.....

2011 ഡിസംബർ 27, ചൊവ്വാഴ്ച

ദാമ്പത്യം പാഠം ഒന്ന്

.
.
,
ദാമ്പത്യം അത് എത്ര മാത്രം പരിശുദ്ദമാണ്..പക്ഷെ ഇന്നത്തെ ആധുനിക ലോകം അതിന്‍റെ പരിശുദ്ധി തിരിച്ചറിയുന്നില്ല..അത് എന്ത് കൊണ്ടാവാം ..ഒരു കാരണം ഞാന്‍ പറയാം..ചിലപ്പോ ഒരു ചെറിയ സംശയം മതി ദാമ്പത്യം തകര്‍ക്കപ്പെടാന്‍ ..പക്ഷെ ഒന്ന് രണ്ടു പേരും കൂടി ഒത്തു പറഞ്ഞാല്‍ തീരാത്ത എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല..എന്തെങ്കിലും ചെറിയ ഓരോ പ്രശ്നങ്ങള്‍ ഊതിവീര്‍പ്പിക്കാന്‍ ആണ് പൊതുവേ നമ്മുടെ മലയാളികള്‍ക്കിഷ്ട്ടം......ഒരു ദാമ്പത്യം തകരുന്നതിലൂടെ തകര്‍ക്കപ്പെടുന്നത് പലതുമാണ്..
.
.
.
വിവാഹം കഴിക്കാതെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കുന്നവര്‍ ധാരാളം ഇന്ന് കാണാം ..എനിക്ക് അവരില്‍ വിശ്വാസം ഇല്ല ..കാരണം..അവര്‍ക്ക് നല്ലൊരു ഭാര്യ അല്ലെങ്കില്‍ നല്ലൊരു ഭര്‍ത്താവ് ആകാന്‍ കഴിഞ്ഞിട്ടില്ല ..അതുമല്ലെങ്കില്‍ നല്ലൊരു അമ്മ ..അച്ഛന്‍ ആകാന്‍ കഴിഞ്ഞിട്ടില്ല..ഇതൊക്കെ സംഭാവിക്കുംപോയെ ഒരു നല്ല ജീവിതം നയിച്ചു എന്ന് പറയാനാവൂ..ഞാന്‍ അവരെ ആരെയും കുറ്റപ്പെടുത്തുക അല്ല ...എന്‍റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ..അവിടെയാണ് ദാമ്പത്യത്തിന്റെ പരിശുദ്ധത നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്..
.
.
.
ഞാന്‍ പറഞ്ഞു വരുന്നത് എനിക്ക് നേരില്‍ അനുഭവപ്പെട്ട ഒരു സംഭവമാണ്..ചെറിയ ഒരു പ്രശ്നം വലുതാകാതെ തീര്‍ക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാന്‍...ശിഹാബ് ..എന്‍റെ ആത്മാര്‍ത്ഥ കൂട്ടുകാരന്‍..നാട്ടിലായിരുന്നപ്പോള്‍ ഒപ്പം ജോലിയില്‍ ഉണ്ടായിരുന്നവന്‍..അവന്‍ എന്ത് കാര്യവും എന്നോട് തുറന്നു പറയും..നല്ല പക്യത ഉള്ളവന്‍..എന്ത് കാര്യവും ആലോചിച്ചു മാത്രം ചെയ്യുന്നവന്‍..പക്ഷെ ഈ കാര്യത്തില്‍ അവനു അക്കിടി പറ്റി....
.
.
.
എന്താന്നു വെച്ചാല്‍ അവന്‍ ഒരു വിവാഹം കഴിച്ചു..നല്ല സ്വഭാവം ഉള്ള ഒരു പെണ്‍കുട്ടി..അവന്‍ ആഗ്രഹിച്ചത്‌ പോലെ തങ്കപ്പെട്ട മനസുള്ളവള്‍..ഞാന്‍ പോലും അസൂയയോടെ നോക്കി നിന്നിട്ടുണ്ട് അവരുടെ ജീവിതം.."നീ എന്തിനാ നിന്‍റെ ഭാര്യയെ ഇത്രയധികം സ്നേഹിക്കുന്നത് എന്ന് പോലും ഞാന്‍ അറിയാതെ ചോദിച്ചു പോയിട്ടുണ്ട്..പക്ഷെ ഇന്ന് ഞാന്‍ വിവാഹം കഴിച്ചപ്പോള്‍ അതെനിക്ക് ബോധ്യമായി..കാരണം വിവാഹം കഴിഞ്ഞു ആറു വര്‍ഷമായെങ്കിലും ഞാന്‍ ഇപ്പോയും എന്‍റെ ഭാര്യയെ സ്നേഹിച്ചു തീര്‍ന്നിട്ടില്ല..ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചപോലെ ഒരു പെണ്ണിനെ എനിക്കായ് ദൈവം തന്നു ...ആ ദൈവത്തിനോട് ഞാന്‍ ഇപ്പോയും നന്ദി പറഞ്ഞു തീര്‍ന്നിട്ടില്ല..അത്രയ്ക്ക് എന്നെ സ്നേഹിക്കുന്നു എന്‍റെ ഭാര്യ..ഞാന്‍ തിരിച്ചങ്ങോട്ടും..ഛെ..ഞാന്‍ എന്‍റെ കാര്യം പറഞ്ഞു നിങ്ങളെ മുഷിപ്പിച്ചു..സോറി...അവളെ ഓര്‍ത്തപ്പോള്‍ അറിയാതെ പറഞ്ഞു പോയതാ..നമുക്ക് തുടരാം..
.
.
.
ശിഹാബിന്‍റെ ദിനരാത്രങ്ങള്‍ അങ്ങനെ കൊഴിഞ്ഞു പോകവേ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ മിണ്ടാതായി..ആരോടും ഒന്നും പറയുന്നില്ല ...അവനോടും സംസാരിക്കുന്നില്ല...ആകെ എപ്പോയും വിശാദിചിരിക്കുക.ഇതൊക്കെ ആയി അവളുടെ സ്വഭാവങ്ങള്‍..ഭയം കൊണ്ടോ എന്തോ ഇക്കാര്യം അവന്‍ എന്നോട് പറയാന്‍ കുറെ വൈകി..ഒരു ദിവസം ജോലി സ്ഥലത്ത് വന്നപ്പോ അവനെ കാണാനില്ല..കുറെ നേരം കഴിഞ്ഞപ്പോ അവന്‍ വന്നു...കയ്യില്‍ ഒരു പൊതിയും ഉണ്ട്...ഞാന്‍ അതെന്താണെന്ന് ചോദിച്ചു..പക്ഷെ അവന്‍ ഒന്നും പറഞ്ഞില്ല..എനിക്കാകെ എന്തോ ദുരൂഹത തോന്നി..കാരണം അവന്‍ എന്നോട് എല്ലാം പറയുന്നതാണ്..ഈയിടെ ആയി ഒന്നും വല്ലാതെ സംസാരിക്കുന്നില്ല..ഞാന്‍ അവന്‍ കാണാതെ ആ പൊതി എടുത്തു തുറന്നു നോക്കി..ഞെട്ടിപ്പോയി ഞാന്‍....
.
.
.
.
ഞാന്‍ അവനില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം ..എന്താണെന്നറിയാമോ..കുറെ അറബി അക്ഷരങ്ങള്‍ എഴുതിയ കോഴിമുട്ടകള്‍..ആണി അടിച്ചു കയറ്റിയ പൊതിച്ച തേങ്ങ...എനിക്കാകെ തല കറങ്ങി..ഏതോ ഒരു മുസ്ലിയാരുടെ അടുത്ത പോയി വരുന്ന വരവാണ്...ഞാന്‍ അതൊക്കെ അവന്‍ കാണാതെ വലിച്ചെറിഞ്ഞു...കുറച്ചു കഴിഞ്ഞപ്പോ അവന്‍ അത് എടുക്കാന്‍ വന്നു..എത്ര നോക്കിയിട്ടും കാണുന്നില്ല ..അവനു എന്നോട് ചോദിക്കാനും മടി..കാരണം ഞാന്‍ ചീത്ത പറയുമെന്ന് അവനറിയാം..എന്നാലും അവന്‍ മടിച്ചു മടിച്ചു ചോദിച്ചു...ഞാന്‍ പറഞ്ഞു..നജ്ന്‍ അത് വലിച്ചെറിഞ്ഞു എന്ന്..അതോടെ അവനു ആകെ ഭീതിയായി.."ഡാ..അത് ആ മോയലിയാര് തന്നതാ..അത് വലിച്ചെറിയാന്‍ പാടില്ല.."പിന്നെ ഒന്ന് പോടാ അവിടന്ന് എന്നും പറഞ്ഞു ഞാന്‍ അവനോടു എന്താ സംഭവം എന്ന് ചോദിച്ചു..അവന്‍ പറയാന്‍ തുടങ്ങി..എല്ലാം..അവന്‍റെ കണ്ണിലൂടെ കണ്ണീര്‍ ഒലിച്ചിറങ്ങാന്‍ തുടങ്ങി..എനിക്കും സങ്കടമായി...
.
.
.
"ഡാ..ഞാന്‍ അവളോട്‌ ഒന്ന് സംസാരിക്കട്ടെ..അവള്‍ എന്താ പറയുന്നതെന്ന് നോക്കാലോ.."ഓക്കേ..എന്നും പറഞ്ഞു ഞങ്ങള്‍ അവന്‍റെ വീട്ടിലേക്കു നടന്നു..അവള്‍ എന്നോട് ആദ്യം നല്ലവണ്ണം സംസാരിക്കുമായിരുന്നു..പക്ഷെ ഇപ്പോള്‍ അവള്‍ക്കു ആ പഴയ ഉത്സാഹം കാണാനില്ല..ഞാന്‍ അവളോട്‌ ചോദിച്ചു എന്നാ പറ്റിയെ...അവള്‍ പറഞ്ഞു എനിക്ക് കുറെ പറയാനുണ്ടെന്ന്..അപ്പൊ എനിക്ക് മനസിലായി ഇത് പറഞ്ഞാല്‍ തീരുന്ന പ്രശ്നമേ ഉള്ളൂ..എന്ന്..ഞാന്‍ ഉടനെ അവനോടു പറഞ്ഞു..ഡാ നമുക്ക് നാളെ തന്നെ ഒരു മനശസ്ത്രന്ജനെ കാണാന്‍ പോണം എന്ന്...അങ്ങനെ പിറ്റേന്ന് ഞങ്ങള്‍ ഡോക്റെരെ കാണാന്‍ പുറപ്പെട്ടു...ഞാനും അവനും കൂടി ഡോക്റെരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി..ഡോക്ടര്‍ അവളെ വിളിപ്പിച്ചു ഒരു അരമണിക്കൂര്‍ സംസാരിച്ചു..പിന്നീട് അവനെയും അവളെയും ഒപ്പം വിളിച്ചു അരമണിക്കൂര്‍ സംസാരിച്ചു...അത് കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ അത്ഭുതം ..അവളുടെ മുഖത്ത് ആ പഴയ പ്രസരിപ്പ്..ഞാന്‍ കണ്ടു...സത്യം അവള്‍ ആ പഴയ സന്തോഷത്തിലേക്ക് തിരിച്ചു വന്നു..
.
.
.
കുറച്ചു കഴിഞ്ഞു ഡോക്ടര്‍ എന്നെ വിളിപ്പിച്ചു.."സത്യത്തില്‍ ഈ വിവരങ്ങള്‍ ഞങ്ങള്‍ ഡോക്റെര്മാര്‍ പുറത്തു പറയാറില്ല..പക്ഷെ നിന്നോട് പറയാതിരിക്കാന്‍ കഴിയില്ല...കാരണം നീയാണ് ഇന്നത്തെ അവരുടെ സന്തോഷത്തിനു കാരണം..ഡോക്ടര്‍ എന്നെ സുഖിപ്പിച്ചു പറയാന്‍ തുടങ്ങി...കാര്യം എന്തായിരുന്നെന്നോ..
.
.
.
അവനു ശിഹാബിന് വിവാഹം കഴിയുന്നതിനു മുന്‍പ് ഒരു പ്രേമം ഉണ്ടായിരുന്നു...അവന്‍റെ അമ്മാവന്‍റെ മകളുമായി..അവന്‍റെ തൊട്ടടുത്ത്‌ തന്നെ ആണ് അവളുടെയും വീട്...അവളുടെ ബാപ്പക്ക് സാമ്പത്തികം തീരെ ഇല്ലായിരുന്നു....അത് കൊണ്ട് അവരുടെ ആചാരം അനുസരിച്ച് സ്ത്രീധനം കൊടുത്തു വിവാഹം കഴിപ്പിക്കാന്‍ അയാള്‍ക്ക്‌ കഴിയുമായിരുന്നില്ല..അതൊക്കെ കണ്ടിട്ടാവാം അവന്‍ അവളെ വിവാഹം കഴിചോളം എന്നൊക്കെ അവന്‍ പറഞ്ഞത്...പക്ഷെ അവന്‍ വിവാഹം ചെയ്തത് വേറെ ഒരു പെണ്ണിനെ ആയിരുന്നു..അത് അവന്‍ എന്നോട് പറഞ്ഞത്..അമ്മാവന്‍റെ മകളെ കെട്ടാന്‍ ഉപ്പ സമ്മതിക്കില്ല എന്നായിരുന്നു..പക്ഷെ കാര്യം അതായിരുന്നില്ല..ശിഹാബിന് ഒരു പെങ്ങള്‍ ഉണ്ടായിരുന്നു..അവള്‍ക്കും വിവാഹ പ്രായം ആയിരുന്നു..ഇവന്‍ വിവാഹം കഴിച്ചു ആ സ്ത്രീധന പണം കൊണ്ട് വേണം അവളുടെ വിവാഹം നടത്താന്‍ ..നോക്കണേ സ്ത്രീധനം കൊണ്ടുള്ള ഓരോരോ ഗുലുമാലുകള്‍..
.
.
.
അമ്മാവന്‍റെ മകളുമായുള്ള പ്രണയം ഇപ്പോയും അവന്‍ തുടരുന്നുണ്ടോ എന്നുള്ള ഭയം ആയിരുന്നു ശിഹാബിന്‍റെ ഭാര്യയുടെ ഈ വിഷാദത്തിനു കാരണം..കാരണം ശിഹാബ് അവളുമായി സംസാരിക്കുന്നതും ആ വീട്ടിലേക്കു പോകുന്നതും അവള്‍ കാണാറുണ്ടായിരുന്നു..പക്ഷെ അത് അവള്‍ അവനോടു തുറന്നു ചോദിച്ചില്ല..എല്ലാം ഉള്ളില്‍ ഒതുക്കി..കാരണം അവള്‍ അത്രക്കും അവനെ സ്നേഹിച്ചിരുന്നു..അതെങ്ങാനും ചോദിച്ചാല്‍ അവന്‍ ദേഷ്യപ്പെടുമോ..എന്നുള്ള ഭയം അവളെ വിടാതെ പിന്തുടര്‍ന്ന് കൊണ്ടിരുന്നു..പക്ഷെ ഷിഹാബു അമ്മാവന്‍റെ മകളുമായി പ്രണയം എന്നോ നിറുത്തിയിരുന്നു..അവളും ആ വിഷയം വിട്ടിരുന്നു..പക്ഷെ അവള്‍ ഒന്ന് തുറന്നു അവനോടു പറഞ്ഞിരുന്നെങ്കില്‍ എല്ലാം അവിടെ തന്നെ അവസാനിക്കുമായിരുന്നു..
.
.

ഇത്രയേ ഉണ്ടാവൂ..ഓരോ ദാമ്പത്യ പ്രശ്നങ്ങളും..പക്ഷെ നമ്മള്‍ അത് മുസ്ലിയാന്മാരോടും പാതിരിമാരോടും പണിക്കന്മാരോടും പറഞ്ഞു അതങ്ങ് വലുതാക്കും..ആ പോക്ക് ഒറ്റ പ്രാവശ്യം ഒരു കൌന്സിലിംഗിനു പോയാല്‍ എല്ലാം തീരും..എന്ന് ഈ അനുഭവം എന്നെ വിശ്വസിപ്പിക്കുന്നു...ശിഹാബ് ആ മുസ്ലിയാരുടെ അടുത്ത് ഓരോ പോക്ക് പോവുംപോയും രണ്ടായിരം രൂപ അയാള്‍ വാങ്ങിയിരുന്നത്രേ..എല്ലാ ആഴ്ചയും വരണം എന്നായിരുന്നത്രേ അയാള്‍ അവനോടു പറഞ്ഞിരുന്നത്..അവന്‍ പോക്ക് തുടങ്ങി കുറെ കാലം കഴിഞ്ഞതിനു ശേഷമാണ് ഞാന്‍ അറിയുന്നത്....അപ്പോയെക്കും എത്ര പണം അയാള്‍ പിടുങ്ങിക്കാനും..നീചന്മാര്‍..
.
.
.
ദാമ്പത്യം പരിശുദ്ധം തന്നെയാണ് ..അത് പെരുക്കിപ്പറഞ്ഞു വഷളാക്കുന്നവരോട് ഒരു വാക്ക്!!!
വളഞ്ഞത് നിവര്‍ത്താന്‍ ചിലപ്പോ വഷളാക്കിയ നിങ്ങള്‍ക്ക് സാധിച്ചെന്നു വരില്ല...

2011 ഡിസംബർ 26, തിങ്കളാഴ്‌ച

ഫ്രീയായി ഫാക്സ് അയക്കാം മെഷീന്‍ ഇല്ലാതെ..

.
.
.
..എന്‍റെ എല്ലാ പ്രിയ കൂട്ടുകാര്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍...
ക്ഷമിക്കണേ...ചില ഗൂഡ പ്രശ്നങ്ങളാല്‍ കുറച്ചു ദിവസം നിങ്ങളെ മിസ്‌ ചെയ്തു...സങ്കടമുണ്ടായിരുന്നു...
പക്ഷെ ജീവിതമല്ലേ...എല്ലാം വേണം....ഹു ഹു ഹു ...

.
.
.
ഛെ...ഇവന്‍ തുടങ്ങി സങ്കടം പറച്ചില്‍...അല്ലെ...ഇല്ലേ...ഞാന്‍ നിറുത്തി...ഞാന്‍ ഇപ്പൊ വന്ന കാര്യം പറയാം...ഒരു ചെറിയൊരു നുണുക്ക് വിദ്യ വീണു കിട്ടി....അത് ഇവിടെ അങ്ങ് വിതരിയേക്കാം..എന്ന് വിചാരിച്ചു വന്നതാ..അപ്പൊ പറയാം അല്ലെ...
.
.
.
ഫ്രീ ആയി എങ്ങനെ ഫാക്സ് അയക്കാം ..അതും ഓണ്‍ലൈന്‍ വഴി...ഇങ്ങനെ അയക്കുന്നതിനു കുറെ വെബ്സൈറ്റുകള്‍ നിലവിലുണ്ട്...അതില്‍ നിന്നും കുറച്ചെണ്ണം ഞാന്‍ ഇവിടെ പരിചയപ്പെടുത്തുന്നു...
.
.
. 1 . Myfax
.
.

.
.
ഈ സൈറ്റില്‍ ഫാക്സിനു ഒരു ലിമിറ്റ് ഇല്ല എത്രയും വിടാം..സൈന്‍അപ്പ്‌ ചെയ്യേണ്ട ആവശ്യവും ഇതിനില്ല...
ഇതില്‍ പി ഡി എഫും ടെക്സ്റ്റ്‌ ടോക്ക്യുമെന്റും സപ്പോര്‍ട്ട് ചെയ്യും..
.
.
2 . Pamfax
.
.

.
.
ഈ സൈറ്റില്‍ ചുമ്മാ ഒന്ന് സൈന്‍അപ്പ്‌ ചെയ്യുക...എന്നിട്ട് ഫാക്സുകള്‍ അയക്കൂ...ഇതും ലിമിറ്റ് ഇല്ലാത്തതാണ്..ടെക്സ്റ്റ്‌ ഡോക്മെന്റ്റ് സപ്പോര്‍ട്ട് ചെയ്യുന്നു..
.
.
.
3 . Faxzero
.
.

.
.
.
ഇതില്‍ സൈന്‍അപ്പ്‌ ചെയ്യാതെ ഒരു ദിവസം രണ്ടു ഫാക്സ് അയക്കാം..Text and Document സപ്പോര്‍ട്ട് ചെയ്യുന്നു..
.

.
.
4 . Freepopfax
.
.

.
.
.
ഇതിനു സൈന്‍അപും ലിമിറ്റും ഇല്ല....Text and Document സപ്പോര്‍ട്ട് ചെയ്യുന്നു...
.
.
.
5 . Gotfreefax
.
.

,
.
.
ഇതില്‍ സൈന്‍അപ്പ്‌ ചെയ്യാതെ ഒരു ദിവസം രണ്ടു ഫാക്സ് അയക്കാം..Text and Document സപ്പോര്‍ട്ട് ചെയ്യുന്നു..
.
.
എങ്ങനുണ്ട്...ഒന്ന് ടെക്സ്റ്റ്‌ ചെയ്തു നോക്കൂന്നെ..എന്നിട്ട് വല്ലതുമൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്കണേ...
നിങ്ങളുടെ സ്നേഹമാണ് എന്‍റെ ആവേശം....സത്യം..

2011 ഡിസംബർ 11, ഞായറാഴ്‌ച

ഇന്റര്‍നെറ്റ്‌ സ്പീഡ്...ന്യൂ ഐഡിയ

ഹേയ്..എനിക്കായ് കുറച്ചു നേരം...പ്ലീസ്‌...
.
.
..ഹൂ...വീണ്ടും..ശല്യമായല്ലേ...പിന്നെ ശല്യം...ഇങ്ങനെ ശല്യപ്പെടുതികൊണ്ടിരിക്കണമെന്നാ കാര്ന്നോര്മാര്‍ പറയുന്നേ,,..ഹു ഹു ...ദേ...ഞാന്‍ വന്നിരിക്കുന്നു...വീണ്ടും ചില കളികള്‍ കാണാനും ചിലത് കണ്ടു പഠിക്കാനും...ചിലരെ പഠിപ്പിക്കുവാനും...ശൂ..ഇവന്‍ തുടങ്ങി...പുരാണം പറച്ചില്‍..ഹ ഹ ചിലര്‍ പിറുപിറുക്കാന്‍ തുടങ്ങിയിരിക്കുന്നു...വേണ്ടേ...ഞാന്‍ പറഞ്ഞോളാം...അപ്പൊ എല്ലാരും റെഡിയല്ലേ....
.

.
ഇന്റര്‍നെറ്റ്‌ സ്പീഡ് കൂട്ടാന്‍ പുതിയ ഒരു മാര്‍ഗം ഞാന്‍ ഇവിടെ പങ്കുവെക്കുകയാണ്..ഇടയ്ക്കു മുങ്ങല്ലേ...എന്റൊപ്പം നിന്നെക്കണേ...
.
.
ഞാന്‍ ഇവിടെ പറയാന്‍ പോവുന്നത് ..ഒരു ചെറിയ ട്രിക്ക് ആണ്..ഇത് കൊണ്ട് നിങ്ങളുടെ സിസ്റ്റെതിനു ഒരു പ്രശ്നവും സംഭവിക്കില്ല...ഞാന്‍ ടെസ്റ്റ്‌ ചെയ്താണ് എല്ലാ ടിപ്സുകളും ഇവിടെ നല്‍കാറുള്ളത്..അത് പോലെ ഇതും ഞാന്‍ ടെസ്റ്റ്‌ ചെയ്തതാണ്...ഉറപ്പായും സ്പീഡ് നിങ്ങള്ക്ക് കാണാം..
.
.
ആദ്യം ഞാന്‍ പറയാന്‍ പോകുന്നത്..മോസില്ലയില്‍ എങ്ങനെ ചെയ്യാം എന്നാണ്..ഓക്കേ..
.
ആദ്യം നിങ്ങളുടെ മോസില്ല തുറക്കുക...എന്നിട്ട് അതിന്‍റെ അഡ്രെസ്സ് ബാറില്‍ about:config എന്ന് ടൈപ്പ് ചെയ്തു ഓക്കേ അടിക്കുക..ഇപ്പൊ ഒരു വാണിംഗ് വന്നിട്ടുണ്ടാവും ..അത് കാര്യമാക്കേണ്ട...അവിടെ ഓക്കേ അടിച്ചു മുന്‍പോട്ടു പോകുക...
.
.


.
.
ഇനി വരുന്ന വിന്‍ഡോയില്‍ network.http.pipelining എന്ന വാക്ക് കണ്ടു പിടിക്കുക...അതിന്‍റെ വാല്യൂ false എന്നായിരിക്കും ഉണ്ടാവുക..അതില്‍ രണ്ടു പ്രാവശ്യം ക്ലിക്ക് ചെയ്തു അത് true ആക്കി മാറ്റുക...അത് പോലെ അതിന്‍റെ നേരെ അടിയില്‍ network.http.pipelining.maxrequests ഇങ്ങനെ കാണാം..അതിന്‍റെ വാല്യൂ 4 ആയിരിക്കും..അത് 10 ആക്കുക..ചിത്രം താഴെ..

.
.
ഇനി അവിടെ എവിടെ എങ്കിലും മൌസിന്‍റെ റൈറ്റ് ക്ലിക്ക് ചെയ്തു പുതിയ ഒരു സ്ട്രിംഗ് സെറ്റ് ചെയ്യുക..സെറ്റ് ചെയ്തു കഴിഞ്ഞാല്‍ ഫസ്റ്റ് ഒരു ബോക്സ്‌ വരും..അതില്‍ nglayout.initialpaint.delay എന്ന് ടൈപ്പ് ചെയ്തു ഓക്കേ അടിക്കുക..രണ്ടാമത് വരുന്ന ബോക്സില്‍ വാല്യൂ സീറോ ആയി സെറ്റ് ചെയ്തു ഓക്കേ അടിക്കുക..ഇപ്പോള്‍ അതില്‍ പുതിയ ഒരു സ്ട്രിംഗ് ക്രിയേറ്റ് ചെയ്തിട്ടുണ്ടാവും...താഴെ ഉള്ള ചിത്രങ്ങള്‍ ശ്രദ്ദിക്കുക..




.
.
കഴിഞ്ഞു...ഇനി നിങ്ങളുടെ മോസില്ല ക്ലോസ് ചെയ്തു തുറന്നു നോക്കൂ..തീര്‍ച്ചയായും സ്പീഡ് കൂടിയിട്ടുണ്ടാവും...
.
.
ഇനി നമുക്ക് Internet Explorer എങ്ങനെ ആണെന്ന് നോക്കാം...ഇതില്‍ അതിലും സിമ്പിള്‍ ആണ്..ആദ്യം റണ്‍ എടുക്കുക...അതില്‍ REGEDIT എന്ന് ടൈപ്പ് ചെയ്യുക..ഓക്കേ അടിക്കുക... ഇനി വരുന്ന വിണ്ടോയിലൂടെ നടന്നു പോവാം..അതിനു നിങ്ങള്ക്ക് താഴെ ഉള്ള സ്ക്രീന്‍ ഷോട്ടുകള്‍ മതിയാവും..ഓക്കേ...
.
Select HKEY_CURRENT_USER –> Software –> Microsoft –> Windows –> Current Version –> Internet Settings
.







.
.
കണ്ടല്ലോ...മനസിലായില്ലേ...ലാസ്റ്റില്‍ മുകളില്‍ കാണുന്നതില്‍ രണ്ടു പ്രാവശ്യം ക്ലിക്കുമ്പോള്‍ ഒരു വിന്‍ഡോ തുറന്നു വരും.(ചിത്രം താഴെ..)അതില്‍ വാല്യൂ 10 ആയി സെറ്റ് ചെയ്തു ഓക്കേ അടിക്കുക..എന്നിട്ട് ബ്രൌസര്‍ ക്ലോസ് ചെയ്തു തുറന്നു നോക്കൂ..തീര്‍ച്ചയായും സ്പീടുണ്ടാവും...

..
.
.
...പിന്നെ ..ഒരു ചെറിയ സോറി എന്‍റെ ലാപ്പച്ചായന്‍ പണിമുടക്കിയത് കൊണ്ട്..ഇവിടെയുള്ള ഒരു സിസ്റ്റെതില്‍ ആണ് ഇത് ചെയ്തത്..അതാണ്‌ കുറച്ചൊക്കെ അറബിക് ആയത്..സദയം ക്ഷമിക്കുമല്ലോ..പിന്നെ..ഇനി ക്ഷമിചില്ലേലും എനിക്ക് പ്രശനമില്ല..അല്ല പിന്നെ..പക്ഷെ അഭിപ്രായം വല്ലതും പറഞ്ഞില്ലേല്‍ ഞാന്‍ ചിലപ്പോ ക്ഷമിചെന്നു വരില്ല...പറഞ്ഞേക്കാം..ങ്ങ്ഹാ....

2011 നവംബർ 30, ബുധനാഴ്‌ച

എന്‍റെ സങ്കടങ്ങള്‍


...ഇരുളിലായിരുന്നു..ഇതുവരെ...പ്രവാസത്തിന്‍റെ മൂടുപടം കൊണ്ട് മറച്ച ഇരുള്‍...
പൊന്നു മോളുടെ കുഞ്ഞു മുഖം കാണാതെ എത്ര നാള്‍...ഇനിയും എത്ര കാത്തിരിക്കണം..അറിയില്ല...ആകാശ നീലിമയിലൂടെ വിമാനം ( പ്രവാസ ഭാഷയില്‍ പറഞ്ഞാല്‍
ജയിലിലേക്ക് ആളെ കൊണ്ട് പോവുന്ന വണ്ടി..)പറക്കുമ്പോള്‍ "എന്‍റെ ഉപ്പയെ ഇവിടെ ഇറക്കൂ.."എന്ന് കരഞ്ഞു പറയുന്ന ഒരു കുഞ്ഞു മനസ്...ഓര്‍ക്കുമ്പോള്‍ ഹൃദയ തടത്തില്‍ ഒരു പൊള്ളല്‍..

.
.
"എന്‍റെ അടുത്തേക്ക് വരാത്ത ഉപ്പയുടെ ഫോണ്‍ ഞാന്‍ എടുക്കില്ല...എന്ന ശാഠ്യം ഉണ്ടെങ്കിലും ഉമ്മയോട് പിണങ്ങുമ്പോള്‍ "നിന്നെ എനിക്ക് വേണ്ട എനിക്ക് എന്‍റെ ഉപ്പയെ മാത്രം മതി...."എന്ന് പറയുന്നതും അവളുടെ കുസൃതിയായി നാട്ടിലുള്ളവര്‍ വിലയിരുതുമ്പോയും പിടയുന്നത് എന്‍റെ മനസാണ്...
.
.
കുസൃതി നിറയുമ്പോള്‍ ഉമ്മയുടെ കയ്യില്‍ നിന്നും അടി വാങ്ങി ഫോണിലൂടെ നില്‍ക്കാതെ പരാതി പറയുന്ന എന്‍റെ കുഞ്ഞു മോളുടെ മുഖം മാത്രമേ എന്‍റെ മനസിലുള്ളൂ..."എന്ന് വരും..എന്ന് വരും " എന്നുള്ള മോളുടെ തീരാത്ത ചോദ്യത്തിന് മുന്‍പില്‍ നാളെ വരും എന്ന ഉത്തരം "എന്നെ പറ്റിക്കുകയാ അല്ലെ"എന്ന ചോദ്യത്തിന് മുന്‍പില്‍ നിലച്ചു പോയിരിക്കുന്നു...
.
.
അവള്‍ എന്‍റെ പൊന്നുമോള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്‍റെ ഫോട്ടോയും കെട്ടിപ്പിടിച്ചേ ഉറങ്ങൂ..എന്ന് വിരഹ വേദനയോടെ പറയുന്ന സ്നേഹമയിയായ ഭാര്യയുടെ തേങ്ങലിന് മുന്‍പിലും എനിക്ക് വാക്കുകള്‍ കിട്ടാറില്ല.."ഉപ്പാക്ക് നല്ലത് വരണേ..നല്ലവണ്ണം പൈസ കിട്ടണേ"..എന്ന് ഉമ്മ പ്രാര്‍ത്ഥന ചൊല്ലിക്കൊടുക്കുമ്പോള്‍ "എന്‍റെ ഉപ്പ വേഗം വരണേ " എന്ന് മാത്രം പ്രാര്‍ഥിക്കുന്ന എന്‍റെ പൊന്നുമോള്‍...

,
.
പക്ഷെ ഇപ്പോള്‍ ഇരുട്ട് കുറച്ചു തെന്നിമാറിയിരിക്കുന്നു...എന്‍റെ മോളുടെ പ്രാര്‍ത്ഥനയാവാം..
പക്ഷെ ഇപ്പോയും എനിക്ക് ഭയമാണ്...എന്താണന്നറിയില്ല...ഇവിടുത്തെ അങ്ങോട്ടും ഇങ്ങോട്ടും മാറിമറിയുന്ന നിയമ നൂലാമാലകള്‍..അതെന്നെ പേടിപ്പിക്കുന്നു...എന്‍റെ ഒരു സ്വപ്നം അതെന്നെ വീണ്ടും പുറകോട്ടു വലിക്കുന്നു..ഞാനും എന്‍റെ മോളും ഭാര്യയും മാത്രം അടങ്ങുന്ന ഒരു സ്വപ്ന ഗേഹം ..ആ ഒരു സ്വപ്നം ഇപ്പോയും ബാക്കി ആയിരിക്കുന്നു..

.
.
എന്‍റെ മോള്‍ എന്നോട് സംസാരിച്ചിട്ടു കുറെ ദിവസമായി...ഞാന്‍ വരാതെ ഇനി സംസാരിക്കില്ല..എന്നാണു ശാഠ്യം...അത് നാട്ടിലുള്ളവരെ ദേഷ്യം പിടിപ്പിക്കാറുണ്ടെങ്കിലും അവളുടെ കുഞ്ഞു മനസ്സില്‍ അതിനു ന്യായമുണ്ടാവാം..
.
.
ഉപ്പയുടെ പൊന്നു മോളേ....ഈ ക്രൂരനായ ഉപ്പയോട്‌ പൊറുക്കണേ...പ്രവാസം തലയിലേറ്റാതെ ഈ ഉപ്പാക്ക് നിവൃത്തിയില്ല...എല്ലാം എന്‍റെ തെറ്റാണ്...എന്‍റെ മാത്രം...ഈ നഷ്ട്ടങ്ങളും എന്‍റെ മാത്രം നഷ്ടങ്ങളാണ്..ഞാന്‍ ആരെയും പഴിക്കുന്നില്ല...
.
.
കൂട്ടുകാരെ...ഇത് എന്‍റെ സങ്കടങ്ങളാണ്...നിങ്ങള്‍ക്ക് വെറുക്കുമോ എന്ന ഭയം എനിക്കുണ്ട്...
പക്ഷെ ഇതെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ ചിലപ്പോ...ഇവിടെയുള്ള നല്ല കുറെ കൂട്ടുകാര്‍ എന്നെ സ്വാന്തനിപ്പിചിട്ടുണ്ട്...അതില്‍ ഞാന്‍ എല്ലാം മറക്കാന്‍ ശ്രമിക്കാറുണ്ട് ..എന്നാലും ഞാന്‍ കരയില്ല ...ഞാന്‍ ചിരിച്ചേ നിങ്ങളുടെ അടുത്ത് വരൂ..ഇനിയും...എപ്പോയും വിശാദിചിരിക്കുന്നത് ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല....നിറുത്തുകയാ..ഇനി വയ്യ...

..
..
..
വിവാഹം കഴിഞ്ഞു പ്രവാസം സ്വീകരിക്കാതിരിക്കുക...ഇതെന്‍റെ വാക്കാണ്‌ ..എന്‍റെ മാത്രം വാക്ക്!!

2011 നവംബർ 18, വെള്ളിയാഴ്‌ച

നിയമപാലകന്‍ വിറച്ചപ്പോള്‍



നീതി നിയമം..ആര്‍ക്കു...!! നമ്മളെ പോലെ സാദാരണക്കാര്‍ക്ക് മാത്രം അല്ലെ...അല്ലെന്നു ഇനി നിങ്ങള്‍ പറഞ്ഞാലും ഞാന്‍ ആണെന്നെ പറയൂ...അനുഭവമല്ലേ താരം..പോലിസ്....ചിലര്‍ പേടിയോടെ കാണുന്ന പാവം മനുഷ്യര്‍...പക്ഷെ അതിലും ഉണ്ട്..ആ മഹോന്നത പദവി ചൂഷണം ചെയ്യുന്നവര്‍...പോലിസ് എന്ന ആ നാമം ജനങ്ങളെ സേവിക്കാന്‍ ആയിരിക്കണം..അല്ലാതെ (സാവിക്കരുത്)...ഇതിപ്പോ കണ്ടു പിടിച്ചാതാനുട്ടോ...ഹു ഹു .... ഒരു സേവകന്റെ കഥയാണ് ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത്..ഓര്‍മ്മയുണ്ടോ...കേരള പോലീസിന്‍റെ വികൃതികള്‍....അതിലൂടെ നടന്നു പോയപ്പയാണ്..നിങ്ങളെ ഒരു ബ്ലോഗിങ്ങിലൂടെ കൊല്ലാന്‍ ഞാന്‍ പ്ലാനിട്ടത്..ഞാന്‍ കണ്ടു കൊണ്ട് നിന്ന ഒരു കാഴ്ച..പറയാം..

.
.